ജോസ്‌ന: എന്താ ഏട്ടാ എന്ത് പറ്റി ഒരു സങ്കടം പോലെ.? ആരാ വിളിച്ചേ.?
ഞാൻ: നാട്ടിൽ നിന്നും അമ്മ വിളിച്ചതാണ്. എൻ്റെ ചിറ്റപ്പൻ കൊറോണ കാരണം മരണപ്പെട്ടു (ശെരിക്കും ചിറ്റപ്പൻ മരിച്ചു 7 വർഷം കഴിഞ്ഞിരുന്നു). അമ്മക്ക് ആകെ ടെൻഷൻ ആയി. എന്നോട് കൊറോണ ജോലി എല്ലാം മതിയാക്കി നാട്ടിലേക്ക് ചെല്ലാൻ പറഞ്ഞു. ഭയങ്കര വാശിയിൽ ആണ് അമ്മ, എന്ത് പറഞ്ഞിട്ടും കേൾക്കാൻ തയ്യാറാവുന്നില്ല.
ഫോണിൽ നോക്കി ഇരുന്ന അങ്കിത പെട്ടന്ന് തല ഉയർത്തി എന്നെ നോക്കി. മുഖം ആകെ മാറിയിരുന്നു, സങ്കടവും ടെൻഷനും അവളുടെ മുഖത്ത് തെളിഞ്ഞു വന്നു.
ജോസ്‌ന: അയ്യോ… എന്നിട്ട് ഏട്ടൻ എന്ത് പറഞ്ഞു.
ഞാൻ: രാത്രി ഒന്നൂടെ വിളിച്ചു കൺവിൻസ് ചെയ്തു നോക്കട്ടെ. ഇല്ലേൽ നാളെ resignation letter കൊടുക്കും. അല്ലാതെ മാർഗം ഇല്ല. (ഞാൻ സങ്കടം അഭിനയിച്ചു തല താഴ്ത്തി ഇരുന്നു)
ജോസ്‌ന: അയ്യോ… കഷ്ടം. പാവം കവിത മാഡവും രമ്യയും ആകെ വിഷമിക്കുമല്ലോ. ഇന്നലെ രമ്യ പറഞ്ഞു, ഏട്ടനെ പോലെ ഒരാളെ കിട്ടിയത് ഭാഗ്യം ആണെന്നും, ഇത്രെയും റിസ്ക് ഉണ്ടായിട്ടും ഹാപ്പി ആയി ഈ ജോലി ചെയ്യുന്നതിന് കാരണം ഏട്ടൻ കൂടെ ഉള്ളത് കൊണ്ടാണ് എന്നും.
ഞാൻ: എന്ത് ചെയ്യാം മോളെ… ഇതാണ് ജീവിതം, കുറെ കാലം കൂടെ ഉണ്ടാകും പിന്നെ പിരിഞ്ഞു പൊയല്ലേ പറ്റൂ…
അങ്കിത എന്നെ നോക്കി ഇരിക്കുക ആണ്, ചുണ്ടുകൾ വിറക്കുന്നുണ്ട്. കോൾ ചെയ്യാൻ എന്ന ഭാവേന അവള് പുറത്തേക്ക് ഇറങ്ങി.
കുറച്ച് കഴിഞ്ഞപ്പോൾ ടെസ്റ്റിംഗ് ക്യാമ്പ് തുടങ്ങി. ഞാൻ ഡാറ്റാ എൻട്രി ചെയ്യുക ആണ്, ജോസ്‌ന PPE കിറ്റിൽ നിന്നു കൊണ്ട് samples എടുക്കുന്നു. അങ്കിത എല്ലാം നോക്കി ദൂരെ മാറി നിൽക്കുന്നു, കുറച്ച് കഴിഞ്ഞപ്പോൾ എൻ്റെ അടുത്ത് വന്നു ഇരുന്നു.
അങ്കിത: (ശബ്ദം വളരെ താഴ്ത്തി) അഖിൽ, എനിക്ക് നിന്നോട് സംസാരിക്കണം.
