കാവ്യാത്മകം Like

“ആർടെ കാലിന്റെ ഇടയിലോട്ട് നോക്കികൊണ്ടാടി മറ്റവളെ വണ്ടി ഓടിക്കണേ “
വീണതിന്റെ കൂടെ പെട്ടെന്ന് എന്റെ അലർച്ചയും കൂടെ ആയപ്പോ അവൾ ഒന്ന് ഞെട്ടി..ഞൊടിയിടയിൽ ആ ഞെട്ടൽ ഒരു കരച്ചിലിലേക്ക് വഴി മാറി .. എങ്കിലും ആ കരച്ചിൽ കണ്ടിട്ടൊന്നും എന്നിൽ യാതൊരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല.. ഞാൻ നിന്ന് ചീറി …. പൂര തെറിവിളിയും.. പെട്ടന്നാണ് ജിഷ്ണു വന്ന് എന്നെ പിടിച്ച് മാറ്റിയത് …

“എടാ കോപ്പേ നീ ഒന്ന് അടങ്ങ് … ”

“നീ കണ്ടില്ലേ മൈരേ ഇവൾ കാണിച്ചത് ..എന്നിട്ട് എന്നോട് അടങ്ങാൻ പറയുന്നോ ” അവന്റെ കൈ തട്ടിമാറ്റികൊണ്ട് ഞാൻ അലറി …

“ഡാ അതല്ല .. നമ്മൾ കള്ളുകുടിച്ചിട്ടുണ്ട് .. പോരാത്തതിന് അവൾ ഒരു പെണ്ണും …നാട്ടുകാര് കൂടിയ നമ്മുടെ എല്ല് എടുക്കാതെ വിടൂല്ല ..കേസ്‌ ആയാ വണ്ടിയും പോവും ,നമ്മളും അകത്താവും ..”

ഫിറ്റ് ആണേലും അവൻ പറഞ്ഞത് കാര്യം ആണെന്ന് എനിക്ക് തോന്നി.. അപ്പോഴാണ് ഞാൻ ആ പരിസരം ഒന്ന് വീക്ഷിച്ചത്…. ഭാഗ്യത്തിന് ആരും കണ്ടിട്ടില്ല…ജംഗ്ഷൻ ഒന്നും അല്ല ..ഒരു പാടത്തിന്റെ സൈഡിൽ ആണ് .. ഞാൻ അവളെ ഒന്ന് നോക്കി … വീണെങ്കിലും ഭാഗ്യത്തിന് അവൾക്കോ അവളുടെ വണ്ടിക്കൊ യാതൊന്നും പറ്റിയിട്ടില്ല..എങ്കിലും അവളുടെ കരച്ചിൽ നിന്നിട്ടുമില്ല…

പെട്ടെന്ന് ജിഷ്ണു എന്നോട് ചെവിയിൽ പറഞ്ഞു ” ദേ ഡാ ഒരു വണ്ടി വരുന്നു… സീൻ ആവും”

അവൻ കാണിച്ച വശത്തോട്ട് ഞാനും നോക്കി… ദൂരെ നിന്നും ഒരു കാറിന്റെ ഹെഡ്‍ലൈറ്റ് കണ്ടു… ഇനിയും നിന്നാൽ പണി പാലുംവെള്ളത്തിൽ കിട്ടുമെന്ന് അറിയാവുന്നൊണ്ട് ഞാൻ വേഗം വണ്ടി എടുത്ത് നിർത്തി കേറി ഇരുന്നു… ജിഷ്ണുവും വേഗം വണ്ടിയിൽ കേറി …

“നിന്ന് മോങ്ങാതെ വീട്ടിപോവാൻ നോക്കടി പുല്ലേ ” ..വണ്ടി സ്റ്റാർട്ട് ചെയ്ത് അവളുടെ അടുത്ത് നിർത്തിക്കൊണ്ട് ഞാൻ ഒന്ന് അമറി…

അതും പറഞ്ഞു ഞങ്ങൾ വണ്ടി മുൻപോട്ട് എടുത്തു ..

അകത്തു കിടക്കുന്ന കള്ളിന്റെ പുറത്തോ ,അതോ വീണ ഷോക്കിലോ എനിക്ക് വേദന ഒന്നും തോന്നിയില്ല..മുറിവുകളും കണ്ടില്ല …
“ഡാ നിനക്ക് എന്തേലും കുഴപ്പം ഉണ്ടോ ?.. മുറിവ് ഉണ്ടോ …?…” ഞാൻ ജിഷ്ണുവിനോട് ചോദിച്ചു..

