കൊളുക്കുമലയിലെ സൂര്യോദയം 2അടിപൊളി  

“ഇത് വർഷ…..!!” അർച്ചന എന്നെ പരിചയപ്പെടുത്തി…. വേണ്ടായിരുന്നു… ഞാൻ പറഞ്ഞേനെ…

“ഓക്കേ ആയോ…?? കേറാം…??” ജീവ ചെറു ചിരിയോടെ ചോദിച്ചു…. ചിരിക്കുമ്പോ ഒടുക്കത്തെ ലുക്ക്‌ പഹയന്…. ഞാൻ ചിരിച്ചുകൊണ്ട് പോവാമെന്ന് തലയാട്ടി…

ജീവ എനിക്ക് നേരെ കൈനീട്ടി…. ഞാൻ ആ കയ്യിൽ പിടിച്ചു…. പഞ്ഞിക്കെട്ട് പോലുള്ള എന്റെ കൈ വെളുത്ത് പരുക്കനായ ആ കയ്യുടെ ശക്തി ആദ്യമായി അറിഞ്ഞു…. ഒടുക്കത്തെ ബലം….

ഞാൻ എഴുന്നേറ്റു… ജീവ മുന്നേ നടന്നു…. ഞങ്ങൾ പിന്നാലെയും… തേയില തോട്ടങ്ങൾക്ക് ഇടയിലൂടെ ഹെയർപിൻ വളവുകൾ പോലുള്ള വഴിയിലൂടെ ഞങ്ങൾ പതിയെ മലകയറി…. കുറച്ച് നടന്നപ്പോ വീണ്ടും എനിക്ക് വയ്യാതായി… ഇപ്പ്രാവശ്യം അർച്ചനയും ഇരുന്നുപോയി…. അപ്പോഴും കൊടിമരം പോലെ നിൽക്കുവാണ് ആ ചെക്കൻ…. ഇവൻ മനുഷ്യൻ തന്നെയാണോ എന്ന് ഞാനാലോചിച്ചു….

പെട്ടന്ന് ആ നേരം വരെ ഞങ്ങളെ നോക്കി ചിരിച്ചു വർത്താനം പറഞ്ഞ് നിന്ന ജീവ, താഴെ എന്തോ കണ്ടപോലെ അങ്ങോട്ട് നടക്കാൻ തുടങ്ങി….

“നിങ്ങൾ കേറിക്കോ… ഐ വിൽ ജോയിൻ ലേറ്റർ….!!” എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ജീവ താഴേക്ക് ഓടി….

എന്താ കാര്യം എന്നറിയാൻ അർച്ചന എഴുന്നേറ്റ് നോക്കി….

“എന്താട അവിടെ ….??” ഞാൻ കിതച്ചുകൊണ്ട് ചോദിച്ചു…

“ആരോ വീണതാ… അത് നോക്കാൻ പോയതാന്ന് തോന്നുന്നു… ഇനി അവനെ നോക്കണ്ട….!!” അച്ചു വീണ്ടും നിലത്തിരുന്നുകൊണ്ട് പറഞ്ഞു….

“ഓഹ് അവൻ എന്ത് മനുഷ്യനാടാ…. ഒന്ന് കിതക്കുന്നുപോലുമില്ല….!!” ഞാൻ പറഞ്ഞു…

“അവർക്കിതൊക്കെ ശീലമായിരിക്കും…. ദിവസവും കേറിയിറങ്ങുന്നതല്ലേ….!!” അവൾ മറുപടി തന്നു….

ശെരിയാണെന്ന് എനിക്കും തോന്നി…. പക്ഷെ ജീവയെ കണ്ടിട്ട് അവിടെ നിൽക്കുന്ന ബാക്കിയുള്ളവരെ പോലെ തോന്നിയില്ല…അവൻ അവിടത്തെ സ്റ്റാഫ്‌ആണോ…?? കണ്ടിട്ട് നല്ല റിച്ച് ലുക്ക്‌ ആണ്… അവിടുള്ള ബാക്കി ആൾക്കാരെ പോലല്ല…. പക്ഷെ അവരോട് അവിടത്തെ ഒരാളെപ്പോലെ പെരുമാറുന്നുണ്ട്… അങ്ങനെയാണ് സംസാരിക്കുന്നതും മറ്റുള്ളവരോട് ഇടപഴകുന്നതും…. എന്താണോ എന്തോ…. എന്റെ ചിന്തകൾ കാടുകയറി….

