കുരുതിമലക്കാവ് – 4

രമ്യ അവനു എതിരെ നിന്നു കൊണ്ട് വിതുമ്പി…..
“പറ രമ്യ പ്ലീസ്”….. ശ്യാമിന്റെ തൊണ്ടയിടറി……….
“ശ്യാമിനെ എനിക്കൊത്തിരി ഇഷ്ട്ടവ….. കണ്ട നാള്‍ മുതല്‍ എന്‍റെ മനസില്‍ കയറി കൂട് കൂട്ടിയവനാ നീ…… അരുതാത്തതാണെന്ന് മനസു പലവട്ടം പറഞ്ഞിട്ടും ഞാന്‍ കേട്ടില്ല…….”
രമ്യ ഒന്ന് നിര്‍ത്തി… അപ്പോളേക്കും വലിയ ശഭ്ടതോടുകൂടി വീണ്ടും ഇടി മുഴങ്ങി….. രമ്യ തുടര്‍ന്ന്…..
“എന്‍റെ നാട്ടില്‍ നിന്നെ കൊണ്ട് വന്നു എന്‍റെ ഇഷ്ടം അറിയിക്കാം എന്ന് കരുതിയ ഞാന്‍….”
രമ്യയുടെ വാക്കുകള്‍ അവളുടെ തൊണ്ടയില്‍ ഇടറി നിന്നു…..
എല്ലാം അറിയാവുന്നവനെ പോലെ ശ്യാം അവള്‍ക്കു പുറകിലായി നിന്നു….
“കാട് കയറാന്‍ നേരം ഞാന്‍ ദേവിയോട് പ്രാര്തിച്ചതും അതാണ്‌…. ശ്യാം എന്റേതു മാത്രമാകണേ എന്ന്….. പക്ഷെ ദേവിക്ക് പോലും അതിഷ്ടായില്ല…. അതാ ഇങ്ങനൊക്കെ….. എന്റെ ദേവി…..”
രമ്യയുടെ കരച്ചില്‍ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി…. എന്ത് ചെയ്യണമെന്നറിയാതെ ശ്യാമും…..
ശ്യാമിനു നേരെ തിരിഞ്ഞ രമ്യ തന്‍റെ കൈകള്‍ കൂപ്പി കൊണ്ട് പറഞ്ഞു….
“മറക്കാന്‍ മാത്രം പറയരുത്…… ഇഷ്ട്ടപെട്ടുപോയി ഞാന്‍ ഒരുപാട്….കഴിയില്ല എനികക്കീ ജന്മം നിന്നെ മറക്കാന്‍…… ഐ ലവ് യു ശ്യാം…. i love u more than anything in the world……….. എന്നെ വെറുക്കല്ലേ ശ്യാം……… എന്നെ വെറുക്കല്ലേ….”
അതും പറഞ്ഞുകൊണ്ട് കരഞ്ഞു കൊണ്ടു രമ്യ ശ്യാമിന്റെ കാല്‍ക്കല്‍ വീണു കരഞ്ഞു…..

ഒരു നിമിഷം പതറിപ്പോയ ശ്യാം…… അവളുടെ സ്നേഹത്തിന്റെ ശക്തി ശ്യാമിന്റെ നെഞ്ചില്‍ ഒരു ചാട്ടുളി പോലെ തുളഞ്ഞു കയറി…..
ശ്യാം അവളെ പിടിചെഴുന്നെല്‍പ്പിച്ചു…….. തനിക്കഭിമുഖമായി നിര്‍ത്തി……
“ഒരിക്കലും ഇല്ല രമ്യ……. നീ എന്നെ സ്നേഹിക്കുനതിനെക്കാള്‍ ഒത്തിരി മടങ്ങ്‌ അദികം ഇന്ന് ഞാന്‍ നിന്നെ സ്നേഹിക്കുന്നു……നമ്മള്‍ ഒരുമിച്ചു ജീവിക്കും……
“എനിക്കീ ജനമത്തില്‍ ഒരു പെണ്ണുണ്ടെങ്കില്‍ ……. ഞാന്‍ ഒരാളുടെ കഴുത്തില്‍ താലി കേട്ടുനുന്ടെങ്കില്‍ …… എന്റെ കുഞ്ഞുങ്ങളെ ഒരു പെണ്ണ് ജന്മം നല്കുനുണ്ടെങ്കില്‍…. അത് നീ ആരിക്കും ….. നീ മാത്രമായിരിക്കും…..”

