അവളോട് യാത്രയും പറഞ്ഞ് ഞാൻ വീട്ടിലേക്ക് വിട്ടു .
വില കളയണ്ട എന്ന് കരുതി ഞാൻ ഇന്നും നമ്പർ വങ്ങിച്ചില്ല . ഇരിക്കട്ടെ അല്പം weight 🤭
വീട്ടിൽ എത്തിയപ്പോൾ സുമിനയുടെ വീടിൻ്റെ മുന്നിൽ അത്യാവശ്യം ആളുകളെ ഒക്കെ കണ്ടു .
ഞാൻ വീട്ടിൽ കയറി ഭക്ഷണവും കഴിച്ച് നേരെ സുമിയുടെ വീട്ടിലേക്ക് നടന്നു . ഒരു മതിലിൻ്റെ അപ്പുറം ഉള്ള അയൽക്കാരി . 😜
പരിചയം ഇല്ലാത്ത ഒരു അഞ്ച് എട്ട് പേര് മുന്നിൽ തന്നെ ഉണ്ടായിരുന്നു,
നബീൽ ഇക്ക ഹാളിൽ തന്നെ ഉണ്ടായിരുന്നു . ഫർണിച്ചർ ഒക്കെ യഥാ സ്ഥാനത്ത് വച്ചിരുന്നു .
ഇക്കാ ….
ആ വിഷ്ണു. ഇന്ന് ക്ലാസ്സ് ഉണ്ടായിരുന്നോ , അച്ഛനെ കണ്ടപ്പോൾ പറഞ്ഞു.
അതേ ഉച്ചവരെ ഉണ്ടായിരുന്നു . പണികളൊക്കെ എന്തായി
എല്ലാം ഒതുങ്ങി വിഷ്ണു . ചെറിയ ചെറിയ ഇലക്ട്രിക് പണികൾ മാത്രം വേറെ ഒന്നും ഇല്ല .
ഇക്കാ നാളെ എങ്ങനാ പരിപാടികൾ ഒക്കെ
രാവിലെ തൊട്ട് ഈവനിംഗ് വരെ ആണ് ,
ഭക്ഷണം കാറ്ററിംഗ് ഏൽപ്പിച്ചു , അവര് തന്നെ എല്ലാം നോക്കിക്കോളും . പിന്നെ ഗസ്റ്റ് അതികം ഇല്ല എൻ്റെ ഫാമിലി ഫ്രണ്ട്സ് പിന്നെ സൂമിയുടെ ഫാമിലി കൂടി പോയാൽ 150-200അത്രേ ഉള്ളൂ
അപ്പോഴേക്കും ഒന്ന് രണ്ട് പേര് വന്ന് നബീൽ ഇക്കയെ വിളിച്ചു
ഞാൻ ഇപ്പൊ വരാം വിഷ്ണു
അ ഇക്ക
പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്തതിനാൽ നല്ല പോസ്റ്റ് അടി ഫീൽ ആയപ്പോ ഞാൻ മെല്ലെ വീട്ടിലേക്ക് വിട്ടു.
വൈകുന്നേരം ആയപ്പോൾ അമ്മ ഡ്യൂട്ടി കഴിഞ്ഞ് വന്നിരുന്നു . ഞാനും നിച്ചുവും ഹാളിൽ ഇരിക്കുമ്പോൾ അമ്മ അവിടേക്ക് വന്നൂ .
നിങ്ങള് ഇന്ന് അപ്പുറത്ത് പോകുന്നുണ്ടോ ,
ഞാൻ ഉച്ചയ്ക്ക് ഒന്ന് പോയിരുന്നു
നിച്ചു : ബോറിംഗ് ആണ് , അമ്മ പോകുന്നുണ്ടെങ്കിൽ ഞാനും വരാം .
ഞാനൊരു 7 മണി ഒക്കെ ആയിട്ട് പോകാം എന്നാ കരുതുന്നത്. വിച്ചൂട്ടാ നീ എന്നാ ടൗണിൽ പോയിട്ട് അവർക്ക് കൊടുക്കാൻ എന്തെങ്കിലും ഗിഫ്റ്റ് വങ്ങിക്ക് . നാളെ കൊടുക്കണ്ടേ ! .