“ഏയ് എനിക്ക് കുഴപ്പം ഒന്നും ഇല്ലടാ…നിനക്കോ …?”… “എനിക്കും കുഴപ്പം ഇല്ലടാ ..” ഞാനും മറുപടി കൊടുത്തു ..

“ഡാ … നീ ഈ കോലത്തിൽ എങ്ങനെ വീട്ടിൽ കേറും .?… ദേ നിന്റെ മേത്ത് മുഴുവൻ മണ്ണ് ആ …പോരാത്തേന് കള്ളും കുടിച്ചിട്ടില്ലേ …. അമ്മു എന്തായാലും പൊക്കും …” അവൻ കുറച്ച് ഗൗരവത്തോടെ എന്നോട് ചോദിച്ചു .

അയ്യോ ഇത്രനേരം ഞാൻ എന്നെ പരിചയപെടുത്തിയില്ലലോ…. ഞാൻ ” ശ്രീ ഹരി ” എല്ലാരും ശ്രീ എന്ന് വിളിക്കും … സതീഷ് മേനോന്റെയും , ഭാര്യ മായ സതീഷിന്റെയും മൂത്ത പുത്രൻ .. ഇപ്പോ 24 വയസ്സ് .. ഡിഗ്രി കഴിഞ് അച്ഛന്റെ ബിസിനസ്സ് അച്ഛന്റെ കൂടെ നിന്ന് കൈകാര്യം ചെയ്യുന്നു.. 6 അടി ഉയരം, ഒത്ത ശരീരം, കട്ടി മീശ , കട്ട താടി, ആവശ്യത്തിന് നിറവും ഉണ്ട് ..

പിന്നെ അമ്മു..” ശ്രീ ലക്ഷ്മി “…എന്റെ ഒരേ ഒരു പെങ്ങൾ .. 20 വയസ്സ് ..ഇപ്പൊ ഡിഗ്രി 2 nd ഇയർ പഠിക്കുന്നു .. പെണ്ണ് കാണാൻ നല്ല സുന്ദരി ആണ് ട്ടോ … ഉണ്ടക്കണ്ണും തത്തമ്മ മൂക്കും വട്ട മുഖവും, നല്ല നിറവും ഉണ്ട് …..

എന്റെ പുറകെന്ന് മാറില്ല പെണ്ണ് … എപ്പോഴും എന്തേലും മണ്ടത്തരവും പറഞ്ഞോണ്ട് എന്റെ ഒപ്പംതന്നെ ഉണ്ടാവും.. അഥവാ അവളോട് എന്തേലും ഒന്ന് കടുപ്പിച്ചു പറഞ്ഞാ മുഖവും വീർപ്പിച്ചൊണ്ട് പോവും .. എങ്കിലും 10 മിനിറ്റ് കഴിഞ്ഞ് വീണ്ടും വന്ന് പൊട്ടത്തരം പറഞ്ഞോണ്ടിരിക്കും ….പാവം …

അച്ഛനും അമ്മയും സ്നേഹിച്ച് കെട്ടിയതാണ് … ഇപ്പോഴും കമിതാക്കൾ ആണെന്നാ വിചാരം ..അച്ഛൻ ഫ്രീ ആയാ അപ്പൊ രണ്ടുംകൂടെ കറങ്ങാൻ പോകും.. ഞാൻ എന്ത് കുരുത്തക്കേട് കാണിച്ചാലും ‘അമ്മ എനിക്ക് സപ്പോർട്ട് നിക്കും .. അതിന്റെ പേരിൽ അച്ഛന്റെന്ന് ..അമ്മക്ക് വഴക്കും കിട്ടും…അതുപിന്നെ എല്ലാ വീട്ടിലും അങ്ങനെ ആണല്ലോ … അച്ഛനും വളരെ ഫ്രീ മൈൻഡ് ആണ് ട്ടോ… ഞങ്ങൾ എല്ലാവരും ഫ്രണ്ട്സ് നെ പോലെയാണ് …..
ഇനി കഥയിലേക്ക് ……

Leave a Reply

Your email address will not be published. Required fields are marked *