പുറത്ത്നിന്നുള്ള വിളിയുടെ ശബ്ദം കൂടിയപ്പോൾ അവൾ ഉമ്മറത്തേക്ക് ചെന്നു ..
“എന്താ ശാന്തെച്ചി .. രാവിലെ തന്നെ .. ?”
ചീരുവിന്റെ അയൽപക്കം ആണ് ശാന്ത ..
“അതൊക്കെ പറയാം .. നീ വേഗം വന്നേ ..”
ചീരുവിന്റെ കൈപിടിച്ച് ശാന്ത പുറത്തേക്ക് വേഗത്തിൽ നടന്നു ..
ചീരുവിന്റെ മനസ്സിൽ കുമാരനെ കാണാത്തതും ശാന്തേച്ചിയുടെ ഭാവവും എല്ലാം അപാകതയുടെ സൂചനകൾ നൽകി.. അവളുടെ മനസ്സ് കലുഷിതമായി ..
“എവിടെക്കാ ചേച്ചി .. പതുക്കെ പൊ .”
എന്നൊക്കെ അവൾ ശാന്തയോട് പറയുന്നുണ്ടായിരുന്നു .. ശാന്ത പക്ഷേ ഒന്നും പറയാതെ അവളെയും പിടിച്ച് വേഗത്തിൽ നടന്നു ..
കുറച്ചു നേരം നടന്നപ്പോൾ അവർ ഒരു ആൾകൂട്ടത്തിന് അടുത്ത് എത്തിച്ചേർന്നു .. ചീരു സംശയത്തോടെ ശാന്തയെയും ആളുകളെയും മാറി മാറി നോക്കി .. ആളുകളെ തള്ളി മാറ്റി ശാന്ത അവളെ മുൻപോട്ട് നയിച്ചു , അവർ നടന്ന് ഒരു മാവിന് ചുവട്ടിൽ നിന്നു , കൂടി നിൽക്കുന്ന എല്ലാവരും അവളെ അലിവോടെ നോക്കുന്നത് കണ്ട് ചീരു സംശയത്തോടെ ശാന്തയെ നോക്കി , അപ്പോൾ അവൾ ചീരുവിനെ കണ്ണുകൊണ്ട് മുകളിലോട്ട് നോക്കാൻ പറഞ്ഞു .. അവളുടെ കണ്ണുകൾ ശാന്തയുടെ കണ്ണുകൾ പോയഇടത്തേക്ക് പാഞ്ഞു ..
“ആഹ് ..”
നിലവിളച്ചു കൊണ്ട് ചീരു നിലത്തേക്ക് വീണു .. അവളുടെ കണ്ണുകളിൽ തൂങ്ങിയാടുന്ന രണ്ടു കാലുകൾ നിഴലടിച്ചു കൊണ്ടിരുന്നു ..
തുടരും ..
Ps.-
ഇത് എന്റെ പുതിയൊരു try ആണ് .. ഈ try എത്രത്തോളം വിജയകരമാകും എന്ന് എനിക്കറിയില്ല .. എന്തായാലും നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിക്കുക ..
പിന്നെ, തുടക്കം ഒരു ക്യാരക്റ്റർ ഡെവലപ്മെൻറ് പോലെ ആയിരിക്കും .. ഇതിലെ വയലൻട് സെക്സ് ജസ്റ്റ് ഒരു ക്യാരക്റ്റർ ഡെവലോപ്പമെന്റിനു വേണ്ടി ഉൾപ്പെടുത്തിയതാണ് , അത് വായിക്കാൻ ബുദ്ധിമുട്ടുള്ളവർ സ്കിപ് ചെയ്യുക ..
പിന്നെ , കുടുംബപുരാണം .. കഴിവതും വേഗം തരാൻ ശ്രമിക്കാം .. കുറച്ചു പ്രൊഫെഷനൽ പ്രശ്നങ്ങൾ കാരണം ആണ് അത് വൈകുന്നത് .. ഈ സ്റ്റോറി കുറച്ചു മുൻപേ എഴുതി വച്ചതാണ് അതാണ് ഇപ്പോ പോസ്റ്റ് ചെയ്യുന്നത് ..
എന്ന്
നിങ്ങളുടെ സ്വന്തം
Killmonger (ഒപ്പ്)
