കുരുതിമലക്കാവ് – 4

“ ഈ നാടിന്‍റെ ഐശ്വര്യവും കാവലും എല്ലാം ഇവിടാണ്‌……. മനസുരുകി പ്രാര്‍ഥിച്ചു ഒരു പ്രാര്‍ഥനയും ദേവി കേള്‍ക്കതിരുനിട്ടില്ല……. നല്ലപോലെ കളങ്ക ഇല്ലാത്ത മനസുമായി പ്രാര്തിച്ചോ…. കാട് കയറാന്‍ പോക നമ്മള്‍….”
അത് പറഞ്ഞു കൊണ്ട് തന്‍റെ ചെരിപ്പഴിച്ചു വച്ചുകൊണ്ട് രമ്യ ആ കലപ്പടവുകളില്‍ കയറി നിന്നു….
തന്നെ നോക്കി നില്‍ക്കുന്ന ശ്യാമിനോട് തലകൊണ്ട് അങ്ങോട്ട്‌ കയറി വരാന്‍ രമ്യ നിര്‍ദേശിച്ചു…… ശ്യാമും ആ കലപ്പടവില്‍ കയറി….. ഇരുവരും കണ്ണുകള്‍ അടച്ചു പ്രാര്‍ഥിച്ചു…….
അല്‍പ്പ സമയത്തിന് ശേഷം തന്‍റെ നെറ്റിയില്‍ തിലകം ചാര്‍ത്തുന്ന രമ്യയുടെ കൈകളുടെ തണുപ്പ് അറിഞ്ഞാണ് ശ്യാം കണ്ണു തുറന്നത്…..
ഉത്തമയായ ഭാര്യ് തന്‍റെ ഭര്‍ത്താവിനെ കുളി കഴിഞ്ഞു കുറി അണിയിക്കുനത് പോലെയാണ് രമ്യയെ കണ്ടപ്പോള്‍ ശ്യാമിന് തോനിയത്……
അവര്‍ കലപ്പടവുകളില്‍ നിന്നറങ്ങി….. അല്‍പ്പം പിന്നിലോട്ടു മാറി നിന്നു….
“ആ ചോങ്കനെ ഇവിടെങ്ങും കാണാനില്ലാലോ” രമ്യ പിറ് പിറുത്തു….
“ആരാ ഈ ചൊങ്കന്‍”… ശ്യാമിന്റെ സംശയത്തോടെ ഉള്ള ചോദ്യം
“ഇവിടുത്തെ ആദിവാസ കൂട്ടങ്ങളില്‍ ഒരാളാ….. നമുക്ക് കാട് കയറാന്‍ കൂട്ടിനു അവനാ വരുന്നേ….. അവര്‍ക്ക് കാട്ടിലെ വഴി എല്ലാം മനപ്പടമാ.”
രമ്യ ചുറ്റും നോക്കി കൊണ്ട് പറഞ്ഞു….
“തനിക്കറിയില്ലേ അപ്പോള്‍ വഴി”
ശ്യാമിന്റെ ചോദ്യം വീണ്ടും വന്നു….
“മോനെ അങ്ങനെ ചുമ്മാ കയറാനൊന്നും നമുക്ക് കഴിയില്ല….. ഇവിടുത്തെ വിശ്വാസ പ്രകാരം അവരാണ് കാടിന്‍റെ അവകാശികള്‍……. എപ്പോ കാടുകയറിയാലും അവരില്‍ ഒരാളെ ഒപ്പം കൂട്ടണം……. ഇല്ലെങ്കില്‍ വഴി തെറ്റും എന്നാ കാര്യത്തിനു സംശയമില്ല”
രമ്യ നെടുവീര്‍പ്പിട്ടുകൊണ്ട് പറഞ്ഞു……
എന്തെല്ലാം വിശ്വാസങ്ങള്‍ ആണിവിടം….. ശരിക്കും ഒരു അത്ഭ്ത ലോകത്ത് വന്നപ്പോലെ തോന്നി ശ്യാമിന്……
“ഹ എവിടാരുന്നു ചോങ്ക ഞങ്ങള്‍ വന്നിട്ട് എത്ര സമയമായി”
രമ്യയുടെ തെല്ലു ദേഷ്യത്തോടെ ഉള്ള ചോദ്യം ശ്യാമിനെ ചിന്തകളില്‍ നിന്നുണര്‍ത്തി…..ശ്യാം തിരഞ്ഞു നോക്കി….
കഷ്ട്ടിച്ചു 20 വയസു പ്രായം തോനിക്കുന്ന ഒരു ചെക്കന്‍….. ഒരു മുണ്ട് മാത്രമാണ് വേഷം…. അത് താറുപോലെ ഉടുത്തിരിക്കുന്നു…. കയ്യില്‍ വലിയൊരു വടിയും …… ശ്യാമിന് ശരിക്കും ഒരു ആദിവാസിയെ കണ്ട പ്രതീതി അവനില്‍ ഉണ്ടാക്കി…..
“നാന്‍ ബീട്ടുക് പോയി ബന്തപ്പോള്‍ പറഞ്ഞിനി….. മൂപ്പന്റെ ഒപ്പന തേന്‍ കൊടുക്കാന്‍ സമയപെട്ടു”
അവന്‍റെ വാക്കുകളില്‍ ഒന്നും മന്സിലാകാതെ നില്‍ക്കുന ശ്യാമിനെ നോക്കി രമ്യ ചിരിച്ചു……
“അവന്‍ മൂപന്റെ കൂടെ തേന്‍ എടുക്കാന്‍ പോയി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ആണു അവന്‍ നമ്മുടെ കാര്യം അറിഞ്ഞത് എന്നാണ് അവന്‍ പറഞ്ഞത് “
രമ്യ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോള്‍…… ശ്യാം
“എന്ത് ഭാഷയാടി ഇത്”
“ഹ ഇതാണ് ഇവരുടെ ഭാഷ”
