കൊളുക്കുമലയിലെ സൂര്യോദയംഅടിപൊളി  

കൊളുക്കുമലയിലെ സൂര്യോദയം

Kolukkumalayile Sooryodayam | Author : Woodpecker

 


 

മൂന്നാറിൽ ഇത്തവണ തണുപ്പ് മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്ന് ചില പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച വരെ ഉണ്ടെന്ന് കേട്ടപ്പോ ഉറപ്പിച്ചതാണ് ഇക്കൊല്ലത്തെ ആദ്യ ട്രിപ്പ്‌ മൂന്നാറിലേക്കാണെന്ന്…. മൂന്നാർ ടൌണും ടോപ് സ്റ്റേഷനും വട്ടവടയും പലതവണ പോയിട്ടുള്ളതുകൊണ്ട് ഇപ്രാവശ്യത്തെ ട്രിപ്പ്‌ കൊളുക്കുമലയും മീശപ്പുലിമലയും കേറിയിറങ്ങി ആവാമെന്നും ഞങ്ങൾ തീരുമാനിച്ചു…

ഞങ്ങളെന്ന് പറഞ്ഞാൽ ഞാനും അർച്ചനയും…. എന്റെ പേര് വർഷ… വീട് ആലപ്പുഴയാണ്… പക്ഷെ ഇപ്പൊ ഒന്നരകൊല്ലമായി എറണാകുളത്ത് താമസിക്കുന്നു… ഞാൻ എറണാകുളത്തെ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ HR ആണ്.. അർച്ചന അതേ കമ്പനിയിൽ അക്കൗണ്ട്സ് അസിസ്റ്റന്റ് മാനേജർ… ഞങ്ങൾ ഒന്നിച്ച് ഒരു ഫ്ലാറ്റിലാണ് താമസം…

ജോലിയുടെ പ്രഷർ കൂടുമ്പോ ഇടക്ക് ഒരു ട്രിപ്പ്‌ പതിവുള്ളതാണ്… വേറെ ആരുമില്ല… ഞങ്ങൾ രണ്ട് പെണ്ണുങ്ങൾ മാത്രം…. അറിയാത്ത നാട്ടിൽ അറിയാത്ത ആളുകൾക്കിടയിൽ പൊങ്ങച്ചങ്ങളും ജാടയും മാറ്റിവെച്ച് പച്ചമനുഷ്യരായി രണ്ടോ മൂന്നോ ദിവസം….

ഇത്തവണത്തെ ട്രിപ്പ് മൂന്ന് ദിവസമായിരുന്നു….

Day1 മൂന്നാർ
Day2 കൊളുക്കുമല
Day3 മീശപുലിമല…

ജാഡ മാറ്റിവെച്ച് പച്ചമനുഷ്യർ ആവുകയെന്ന് മുൻപ് പറഞ്ഞല്ലോ… അതിന്റെ അർത്ഥം എനിക്ക് അടിച്ചുപൊളിക്കുക എന്നാണ്… അർച്ചനക്കും അതേ… പക്ഷെ അവളുടേത് കുറച്ച് വ്യത്യാസമുണ്ട്…

ഇടക്കുള്ള ഇത്തരം ട്രിപ്പുകൾക്കിടയിൽ അർച്ചനക്ക് ഒരു സ്വഭാവമുണ്ട്…. അവൾക്ക് താല്പര്യം തോന്നുന്ന ആണുങ്ങൾ ആരെയെങ്കിലും കണ്ടാൽ അവർക്ക് ഇങ്ങോട്ടും ഒരു താല്പര്യം ഉണ്ടെന്ന് തോന്നിയാൽ ഇവൾ ചെറുതായൊന്ന് ചുറ്റിച്ച് അയാളുമായി കളിക്കും….

അതിപ്പോ അവളെക്കാൾ പ്രായം കുറഞ്ഞതാണോ കെട്ടിയതാണോ നല്ല പ്രായമുള്ള ആളാണോ ഒന്നും പ്രശ്നമല്ല… പക്ഷെ എല്ലാ സേഫ്റ്റിയും അവൾ നോക്കും… ഒരുതരത്തിലും അയാളെ വീണ്ടും കാണില്ലെന്ന് അവൾ ഉറപ്പിക്കും…. അങ്ങനെ ഇതുവരെ എന്റെ കണക്കിൽ 4 പേരുമായി അവൾ കിടന്നിട്ടുണ്ട്…

