കുടുംബപുരാണം – 9 2

“അപ്പോ ഞാൻ ഒറ്റയ്ക്ക് പോകാനോ ?..”

അച്ഛൻ നീരസത്തോടെ ചോദിച്ചു ..

“കൊച്ചു കുട്ടി ഒന്നും അല്ലല്ലോ ..?”

ഇത്രയും നേരം ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്ന അമ്മ പറഞ്ഞു ..

അത് കേട്ട് അച്ഛൻ ദേഷ്യത്തോടെ അമ്മയെ നോക്കി ..

“അവർക്ക് വരാൻ താല്പര്യം ഇല്ലെങ്കിൽ നിർബന്തിക്കണ്ട .. അവർ ഇവിടെ നിന്നോട്ടേ .. ഞങ്ങള്ക്ക് ഇനി ഉള്ള കാലം മക്കളെയും കൊച്ചു മക്കളെയും കണ്ട് ജീവിക്കാലോ .. പിന്നെ കുറെ കാലം ആയില്ലേ നീയും അവിടെ കിടന്ന് കഷട്ടപ്പെടുന്നു .. നിർത്താറായില്ലേ ..”

രഘം പന്തി അല്ല എന്ന് കണ്ട് അമ്മച്ചൻ പെട്ടെന്ന് പറഞ്ഞു ..

അമ്മച്ചനെ നോക്കി അച്ഛൻ ശെരി എന്ന രീതിയിൽ തല ആട്ടി .. പക്ഷേ കാണുമ്പോൾ തന്നെ അറിയാം ആ ആട്ടലിൽ അത്ര ഉൽസാഹം പോര , അച്ഛന് ആ തീരുമാനം അത്രയ്ക്ക് അങ്ങ് പിടിച്ച മട്ടില്ല എന്നാലും അമ്മച്ചനെ എതിർത്ത് പറയാനും പറ്റില്ല എന്ന അവസ്ഥ ആണ് ..

ഞാൻ വെറുതെ അമ്മയെ നോക്കി .. അവിടെ മുഖത്ത് നിറയെ പുച്ഛം നിറച്ച് അച്ഛനെ നോക്കുകയായിരുന്നു ..

‘എന്തോ എവിടെയോ ചീഞ്ഞ് നാറുന്നുണ്ട് .. something fishy is happening ..’

ഞാൻ മനസ്സിൽ പറഞ്ഞു ..

പെട്ടെന്ന് എനിക്ക് നേരത്തെ നടന്ന കാര്യത്തെ പറ്റി ഓർമ വന്നു (വാതില് അടഞ്ഞ സംഭവം .. ഇത്ര പെട്ടെന്ന് മറന്ന് പോയോ ..)

ഞാൻ എല്ലാവരെയും നോക്കി .. ആരും ഞങ്ങളെ ശ്രദ്ധിക്കുന്നില്ല ..

‘ഇനി കാറ്റ് വന്ന് എങ്ങാനും അടഞ്ഞതാണോ ?🤔🤔..’

ഞാൻ ആലോചിച്ചു കൊണ്ടിരുന്നു ..

‘ഒരു എത്തും പിടിയും കിട്ടുന്നില്ലയാലോ എന്റെ ശിവനെ ..എന്തായാലും ഒരു പണി വരാൻ ചാൻസ് ഉണ്ട് .. മഹ് ..വരുന്നിടത്ത് വച്ച് നോക്കാം .. ’

ഞാൻ അങ്ങനെ ഒരു തീരുമാനം എടുത്ത് മനസ്സിനെ ശാന്തം ആക്കി ..

“അഹ് .. എന്നാൽ ഞാൻ പോയി പാക്ക് ചെയ്യട്ടെ ..”

അതും പറഞ്ഞ് അച്ഛൻ റൂമിലേക്ക് പോയി ..

അമ്മ അച്ഛനെ പിന്നാലെ റൂമിലേക്ക് പോയി ..

ഞാൻ എല്ലാവരെയും ഒന്നുകൂടെ ഒന്ന് നോക്കി ..

