അവൾ ഒന്ന് രണ്ടു ആഴ്ചയോളം അങ്ങനെ തന്നെ ഇരുന്നു… ആരോടും ചിരി കളി ഒന്നും ഇല്ലാ …
അങ്ങനെ ഇരുന്നപ്പോൾ അവൾ വയ്യ എന്ന് പറഞ്ഞു ഒരു ദിവസം നേരത്തെ ഇറങ്ങി… എന്നിട്ടു ഒരാഴ്ച വർക് ഫ്രം ഹോം എടുത്തു…
എനിക്ക് ആദ്യം മനസ്സിലായില്ല എന്താ കാര്യം എന്ന്… അവന്മാരോട് ചോദിക്കാനും വയ്യല്ലോ… ഞാൻ നൈസ് ആയി ചേച്ചിയോട് ചോദിച്ചു…
ചേച്ചി ആണ് പറഞ്ഞത് അവൾ വർക് ഫ്രം ഹോം ആണെന്ന്….
എനിക്ക് മനസ്സിലായി…. ആ അന്തരീക്ഷത്തിൽ നിന്നും മാറി നിൽക്കാൻ ആണ്… പാവം…
എത്ര ശ്രമിച്ചിട്ടും എനിക്ക് വിളിക്കാതിരിക്കാൻ കഴിഞ്ഞില്ല… അല്ലെങ്കിലും ചില സമയത്തു മനസ്സ് നമ്മൾ പറയുന്നത് കേൾക്കില്ലല്ലോ….ശനിയാഴ്ച ഞാൻ വിളിച്ചു പോയി…
അവൾ നമ്പർ ബിസി….
ഹമ്മ്… അവൾ തിരിച്ചു വിളിക്കുമോ?? അവളുടെ സ്വഭാവത്തിന് വിളിക്കില്ല… ഉറപ്പു….
അങ്ങനെ സമയം കഴിഞ്ഞു പോയി…
അവൾ വിളിക്കുന്നില്ല….
ശൊ … വിളിക്കേണ്ടായിരുന്നു… ഞാൻ എന്നെ തന്നെ ശപിച്ചു … ഏതു നേരത്തു ആണാവോ 😔
വൈകുന്നേരം 8 മണിയായപ്പോ അവൾ തിരിച്ചു വിളിച്ചു….
ആഹ്… വരുൺ വിളിച്ചിരുന്നൊ ???
ആം… ദിവ്യ … എവിടെയാണ് കാണുന്നില്ലല്ലോ???
ഹമ്മ്.. വരുൺ ….എനിക്ക് സുഖം ഇല്ല… ഞാൻ വർക് ഫ്രം ഹോം എടുത്തു… സാറിനോട് പറഞ്ഞിരുന്നല്ലോ??
ഹമ്മ്.. അതിന്റെ അർഥം എനിക്ക് മനസ്സിലായി… നിന്നോട് പറയേണ്ട കാര്യമില്ലെന്നു…..
എനിക്ക് എന്തിന്റെ കേടു ആയിരുന്നു 😔…
അങ്ങനെ ഞങ്ങൾ 5-6 മിനിറ്റ് സംസാരിച്ചു വെച്ച്…
കാൾ വെച്ച് കഴിഞ്ഞപ്പോ വേണ്ടായിരുന്നു എന്നെനിക്കു തോന്നി പോയി…
പിന്നെ … അവളായതു കൊണ്ടാണ് ഞാൻ വിളിച്ചു പോയത്…
***********************************************
അടുത്ത തിങ്കളാഴ്ച അവൾ വീണ്ടും ഓഫീസിൽ എത്തി,…. വീണ്ടും ചിരിച്ചു കളിച്ചു…. ഒന്നും നടന്നിട്ടില്ല എന്ന മട്ടിൽ….
പക്ഷെ അതോടെ അവളും സാമും ആയുള്ള ഫ്രണ്ട്ഷിപ് അവസാനിച്ചു….
പിന്നെ സംസാരം ഒഫീഷ്യൽ കാര്യങ്ങൾ മാത്രമായി…
പിന്നെ നമ്മുടെ ഗോകുൽ കാര്യമായി ശ്രമിച്ചു തുടങ്ങി…. അവിടെ ഒരു ഗാപ് ഉണ്ടെന്നു അവനു മനസ്സിലായി….
പക്ഷെ കാര്യങ്ങൾ വിശദമായി നിരീക്ഷിച്ചു കൊണ്ടിരുന്ന എനിക്കറിയാമായിരുന്നു…. അങ്ങനൊന്നും അവൾ അടുപ്പിയ്ക്കില്ല….
പൈസക്ക് വേണ്ടി ജോലിക്കു വരുന്നതല്ല,,, ജസ്റ്റ് ടൈം പാസ് ആണ്…
പിന്നെ അങ്ങനെ ചളി ഫ്ലെർട്ടിങ് നു നിന്ന് കൊടുക്കത്തും ഇല്ല…
ഹമ്മ്…. നോക്കാം എവിടെ വരെ പോകുമെന്ന്….
എന്തായാലും ഗോകുൽ അവന്റെ നാറിയ സ്വഭാവം കാണിച്ചു…. അവൻ സാമിനെ നൈസ് ആയി ഒഴിവാക്കി ദിവ്യയുടെ കൂടെ കൂടി…..
ദിവ്യ വരുന്നതിനു മുമ്പ് രണ്ടും ഒറ്റ കൈ ആയിരുന്നു…. അല്ലെങ്കിൽ തന്നെ ഒരു സുന്ദരി പെണ്ണ് ചിരിച്ചു കാണിച്ചാൽ പിന്നെ എന്ത് കൂട്ടുകാരൻ….
അവളാണെങ്കിൽ ഒരു സപ്പോര്ടിനു വേണ്ടിയാകും അവന്റെ കൂടെ കൂടി…
പിന്നെ നോക്കുമ്പോ …. എനിക്കൊരു കാര്യം മനസ്സിലായി….
രണ്ടും കൂടി നൈസ് ആയി മെസ്സേജിങ് ഉണ്ട്…. ഗോകുലിന്റെ നേരെ ബാക്കിൽ ആണ് ദിവ്യ ഇരിക്കുന്നത്…
ഞങ്ങളുടെ കൂടെ ഇരിക്കുമ്പോൾ സംസാരം ഒന്നും ഇല്ല…
രാവിലെ വരുമ്പോൾ അവൾ മെസ്സേജ് അയക്കും… അതുപോലെ തന്നെ ഇടക്കെല്ലാം മെസ്സേജിങ് ഉണ്ട്…. ഒരു കമ്മ്യൂണികേഷൻ രഹസ്യമായി നടക്കുന്നുണ്ട്….
ഗോകുലിന്റെ അടുത്താണ് ഞാൻ ഇരിക്കുന്നത്…. കള്ളന്മാരിൽ കള്ളനായ എനിക്കിതൊക്കെ പെട്ടെന്ന് മനസ്സിലാവുമല്ലോ….
ഹമ്മ്… ഈശ്വര … ഇനി ഇവൻ കൊണ്ട് പോകുമോ..നാറി …. എനിക്കാകെ അസൂയ ആയി…
ഞാൻ ചിലപ്പോ രാത്രി നോക്കുമ്പോ രാത്രി രണ്ടിനേം ഒരേ സമയം ഓൺലൈൻ കാണാം!!!!!!
എനിക്കാണെങ്കിൽ ആകെ ടെൻഷൻ ആയി…
പക്ഷെ ദൈവം എന്റെ കൂടെ ആയിരുന്നു….
അടുത്ത ആഴ്ച വരുമ്പോ… അവൾ നൈസ് ആയി അവനേം ഒഴിവാക്കുന്നുണ്ട്…. അവനാണേൽ ആകെ ടെന്ഷനോടെ അവളുടെ വായിലേക്ക് നോക്കി ഇരിപ്പുണ്ട്…
മുമ്പ് എന്ത് ജാഡ ആയിരുന്നു…. ഇപ്പൊ അവളുടെ അറ്റെൻഷൻ കിട്ടാനായി … അവളുടെ ചെരുപ്പ് നക്കാനും മടിയില്ല,… പതറ്റിക് ….
എന്തായാലും അളിഞ്ഞു അവളുടെ പിറകെ പോവാഞ്ഞത് നന്നായി….
