“ഞങ്ങള്‍ പോട്ടേ സാറേ” അയാള്‍ പറഞ്ഞു. “ഇനി നാളെ കാണാം.”
“ഞാന്‍ നാളെ തിരിച്ചു പോകും. എന്‍റെ ഇവിടത്തെ ജോലി കഴിഞ്ഞു.” ഞാന്‍ പറഞ്ഞു. അവള്‍ പൊട്ടി തകര്‍ന്നു. പതുക്കെ അവിടെ നിന്ന് വീട്ടിലേക്ക് ഓടി പോയി.
പിറ്റേന്ന് തിരികെ പോകാന്‍ വണ്ടിയില്‍ കയറിയപ്പോള്‍ ഞാന്‍ അവളെ നോക്കി. അവളെ എങ്ങും കണ്ടില്ല. അവളെ അന്വേഷിക്കാമെന്ന് വച്ചാല്‍ അവളുടെ പേര് പോലും അറിയില്ല. എന്നാലും യാത്രയാക്കാന്‍ അവള്‍ വരും എന്ന് ഞാന്‍ കരുതി. വന്നില്ല. കാണാം തൂങ്ങിയ മനസ്സുമായി ഞാന്‍ തിരികെ പോന്നു. പോരുന്ന വഴിക്ക് അവളെ കുറിച്ചായിരുന്നു ചിന്ത മുഴുവന്‍. തിരികെ എന്നെങ്കിലും ഗ്രാമത്തില്‍ വരണം എന്ന് വച്ചാല്‍ അത് ഇവിടത്തെ സ്ഥിതി വച്ചു നോക്കുമ്പോള്‍ എളുപ്പമല്ല. എന്നാലും എന്തെങ്കിലും ചെയ്യണം എന്ന് ഞാന്‍ കരുതി.
ഞാന്‍ താമസിച്ചിരുന്ന വീട്ടില്‍ ഞാന്‍ എത്തി. നേരം വൈകിയിരുന്നു. വാതില്‍ തുറന്ന് അകത്ത് കയറിയപ്പോള്‍ എന്തോ ഒരു പ്രത്യേക സുഗന്ധം. ഒരു പെണ്‍മണം. അത് അവളുടെയാണോ? അല്ല. ഇത് അവളുടെ സുഗന്ധമല്ല. പിന്നെ? ചിലപ്പോള്‍ തോന്നിയതാകും. എന്നാലും എന്‍റെ മുറിക്കും മറ്റും എന്തോ ഒരു വ്യത്യാസം. എന്താണ് അത്? മനസിലാകുന്നില്ല! ഒരു പെണ്ണിന്‍റെ സാന്നിധ്യം ഞാന്‍ അറിയുന്നു. ഇനി വല്ല യക്ഷിയുമാണോ? ഒരു കുളി പാസാക്കി ഞാന്‍ വേഗം ഭക്ഷണം കഴിച്ചു കിടന്നുറങ്ങി.
പിറ്റേന്ന് വാതിലില്‍ ആരോ മുട്ടുന്നത് കേട്ടിട്ടാണ് ഞാന്‍ എണീറ്റത്. നേരം കുറേ ആയിട്ടുണ്ട്. ഞാന്‍ ഉറക്ക ചടവോടെ പോയി വാതില്‍ തുറന്ന്. പെട്ടെന്ന് ആ കാഴ്ച കണ്ട് ഞാന്‍ ഞെട്ടി പോയി. എന്തായിത്!!!
എന്‍റെ സീലു മോള്‍ തിരിച്ചു വന്നിരിക്കുന്നോ? അതും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വളര്‍ന്ന് പ്രായപ്പൂര്‍ത്തിയായി ഒരു ഒത്ത പെണ്ണായിട്ട്!!! ഇതെങ്ങിനെ സംഭവിച്ചു? എനിക്ക് ഒന്നും മനസ്സിലായില്ല. എന്‍റെ ഉറക്ക ചടവില്‍ തോന്നുന്നതാണോ? അതോ സ്വപ്നം കാണുന്നതോ?
ഞാന്‍ അന്തം വിട്ടു നില്‍ക്കെ അവള്‍ അതീവ മധുരതരമായ സ്വരത്തില്‍ അവള്‍ പറഞ്ഞു, “നമസ്കാര്‍ ഭയ്യാ…”
