.
“അഹ് .. രാഘവേട്ട നിങ്ങൾ അറിഞ്ഞോ ..”
ശബ്ദം കേട്ട് ഞാനും അമ്മച്ചനും പുറത്തേക്ക് നോക്കി .. ഒരു മദ്യവായസ്കൻ വെള്ള മുണ്ടും ഷർട്ടും ദരിച്ച് , നീണ്ടു മെലിഞ്ഞ ഒരാള് ഗെയ്റ്റും കടന്ന് ഞങ്ങളുടെ അടുത്തേക്ക് വരുന്നു ..
അമ്മച്ചൻ -“അഹ് , മണി .. എന്താടോ രാവിലെ ഈ വഴി ?..”
മണി –“അഹ് .. നിങ്ങൾ അറിഞ്ഞില്ലേ .. നിങ്ങളുടെ ഇളയതിൻടെ ഭർത്താവില്ലെ .. ആ പ്രഭാകരൻ .. അയാളെ ആരോ ഇന്നലെ ഉടുതുണി ഇല്ലാതെ മരത്തിൽ തല കീഴായി കെട്ടി തൂക്കി ഇട്ടുന്ന് .. അവിടെ പോലീസ് ഒക്കെ വന്നിണ്ട് , ആരാണെന്ന് മനസ്സിലായില്ല , മെത്ത് മുഴുവൻ ചാരായം ഒഴിച്ചത് കൊണ്ട് കൈ രേഖ ഒന്നും കിട്ടീല ,അതോണ്ട് ആരാ ചെയ്തേ എന്ന് കണ്ടു പിടിക്കാൻ പാടാണെന്നാ പോലീസ് പറയുന്നെ , പിന്നെ ചുറ്റും മുളക് പൊടി വിതറിണ്ട് അതോണ്ട് പോലീസ് പട്ടി വന്നിട്ടും കാര്യയല്ല .. നാട്ടുകാര് മൊത്തം അവിടെ ണ്ട് , ആരോ അറിഞ്ഞ് പണി കൊടുത്തത ന്ന പറയുന്നെ ..”
പെട്ടെന്ന് ഉള്ളിൽ നിന്ന് നല്ല ശബ്ദത്തിൽ സാഹോ മൂവിയുടെ ഇന്റേർവേൽ സോങ് പ്ലേ ചെയ്യാൻ തുടങ്ങി .
അയാള് പറയുന്നത് കേട്ട് അമ്മാച്ചൻ എന്നെ അത്ഭുതം കലർന്ന ഒരു നോട്ടം നോക്കി ..
ഞാൻ കപ്പിലെ ചായ മുഴുവൻ കുടിച്ച് കൊണ്ട് അമ്മച്ചനെ നോക്കി ..
അവിടെ നിന്ന് എഴുന്നേറ്റ് അകത്തേക്ക് നടന്നു ..
വാതിലിന് അടുത്ത് എത്തിയപ്പോൾ ഞാൻ അമ്മച്ചനെ തിരിഞ്ഞ് നോക്കി ഇടം ചുണ്ട് കൊണ്ട് ചെറുതായി ചിരിച്ചു ..
ഇട്ടിരിക്കുന്ന ലുങ്കി മടക്കി കുത്തി ഞാൻ നടന്നു , എന്റെ ചുണ്ടിൽ അപ്പോൾ ഒരു ചിരി ഉണ്ടായിരുന്നു ..
ഉമ എന്നെ നോക്കി ചിരിച്ച് കൊണ്ട് തല ആട്ടുന്നുണ്ട് .. അവളുടെ തലയ്ക്ക് ഒരു കോട്ട് കൊടുത്ത് ഞാൻ നേരെ അടുക്കളയിലേക്ക് വിട്ടു ..
യദു –“എനി ഹെല്പ് നീഡെഡ് ലെഡീസ് ?..”
അടുക്കളയുടെ വാതിൽക്കൽ നിന്ന് ഞാൻ അവിടെ പണിയെടുത്ത് കൊണ്ടിരിക്കുന്ന സ്ത്രീ ജനങ്ങളോട് ചോദിച്ചു ..
അമ്മ –“ഇവിടെ കയറി ഞങ്ങള്ക്ക് പണി ഉണ്ടാക്കാതെ അവിടെ എങ്ങാനും പോയി ഇരി .. ഭക്ഷണം റെഡി ആയാൽ വിളിക്കും , അപ്പോ വന്നാൽ മതി .. ഇപ്പോ സാറ് പോയേ .. “
അത് കേട്ട് സൈഡിൽ ചപ്പാത്തി പരതി കൊണ്ടിരിക്കുന്ന ചെറിയമ്മ കുണുങ്ങി ചിരിച്ചു ..
യദു –“ഓഹ് , ജാഡ .. ഹമ് .. വേണ്ടെങ്കില് വേണ്ട .. “
അമ്മയുടെ കമെൻറിനെ പുച്ഛിച്ച് തള്ളി ഞാൻ തിരിഞ്ഞ് നടന്നു ..
.
നേരെ സോഫയില് പോയി ഇരുന്ന് ഉമയുടെ മടിയിൽ തല വച്ച് കിടന്നു ..
യദു –“നിനക്ക് ഈ പടം അല്ലാതെ വേറെ ഒന്നും കിട്ടിലെ.. ഇതൊക്കെ ആരെങ്കിലും കാണുമോ .. “
അവളുടെ കയ്യില് നിന്ന് റെമൊട്ട് തട്ടിപറിച്ച് ഞാൻ പറഞ്ഞു ..
ഉമ –‘ഹ .. എന്ത് പണിയ ചേട്ടാ ..”
യദു –‘നമുക്ക് വേറെ നല്ലത് വല്ലതും ഉണ്ടോ എന്ന് നോക്കാം ?..”
ഞാൻ വേഗം ചാനൽ മാറ്റി ..
ഉമ –“അഹ് .. മറ്റല്ലേ .. ഞാൻ കണ്ടോണ്ട് ഇരിക്കല്ലേ .. അവന്റെ സിക്സ് പാക്ക് കാണിക്കണ സീൻ ആണ് ..”
യദു –‘അയ്യേ .. അതൊക്കെ എന്ത് സിക്സ് പാക്ക് .. ഇതാണ് സിക്സ് പാക്ക് .. അതൊക്കെ വെറും ഗ്രാഫിക്സ് ..”
ഞാൻ ഇട്ടിരിക്കുന്ന ടി-ഷർട്ട് പൊന്തിച്ചു .. അവൾ എന്റെ സിക്സ് പാക്കിൽ തഴുകി ..
ഉമ –‘ഇത് എന്നും കാണുന്നതല്ലേ .. മറ്റേത് വല്ലപ്പോഴും അല്ലേ ഉള്ളൂ .. “
യദു –“അയ്യട .. മോള് അത്രക്കൊക്കെ കണ്ട മതി .. “
ഞാൻ ചാനൽ മാറ്റി കൊണ്ടിരുന്നു ..
ഉമ –“മമ് .. അസൂയക്കും കുശുമ്പിനും മരുന്നില്ല .. “
യദു –“പൊടി പൊടി .. “
ഒരു മ്യൂസിക് ചാനൽ എത്തിയപ്പോൾ ഞാൻ നിർത്തി ..
അതിൽ ‘അയാൾ കഥ എഴുതുകയാണ് ‘ എന്ന ഫിലിമിലെ ‘ഏതോ .. നിദ്രതൻ പൊൻമയിൽപീലിയിൽ ‘
എന്ന പാട്ട് പ്ലേ ചെയ്യുന്നുണ്ടായിരുന്നു ..
.
പാട്ടിന് അനുസരിച്ച് ഞാൻ ആക്ഷൻ ഒക്കെ ഇട്ട് പാടാൻ തുടങ്ങി ..
‘ഏതോ .. നിദ്രതൻ പൊൻമയിൽപീലിലയിൽ ..
ഏഴു വർണങ്ങളും നീർത്തി
തളിരില തുമ്പിൽ നിന്നുതിരും
മഴയുടെ ഏകാന്ത സംഗീതമായി
മൃദു പദമോടെ .. മധു മന്ത്രമോടെ
അന്നെനരികിൽ .. വന്നുവെന്നോ ..
എന്തേ .. ഞാനറിഞ്ഞില .. ഞാനറിഞ്ഞില ..’