“ടാ….!!” അർച്ചന എന്നെ വിളിച്ചു…

“മ്മ്മ്മ്..??” ഞാൻ വിളികേട്ടു..

“ഞാൻ അവനെയൊന്ന് വളച്ചുനോക്കിയാലോ…??” അവൾ ഒരു കള്ള ചിരിയോടെ ചോദിച്ചു….

“വളച്ചോ…. പക്ഷെ ബാക്കിയുള്ളത് പോലല്ല അവൻ പിടിച്ച് ഒടിക്കും… ഒടുക്കത്തെ ആരോഗ്യമാണ് ചെക്കന്… കൈക്ക് പിടിച്ചിട്ട് പാറയിൽ പിടിച്ചപോലുണ്ട്….!!” ഞാൻ അവളോട്‌ പറഞ്ഞു….

“അത് തന്നെയാ ഞാനും ആലോചിച്ചത്…. ആ കയ്യിൽ കിടന്ന്…. ഓഓഓ….!!” അവൾക്ക് ആലോചനയിൽ തന്നെ കുളിരുകോരി….

“അതൊക്കെ നോക്കാം…. ഇപ്പൊ സൂര്യൻ പോണതിന് മുന്നേ കേറാൻ നോക്കാം വാ…!!” ചെറിയൊരു അസൂയയോടെ ഞാൻ എഴുന്നേറ്റു…. പിന്നാലെ അർച്ചനയും..

“ആഹാ…. നിങ്ങളിവിടേ എത്തിയുള്ളോ…??” കുറച്ച് നടന്ന് കഴിഞ്ഞപ്പോ പെട്ടന്ന് പിന്നിൽ നിന്ന് ജീവയുടെ ശബ്ദം കേട്ട് ഞങ്ങൾ തിരിഞ്ഞുനോക്കി…. ദേ നിക്കുന്നു അതേ ചിരിയോടെ ഞങ്ങളുടെ പുറകിൽ…

ഞങ്ങൾ വീണ്ടും ഒരു കിലോമീറ്റർ അടുത്ത് നടന്ന് കഴിഞ്ഞിരുന്നു… ആ സമയത്താണ് ജീവ ഏറ്റവും താഴെ പോയിട്ട് വീണ്ടും നടന്ന് ഞങ്ങളുടെ അടുത്ത് വന്ന് നിൽക്കുന്നത്….

ആ ഒരുതവണ മാത്രമല്ല…. മൊത്തം മൂന്ന് തവണ ഞങ്ങൾക്ക് മുന്നിലൂടെ ജീവ മുകളിലേക്കും താഴേക്കും പലവട്ടം നടന്നു… ചിലർക്ക് വെള്ളം എടുത്തുകൊണ്ടുവന്ന് കൊടുത്തു…. നടക്കാൻ ബുദ്ധിമുട്ടിയ ഒരു 10 വയസ്സുള്ള ചെക്കനെ തോളിൽ എടുത്ത് പുഷ്പം പോലെ നടന്ന് കേറിയിറങ്ങി… ഇതൊക്കെ കണ്ട് ഞാൻ അന്തംവിട്ടു….

അവസാനം ഞങ്ങൾ മലമുകളിൽ കയറിപ്പറ്റി… അവിടെനിന്നു താഴേക്ക് കിടിലൻ വ്യൂ ആയിരുന്നു… ഏറ്റവും ഉയരമുള്ള മലയിൽ നിന്നൊരു സൂര്യാസ്തമയം…. ആ ഒരു ക്ലൈമറ്റും ആമ്പിയൻസും വൈബും ഒന്ന് വേറെ തന്നെയായിരുന്നു….

ഞങ്ങൾ ചത്ത് കേറിചെല്ലുമ്പോ ജീവ നേരത്തെ കേറിവന്ന കുറേ പിള്ളേരുടെ ഫോട്ടോ എടുത്ത് കൊടുക്കലും അവരോടൊപ്പം നിന്ന് എടുക്കലും ഒക്കെയായി ബിസിയായിരുന്നു…. കിതപ്പും ക്ഷീണവും മാറ്റാൻ കുറച്ച് നേരം അവിടത്തെ പുല്ലിൽ കിടന്ന ശേഷം ഞങ്ങളും എഴുന്നേറ്റ് ഫോട്ടോ എടുത്തു….

Leave a Reply

Your email address will not be published. Required fields are marked *