എന്തുട്ടാ വാങ്ങിക്കുക .
എന്തെങ്കിലും നോക്കി കിച്ചെൻ ഐറ്റം വാങ്ങിച്ചോ
എത്രയാ ബഡ്ജറ്റ്
അതൊരൂ………. 1000 പോരെ ?
ആ മതിയാകും, സെറ്റ് ആകാം .
ഒരു 5 മണി ആയപ്പോൾ ഞാൻ ഹൈലൈറ്റ് മാളിലെ നെസ്റ്റോയിലേക്ക് ഗിഫ്റ്റ് വാങ്ങാൻ ആയി പോയ് . കിച്ചൺ ഇക്വിപ്മെൻ്റ് ഭാഗത്ത് ഞാൻ കുറേ നേരം കറങ്ങി നടന്നിട്ടും ഒന്നും അങ്ങട് തൃപ്തി വരുന്നില്ല . പെട്ടന്നാണ് എൻ്റെ തോളത്ത് ആരോ തൊണ്ടിയത് .
സുമിന… എൻ്റെ മനസ്സ് മന്ത്രിച്ചു .
പെട്ടന്ന് സുമിനയെ അവിടെ കണ്ടപ്പോൾ , അതും എൻ്റെ അടുത്തേക്ക് വന്ന് എന്നോട് മിണ്ടാൻ വന്നപ്പോൾ ഒരു പ്രതേക വൈബ്രേഷൻ നെഞ്ചിൻ്റെ ഉള്ളിൽ 5 sec. ഉണ്ടായി.
ഇതെന്താ ഇവിടെ ☺️
😀 ഞാൻ വീട്ടിലേക്ക് കുറച്ച് സാധനം വാങ്ങാൻ വേണ്ടി വന്നതാ, ഇത്ത എന്താ പരിപാടി .
ഞാൻ കുറച്ച് ബെഡ്ഷീറ്റ് , കാർപെറ്റ്, ഡ്രസ്സ് അങ്ങനെ കുറച്ച് സാധങ്ങൾ വാങ്ങിക്കാൻ വന്നതാ , ഉച്ചയ്ക്ക് വന്നതാ ഇതുവരെ ഒന്നും ആയില്ല . വിഷ്ണു എന്താ വാങ്ങിച്ചത് .
പെട്ടന്ന് അങ്ങനെ ചൊതിച്ചപ്പോൾ ഇവർക്ക് വേണ്ടി ആണെന്ന് പറയാൻ തോന്നിയില്ല
ഞാൻ വീട്ടിലേക്ക് പുതിയ കുറച്ച് പാത്രം വാങ്ങാൻ വേണ്ടി ….
അതെയോ , എന്നിട്ട് എടുത്തോ
ഇല്ല ഒന്നും അങ്ങ് സെറ്റ് ആവുന്നില്ല
😄😄 ഉച്ചതോട്ട് ഞങ്ങൾ നോകുന്നതാ കുറച്ചൊക്കെ ആയി ഇനിയും ഉണ്ട് .
ഞങ്ങൽ? ഇക്ക ഉണ്ടോ ?
ഇല്ല , എൻ്റെ സിസ്റ്റർ ഉണ്ട് അവളും ഞാനും കൂടിയാണ് വന്നത് . അവൾക്ക് പാർലറിൽ പോകാൻ ഉണ്ടായിരുന്നു , സമയം ഇത്രയും ആയത് കൊണ്ട് അവൽ അങ്ങോട്ട് പോയ് .
ഇനി എന്താ ഇത്തയ്ക് വാങ്ങാൻ ഉള്ളത്
ബെഡ് ഷീറ്റ് വാങ്ങാൻ ഉണ്ട് പിന്നെ കുറച്ച് ഡ്രെസ്സും . ബെഡ് ഷീറ്റ് എനിക്ക് കൺഫ്യൂഷൻ ആണ് അപ്പോ കരുതി അവൽ വന്നിട്ട് നോക്കാം എന്ന് .