ഇരുവരും ചിരിക്കുനത് ഒന്നും മന്സില്കാതെ നില്‍ക്കുന്ന ചോങ്കനും…….
“വെക്കം പോക കാട്ടുചോല തെളിഞ്ഞിക്കിനു” ….
അതും പറഞ്ഞു കൊണ്ട് ചൊങ്കന്‍ ആ അമ്പലത്തിന്റെ കല്പടവിലേക്ക് കയറി…..
ശ്യാം തന്‍റെ ക്യാമറയില്‍ അത് പകര്‍ത്താന്‍ തുടങ്ങിയപ്പോള്‍ രമ്യ തടഞ്ഞുകൊണ്ട്‌ അരുതെന്ന് ശ്യാമിനോട് പറഞ്ഞു……
“കാടു കയറും ചോങ്കനെ മക്കളെ കാക്കണേ…. കുരുതി മല വാഴും പരദേവതയെ….. കാട്ടുചൊല പൈങ്കിളി പൂക്കളെ തൊട്ടു തീണ്ടില്‍ പൊന്നെ….”
അത്രയും ഒരു പ്രത്യക താള രീതിയില്‍ പറഞ്ഞ ചൊങ്കന്‍ തന്‍റെ കയ്യിലുണ്ടായിരുന്നു ഒരു ചെറു കത്തി കൊണ്ട് അവന്റെ തള്ള വിരലില്‍ ഒരു വര വരച്ചു…..
അത് കണ്ട ശ്യാം ഒന്ന് വിറച്ചുകൊണ്ട് തന്റെ കൈകള്‍ പിന്നിലേക്ക്‌ മാറ്റിയപ്പോള്‍ രമ്യ ചിരിച്ചു…….
ചൊങ്കന്‍ തന്‍റെ രക്ത തുള്ളികള്‍ ആ ദീപ സ്തംഭത്തിന് ചുവട്ടില്ലായി ഉറ്റിച്ചു…..
ശേഷം വേഗത്തില്‍ അവിടെ നിന്നും ഇറങ്ങി നടക്കാന്‍ തുടങ്ങി……. ഒന്ന് മന്സില്കാത്ത ഭാവത്തില്‍ ശ്യാമും രമ്യയെ അനുഗമിച്ചു……
രമ്യയുടെ മുഖം ഇപ്പോളും ചിരി പൊട്ടി നില്‍ക്കുകയാണ് ശ്യാമിന്റെ അവസ്ഥ കണ്ടു……
അല്‍പ്പ ദൂരം മുന്നോട്ടു നടന്നു……
ശ്യാം രമ്യയുടെ അനുവാദതാല്‍ രണ്ടു മൂന്ന് ഫോട്ടോകള്‍ എടുത്തു കൂട്ടത്തില്‍ ചോങ്കന്റെയും ഫോട്ടോ എടുക്കാന്‍ ശ്യാം മറനില്ല…….
വലിയ രണ്ടു മരങ്ങള്‍ക്കിടയില്‍ നിന്ന ചൊങ്കന്‍ അവരെ തിരിഞ്ഞു നോക്കി….
“ശ്യാം ഇതാണ് കാട് തുടങ്ങുന്ന അതിര്‍ത്തി.”
രമ്യ പറഞ്ഞത് കേട്ട ശ്യാം പക്ഷെ അവിടെ കണ്ട ഒരു ചിത്ര ശലഭാതിന്റ്റെ ചിത്രം ക്യാമറയില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു……
അതിര്‍ത്തി മരങ്ങള്‍ പിന്നിട്ടുകൊണ്ട് രമ്യയും ചോങ്കനും നടന്നു….. ശ്യാം തന്റെ ക്യാമറ കഴുത്തില്‍ വച്ച് കൊണ്ട് അതിര്‍ത്തി മരങ്ങള്‍ക്കിടയില്‍ എത്തിയതു അതി ശക്തമായ കാറ്റു വീശി…..
മൂവരും ചെറുതായൊന്നു പേടിച്ചു….. പക്ഷെ അപ്പോളേക്കും അവരെ വീണ്ടും ഭയപെടുത്തികൊണ്ട് വലിയ ശബ്ധത്തിലുള്ള ഇടി മുഴങ്ങി…..
ആ വലിയ കാട്ടിലും ശക്തമായ ഇടി വാള്‍ മിന്നിമറഞ്ഞു….. കൊരിചോരിഞ്ഞു കൊണ്ട് മഴയെത്തി….
പൊടുന്നനെ വലിയ ശബ്ദത്തോടെ അവര്‍ക്ക് മൂവര്‍ക്കു മുന്നിലായി നിന്ന വലിയൊരു മരം കടപുഴകി അവരുടെ വഴി മുടക്കി……
കിളികള്‍ കല പില ശബ്ദത്തോടെ പാറിയകലുന്നു…… മൃഗങ്ങളുടെ വലിയ ശബ്ധതോടെയുള്ള കരച്ചില്‍ കാട്ടില്‍ നിന്നും അവര്‍ കേട്ടു……
“കാടു തീണ്ടിക്കിന്നു….. വഴി തടസമാണ്…… ഇന്നിനി കയറണ്ട….. കുടില്‍ പോക്കൊളിന്‍”
അത്രയും കിതച്ചു കൊണ്ട് ഭയപ്പാടല്‍ പറഞ്ഞ ചൊങ്കന്‍ ശരം വിട്ടപോലെ എങ്ങോട്ടോ ഓടി മറഞ്ഞു……
ഒന്നും മനസിലാകാതെ ശ്യാം നിന്നു….. രമ്യ അവന്റെ കൈയും പിടിച്ചു തിരിച്ചു ഓടി…… അമ്പലത്തിനു അല്‍പ്പം പിന്നിലായി അവര്‍ നിന്നു…… കോരി ചൊരിയുന്ന മഴ അവരെ നന്നേ കുളിപ്പിച്ച്….
രമ്യ വിതുമ്പി കരഞ്ഞു…. ശ്യാം അവളുടെ തോളില്‍ കൈ വച്ചു…..

