വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 5അടിപൊളി 

വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 5

World Famous Haters Part 5 | Author : Fang leng

[ Previous Part ] [www.kambi.pw ]


 

ആദി : വേണ്ട നീ വാ ഇനി ഒളിപ്പിച്ചു വച്ചിട്ട് എന്താ കാര്യം പിന്നെ വീട്ടിൽ ചിലപ്പോൾ ചെറിയ വഴക്കൊക്കെ ഉണ്ടാകും അതൊന്നും കണ്ട് പേടിക്കരുത് മാമനെ ഞാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കികൊള്ളാം

 

രൂപ : ആദി…

 

ആദി : നീ വാ രൂപേ

 

ഇത്രയും പറഞ്ഞു ആദി തന്റെ ബൈക്ക് മുറ്റത്തെക്കു കയറ്റി ശേഷം രൂപയുടെ കയ്യിൽ പിടിച്ചുകൊണ്ട് വീടിനുള്ളിലേക്ക് കയറി

 

10 മിനിറ്റ് മുൻപ്

 

“രാധേ… എടി രാധേ ”

 

ആദിയുടെ വീട്ടിലേക്കെത്തിയ രാജൻ അല്പം ദേഷ്യത്തൊടു കൂടി വിളിച്ചു ഇത് കേട്ട ആദിയുടെ അമ്മ വേഗം തന്നെ ഹാളിലേക്കെത്തി

 

രാധ : ചേട്ടാ

 

രാജൻ :ആദി എവിടെ 😡

 

രാധ : അവൻ കോളേജിൽ….

 

രാജൻ : ഏതാടി ആ പെണ്ണ് ഞാൻ അറിയാത്ത ഏത് ബന്ധുവാ നിനക്കുള്ളത്

 

രാധ : ചേട്ടാ അത്..

 

രാജൻ : ഞാൻ എന്താ ഒന്നും അറിയില്ലെന്ന് കരുതിയോ

 

“ചേട്ടാ ഞാൻ പറയുന്നത് ഒന്ന് കേൾക്ക് ഒന്നും ഞാൻ മനഃപൂർവം ചെയ്തതല്ല ഇന്നോ നാളെയോ അങ്ങോട്ട് വന്ന് എല്ലാം പറയാൻ തന്നെയാ ഞാൻ ഇരുന്നത് ”

 

രാജൻ : നീ ഒന്നും പറയണ്ട എന്നോട് ഇത് ചെയ്യാൻ നിനക്ക് എങ്ങനെയാടി മനസ്സ് വന്നത് അവൻ ഏതോ ഒരുത്തിയെ വീട്ടിൽ വിളിച്ചു കേറ്റിയപ്പോൾ നീ അതിന് ഒത്താശ പാടി അല്ലേ

 

രാജി : അങ്ങനെ അല്ല ചേട്ടാ അവർ തമ്മിൽ

 

പെട്ടെന്നാണ് ആദിയും രൂപയും അങ്ങോട്ടേക്ക് കടന്നു ചെന്നത് ആദിയെ കണ്ട പാടെ രാജൻ അവന്റെ അടുത്തേക്കെത്തി ഇത് കണ്ട രൂപ പതിയെ ആദിയുടെ പുറകിലേക്ക് മാറി നിന്നു

 

രാജൻ : ആദി ഏതാടാ ഈ പെണ്ണ് 😡

 

ആദി : ഇത് രൂപ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാ

 

അടുത്ത നിമിഷം രാജൻ ആദിയുടെ കുത്തിനു പിടിച്ചു

 

“എന്താടാ നീ പറഞ്ഞത് ഇഷ്ടത്തിലാണെന്നോ ഏതോ ഒരുത്തിയെ വീട്ടിൽ വിളിച്ചു കയറ്റിയതും പോരാ ”

 

ആദി : കയ്യെടുക്ക് മാമാ ഞാൻ ഒന്ന് പറഞ്ഞോട്ടെ

 

രാജൻ : നീ ഇനി ഒന്നും പറയണ്ട ഇവളെ ഇപ്പോൾ ഇവിടുന്ന് പറഞ്ഞു വിട്ടേക്കണം

 

ആദി : പറ്റില്ല മാമ  ഇവൾ ഇവിടെ തന്നെ കാണും

 

അടുത്ത നിമിഷം രാജൻ ആദിയെ തല്ലാനായി കൈ ഉയർത്തി എന്നാൽ പെട്ടെന്ന് തന്നെ ആദിയുടെ അമ്മ ചേട്ടനെ തടഞ്ഞു

 

അമ്മ : മതിയാക്ക് ചേട്ടാ എന്റെ കുഞ്ഞിനെ ഒന്നും ചെയ്യരുത് ചേട്ടൻ ഇപ്പൊ പോ നമുക്ക്…

 

രാജൻ : ഓഹ് അപ്പൊൾ ഞാൻ ഇവിടുന്ന് പോകണം അല്ലേ എന്റെ കുഞ്ഞിന് വേണ്ടാത്ത ആഗ്രഹങ്ങൾ മുഴുവൻ കൊടുത്തത് നീ ഒറ്റൊരുത്തിയാ എന്നിട്ടിപ്പോൾ ഞാൻ പോണം അല്ലേ

 

അമ്മ : ഏട്ടാ

 

രാജൻ : എന്റെ മോളവിടെ കരഞ്ഞു തളർന്ന് കിടപ്പുണ്ട് അവളോട് ഞാൻ ഇനി എന്താടി പറയേണ്ടത്

 

ആദി : മാമാ ഞാൻ…

 

രാജൻ : മാമനൊ ആരുടെ മാമൻ ഇനി നീ എന്നെ അങ്ങനെ വിളിച്ചു പോകരുത് നിന്നെ ഒരു മോനെ പോലെ സ്നേഹിച്ചതിന് എനിക്ക് ഇത് തന്നെ വരണമെടാ ഇനി ഈ വീടുമായി എനിക്ക് ഒരു ബന്ധവുമില്ല  എനിക്ക് ഇങ്ങനെ ഒരു അനിയത്തിയുമില്ല ഇതുപോരു മരുമകനുമില്ല ഞാൻ മരിച്ചാൽ പോലും നിങ്ങളൊന്നും എന്റെ വീട്ടിൽ കാലെടുത്തു കുത്തിപോകരുത് ഞാൻ എന്റെ കുടുംബത്തെകാൾ കൂടുതൽ സ്നേഹിച്ചത് നിങ്ങളെയാ അതിനുള്ളത് എനിക്ക് നന്നായി തന്നെ കിട്ടി

 

രാധ : എന്തൊക്കെയാ ചേട്ടാ ഈ പറയുന്നെ എന്റെ അവസ്ഥ കൂടി ഒന്ന് മനസ്സിലാക്ക് മാളുനെ നിങ്ങളെയോ ചതിക്കണമെന്ന് ഞാൻ ചിന്തിച്ചിട്ടുപോലുമില്ല എന്നാൽ ഇവൻ എന്നെ തോൽപ്പിച്ചു കളഞ്ഞു ഏട്ടാ ഇവളെ ഇവിടുന്ന് പറഞ്ഞു വിടാൻ തന്നെയാ ഞാൻ ശ്രമിച്ചത് എന്നാൽ ഇവർ തമ്മിൽ എല്ലാം കഴിഞ്ഞെന്ന് എന്റെ മോൻ തന്നെ മുഖത്ത്‌ നോക്കി പറയുമ്പോൾ ഞാൻ പിന്നെ എന്താ ചെയ്യേണ്ടത് ഒരു പെണ്ണ്കുട്ടിയുടെ മാനം വെച്ച് കളിക്കാൻ എനിക്ക് പറ്റില്ല ചേട്ടാ എല്ലാം അറിഞ്ഞിട്ടും മാളുവിനെ ഇവിടേക്കു കൊണ്ടുവന്നാൽ അത് അവളോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയായിരിക്കും ഈ തെറ്റിനൊക്കെ ആരുടെ കാലിൽ വേണമെങ്കിലും ഞാൻ വീഴാം

 

അമ്മയുടെ വാക്കുകൾ കേട്ട രൂപ ഒരു നെട്ടലോടെ ആദിയെ നോക്കി എന്നാൽ പെട്ടെന്ന് തന്നെ രാജൻ ആദിയെ തള്ളിമാറ്റിയ ശേഷം വീടിനു പുറത്തേക്കു നടന്നു

 

ഇത് കണ്ട ആദിയുടെ അമ്മ അവിടെ ഇട്ടിരുന്ന ചെയറിലേക്കിരുന്നു കുറച്ചു നേരം അവരാരും പരസ്പരം ഒന്നും മിണ്ടിയില്ല ഒടുവിൽ ആദി അമ്മയോട് സംസാരിക്കാൻ തുടങ്ങി

 

ആദി : അമ്മ വിഷമിക്കണ്ട മാമന് അങ്ങനെ നമ്മളോട് പിണങ്ങിയിരിക്കാനൊന്നും പറ്റത്തില്ല വേണമെങ്കിൽ ഞാൻ നാളെ മാമന്റെ വീട്ടിൽ ചെന്ന്….

 

അമ്മ : നീ ഒന്നും ചെയ്യണ്ട ചെയ്തിടത്തോളം തന്നെ മതി ഇന്നുവരെ ഞാനും ചേട്ടനും മുഖം കടുപ്പിച്ച് പരസ്പരം സംസാരിച്ചിട്ടില്ല ഇന്നതും നടന്നു ചേട്ടൻ പറഞ്ഞിട്ടു പോയതു കേട്ടില്ലേ ഇനി മരിച്ചാൽ പോലും അവിടെ കാലുകുത്തിപോകരുതെന്ന്

 

അമ്മ പതിയെ വിതുമ്പി ഇതു കണ്ട രൂപ പതിയെ അമ്മയുടെ അടുത്തേക്ക് എത്തി അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു

 

രൂപ : അമ്മേ…

 

അമ്മ : മോള് കരയണ്ട ഇത് ഇങ്ങനെയൊക്കെ തന്നെ ആകുമെന്ന് എനിക്കറിയാമായിരുന്നു നിന്നെ ഞാൻ ഒരു കുറ്റവും പറയില്ല നിനക്ക് ഒന്നും അറിയില്ലായിരുന്നല്ലൊ എന്നാൽ ഇവൻ എല്ലാം അറിഞ്ഞു വെച്ചും കൊണ്ട്

 

ഇത് കേട്ട ആദിയുടെ കണ്ണുകൾ പതിയെ നിറഞ്ഞു

 

രൂപ : അല്ല അമ്മേ ഞാനാ എല്ലാത്തിനും കാരണം ഞാൻ ഈ വീട് വിട്ട് പോയാൽ എല്ലാ പ്രശ്നവും

 

ആദി : രൂപേ നീ

 

രൂപ : മതിയാക്ക് ആദി 😡 ഇനിയും എന്തൊക്കെ കള്ളങ്ങളാ നീ അമ്മയോട് പറഞ്ഞു പിടിപ്പിച്ചിരിക്കുന്നത്

 

അമ്മ : കള്ളങ്ങളോ

 

രൂപ : അതെ അമ്മേ ഇവനും ഞാനും തമ്മിൽ ഒന്നും നടന്നിട്ടില്ല എല്ലാം എന്നെ ഇവിടെ നിർത്താൻ വേണ്ടി ഇവൻ പറഞ്ഞ കള്ളങ്ങളാ

 

ഇത് കേട്ട അമ്മ ദേഷ്യത്തോടെ ആദിയെ നോക്കി

 

രൂപ : അമ്മേ അവനോട്‌ ദേഷ്യപെടരുത് ശപിക്കുകയുമരുത് അമ്മയുടെ മോൻ ഒരുപാട് നല്ലവനാ ഈ എന്നെ സഹായിക്കാൻ വേണ്ടിയാ അവൻ ഇതെല്ലാം ചെയ്തു കൂട്ടിയത്

 

രൂപ പതിയെ അമ്മയോട് തന്റെ കഥ പറയാൻ തുടങ്ങി

 

അല്പസമയത്തിനു ശേഷം

 

“എന്റെ ഈ ഗതികേട്ട അവസ്ഥ കണ്ടിട്ടാ ഇവൻ എന്നെ ഇവിടെ കൊണ്ടുവന്നത് ശെരിക്കും ഞാൻ ഇവിടെ വരാൻ പാടില്ലായിരുന്നു പക്ഷെ വേറെ വഴിയില്ലാത്തത് കൊണ്ടു വന്നു പോയതാ അത് കാരണം നിങ്ങളുടെ കുടുംബം തകരാൻ പാടില്ല ഞാൻ ഇപ്പോൾ തന്നെ ഇവിടുന്ന് പോയേക്കാം അമ്മേ, അമ്മയുടെ മോനെ ആഗ്രഹിക്കാനുള്ള അർഹതയൊന്നും എനിക്കില്ല  ”

 

ഇത്രയും പറഞ്ഞു രൂപ റൂമിലേക്ക് നടന്നു പിന്നലെ ആദിയും റൂമിലേക്കെത്തിയ രൂപ തന്റെ ഡ്രസ്സുകൾ ബാഗിൽ നിറക്കാൻ തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *