ആരുടേയും മുഖ ഭാവങ്ങളും അവർ പറയുന്നതൊന്നും എനിക്ക് മനസ്സിലായിരുന്നില്ല … കുറച്ച് കഴിഞ്ഞ് അച്ഛന്റേം അമ്മയുടെയും തോളിൽ കൈ ഇട്ടുകൊണ്ട് അവർ എന്നെ താങ്ങിപ്പിടിച്ച് സോഫയിൽ കൊണ്ടുപോയി ഇട്ടത് മാത്രം ഓർമയുണ്ട് ….
പിറ്റേന്ന് രാവിലെ ഒരാഴ്ച മരുഭൂമിയിൽ വെള്ളം ഇല്ലാതെ കിടന്നവന്റെ ദാഹത്തോടെയും പരവേശത്തോടെയും ഞാൻ കണ്ണ് തുറന്നു …. തല വെട്ടിപ്പൊളിയുന്ന വേദന … എണീറ്റ് ഇരിക്കാൻ നോക്കിയിട്ട് കൈ കാലുകൾ അനക്കാൻ പോലും ആവുന്നില്ല …. എനിക്ക് ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല … പരലോകത്താണോന്ന് വരെ തോന്നിപോയി .. അന്നേരമാണ് ഞാൻ എന്റെ ദേഹത്തേക്ക് നോക്കിയത് … ഒരു ടവൽ മാത്രം ഉടുത്ത് സോഫയിൽ തന്നെയാണ് കിടക്കുന്നത് … എന്റെ ശരീരത്തേക്ക് നോക്കിയപ്പോളാണ് എനിക്ക് സംഗതി മനസിലായത് …
നെഞ്ചിൽ നല്ല ഒരു മുറിവ് ഉണ്ട് … വലത്തേ കയ്യിൽ ഷോൾഡർ മുതൽ കൈ മുട്ട വരെ ചിരകലും .. വലത്തെ കാൽ മുട്ടിലും ചിരകിയിട്ടുണ്ട് … വേറെ അവിടെയും ഇവിടെയും ഒക്കെ ചെറിയ മുറിവുകളും ഉണ്ട് ..
ഇത് കണ്ടതോടെ എനിക്ക് ഞെട്ടലും ,പേടിയും ,സങ്കടവും ,വേദനയും എല്ലാംകൂടി എന്തെന്ന് അറിയാത്ത അവസ്ഥ …
ഇന്നലത്തെ കള്ളുംപുറത്ത് ആ സമയത്ത് ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല … സോഫയുടെ താഴെ ഞാൻ ഇട്ടിരുന്ന പാന്റ് കണ്ടു …. അവിടെയും ഇവിടെയുമായി കീറിയിട്ടുണ്ട് ..റോഡിൽ ഉരഞ്ഞപ്പോൾ കീറിയതാവും .. പക്ഷെ ഇന്നലെ ഇതൊന്നും കാണാൻ പറ്റിയ അവസ്ഥയിൽ ആയിരുന്നില്ല ഞാനും,ജിഷ്ണുവും ,,
ഷിർട്ടിൽ ശർദ്ദിൽ ആയതുകൊണ്ടാവും ഷർട്ട് അവർ അഴിച്ചു മാറ്റിയത് …ഞാൻ മനസ്സിൽ ഓർത്തു ..
എന്തായാലും മരണം ഉറപ്പായി …. തൊണ്ട വരളുന്ന ദാഹം സഹിക്കാൻ വയ്യാതെ ഞാൻ വെള്ളം ചോദിക്കാൻ തീരുമാനിച്ചു ….. “മ്മാ … വെ ……വെള്ളം ……..!” പക്ഷെ ശബ്ദം പുറത്ത് വന്നില്ല ……
കുറച്ച് കഴിഞ്ഞതും ഒരു ജഗ്ഗ് വെള്ളം കൊണ്ടുവന്ന് ‘അമ്മ എന്റെ അടുത്ത് വെച്ചിട്ട് എതിർവശത്തുള്ള സോഫയിൽ പോയി തലയിൽ കൈ വെച്ച് കുനിഞ്ഞ് ഇരുന്നു എന്റെ മുഖത്തു പോലും നോക്കിയില്ല …അപ്പോഴാണ് ഞാൻ ശ്രെദ്ധിച്ചത് …. അമ്മയുടെ തൊട്ടപ്പുറത്ത് സോഫയിൽ ഇരുന്ന് എന്നെ നോക്കി കരയുന്ന “അമ്മു ” … അവളുടെ മുഖം കണ്ടാൽ അറിയാം ഈ നേരം വരെ ഉറങ്ങിയിട്ടില്ല ….കരഞ്ഞ് കരഞ്ഞ് മുഖം ആകെ വല്ലാതെ ആയിരിക്കുന്നു …. ആ കാഴ്ച മതിയായിരുന്നു എന്റെ ഹൃദയം തകരാൻ ….
