കിച്ചുവിന്റെ ഭാഗ്യജീവിതം – 6 1അടിപൊളി  

 

ഷീബ: കിച്ചു ഒന്ന് വണ്ടി നിര്ത്തുമോ, ഞാൻ പുറകിൽ കയറാം അല്ലെങ്കിൽ ജിയ താഴെ വീഴും.

 

ഞാൻ വണ്ടി ഒരു സൈഡിൽ ഒതുക്കി. ഷീബ പുറകിൽ കയറി ജിയയുടെ തല ഷീബയുടെ മടിയിൽ വച്ച് കിടത്തി.

ഞാൻ: പോകാമോ ചേച്ചി?

 

ഷീബ: പോകാം കിച്ചു.

 

ഞാൻ വണ്ടിയെടുത്തു. ഇടയ്ക്ക് ഞാൻ ഗ്ലാസ്സിലൂടെ നോക്കുമ്പോൾ ഷീബ എന്നെ തന്നെ നോക്കിയിരിക്കുണ്ടായിരുന്നു.

 

ഷീബ: താങ്ക്സ് കിച്ചു.. പാവം ജിയ, എത്ര കാലം കൊണ്ട് അവൾ പറയുന്ന കാര്യം ആണെന്നോ ഒന്ന് പുറത്തു കൊണ്ട് പോകാൻ.

 

ഞാൻ: അതിന് താങ്ക്സ് ഒക്കെ എന്തിനാ ചേച്ചി.. ജിയയുടെ പപ്പ വരുമ്പോൾ നിങ്ങൾ പുറത്തു പോകാറില്ലേ??

 

ഷീബ: ഇച്ചായൻ കഷ്ടി ഒരു മാസത്തേക്കാണ് വരുന്നത്, പിന്നെ ഞങ്ങളുടെ നാട്ടിൽ പോയിട്ട് വരുമ്പോൾ തന്നെ പുള്ളിക്കാരന്റെ ലീവ് കഴിയാറാവും. പിന്നെ ഇങ്ങനെ ഔട്ടിങ്ങിനൊന്നും പോകാറില്ല. ജിയ ഇന്ന് കിച്ചുവിന്റെ കൂടെ നടന്നപ്പോൾ എനിക്ക് ശെരിക്കും സങ്കടം വന്നു.

 

ഞാൻ: അതെന്താ ചേച്ചി?

 

ഷീബ: അവൾ ഈ പ്രായത്തിൽ അവളുടെ അച്ഛന്റെ കൂടെ ഇങ്ങനെ നടക്കേണ്ടതല്ലേ.. അതാലോചിച്ചപ്പോൾ ഒരു സങ്കടം.

 

ഞാൻ: പുള്ളിക്ക് തിരക്കയോണ്ടല്ലേ ചേച്ചി.

 

ഷീബ: എന്ത് തിരക്ക് കിച്ചു.. കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നു എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോ, കുടുംബത്തിന് ആവശ്യമുള്ള സമയത്തു അടുത്ത് ഇല്ലാതെ എന്തിന് കഷ്ടപ്പെടുന്നു? പണം ഉണ്ടാക്കുന്നത് മാത്രമാണോ വല്യ കാര്യം. ജിയ വലുതായി കഴിഞ്ഞാൽ പിന്നെ അവളുടെ കൂടെ ഇങ്ങനെ ഒക്കെ സമയം ചിലവഴിക്കാൻ പറ്റുമോ?

 

ഞാൻ: ചേച്ചി.. അത്.. ഞാൻ എന്ത് പറയാനാണ് ചേച്ചി..??

 

ഷീബ: അറിയാം കിച്ചു..