നോട്ടം ചെറിയമ്മയിൽ എത്തിനിന്നു .. ഞാൻ നോക്കുന്നത് കണ്ട് ചെറിയമ്മ എന്നെ നോക്കി ചിരിച്ചു .. അത് കണ്ട് ഞാൻ കാണാത്ത പോലെ മുഖം തിരിച്ച് കളഞ്ഞു (ചുമ്മാ ജാട 😏😏😏.. )

ഞാൻ ഉമയെയും കൂട്ടി മുകളിലേക്ക് നടന്നു ..

റൂമിലെത്തി വാതിലടച്ച് ഞാൻ നെഞ്ചത്ത് കൈ വച്ച് ഒന്ന് നന്നായി ശ്വാസം വലിച്ച് വിട്ടു ..

എന്റെ കോപ്രായങ്ങൾ കണ്ട് ഉമ എന്നെ നോക്കി ചിരിച്ചു ..

“എന്താടി നായിന്റെ മോളേ ചിരികണത് .. നിന്റെ അച്ഛൻ പെറ്റൊ ?..”

അവളുടെ കിണി കണ്ടിട്ട് എനിക്ക് വലിഞ്ഞ് കയറി ..

ഓടി ചെന്ന് അവളെ എടുത്ത് കട്ടിലിലേക്ക് വലിച്ചിട്ട് അവളുടെ വയറിന് കുറുകെ കയറി ഇരുന്നു ..

അവളുടെ കൈ രണ്ടും കൂട്ടിപിടിച്ച് തലയ്ക്കുമുകളിലേക്ക് നീട്ടി വച്ചു…

മറു കൈ കൊണ്ട് അവളുടെ കവിൾ കൂട്ടി പിടിച്ചു..

എന്റെ പ്രവർത്തിയിൽ ആദ്യം ഞെട്ടിയ അവൾ പിന്നെ ചിരിച്ചു…

കുത്തിപിടിച്ചപ്പോൾ കൂർത്ത വന്ന അവളുടെ ചുണ്ടുകൾ ഞാൻ കവർന്നു….

ചുണ്ടുകൾ തമ്മിൽ ഒരു യുദ്ധത്തിനോടുവിൽ ഞാൻ മാറി കിടന്നു ..

ഉമ എന്റെ നെഞ്ചിലേക്ക് കയറി കിടന്നു .. ഞാൻ അവളെ ചൂറ്റിപ്പിടിച്ച് എന്നിലേക്ക് അമർത്തി ..

എന്റെ മനസ്സിലെ ആദി ബലൂണിൽ നിന്ന് കാറ്റ് ഒഴിഞ്ഞുപോകുന്നത് പോലെ എനിക്ക് തോന്നി ..

ഉമയുടെ നെറുകയിൽ ഞാൻ ഒരു മുത്തം കൊടുത്തു , അവൾ എന്നെ ഒന്നും കൂടെ മുറുക്കി കെട്ടിപിടിച്ച് എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി ..

ഉമ , ഇവളാണെന്റെ സലീപിങ് പില് , എന്റെ Xanax എല്ലാം .. ഇവളെ ഒന്ന് പുണർന്നപ്പോഴേക്കും എന്റെ ആദിയെല്ലാം കാറ്റിൽ പറന്നു .. അല്ലെങ്കിലും അത് എന്നും അങ്ങനെ തന്നെ ആണല്ലോ ..

എനിക്ക് എന്തെങ്കിലും പ്രശനം വന്നാൽ അല്ലെങ്കിൽ ഞാൻ മൂഡി ആയി ഇരിക്കുന്നത് കണ്ടാൽ ഇവള് എന്നെ വന്ന് കെട്ടിപിടിച്ച് ‘എന്താണെങ്കിലും എല്ലാം ഒക്കെ ആവും ഏട്ടാ ‘ എന്ന് പറയും , അപ്പോൾ തന്നെ പകുതി സാധനം കിട്ടും ..

എന്തോ ഒരു മാജിക് ഇവളുടെ കയ്യിൽ ഉണ്ട് ..

no , she is the magic .. എനിക്കായി പിറന്ന magic.. 😘😘😘

Leave a Reply

Your email address will not be published. Required fields are marked *