“ഞാനാ…. ഞാനാ…. എല്ലാത്തിനും കാരണം… എന്റെ തെറ്റുകൊണ്ടാണ്….. ദേവി കൊപിച്ചത് …..”
രമ്യ വീണ്ടും വീണ്ടും മുഖം പൊത്തി കരഞ്ഞു….. ആ വലിയ മഴയിലും അവളുടെ കണ്ണു നീര്‍ ധാരയായി ഒഴുകുനത് ശ്യാം കണ്ടു…..

“ഹ മഴ വന്നത് എങ്ങനെ നിന്റെ തെറ്റാകും …. അത് കാലാവസ്ഥ വ്യതിയാനം കൊണ്ടാണ് … രമ്യ കരയാതെ…”
ശ്യാം അവളെ തന്നോട് ചേര്‍ത്തു നിര്‍ത്തി…..
“അല്ല ശ്യാം … അല്ല… ഞാനാണ് തെറ്റുകാരി…… കാട് കയറുമ്പോള്‍ മനസു ശുദ്ധമായിരിക്കണം….. കളങ്ക ചിന്തകള്‍ ഒന്നും പാടില്ല……. പക്ഷെ ഞാന്‍…..”
രമ്യ വീണ്ടും വീണ്ടും പൊട്ടികരഞ്ഞു…… എന്ത് പറയണമെന്ന് അറിയാതെ ശ്യാം കുഴങ്ങി….
ഞാന്‍ എന്താണ് പ്രാര്തിച്ചത്… ഓര്‍മയില്ല… ശ്യാം ഒരു നിമിഷം ചിന്തിച്ചു…..
“അതിനു എന്ത് തെറ്റാണു നീ ചെയ്തത് അത് പറ”…..
ശ്യാം രമ്യയെ അവളുടെ തോളില്‍ തന്‍റെ ഇരു കൈകളാല്ലും പിടിച്ചു കുലുക്കി കൊണ്ട് വലിയ ശബ്ധത്തില്‍ ചോദിച്ചു……

Leave a Reply

Your email address will not be published. Required fields are marked *