അർച്ചന വളരെ സെക്സിയാണ്… നല്ല വെളുത്ത് തുടുത്ത സൗന്ദര്യം…. മുന്നഴകും പിന്നഴകും ആവോളം…. നടി നിധി ആഗർവാളിന്റെ ലുക്ക്‌ എവിടൊക്കെയോ ഉണ്ട്‌ പെണ്ണിന്… സത്യം പറഞ്ഞാൽ അവളുടെ ഒരു ചിരി കിട്ടാൻ കാത്തിരിക്കുന്ന കുറേ ആളുകൾ ഓഫീസിലുണ്ട്… പക്ഷെ അവിടെ അവൾ എക്സ്ട്രാ ഡീസന്റ് ആണ്… പക്കാ പ്രൊഫഷണൽ…

ഇനി എന്റെ കാര്യം പറഞ്ഞാൽ എനിക്കും ഇതുപോലുള്ള തോന്നലുകൾ ഉണ്ടാവാറുണ്ട്… പക്ഷെ എന്റെ മുൻകാമുകൻ ജെഫിൻ അല്ലാതെ മറ്റാരും എന്റെ നഗ്നമേനി കണ്ടിട്ടില്ല… ചില കാരണങ്ങളാൽ പിരിഞ്ഞെങ്കിലും ഇന്നും അവൻ തന്നിരുന്ന സുഖം ഓർത്താണ് ഞാൻ വിരലിടാറുള്ളത്…

ട്രിപ്പിന്റെ ആദ്യ ദിവസം….

എറണാകുളത്ത് നിന്ന് ഞങ്ങൾ വെളുപ്പിനെ ഇറങ്ങി… വല്യ ട്രാഫിക് ഇല്ലാതെ അടിമാലി കടക്കണം… ഇന്ന് രണ്ടാം ശനിയാഴ്ചയാണ്… പോരാത്തതിന് പൊങ്കലും…. തിരക്കാവുന്നതിന് മുന്നേ മുന്നാറിൽ ചെല്ലണം…

കൊളുക്കുമലക്ക് അടുത്തുള്ള ഒരു ക്യാമ്പിലാണ് താമസം ബുക്ക്‌ ചെയ്തത്… ഒരു പാക്കേജ് ആയി എടുത്തതുകൊണ്ട് ലാഭമാണ്… ഇനി എത്രയും പെട്ടന്ന് അവിടെ എത്തണം… അത്രേയുള്ളൂ…

11 മണിയോടെ മൂന്നാറിൽ എത്തിയ ഞങ്ങൾ ടൗണിലും ചുറ്റുവട്ടങ്ങളിലും കറങ്ങിനടന്ന് ഉച്ചഭക്ഷണവും കഴിച്ചാണ് താമസസ്ഥലത്ത് ചെല്ലുന്നത്…. ഏകദേശം മൂന്ന് മണിയായിക്കാണും….

“4 മണിക്ക് ഒരു ട്രക്കിങ് ഇറുക്ക്… കൊഞ്ചനേരം റസ്റ്റ്‌ എടുത്തിട്ട് 4 മണിയാവുമ്പോ റെഡിയാവുങ്കോ..!!” റിസപ്ഷനിൽ ഞങ്ങളെ അറ്റന്റ് ചെയ്ത ഒരു ചേട്ടൻ തമിഴും മലയാളവും കലർന്ന ഭാഷയിൽ ഞങ്ങളോട് പറഞ്ഞു…

ഞങ്ങൾ ഓക്കേ പറഞ്ഞ് അവർ കാണിച്ച് തന്ന ടെൻറ്റിൽ ബാഗ് ഒക്കെ വെച്ച് ഫോൺ ചാർജ് ചെയ്ത് പുറത്ത് വിശ്രമിച്ചു….

ഇതിനിടയിൽ ഞാൻ അർച്ചനയെ ശ്രദ്ധിച്ചപ്പോൾ അവൾ കാലുമേൽ കാലൊക്കെ കയറ്റിവെച്ച് ചുറ്റും നോക്കുന്നത് കണ്ടു…

“എന്താണ് മോളെ പൂവന്മാർ ആരേലും കണ്ണിൽ പെട്ടോ…??” ഞാൻ അവളോട് ചോദിച്ചു…

“പോരാ…. പറ്റിയ ആരേം കാണാനില്ല…. പിന്നെ ഇവിടെ സേഫ് അല്ല….!!” അർച്ചന ദീർഘനിശ്വാസം വിട്ട് പറഞ്ഞു….