 

വീടെത്തുന്നത് വരെ ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. വീടെത്തി ഞാൻ വണ്ടി നിറുത്തി. ഷീബ ജിയയെ എടുക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടിട്ട് ഞാൻ ജിയയെ എടുത്തു കൊണ്ട് വരാം എന്നും പറഞ്ഞു ജിയയെ പതുകെ എടുത്തു കൊണ്ട് വീടിന്റെ അകത്തു കയറി. മുകളിലത്തെ റൂമിൽ ആണ് എന്ന് പറഞ്ഞു ഷീബ മുൻപേ നടന്നു. ഞാൻ പുറകെ ജിയയെയും കൊണ്ട് നടന്നു. മുകളിൽ രണ്ടാമത്തെ റൂം തുറന്നു ഷീബ അകത്തു കയറി. അത് ജിയയുടെ മുറി ആയിരുന്നു. അവളുടെ കട്ടിലിൽ ഞാൻ ജിയയെ കിടത്തിയിട്ട് പുറത്തിറങ്ങി ഞാൻ നേരെ താഴേക്ക് പോയി. ഷീബ എന്റെ പുറകെ താഴെ വന്നു.

 

ഞാൻ: എന്നാൽ ഞാൻ ഇറങ്ങട്ടെ ചേച്ചി. , ഇപ്പോഴേ ലേറ്റ് ആയി. അമ്മ മാത്രമേ ഉള്ളു വീട്ടിൽ.

 

ഷീബ: ശെരി കിച്ചു. അമ്മയെ ഞാൻ അന്വേഷിച്ചതായി പറയണം.. ഒരിക്കൽ കൂടി താങ്ക്സ് കിച്ചു… Thanks for this wonderful day..

 

ഞാൻ: ഇതിനൊക്കെ എന്തിനാ ഒരു താങ്ക്സ്..

 

അതും പറഞ്ഞു ഞാൻ പുറത്തിറങ്ങി. ഷീബ പുറകെ വന്നു എന്നെ നോക്കി ഒന്ന് ചിരിച്ചു. ഞാൻ ഒരു ഗുഡ് നെറ്റും പറഞ്ഞു അവിടെ നിന്നും വീട്ടിലേക്ക് പോയി.

 

വീട്ടിൽ എത്തിയപ്പോൾ തന്നെ രാത്രി പത്തു മണിയായി. അമ്മ ഹാളിൽ തന്നെ ഇരിപ്പുണ്ടായിരുന്നു.

 

അമ്മ: ഓഹ്.. എത്തിയോ മഹാൻ… ഞാൻ വിചാരിച്ചു ഇനി നാളത്തെ കല്യാണവും കഴിഞ്ഞിട്ടേ വീട്ടിൽ വരൂ എന്ന്.

 

ഞാൻ നേരെ അമ്മയുടെ അടുത്ത് ചെന്നിരുന്നു. എന്നിട്ട് സൈഡിലൂടെ അമ്മയെ കെട്ടിപിടിച്ചിട്ട് കവിളിൽ ഒരുമ്മ കൊടുത്തു.

 

ഞാൻ: എന്റെ രാജിമോളെ ഒറ്റയ്ക്കാക്കിയിട്ട് ഞാൻ പോകുമോ.. 😘

 

അമ്മ: മതി മതി സ്നേഹപ്രകടനം.. നാറിയിട്ട് വയ്യ.. പോയി കുളിയെടാ… നിനക്ക് കഴിക്കാൻ വല്ലതും വേണോ??

 

ഞാൻ: വേണ്ടമ്മേ.. ഞങ്ങൾ കഴിച്ചു.. നല്ല ക്ഷീണം, ഞാൻ പോയി കുളിച്ചിട്ട് കിടന്നുറങ്ങട്ടെ… പിന്നെ നാളെ ഞാൻ രാവിലെ ഒരു അഞ്ചര ആവുമ്പോൾ പോകും.. കാപ്പി ഒന്നും വേണ്ട.. ഞാൻ ഡോർ പുറത്തു നിന്നും പൂട്ടി ഒരു താക്കോൽ ഞാൻ കൊണ്ട് പോകും. അമ്മ പതുകെ എഴുന്നേറ്റാൽ മതി…ഗുഡ് നൈറ്റ്.

 

ഞാൻ നേരെ മുറിയിൽ കയറി ഒന്ന് കുളിച്ചിട്ട് നേരെ കട്ടിലിൽ വന്നു കിടന്നു. വാട്സാപ്പിൽ മീനച്ചേച്ചിയുടെ മെസ്സേജ്, “നാളെ വരുമെല്ലോ അല്ലെ??”

Leave a Reply

Your email address will not be published. Required fields are marked *