കിവികളുടെ നാട്ടിലൊരു പ്രണയകാലം – 2 5

‘ നെന്നോട് മാറാൻ പറഞ്ഞതല്ലേടാ ഞാൻ…!!’

പൊന്നീച്ച പറന്ന ജിനുവിന് സ്ഥലകാലബോധം വീണ്ടെടുക്കാന്‍ ഒരൽപ്പസമയം വേണ്ടിവന്നു. അവൻ പകച്ച് ആന്റിയെ നോക്കി.

കലങ്ങി ചുവന്ന കണ്ണുകളോടെയുള്ള സെലീനാന്റിയുടെ ഭാഗം അവനെ ഭയപ്പെടുത്തി. ഇത്രയും ക്രോധത്തോടെ അവരെ മുമ്പ് കണ്ടിട്ടേയില്ലായിരുന്നു.

‘ അമ്മേം പെങ്ങളേം തിരിച്ചറിയാത്ത മുടിഞ്ഞവനെ!’ അവൾ പിറുപിറുത്തു.

അതവന്റെ ചങ്കിലാണ് പതിച്ചത്. അത് ശരിയുമാണ്. സ്വന്തം മമ്മിയായിരുന്നെങ്കിൽ താനിങ്ങനെ ചെയ്യുമായിരുന്നോ? പക്ഷേ ഇന്നുവരെ മമ്മിയില്ലാത്തതിന്റെ കുറവ് താനറിഞ്ഞിട്ടുണ്ടോ? അവർ തനിക്കാരാണെന്ന തിരിച്ചറിവ് തീയായി അവനെ പൊള്ളിച്ചു. പശ്ചാത്താപം അവനെ വിവശനാക്കി. ആ കണ്ണുകളിൽനിന്ന് നീർമണിമുത്തുകൾ അടർന്നൊഴുകി.

‘ സോറി ആന്റി….!! ഐ ആം സോറി… ചതിയനാ ഞാൻ… നന്ദിയില്ലാത്തവൻ. എല്ലാം ഞാൻ തകർക്കുവാ… ആന്റിയുടെ ജീവിതവും നമ്മുടെ ജീവിതവുമെല്ലാം.. ഐ ആം എ ബാസ്റ്റഡ്..! എന്നെയങ്ങ് കൊന്നുകള ആന്റി… ഇങ്ങനൊരു മോൻ ആന്റിയ്ക്ക് എന്തിനാ..’ ജിനു മുഖം പൊത്തിക്കരഞ്ഞു.

സെലീന മിഴിച്ച് അവനെ നോക്കി. കഴിഞ്ഞ കാലത്തിലേക്ക് വീണ്ടും മനസ്സ് പാഞ്ഞു.

പിഴച്ച് പെറ്റ അമ്മയെ വേറെ വിവാഹം കഴിപ്പിക്കാൻ തന്നെ ഒരനാഥാലത്തിൽ ആക്കിയിട്ട് മുത്തശ്ശനും അമ്മാവന്മാരും പോയി. പിന്നെ പതിനേഴ് വയസ്സുവരെ അനാഥാലയത്തിലായിരുന്നു ജീവിതം. പഠിക്കാൻ മിടുക്കിയായിരുന്നു. അതിനാൽ നാട്ടിലെ നല്ലൊരു കോളജിൽതന്നെ അഡ്മിഷനും ലഭിച്ചു. ആ കോളജ് ജീവിതത്തിലൊരു സ്നേഹപാലാഴിയായ്.… സ്നേഹിക്കാൻ ആരുമില്ലാത്തവളുടെ നൊമ്പരത്തിന് ഒരാശ്വാസമായി… ജിനുവിന്റെ അങ്കിൾ, തന്റെ ഫിലിപ്പച്ചായൻ കടന്നുവന്നു. അതുവരെ ആർക്ക് കൊടുക്കുമെന്നറിയാതെ മനസ്സിന്റെ കോണിൽ സൂക്ഷിച്ചുവച്ചിരുന്ന കടലോളം സ്നേഹം അച്ചായന് സമർപ്പിച്ചു. സ്വന്തം ബന്ധുക്കൾ സമ്മാനിച്ച തിക്താനുഭവങ്ങൾ മൂലം മറ്റാരുമിനി തന്റെ ജീവിതത്തിൽ വേണ്ടെന്ന വാശിയുണ്ടായിരുന്നു തനിക്ക്. താനും അച്ചായനും തങ്ങളുടെ കുഞ്ഞുങ്ങളും മാത്രമടങ്ങുന്ന ഒരു കൊച്ചുജീവിതം.

