.
.
പാട്ട് പകുതി ആയപ്പോൾ ..
അമ്മ –“അഹ് , ജൂനിയർ യേശുദാസ് വന്നേ ഫുഡ് ആയി , മോളേ നീ പോയി അമ്മച്ചനെ വിളിച്ചെ .. “
ഞാൻ ഉമയുടെ മടിയിൽ നിന്ന് എഴുന്നേറ്റു , അവൾ അമ്മച്ചനെ വിളിക്കാൻ ഉമ്മറത്തേക്ക് പോയി ..
ഞാൻ കുറച്ചു നേരം സോഫയിൽ ഇരുന്ന് ചെറിയമ്മയെ നോക്കി , ആ മുഖം ശാന്തവും , സന്തോഷകരവും ആയിരുന്നു , അമ്മയോട് എന്തോ പറഞ്ഞ് നിറഞ്ഞ് ചിരിക്കുന്നുണ്ട് .. അത് കണ്ടപ്പോൾ എന്റെ ഉള്ളിൽ എന്തോ സമാധാനം നിറയുന്നത് പോലെ തോന്നി ..
പെട്ടെന്ന്
അമ്മ –“ നീ ഇത് എന്ത് നോക്കി ഇരിക്ക , വന്ന് കഴിക്ക് .. “
ഞാൻ വേഗം എഴുന്നേറ്റ് പോയി കൈ കഴുകി , അമ്മച്ചൻ ഇരിക്കുന്നതിന്റെ ഓപ്പോസിറ്റ് ടേബിൾൻടെ തലപ്പത്ത് ഇരുന്നു ..
അമ്മമ്മ –“ മോനേ നീ സൈഡിൽ ഇരുന്നോ , അവിടെ അച്ഛന് ഇരുന്നോട്ടേ ..”
അമ്മച്ചൻ -“വേണ്ട ,.. എഴുനെൽപ്പിക്കണ്ട .. അവൻ അവിടെ ഇരുന്നോട്ടേ .. അവൻ അവിടെ ഇരിക്കേണ്ടവൻ തന്നെ ആണ് .. “
അമ്മച്ചൻ എന്നെ നോക്കി ചിരിച്ചു , ഞാൻ തിരിച്ചും .. അമ്മയും അമ്മുമ്മയും ചെറിയമ്മയും അമ്മച്ചനെ സംശയ പൂർവ്വം നോക്കി..
.
ഫുഡിങ് ഒക്കെ കഴിഞ്ഞ് ഞങ്ങൾ എല്ലാരും കുറേ സൊറ ഒക്കെ പറഞ്ഞു നേരം കളഞ്ഞു..
ഉച്ചക്കത്തേക്ക് ഉള്ള ചോറ് വെക്കാൻ ഞങ്ങൾ എല്ലാരും കൂടി.. വിഭവങ്ങൾ പല വിധം ആയിരുന്നു, ചിക്കൻ പൊള്ളിച്ചത്, ചിക്കൻ ചില്ലി, നെയ് മീൻ പൊള്ളിച്ചത് അങ്ങനെ അങ്ങനെ…
ചിരിയും കളിയും സംസാരവും കളിയാക്കലുകളും പാചകവും എല്ലാംകൂടി എല്ലാരും അടുക്കള ഒരു ഉത്സവ പറമ്പ് ആക്കി…
ഉച്ചക്കത്തെ ഫുഡ് നല്ല കുശാലായി തീർത്തു…
എല്ലാരും വർത്തമാനം പറഞ്ഞു ഒന്നിച്ചു ഹാളിൽ നിലത്തു കിടന്നു.. ഞാൻ അമ്മയുടെ മടിയിൽ തല വച്ചു കിടന്നു, അമ്മ അമ്മമ്മയുടെ മടിയിൽ, അമ്മമ്മ ചെറിയമ്മയുടെ മടിയിൽ അങ്ങനെ…
.
.
വൈകീട്ട് ഒരു 7 മണി ആയപ്പോൾ മിഥു എന്നെ വിളിക്കാൻ വന്നു ..
“അമ്മേ , ഞാൻ ഒന്ന് പുറത്തേക്ക് പൊവ്വാണെ .. “
“എങ്ങോട്ടാട ?”
“ഒന്ന് , കറങ്ങിട്ട് വെരാം “
“അഹ് , ഇരിട്ട് അവണനെ മുന്നേ പൊന്നോണ്ടു .. “
.
ഗെയ്റ്റിൻടെ പുറത്ത് ..
യദു –“എന്താ മോനേ പ്ലാൻ ?“
മിഥു –“നാല് ബീയർ , ഒരു ഫുൾ ചിക്കൻ വറത്തതു , നമ്മൾ രണ്ട് പേര് “
അത് പറഞ്ഞ് അവൻ ‘എങ്ങനെ ണ്ട് ‘ എന്ന രീതിയില് പുരികം പൊക്കി കാണിച്ചു ..
യദു –“അഹ . നീ പൊന്നപ്പൻ അല്ലാട തങ്കപ്പൻ അട “
മിഥു –“അപ്പോ എങ്ങനാ , പോവല്ലെ ?”
യദു –“സാധനം എവിടെ ?”
മിഥു –“വണ്ടില് ണ്ട് “
യദു –“ഏവടന്നാ അടിക്കണെ ?”
മിഥു –“വയലില് പോവാം . നല്ല വൈബ് ആയിരിക്കും ..”
യദു –‘പൊളിച്ച് മുത്തേ ..”
അങ്ങനെ ഞങ്ങൾ അവന്റെ വണ്ടിയിൽ വയലിലെക്ക് വിട്ട് ..
ഈരണ്ട് ബീയർും ഒരു ഫുൾ വറുത്ത ചിക്കൻും കഴിച്ച് നല്ല തെളിഞ്ഞ ആകാശം നോക്കി വൈബ് ആയി വയലില് കിടക്കുമ്പോൾ ..
മിഥു –“എടാ .. ഒന്ന് നടന്നാലോ ?”
യദു –“വേണോ ..?.. ഇവിടെ നല്ല സുഗം ഇല്ലേ “
മിഥു –“ഒന്ന് വാട , ചുമ്മാ നടന്ന് വെരാം .”
യദു –“ആനക്ക് ഓളെ കാണഞ്ഞിട്ട് ഒറക്കം വരന്നില്ലേ ?”
അതിന് അവൻ ഒന്ന് ചമ്മിയ ചിരി ചിരിച്ചു ..
യദു –‘ഊഹ് .. എന്താ ഇളി .. വാ , ഇനി ഞാൻ കാരണം നിന്റെ കാമുക ഹൃദയം തകരണ്ട ..”
അവൻ വേഗം ചാടി എഴുന്നേറ്റു ..
യദു –“അവൾ എവിടുണ്ടാവും ?”
മിഥു –“അമ്പലത്തിൽ ഉണ്ട് .. ഇപ്പോ മെസേജ് അയച്ചപ്പോ പറഞ്ഞത ..”
ഞാൻ വെറുതെ മൂളി അവന്റെ കൂടെ നടന്നു .. എനിക്ക് പോകാൻ വലിയ താല്പര്യം ഒന്നും ഇല്ല , ഇവിടെ ഇങ്ങനെ നല്ല മൂഡിൽ ഇരിക്കുമ്പോൾ ..
.
.
ഞങ്ങൾ അമ്പലം എത്തും മുൻപ് ഉള്ള ആ ഒഴിഞ്ഞ കാട് പിടിച്ച പറമ്പിൽ പോയി നിന്നു ..
യദു –“എന്താ മോനേ ഇവിടെ .. കുറ്റി കാട്ടിൽ കയറി പണിയാൻ ഉള്ള പരുപാടി ആണോ ?.”
മിഥു –‘പോടാ , അതൊന്നും അല്ല .. അമ്പലത്തിൽ അവളുടെ അമ്മയും അച്ഛനും ഉണ്ട് .. സോ അവിടെ നിന്ന് സൊളളാൻ പറ്റില്ല .. “
യദു –“മമ് .. സൂക്ഷിച്ചാൽ ദുക്കിക്കണ്ട ..”
മിഥു –“പോടാ .. പോടാ ..”
അവൻ ഒരു മരച്ചുവട്ടിൽ അവൾക്ക് വേണ്ടി കാത്തിരുന്നു .. ഞാൻ അവന്റെ പൊക്കെറ്റില് നിന്ന് ഒരു കിങ്സ് എടുത്ത് കത്തിച്ചു വലിക്കാൻ തുടങ്ങി ..