ശ്യാമാവളുടെ കണ്ണുകളില്‍ നോക്കി കൊണ്ട് പറഞ്ഞു…..
പുനര്‍ജന്മം കിട്ടിയ അവസ്ഥ ആയിരുന്നു രമ്യക്ക് അത്……. അവള്‍ തന്റെ കാതുകളെ വിശ്വസിക്കാന്‍ കഴിയാത്തവണ്ണം ശ്യാമിനെ നോക്കി…. അവളുടെ സങ്കടം സന്തോഷ കണ്ണീരായി……
അവള്‍ക്കു ഒരു നിമിഷം ശ്വാസം അറ്റ് പോകുന്നപോലെ തോന്നി…..
അവള്‍ ശ്യാമിന്റെ മുഖം തന്റെ കൈകളില്‍ കോരി എടുത്തു തുരു തുര ചുംബിച്ചു…… അവള്‍ ശ്യാമിനെ കെട്ടിപിടിച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു…….
അവരുടെ ആ നില്‍പ്പിനു കുളിരേകി പ്രകൃതി അവര്‍ക്ക് മേല്‍ പുഷപ്പ വൃഷ്ട്ടി നടത്തി…….
അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ മഴ മാറി അപ്പോളാണ് അവര്‍ അകന്നു മാറിയത്……
ഒരു നവവധുവിന്റെ നാണം രമ്യയുടെ മുഖത്ത് നിഴലിച്ചു നിന്നു…. അവള്‍ തന്‍റെ മുടിയിഴകളിലൂടെ ശ്യാമിനെ നാണത്താല്‍ നോക്കി…..
ഇരുവരുടെയും സന്തോഷത്തിന്റെ പെരുമ്പറകള്‍ മുഴങ്ങി….. പ്രകൃതി അതിന്റെ സ്ഥായീ ഭാവത്തിലേക്കു തിരിച്ചു പോയി…..
ഒരു കൊച്ചു ചിത്രശലഭം ശ്യാമിന്റെ ചുമലില്‍ വന്നിരുന്നത് രമ്യ കണ്ടപോലെ ശ്യാമും കണ്ടു…… അത് ശ്യാമിന്റെ ചെവിയില്‍ എന്തൊക്കെയോ മന്ത്രിക്കുനപ്പോലെ രമ്യക്ക് തോന്നി…..
ശ്യാമിനടുതെക്ക് നീങ്ങി നിന്ന രമ്യ ആ ചിത്രശലഭത്തിനെ നോക്കികൊണ്ട്‌ പറഞ്ഞു…
“എന്താ അവള്‍ പറയുന്നേ ശ്യാം”
“കുരുതി മലക്കവിന്റെ ഈ രാജകുമാരി നിനക്കു സ്വന്തമായി എന്നവള്‍ പറയ”
ശ്യാ വശ്യമാര്‍ന്ന പുഞ്ചിരിയോടെ അത് പറഞ്ഞപ്പോള്‍ രമ്യക്ക് വീണ്ടും നാണം അണപ്പോട്ടി ഒഴുകി….
. അവള്‍ ആ ചിത്രശലഭത്തെ തന്‍റെ കയിലെക്കെടുത്തു…….
അപ്പോള്‍ അത് വീണ്ടും രമ്യയുടെ കൈല്‍ നിന്നും പാറി ശ്യാമിന്റെ ചുമലില്‍ ഇരുന്നു….
“കണ്ടോ കണ്ടോ അതൊന്നുമല്ല അവളും ശ്യാമിനെ പ്രേമിക്കുവാ….. കണ്ടോ അവളുടെ നാണം..”
രമ്യ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോള്‍…ശ്യാമിന് ചിരിയടക്കാന്‍ കഴിഞ്ഞില്ല…..
“കുശുമ്പി…”….. ശ്യാം രമ്യയുടെ ചെവിയില്‍ പിടിച്ചു കൊണ്ട് പറഞ്ഞു….
“അതെ കുശുമ്പു തന്നാ….. ശ്യാം എന്റെയ …… എന്‍റെ മാത്രം…..”

അത് പറഞ്ഞുകൊണ്ട് രമ്യ ശ്യാമിന്റെ ചുമലിലേക്ക് ചാരിയപ്പോള്‍ ആ ചിത്രശലഭം അവരെ വിട്ടു പറനകന്നു……..
ശ്യാം രമ്യയുടെ മുഖം തന്‍റെ കൈകളില്‍ കോരിയെടുത്തു……. രമ്യയുടെ ചുണ്ടുകള്‍ ശ്യാമിന്റെ മധുരത്തിനായി കൊതിച്ചു….
അവളുടെ ശരീരം ചൂട് പിടിച്ചു……. രമ്യ ശ്യാമിന്റെ കണ്ണുകളിലേക്കു തന്നെ നോക്കി……. ശ്യാം തന്‍റെ ചുണ്ടുകള്‍ അവളുടെ ചുണ്ടിലെക്കടുപ്പിച്ചു…….
പതിയെ അവളുടെ ചുണ്ടുകള്‍ ശ്യാം നുണഞ്ഞെടുത്തു……. രമ്യ തന്‍റെ കണ്ണുകള്‍ അടച്ചു….. ശ്യാം അവളെ തന്നിലേക്കടുപ്പിച്ചു കൊണ്ട് പതിയെ വീണ്ടും രമ്യയുടെ അധരത്തിന്റെ മധുരം നുണഞ്ഞു……
രമ്യ ശ്യാമിനെ കെട്ടിപ്പിടിച്ചു …… അവളുടെ മാറിടങ്ങള്‍ ശ്യാമിന്റെ നെഞ്ചില്‍ അമര്‍ന്നു……. ഇരുവരും മതിമാറന്നപ്പോലെ നിന്നു…….
അല്‍പ്പനേരത്തെ പ്രണയത്തിനു ശേഷം രമ്യ ശ്യാമിനെ തള്ളിമാറ്റി…..
കിട്ടിയ സുഖത്തില്‍ ഭംഗം നേരിട്ട ശ്യാം അവളെ തന്നിലേക്കു വീണ്ടും അടുപ്പിച്ചു…….
“അയ്യട അങ്ങനെ ഇപ്പോള്‍ വേണ്ട….. കള്ള തെമ്മാടി…. മോനുള്ളത് തന്ന എല്ലാം…. പക്ഷെ ആദ്യം മോന്‍ ഒരു താലിയെടുത്ത്‌ എന്റെ കഴുത്തില്‍ കേട്ട് എന്നിട്ട് ഞാന്‍ എല്ലാം തരാട്ടോ”….
അത്രയും പറഞ്ഞു ചിരിച്ചു കൊണ്ട് രമ്യ ഓടി….. അവളെ പിടിക്കാനായി ശ്യാമും……

അമ്പലം പിന്നിട്ട രമ്യ ഓടി മറഞ്ഞപ്പോള്‍ അവളെ പിടിക്കാനായി ഓടിയ ശ്യാം അമ്പലത്തിനു മുന്നില്‍ നിന്ന ആളെ കണ്ടു സഡന്‍ ബ്രയിക്ക് ഇട്ടപ്പോലെ നിന്നു…
അപ്പോളെക്കു രമ്യ ഓടി മറഞ്ഞിരുന്നു……
തന്‍റെ മുന്നില്‍ നിന്ന ആളെ കണ്ട ശ്യാം തെല്ലൊന്നു ഭയക്കതിരുന്നില്ല…….
ഇന്നലെ വന്നപ്പോള്‍ കവലയില്‍ കണ്ട മൂപ്പന്‍…….ആ മുഖത്തെ ഭാവം വായിചെടുക്കാന്‍ പക്ഷെ ശ്യാമിന് കഴിയാതെപ്പോയി……..
അയാള്‍ അവനെ തന്നെ നോക്കി നില്‍ക്കുകയാണ്…… ഇനി താനും രമ്യയും കെട്ടിപ്പിടിച്ചു നിന്നത് ഇയാളെങ്ങനും കണ്ടോ…….. ശ്യാമിന്റെ ചിന്തകള്‍ കാടുകയറി…..
അല്പം ഒന്ന് മുന്നോട്ടു വന്നു ശ്യാമിന്റെ കണ്ണില്‍ തന്നെ നോക്കിയാ അയാള്‍ തന്‍റെ നാഗരൂപമുള്ള വടി ഒന്ന് ചരിച്ചു പിടിച്ചു…….
അപ്പോള്‍ അത് വഴി ഒരു വലിയ ഗരുഡന്‍ ആ വടിയെ ഒന്ന് തട്ടിക്കൊണ്ടു പറനകന്നു…….
ഇത്രയും താഴ്ന്നു പറക്കുന്ന ഗരുഡനെ ശ്യാം ആദ്യമായാണ് കാണുനത്…..

Leave a Reply

Your email address will not be published. Required fields are marked *