ഞാൻ നോക്കുന്നത് കണ്ട അവൾ പെട്ടെന്ന് തല വെട്ടിച്ചു … ആ നിമിഷം ഞാൻ മനസ്സിലാക്കി ..എല്ലാരും എന്നെ വെറുത്തു …അവർക്ക് എന്നെ കാണുന്നത് പോലും ഇഷ്ട്ടമല്ല എന്ന് … ഞാൻ അകെ തകർന്നു പോയി ..
ദാഹം സഹിക്ക വയ്യാതെ താഴെ ഇരിക്കുന്ന ജഗ്ഗ് എടുക്കാൻ വേണ്ടി ഇടത്തോട്ട് ചെരിഞ്ഞ് വലത്തേ കൈ താഴത്തോട്ട് കുനിഞ്ഞതും നെഞ്ചിലേയും കയ്യിലേയും മുറിവ് ഒന്ന് വലിഞ്ഞു ….
“ആഹ്ഹ്ഹ് “,,,,…………………..!! നിലവിളിച്ചുപോയി ഞാൻ …
എന്റെ നിലവിളി കേട്ട അമ്മ ഓടി വന്ന് എന്റെ തലയുടെ അടുത്ത് വന്നിരുന്ന് എന്നെ അമ്മയുടെ മടിയിൽ തല വെച്ച് കിടത്തി… അമ്മു ഓടിവന്ന് എന്റെ അടുത്ത് മുട്ടുകുത്തി ഇരുന്ന് എന്റെ വയറിൽ തലവെച്ച് “എന്തിനാടാ ഇതൊക്കെ ..” എന്നും പറഞ്ഞ് വിക്കി വിക്കി കരയാൻ തുടങ്ങി … അമ്മയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ എന്റെ മുഖത്തു വീഴുന്നുണ്ടാർന്നു …. ഇതൊക്കെ കണ്ട് എനിക്കും പിടിച്ച് നിൽക്കാൻ ആയില്ല….
എന്റെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി ഇറങ്ങി …..!!!!!
പെട്ടെന്ന് തന്നെ ‘അമ്മ ജഗ്ഗ് കയ്യിൽ എടുത്ത് എന്റെ തല അൽപ്പം പൊക്കിപ്പിടിച്ചു എനിക്ക് വെള്ളം തന്നു…
അത്രയും വേദനയിലും ആ വെള്ളം കുടിക്കുമ്പോ ഒരു ആശ്വാസമായിരുന്നു …. ജഗ്ഗിലെ പകുതി വെള്ളം ഞാൻ അകത്താക്കി ….!!!!
പെട്ടന്നായിരുന്നു ഒരു അലർച്ച കേട്ടത് ….
” എന്തിനാടാ ഞങ്ങളെ ഇങ്ങനെ ഇഞ്ചിഞ്ചായി കൊള്ളുന്നത് …ഒറ്റയടിക്ക് കൊന്നിട്ട് നീ നിനക്കു തോന്നിയപോലെ ജൂവിച്ചൂടെ …അല്ലെങ്കി നിനക്കു പോയി ഒന്ന് ചത്തൂ……!!!! പെട്ടെന്ന് ആ വാക്കുകൾ മുറിഞ്ഞു .. നോക്കുമ്പോ സ്റ്റെയറിൽ നിൽക്കുന്ന അച്ഛൻ …..!!!