ഞാൻ: ജോസ്‌ന.. ക്യൂവിൽ നിൽക്കുന്ന ആ മൂന്നാമത്തെ ആൾക്ക് മൂക്കിൽ ചെറിയ പ്രശ്നം ഉണ്ട്. So, nasal swab ചെയ്യുമ്പോൾ ഒന്ന് ശ്രദ്ധിക്കണേ.
ജോസ്‌ന: ok ഏട്ടാ
അങ്കിത: (ശബ്ദം വളരെ താഴ്ത്തി) അഖിൽ, നിന്നോടാണ് ഞാൻ പറയുന്നത്… എനിക്ക് സംസാരിക്കണം എന്ന്. നീ ഒന്ന് ഫ്രീ ആവണം ഇന്ന്.
ഞാൻ: (ശബ്ദം താഴ്ത്തി) മാഡം, എനിക്കൊന്നും സംസാരിക്കാൻ ഇല്ല. ഞാൻ maximum one week കൂടി ഇനി ഇവിടെ ഉണ്ടാകൂ. So, അതു വരെ തല്ല് കൂടാനും ഒന്നും താൽപര്യം ഇല്ല. പിന്നെ എൻ്റെ അടുത്ത് നിന്നും ഒരു തെറ്റ് സംഭവിച്ചു, I’m Sorry.
അങ്കിത: please. Evening ഒന്നു ഫ്രീ ആവൂ.
ഞാൻ: പറ്റില്ല മാഡം. നിങ്ങളോട് സംസാരിക്കാൻ തന്നെ എനിക്ക് താൽപര്യം ഇല്ല. നാളെ ഞാൻ റെഡ്ഡി സാറിന് resign ലെറ്റർ കൊടുക്കുക ആണ്. എന്നോട് സംസാരിക്കാൻ വരണ്ട.
അവളുടെ കണ്ണുകൾ നിറയുന്നു കാഴ്ച ഞാൻ കണ്ടൂ. അതു തുടച്ചു കൊണ്ട് അവള് എഴുന്നേറ്റു പോയി. ജോസ്‌ന ഇതൊന്നും കണ്ടില്ല, പുള്ളി സീരിയസ് ആയി സാമ്പിൾ എടുക്കുന്ന തിരക്കിൽ ആണ്. 12 മണിക്കുള്ളിൽ samples എടുത്ത് ഞങൾ കവിത ഉള്ള ലൊക്കേഷനിലേക്ക് പുറപ്പെട്ടു. 15 മിനുട്ടിൽ അവിടെ എത്തി.
ഭയങ്കര ക്യൂ ആയി ആൾക്കാർ ഉണ്ട്. രമ്യ ഒറ്റക്ക് ആണ് PPE കിറ്റിൽ ഉള്ളത്. അതു കണ്ട് ജോസ്‌ന വേഗം PPE കിറ്റ് ഇട്ടു രമ്യയെ സഹായിക്കാൻ ചെന്നു. ഞാൻ കവിതയുടെ അടുത്ത് ചെന്നു ഇരുന്നു, അങ്കിതയും അവിടെ വന്നു.
അങ്കിത: (കവിതയോട്) കവിത, എനിക്ക് JC ഓഫീസിൽ ഒന്ന് പോണം. Appointment Letter ഒന്ന് വാങ്ങണം, അവിടെ റെഡി ആണ്. ഞാൻ അഖിലിനെ കൂട്ടി പോട്ടെ. ശ്യാമള ആൻ്റിക്ക് അഖീലിനെ കാണണം എന്ന് പറഞ്ഞിരുന്നു. ഇവിടുത്തെ പരിപാടി കഴിയും മുമ്പ് ഇങ്ങു എത്താം.
കവിത: അതിനു എന്താ മാഡം, നിങൾ പോയി വാ.
അങ്കിത എഴുന്നേറ്റു നടന്നു. ഞാൻ കവിതയോടു ബൈ പറഞ്ഞു അവളുടെ പിറകെ നടന്നു ചെന്നു കാറിൽ കയറി വണ്ടി JC office ലക്ഷ്യമാക്കി നീങ്ങി.