പക്ഷേ ജിനുവിന്റെ മമ്മി മരിച്ചപ്പോൾ ഇച്ചായൻ വിവാഹത്തിനുമുമ്പ് തന്നോട് ഒരു കാര്യമേ ആവശ്യപ്പെട്ടിരുന്നുള്ളൂ. അമ്മയില്ലാത്ത ദുഃഖം അവൻ ഒരിക്കലുമറിയരുതെന്ന്. ആ വാക്ക് നെഞ്ചിലേറ്റി അവനെ ആദ്യമായി കണ്ട അന്നുമുതൽ താനവനെ സ്നേഹിച്ചുതുടങ്ങി. അതിൽ ഒരു കളങ്കവുമുണ്ടായിരുന്നില്ലെന്ന് നെഞ്ചില്‍ കൈ വെച്ച് പറയാന്‍ കഴിയും. അവൻ തനിയെ കാര്യങ്ങൾ ചെയ്യാറാകുന്നവരെ താൻ നാട്ടിലിൽതന്നെ നിന്നു. ഫിലിപ്പച്ചായന്റെ കുഴപ്പം കൊണ്ട് തങ്ങള്‍ക്ക് കുഞ്ഞുങ്ങളുണ്ടാവില്ലെന്ന് അറിഞ്ഞപ്പൊമുതൽ പഴയതിലും അധികമായി താൻ അവനെ സ്നേഹിച്ചു. അമ്മയാകാനുള്ള തന്റെ മോഹത്തെ അവനിൽ തൃപ്തിപ്പെടുത്തി. അവന്റെ ഓരോ കാര്യങ്ങളും ചെയ്യുമ്പോഴും ഉള്ളിൽ വല്ലാത്തൊരു ആനന്ദമായിരുന്നു. ഒടുവിൽ ഹൃദയം കീറിമുറിക്കുന്ന വേദനയിൽ തനിക്ക് അവനെ പിരിയേണ്ടിവന്നു. പക്ഷേ കാലം വീണ്ടും അവനെ തനിക്കു തന്നു.

കാത്തുകാത്തുനിന്ന മരണം ഒടുവിൽ അച്ചായന്റെ ചേട്ടനെ… ജിനുവിന്റെ പപ്പയെ കൊണ്ടുപോയപ്പോൾ താൻ അറിയാതെ ഉള്ളിൽ സന്തോഷിച്ചുവോ? അവനെ തങ്ങൾക്ക് മാത്രമായി കിട്ടാൻപോകുന്നതോർത്ത്…? അവൾക്കിപ്പോഴും ഉറപ്പില്ല. താൻ രുചിച്ച അനാഥത്വത്തിന്റെ കൈപ്പുനീർ അവനെ കൊണ്ടുകൂടി കുടിപ്പിക്കരുതെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നു. എന്നാൽ അതുമാത്രമായിരുന്നോ കാരണം? എന്നും അച്ചായനു മാത്രമെന്ന് താനുറപ്പിച്ചിരുന്ന മനസ്സിൽ അപ്പോഴേക്കും അവൻകൂടി കടന്നു വന്നിരുന്നിരുന്നില്ലേ? അവന് തന്നെ ആവശ്യമായിരുന്നതിനേക്കാൾ കൂടുതല്‍ തനിക്കായിരുന്നില്ലേ അവനെ ആവശ്യം? ഇന്നും മൂന്നാമതൊരാൾക്ക് തന്റെ ജീവിതത്തിൽ സ്ഥാനം കൊടുക്കാൻ കഴിയാത്തതും അതുകൊണ്ടാണ്. ജീവിതത്തിൽ താൻ പൂർണ്ണഹൃദയത്തോടെ സ്നേഹിച്ചത് രണ്ടേ രണ്ടുപേരെ മാത്രമായിരുന്നു. ഇച്ചായന്റെ വേർപാടോടെ ഇനി തനിക്ക് സ്നേഹിക്കുവാനീ ഭൂമിയിൽ ഒരാൾമാത്രം. ഒരേയൊരു പുരുഷൻ. അത് തന്റെ മുന്നിൽകിടന്ന് പൊട്ടിക്കരയുന്ന ഇവനാണ്. ഇവനില്ലാതെ താനില്ല. ഇവനാണ് തനിക്കെല്ലാം.

Leave a Reply

Your email address will not be published. Required fields are marked *