കൊറോണ ദിനങ്ങൾ – 6 8അടിപൊളി  

JC ഓഫീസ് എത്തുന്നത് വരെ ഞാൻ ഒന്നും മിണ്ടിയില്ല. അവള് എന്തോ സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്, ഞാൻ മുഖം കൊടുക്കാതെ ഡ്രൈവ് ചെയ്യുന്നുണ്ട്. പാർക്കിങ് ഗ്രൗണ്ടിൽ കാർ നിർത്തി ഇറങ്ങാൻ നേരം അവള് എൻ്റെ കയ്യിൽ പിടിച്ചു. അവളുടെ കൈകൾ നന്നായി വിറക്കുന്നുണ്ടായിരുന്നു. ഞാൻ അവളെ നോക്കി, കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ട്.

 

ഞാൻ: കൈ വിട്. ഞാൻ പോയി ശ്യാമള മാഡത്തിനെ കാണട്ടെ, യാത്ര പറയണം.

 

അങ്കിത വളരെ ഉച്ചത്തിൽ പൊട്ടിക്കരയാൻ തുടങ്ങി.

 

ഞാൻ: എന്ത് പറ്റി.? എന്തിനാ കറയുന്നെ.

 

അവള് എൻ്റെ മുഖത്തേക്ക് നോക്കി.

അങ്കിത: I’m sorry അഖിൽ. നീ പോവരുത്. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്.

 

എങ്ങലടിച്ചു കരയുന്ന ഒരു കൊച്ചു കുഞ്ഞിനെ പോലെ അവള് വിതുമ്പി.

 

അങ്കിത: അന്ന് നീ പെട്ടന്ന് അങ്ങനെ ചെയ്തപ്പോൾ ഞാൻ ആകെ പേടിച്ചു. അതാ ഞാൻ അങ്ങനെ react ചെയ്തേ. നീ പോയതിനു ശേഷം എത്ര തവണ നിന്നെ വിളിച്ചു, ഒരു തവണ പോലും നീ ഫോൺ എടുത്തില്ല. കരഞ്ഞു കാല് പിടിച്ചിട്ടാണ് എനിക്ക് ഇവിടെ പോസ്റ്റിംഗ് കിട്ടിയത്.

 

ഞാൻ: എന്നിട്ട് എന്തിനാ,? എന്നെ ഉപദ്രവിക്കാൻ അല്ലെ…

 

അങ്കിത: അല്ല അഖിൽ, ഒരിക്കലും അല്ല. ചുമ്മാ ഒന്ന് അഭിനയിച്ചതാ, നിൻ്റെ ദേഷ്യം വന്നു ചുവക്കുന്ന മുഖം എനിക്ക് ഭയങ്കര ഇഷ്ടമായി. അതു കൊണ്ടാ ഞാൻ… I’m Sorry അഖിൽ. നീ എന്നെ വീട്ടു പോവല്ലേ. ഇന്നലെ രാത്രി വിളിച്ചത് പോലും നിന്നോട് സംസാരിക്കാൻ ആണ്.

 

ഞാൻ: ശെരി. വിട്ടേക്ക്… ഡോക്ടർ പോയി അപ്പോയിൻ്റ്മെൻ്റ് ലെറ്റർ വാങ്ങി വരൂ. നമുക്ക് പോകാം.

 

അങ്കിത: അതെല്ലാം വാങ്ങിയത് ആണ്. നിന്നെ കുറച്ച് നേരം കിട്ടാൻ വേണ്ടി കള്ളം പറഞ്ഞത് ആണ്. ഡാ… അഖിലേ… ഒറ്റ ഈവനിംഗ് കിട്ടിയുള്ളൂ എങ്കിലും, നിൻ്റെ കമ്പനി ഞാൻ എന്തോരം എൻജോയ് ചെയ്തു എന്നറിയോ.

 

അവള് കണ്ണുകൾ തുടച്ചു കൊണ്ട് വീണ്ടും തുടർന്നു.

