കിടക്കയില്‍ കിടന്ന രമ്യക്ക് അപ്പോളും എന്തെന്നില്ലാത്ത ഒരു മാനസികാവസ്ഥ ആയിരുന്നു……
ചേച്ചിയുടെ കരസ്പര്‍ശം അവളുടെ മുഖത്ത് പതിച്ചപ്പോള്‍ രമ്യ ഒന്ന് ഞെട്ടി…..
തന്‍റെ ഒഴുകി കൊണ്ട് നിന്ന കണ്ണു നീര്‍ തുടച്ചു കൊണ്ട് ഒരു കൊച്ചു കുട്ടിയെ പോലെ രമ്യ രാധികയുടെ നെഞ്ചിലേക്ക് ചാഞ്ഞു…
“എന്ത് പറ്റി മോളെ…. എന്തിനാ എന്‍റെ കുഞ്ഞു കരയുന്നെ…?”
ഒരുപാട് സംശയങ്ങള്‍ മനസില്‍ ഇട്ടു കൊണ്ട് രാധിക ചോദിച്ചു…
“സന്തോഷം കൊണ്ടാ ചേച്ചി….. ശ്യാം എന്നെ ഒരുപാട് സ്നേഹിക്കുന്നു,…… ഞാന്‍ സ്നേഹിക്കുനതിലും കൂടുതല്‍…….. പക്ഷെ അവന്‍റെ സ്നേഹം ഈ ജീവിതം മുഴുവന്‍ എനിക്ക് അനുഭവിക്കാന്‍ യോഗമുണ്ടാകുമോ “…
പകുതിക്ക് നിര്‍ത്തിയ രമ്യ അറിയാതെ പൊട്ടികരഞ്ഞു….
“എന്തിനാ മോളെ നീ ഇങ്ങനൊക്കെ ആലോചിക്കുന്നെ…. ശ്യാം നല്ല പയ്യനാ…. അവന്‍ നിന്നെ പൊന്നുപോലെ നോക്കും…..”
രാധികയുടെ കണ്ണുകളും നിരഞ്ഞുവെങ്കിലും അവളതു കാണിക്കാതെ അനിയത്തിയെ ആശ്വസിപ്പിച്ചു…..
“അതെനിക്കും അറിയാം ചേച്ചി….. പക്ഷെ കുരുതിമലക്കാവിന്റെ നിയമങ്ങള്‍ ചേച്ചിക്കും അറിയില്ലേ.”….
രമ്യ അത് പറഞ്ഞപ്പോള്‍ രാധികയ്ക്ക് തന്‍റെ സങ്കടം പിടിച്ചു നിര്‍ത്താന്‍ കഴിയാതെ പോയി…. അവളും ര്മ്യയ്ക്കൊപ്പം അറിയാതെ കരഞ്ഞുപ്പോയി……
“ഇല്ല മോളെ ഒന്നും സംഭവിക്കില്ല…. പരദേവത കാവലുണ്ടാകും….”
അത് പറഞ്ഞുകൊണ്ട് രാധിക രമ്യയെ കെട്ടിപ്പിടിക്കുമ്പോള്‍ കുരുതിമലക്കാവിന്റെ ചരിത്ര സത്യം അറിയാവുന്ന രാധികയുടെ ഉള്ളില്‍ വലിയൊരു തീ ഗോളം അവളെ വിഴുങ്ങാന്‍ എന്നപ്പോലെ പടര്‍ന്നു നിന്നു……
ശ്യാം അപ്പോളും തന്‍റെ കട്ടിലില്‍ വച്ച ഓലകെട്ടിലേക്ക് നോക്കി കിടക്കുവാരുന്നു…..
വായിക്കണോ വേണ്ടയോ എന്നുള്ള വലിയ മത്സരം ശ്യാമിന്റെ മനസില്‍ നടന്നുകൊണ്ടിരുന്നു…..
വായനാശീലമുള്ള ശ്യാം ഒടുവില്‍ അത് വായിക്കാന്‍ തന്നെ തീരുമാനിച്ചു…. ആ തീരുമാനം ശേരിവക്കുന്നതുപ്പോലെ അവന്‍റെ മുന്നിലെ ജനാല പാളിയില്‍ ഒന്ന് പതിയെ ഒരു കാറ്റില്‍ തുറന്നു….
ആകാശത്ത് തെളിഞ്ഞു നില്‍ക്കുന്ന പൂര്‍ണ ചന്ദ്രന്‍ അകത്തെ വെളിച്ചത്തിനെക്കള്‍ പ്രകാശം അവനു നല്‍കി…..
അവന്‍ അല്‍പ്പനേരം ആ പൂര്‍ണചന്ദ്രനെ നോക്കി……. അവനെ വീണ്ടും വീണ്ടും അത്ഭുതത്തിന്റെ വലിയ ഗര്‍ത്തത്തിലേക്ക് തള്ളി വിട്ടുകൊണ്ട് ആ പൂര്‍ണ ചന്ദ്രനില്‍ അവന്‍ അത് കണ്ടു…….
ഇന്ന് രാവിലെ കിങ്ങിണി പുഴയുടെ തീരത്ത് കണ്ട അതെ നഗ്ന രൂപം…… അവന്‍ തന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിയാതെ അതിലേക്കു വീണ്ടും വീണ്ടും നോക്കി…..
അതെ അത് തന്നെ… ശ്യാം വ്യക്തമായി ഓര്‍ക്കുന്ന ആ രൂപം…..
അവനില്‍ ചെറിയൊരു വിറയലുണ്ടായി…… അവന്‍റ് കൈകള്‍ യാന്ത്രികമായി ആ ഓലകെട്ടുകള്‍ തിരഞ്ഞു…..
അവന്‍റ് കൈകളില്‍ തടഞ്ഞ ആ ഓലകെട്ടുകള്‍ അവന്‍ ചന്ദ്രന് നേരെ ഒന്ന് നീട്ടി…… ഇതെല്ലം താന്‍ തന്നെ ആണോ ചെയ്യുനതെന്ന അത്ഭുതം ശ്യാമിന്റെ മനസിനെ വിടാതെ പിടികൂടി…..
പൊടുന്നനെ എവിടെ നിന്നോ പറന്നു വന്ന ആ ചിത്രശലഭം ആ ഓലകെട്ടില്‍ വന്നിരുന്നു അവനെ തന്നെ നോക്കി നിന്നു….
അവന്‍ അതിനെയും നോക്കികൊണ്ട് അല്‍പ്പ സമയമിരുന്നു……
ആ നാട്ടിലെ എല്ലാ പട്ടികളും ഒരുമിച്ചു ഒരിയിട്ടപ്പോള്‍ ശ്യാം പതിയെ ജനല്‍ വഴി പുറത്തേക്കു നോക്കി……
ആ ജനലിലൂടെ നോക്കിയാ അവന്‍ വീണ്ടും ഞെട്ടി……. ആ വീടിന്‍റെ മരംകൊണ്ടുണ്ടാക്കിയ ഗേറ്റിന്റെ ഒരു തൂണില്‍ അതാ ആ വലിയ ഗരുഡന്‍ നില്‍ക്കുന്നു…..
അതിന്‍റെ കണ്ണുകളിലെ തീക്ഷണത ശ്യാം വ്യകതമായി കണ്ടു….
പട്ടികള്‍ വീണ്ടും വീണ്ടും ഒരിയിട്ടപ്പോള്‍ അത് വഴി വന്ന ആ കറുത്ത പൂച്ചയ്യെയും അവന്‍ ശ്രദ്ധിച്ചു……
ആകെ പാടെ ഒരു പ്രേത സിനിമ കാണുന്ന ഒരു ഫീലാണ് ശ്യാമില്‍ ഉണ്ടായത് …..ചെറിയൊരു ഭയവും……
അവനെ നോക്കികൊണ്ട് ആ പൂര്‍ണ ചന്ദ്രന്‍ ഒന്ന് കണ്ണടച്ച പോലെ അവനു തോന്നി…… കാരണം ഇപ്പോള്‍ കാണുനതെല്ലാം അവനു യാന്ത്രികങ്ങളാണ്…………..
അവന്‍ പതിയെ ആ ഓലകെട്ടിലേക്ക് നോക്കി…. അതിന്റെ തലവാചകം എഴുതിയ ഓല പഴയതിനെക്കാളും ശോഭിച്ചപ്പോലെ അവനു തോന്നി………
“കുരുതിമലക്കാവിന്റെ ചരിത്രം”
ആ ഓലകെട്ടു അവനോടു പോലും അനുവാദം ചോദിക്കാതെ അവന്‍റെ വായനക്ക് ശേഷം താഴേക്കു ഉതിര്‍ന്നു വീണപ്പോള്‍ ശ്യാമിന് ഒരു അത്ഭുതവും തോന്നിയില്ല…… അതിലും വലുതാണ് തനിക്കു മുന്‍പില്‍ ഇപ്പോള്‍ അരങ്ങേറി കൊണ്ടിരിക്കുന്നത്……
ശ്യാം ഒന്ന് കൂടി പുറത്തേക്കു നോക്കിയപ്പോള്‍ ഗരുഡനും പൂച്ചയും ചന്ദ്രനും പ്രകൃതിയും എല്ലാം അവനെ മാത്രം നോക്കി നില്‍ക്കുന്ന ഒരു പ്രതീതി അവനിലുണ്ടാക്കി……….
അവന്‍ വായിക്കാന്‍ ആരംഭിച്ചു…….