ഞാനും ചുറ്റും നോക്കി….. കൂട്ടമായി വന്ന കുറേ ചെറുപ്പക്കാരുണ്ട്… ഒന്നുരണ്ട് couples ഉണ്ട്… പിന്നെ ഫാമിലി…. വേറെ കുറച്ച് പയ്യന്മാരും… അച്ചു (അർച്ചന) സാധാരണ നോക്കുന്ന ലെവലിൽ ആരെയും കാണാനില്ല

“മ്മ്മ്ഹ്… ഇവിടെ നഷ്ടമാണ് മോളെ…. ഇങ്ങനുള്ള ക്ലൈമറ്റിൽ ഒക്കെയാണ് ഒരു കിടിലൻ ചെക്കന്റെ നെഞ്ചിലെ ചൂടിൽ കിടന്നുറങ്ങാൻ തോന്നുന്നത്…. അപ്പൊ മരുന്നിനു പോലും ഒരെണ്ണത്തിനെ കിട്ടില്ല…!!” അർച്ചന വീണ്ടും ചുറ്റും നോക്കി ആത്മഗതം പോലെ പറഞ്ഞു…

ഞാൻ അത് ചിരിച്ചുതള്ളി… പെണ്ണിന് തണുപ്പടിച്ചപ്പോ വികാരം പോങ്ങുന്നുണ്ട്…. ഇവിടെ എനിക്ക് വരെ തോന്നുന്നുണ്ട് അപ്പൊ അവളുടെ കാര്യം പറയണോ….

“എട ഞാൻ ടെൻറ്റിൽ കാണും കുറച്ച് നേരം കിടക്കട്ടെ…. പോവാറാവുമ്പോ വിളിച്ചാമതി….!!” അതും പറഞ്ഞ് അർച്ചന എഴുന്നേറ്റു…

“ഓക്കേ…!!” ഞാൻ പറഞ്ഞു…

അർച്ചന പോയിക്കഴിഞ്ഞ് ഞാൻ ചുമ്മാ ഇൻസ്റ്റയിൽ തോണ്ടിക്കൊണ്ട് ഇരിക്കുകയായിരുന്നു… എന്റെ നേരെ ചില ചെക്കന്മാർ ഒളിഞ്ഞും തെളിഞ്ഞും ഒക്കെ നോക്കുന്നുണ്ട്…. ഞാൻ ഇടക്ക് അത് നോക്കുമെങ്കിലും വല്യ മൈൻഡ് കൊടുത്തില്ല….

അങ്ങനെയിരിക്കുമ്പോഴാണ് 4 മണി ആവാൻ 10 മിനിറ്റ് ബാക്കിയുള്ളപ്പോ അവിടത്തെ ഒരു സ്റ്റാഫ്‌ കൈകൊട്ടിക്കൊണ്ട് ട്രക്കിങ്ങിനു സമയമായെന്ന് വിളിച്ചുപറഞ്ഞുകൊണ്ട് വന്നത്…. അത് കേട്ടതും ഞാൻ എന്റെയും അച്ചുവിന്റെയും ഫോണുകൾ എടുത്ത് ചാർജർ ഊരി എഴുന്നേറ്റു….

അർച്ചനയെ വിളിക്കാൻ ടെൻറ്റിലേക്ക് നടക്കുന്ന നേരത്താണ് ദൂരെ മുകളിൽ ഒരു ചുള്ളൻ പയ്യനെ ഞാൻ നേർക്കുനേർ കണ്ടത്…. സത്യം പറയാല്ലോ കണ്ട ഒറ്റനോട്ടത്തിൽ ഞാൻ സ്റ്റക്ക് ആയി….

കിടിലൻ എന്ന് പറഞ്ഞാ കിക്കിടിലൻ ഒരു ചെക്കൻ…. ഒരു ട്രാക്ക് പാന്റ്സും വെള്ള ഹൂടീസും ഇട്ട് നെഞ്ച് വിരിച്ച് നിൽക്കുന്ന ഒരു handsome പയ്യൻ… പിന്നിലേക്ക് ഒതുക്കിവെച്ച നീളൻ മുടിയും ഹിന്ദി മോഡൽസിനെപ്പോലെ വളരെ ചെറിയ കുറ്റിരോമം മാത്രമുള്ള താടിയും സുന്ദരമായ മുഖവും കൊത്തിവെച്ചപോലെ ഉറപ്പുള്ള ശരീരവും…. എന്താ പറയാ ഞാൻ കുറച്ച് നേരം നോക്കിനിന്നുപോയി…

ഞാൻ നേരെ ടെന്റിലേക്ക് ഓടി അർച്ചനയെ വിളിച്ച് എണീപ്പിച്ചു…..

“എടി എടി എടി എണീക്ക്…. ഒരു കിടിലൻ ചെക്കൻ….!” അവളോട് പറയാനുള്ള ആവേശത്തിൽ ഞാനവളെ അടിക്കുകയായിരുന്നു…

“എവിടെ…??”

“ദേ പുറത്ത്… ഇങ്ങോട്ട് ഇറങ്ങി വാ നീ…!” ഞാനവളുടെ കയ്യിൽ പിടിച്ച് വലിച്ചു….

Leave a Reply

Your email address will not be published. Required fields are marked *