 

അങ്കിത: കുടിക്കണം എന്ന് ആഗ്രഹം ഉണ്ടായിട്ടും എനിക്ക് വേണ്ടി നീ കുടിച്ചില്ല. ഞാൻ ഓഫ് ആയപ്പോൾ ആർക്കും തൊടാൻ കൊടുക്കാതെ സേഫ് ആയി നീ എന്നെ ഹോട്ടലിൽ എത്തിച്ചു. ആ ഒരു caring എനിക്ക് വല്ലാതെ ഇഷ്ടമായി. പിന്നെ ശ്യാമള aunty നിങ്ങളുടെ ഇടയിൽ ഉള്ള ബോണ്ടിങ് എന്നോട് പറഞ്ഞിരുന്നു. Please ഡാ… എല്ലാരേയും വിട്ട് നീ പോകല്ലേ.

 

ഞാൻ: (ഒന്ന് ചിരിച്ചു) ആര് പറഞ്ഞു ഞാൻ പോകുന്നു എന്ന്. ഞാൻ ചുമ്മാ ഒരു നമ്പരിട്ടതല്ലേ.

 

അങ്കിത കണ്ണുകൾ തുടച്ചു അദിശയത്തോടെ എന്നെ നോക്കി.

 

ഞാൻ: ഞാൻ പോന്നൊന്നും ഇല്ല. ഇവിടെ തന്നെ ഉണ്ടാകും. എനിക്ക് ഒരു സംശയം തോന്നി, അതു കൊണ്ട് ഞാൻ ഒന്ന് പരീക്ഷിച്ചു നോക്കി. പക്ഷേ ഇത്ര പെട്ടന്ന് വിജയിക്കും എന്ന് കരുതിയില്ല.

 

അവൾക്ക് ദേഷ്യം വന്നു.

അങ്കിത: തെമ്മാടി. ഞാൻ വല്ല അറ്റാക്കും വന്നു ചത്തേനെ. രണ്ടു ദിവസം നിന്നെ ഇരിറ്റേറ്റ് ചെയ്തു എൻജോയ് ചെയ്യുക ആയിരുന്നു.

 

ഞാൻ: കളി നന്നായിരുന്നു, പക്ഷെ കളിച്ച ആൾ മാറി പോയി.

 

ഞാനും അവളും ഒന്ന് ചിരിച്ചു.

 

ഞാൻ: കഴിഞ്ഞല്ലോ. ഇനി തിരിച്ചു പോകമല്ലോ. ?

 

അങ്കിത പെട്ടന്ന് എന്നെ കെട്ടി പിടിച്ചു കവിളിൽ ഒരു ഉമ്മ തന്നു: ഇനി പോകാം.

 

അങ്ങനെ ഞങൾ തിരിച്ചു വന്നു എല്ലാവരെയും കൂട്ടി ഹോസ്പിറ്റലിൽ എത്തി. 3 മണിയോട് കൂടി എല്ലാ പണികളും കഴിഞ്ഞു എല്ലാവരും പിരിഞ്ഞു. അങ്കിത എൻ്റെ കാറിലേക്ക് വന്നു, കവിതയും രമ്യയും എൻ്റെ അടുത്ത് ഉണ്ടായിരുന്നു.

 

അങ്കിത: അഖിൽ എന്നെ ഒന്ന് ഹോട്ടൽ വരെ ഡ്രോപ്പ് ചെയ്യുമോ.? കുറച്ച് പണികൾ ഉണ്ട്, എല്ലാം പാക് ചെയ്തു ഇവിടെ ഒരു വീട്ടിലേക്ക് shift ചെയ്യണം.

 

രമ്യ: ഏട്ടാ, പോയിട്ട് വാ. ഞങൾ വീട്ടിൽ പോവാണ്.

 

കവിത: നല്ല വയറു വേദന ഉണ്ട്. എന്നെ ഒന്ന് വീട്ടിലേക്ക് ഡ്രോപ്പ് ചെയ്തു നീ ഡോക്ടറേ കൊണ്ട് പോയി വിടു..

 

രമ്യ നടന്നു pg യിലേക്ക് പോയി. കവിതയെ ഞാൻ ഡ്രോപ്പ് ചെയ്തു അങ്കിതയും ആയി ഹോട്ടലിലേക്ക് പുറപ്പെട്ടു. വഴിയിൽ മുഴുവൻ അങ്കിത എന്നെ നോക്കി ഇരുന്നു. ഹോട്ടലിൽ എത്തി റൂമിലേക്ക് ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *