കുളിരിൽ വിരിയുന്ന കനൽ പൂവ് – 2 30അടിപൊളി 

അടുക്കളയുടെ പിന്നിൽ ചെറിയൊരു കൃഷിയിടം… ദാസൻ അവിടെ പയറ്പറിക്കുകയാണ്. അവളങ്ങോട്ട് ചെന്നു.

“ എന്താടീ അമ്മൂ.. “

അവളെ കണ്ട് ദാസൻ ചോദിച്ചു.

“ഒന്നൂല്ലേട്ടാ… ഞാനിതൊക്കെയൊന്ന് കാണാൻ വന്നതാ…”

അവൾ ചിരിയോടെ പറഞ്ഞു.

“ കാണാൻ മാത്രം ഒന്നുമില്ലെടീ… “

ഷിഫാന താൽപര്യത്തോടെ എല്ലാം നടന്ന് കണ്ടു.
മത്തനും, പയറും, വെണ്ടയും, വഴുതനയും തുടങ്ങി വീട്ടിലേക്ക് ആവശ്യമുള്ളതെല്ലാമുണ്ട്.

“ ചേട്ടനിത് വിൽക്കാറുണ്ടോ..? “

“ഇല്ലെടീ.. എനിക്കാവശ്യമുള്ളത് പറിക്കും.. ബാക്കി അയൽക്കാർക്കൊക്കെ കൊടുക്കും… “

പറിച്ച പയറ് ദാസൻ ഷിഫാനയുടെ കയ്യിലേക്ക് കൊടുത്തു.

“എന്തെങ്കിലും വേണേൽ ഇനി നീ പറിച്ചോ… “

രണ്ടാളും വീട്ടിലേക്ക് കയറുമ്പോൾ അകത്ത് നിന്നും അലർച്ച കേട്ടു.

“ ടീ….. “

“നിന്റെ കെട്ട്യോൻ പള്ളിയുറക്കം കഴിഞ്ഞ് എഴുന്നേറ്റെന്ന് തോന്നുന്നു. വേഗം ചെല്ല്… “

ഷിഫാന പയറ് അടുക്കളയിൽ വെച്ച് വേഗം മുറിയിലേക്ക് പോയി.

“നീയെവിടെ പോയതാടീ… കുറേ നേരമായല്ലോ..”

അവൻ മുരണ്ടു.

“ഏട്ടാ..ഞാൻ പുറത്തുണ്ടായിരുന്നു.. അവിടെ ചേട്ടനുണ്ടാക്കുന്ന കൃഷിയില്ലേ… അതിൽ പയറ് പറിക്കുകയായിരുന്നു… “

ഷിഫാന സന്തോഷത്തോടെ പറഞ്ഞു.

“ ആ… അതൊന്നും ഞാൻ കണ്ടിട്ടില്ല… നീയെന്റെ ഷർട്ടെടുത്തിരുന്നോ..?”

“അതലക്കാനെടുത്തു ഏട്ടാ… ”

“അതിനടിയിൽ എന്റെ ഷെഡിയില്ലാരുന്നോ..? “

“ഉം.. അതും ഞാനെടുത്തു…”

“അതലക്കിയോ നീ… ?””

“ഇല്ല.. ബാത്ത്റൂമിൽ ബക്കറ്റിലിട്ട് വെച്ചിട്ടുണ്ട്…”

അത്കേട്ടതും അവൻ കൊടുങ്കാറ്റ് പോലെ ബാത്ത്റൂമിന്റെ വാതിൽ തുറന്ന് അകത്ത് കയറി.
ഷിഫാനക്ക് കാര്യം മനസിലായി..

കുറച്ച് കഴിഞ്ഞ് ബാത്ത്റൂമിൽ നിന്നും അലർച്ച.

“ ടീ,,,”

അവൾ ചെന്ന് നോക്കുമ്പോൾ അവൻ ദേഷ്യം കൊണ്ട് വിറച്ച് നിൽക്കുകയാണ്. കയ്യിൽ അവന്റെ ഷെഢിയുമുണ്ട്.

“നീയിതിന്റെ പോക്കറ്റിൽ നിന്നു എന്തേലും എടുത്തോ..? “

അവൾ ഇല്ലെന്ന് തലയാട്ടി.

“സത്യം പറഞ്ഞോണം.. ഇതിൽ നിന്നും നീയത് എടുത്തു… മര്യാദക്ക് അതിങ്ങ് തന്നേക്ക്..”

“പൈസയാണോ വിനോദേട്ടാ… ? “

ഒന്നുമറിയാത്ത ഭാവത്തിൽ ഷിഫാന ചോദിച്ചു.

“പൈസ നിന്റെ… നീയത് തരുന്നുണ്ടോ.?”

രാവിലെത്തന്നെ പതിവ് പോലെ രണ്ട് പുകയെടുക്കാഞ്ഞിട്ട് അവൻ ശരിക്ക് ശ്വാസം വിടാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല.

“സാധനമെന്താണെന്ന് പറ ഏട്ടാ..ഞാനും തിരഞ്ഞ് നോക്കാം… “

ഉള്ളിൽ ചിരിച്ചു കൊണ്ട് ഷിഫാന പറഞ്ഞു.

“ പറയാതെയും നീ തരും… മര്യാദക്ക് അതിങ്ങോട്ട് തന്നോ… അതാ നിനക്ക് നല്ലത്..”

“” കഞ്ചാവല്ലേ… അത് നിങ്ങളുടെ ചേട്ടന്റെ അടുത്തുണ്ട്… വേണേൽ അവിടെപ്പോയി ചോദിച്ചോ…”

നിസാരമട്ടിൽ പറഞ്ഞുകൊണ്ട് ഷിഫാന അടുക്കളയിലേക്ക് പോയി.

സത്യത്തിൽ വിനോദൊന്ന് ഞെട്ടി. അവൾക്ക് തന്നെ ഭയങ്കര ബഹുമാനവും, പേടിയുമൊക്കെയായിരിക്കും എന്നാണവൻ കരുതിയത്. ഇത് വരെ അങ്ങിനെത്തന്നെയായിരുന്നു.
ഇപ്പോഴെന്ത് പറ്റി. ഇതിങ്ങിനെ വിട്ടാൽ പറ്റില്ല.. അടിച്ചവളുടെ കരണം പുകക്കണം..

അവൾ അടുക്കളയിലേക്ക് ചെന്നു.

“ വാ ഏട്ടാ… ഇന്നാ ഈ ചായ കുടിക്ക്..”

ഷിഫാന ചിരിയോടെ ചായഗ്ലാസ് അവന് നേരെ നീട്ടി.
അവൻ ഒറ്റത്തട്ട്… സ്റ്റീൽ ഗ്ലാസായത് കൊണ്ട് പൊട്ടിയില്ല..
ചായ മൊത്തം തറയിൽ പോയി.
വിനോദവളുടെ കയ്യിൽ മുറുകെ പിടിച്ചു.

“നീയധികംകളിക്കാൻ നിൽക്കല്ലേ.. മര്യാദക്കത് തന്നോ… അല്ലേലെന്റെ സ്വഭാവം മാറും… “

അവൻ അവളുടെ കൈ പിടിച്ച് ഞെരിച്ചു. അവൾക്ക് നന്നായി വേദനിച്ചു.

“അമ്മൂ… എന്താടീ രാവിലെത്തന്നെ
ബഹളം….”

അത് ചോദിച്ചു കൊണ്ട് ദാസൻ അടുക്കളയിലേക്ക് വന്നു.

“ എനിക്കറിയില്ലേട്ടാ.. വിനോദേട്ടന്റെ എന്തോ സാധനം കാണാനില്ലെന്ന്..”

ഷിഫാന വേദനയോടെ പറഞ്ഞു.
വിനോദവളുടെകൈ പിടിച്ച് ഞെരിക്കുയാണെന്ന് ദാസന് മനസിലായി.

“നീയവളുടെ കൈവിടെടാ.. അവൾക്ക് വേദനിക്കും..’”

ദാസൻ പറഞ്ഞിട്ടും വിനോദ് വിട്ടില്ല.
അടുത്തേക്ക് ചെന്ന് ദാസൻ അവന്റെ കയ്യിൽ പിടിച്ചു. വിനോദ് പകയോടെ അവനെ നോക്കി.
ദാസൻ ബലമായി ഷിഫാനയുടെ കയ്യിൽ പിടിച്ചിരുന്ന വിനോദിന്റെ കൈ എടുത്ത് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *