കൊളുക്കുമലയിലെ സൂര്യോദയം 2അടിപൊളി  

ഈ സമയം അവിടെ ക്യാംപ് ഫയറും പാട്ടും തുടങ്ങിയിരുന്നു… 5-10 മിനിറ്റ് കൂടി ടെന്റിൽ കിടന്ന് ഞങ്ങൾ ക്യാംപ് ഫയർ നടക്കുന്ന സ്ഥലത്തേക്ക് ചെന്നു…

തണുപ്പത്ത് വെള്ളമടിച്ച് തലക്ക് പിടിച്ച എല്ലാരും ഒടുക്കത്തെ ഡാൻസാണ്… ഞാൻ ഡാൻസ് നടക്കുന്നതിന്റെ മറുവശത്ത് അർച്ചനയോടൊപ്പം ഇരുന്ന് അതെല്ലാം കണ്ടു…

ഇടുന്ന പാട്ടിന്റെ ഓളത്തിന് ചാടിതുള്ളുന്നു എന്നല്ലാതെ കണ്ടിരിക്കാൻ പറ്റിയ സ്റ്റെപ് ഒന്നും ഇടുന്ന ആൾക്കാർ ആരുമില്ല…. ചാടിയിറങ്ങി രണ്ട് സ്റ്റെപ് ഇട്ടാലോ എന്ന് ഞാൻ ആലോചിച്ചെങ്കിലും കുളിച്ചിട്ട് വീണ്ടും വിയർക്കാൻ നിക്കണ്ട എന്നോർത്ത് വേണ്ടെന്ന് വെച്ചു….

പാട്ട് വെക്കാൻ നിക്കുന്ന പയ്യൻ പൊളിയാണ്… അവൻ റീൽസിൽ ട്രെൻഡിംഗ് ആയി നിക്കുന്ന പാട്ടുകളാണ് വെക്കുന്നതെല്ലാം… പക്ഷെ ഡാൻസേഴ്‌സ് പോരാ… കുറച്ചുപേർ വട്ടംകൂടി തുള്ളുന്നു… കുറച്ച് ആളുകൾ ഫാമിലിയുടെ ഒപ്പം ചുമ്മാ ആടുന്നു… പിന്നെ ഒന്നുരണ്ടെണ്ണം പേ പിടിച്ചപോലെ എന്തൊക്കെയോ കാട്ടുന്നു… എനിക്ക് അങ്ങോട്ട് ഇറങ്ങി ചെന്നില്ലെങ്കിലും ഇവിടെ നിന്ന് ഡാൻസ് കളിക്കാൻ തോന്നി…

ആ സമയത്താണ് ജീവയെ ഏതോ ഒരുത്തൻ എവിടന്നോ കൈക്ക് പിടിച്ച് വലിച്ചുകൊണ്ടുവന്നത്…. അവൻ വന്നത് കണ്ടപ്പോ എനിക്കും അറിയാതെ എന്തോ സന്തോഷം തോന്നി…. അവിടെ ഡാൻസ് ചെയ്തിരുന്നവരും അവൻ വന്നപ്പോ ഒച്ചയെടുത്ത് സ്വീകരിച്ചു….

ജീവ വന്നത് കണ്ടപ്പോ അതുവരെ എന്റെയൊപ്പം അനങ്ങാതിരുന്ന അർച്ചന ചാടിയെഴുന്നേറ്റു.. പക്ഷെ ഞാൻ അവളെ അവിടെതന്നെ പിടിച്ചിരുത്തി… അവളെന്തോ അവന് അഡിക്ട് ആയ പോലൊരു ഫീൽ… ഇതുപോലൊരു ആക്രാന്തം ആദ്യമായിട്ട് കാണുവാണ്…

ജീവ വന്നതും ഡാൻസിന്റെ മൂഡ് ആകെ മാറി… അവൻ ഇടുന്ന പാട്ടുകൾക്ക് പറ്റിയ സ്റ്റെപ്സ് ഇട്ട് സംഭവം കളറാക്കി… വേറൊരു പയ്യനും അവന്റെ കൂടെ കൂടി അവനും ഒട്ടും മോശമല്ല…. ജീവയുടെ ഡാൻസ് കണ്ട് കുറച്ചുപേർ അവനോടൊപ്പം കളിച്ചു… നല്ല സ്റ്റെപ്സ് വന്നപ്പോ ചുറ്റും നിന്നവരും കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു… അങ്ങനെ ആ പരിപാടി വേറെ വൈബ് ആയി….

ഇതിനിടക്ക് ഞാൻ ശ്രദ്ധിച്ച വേറൊരു കാര്യമുണ്ട്…. ജീവ അന്ന് വന്ന കൂട്ടത്തിലെ ഒരു ചേച്ചിയെ നോട്ടമിട്ട പോലെ എനിക്ക് തോന്നി… കാരണം ട്രക്കിങ്ങിന് പോയപ്പോ അവരുടെ അടുത്ത് കൂടുതൽ ഇടപഴകുന്നു… ഇപ്പൊ ഡാൻസ് കളിക്കുമ്പോ അവരെ ഇടക്ക് നോക്കുന്നു…. ഒരുതവണ ആ ചേച്ചിയുടെ കൈക്ക് പിടിച്ച് ഡാൻസ് കളിക്കാൻ വിളിച്ചുകൊണ്ടുവന്ന് കൂടെ ഡാൻസ് ചെയ്യുക വരെ ചെയ്തപ്പോ എനിക്ക് ഉറപ്പായി…

ചേച്ചിക്ക് ഒരു 30-32 വയസ്സ് കാണും… ഫാമിലി ആയിട്ടാണ് വന്നിരിക്കുന്നത്… ഭർത്താവും രണ്ട് പിള്ളേരും… പിള്ളേരെ ഇടക്ക് ഞാൻ കണ്ടിരുന്നു… ഇംഗ്ലീഷിലാണ് അവരുടെ ഭൂരിഭാഗം സംസാരവും…

കോട്ടയം ഭാഗത്ത് നിന്നൊക്കെ യുകെയിലും കാനഡയിലും സെറ്റിൽഡ് ആയ ചില അച്ചായത്തി നഴ്സുമാരുടെ ലുക്ക്‌ ഉണ്ട്‌ ആൾക്ക്… വല്യ വണ്ണമൊന്നുമില്ല എന്നാലും ചബ്ബിയാണ്… നല്ല ഷേപ്പ് ഉണ്ട്… മുടിയൊക്കെ സ്ട്രൈറ്റ് ചെയ്ത് ഒരു വല്യ ഒരുക്കങ്ങളും ആഭരണങ്ങളും ഇല്ലെങ്കിലും നല്ല ഭംഗിയുണ്ട്…

പാട്ടും ഡാൻസും 9 മണിവരെ നീണ്ടു… 9 മണിക്ക് ഡിന്നർ ഉണ്ടായിരുന്നു… ആവശ്യത്തിന് ചിക്കനും ബീഫും റൈസും കഴിച്ച് വയറുനിറഞ്ഞ് ഞങ്ങൾ എഴുന്നേറ്റു… ഏറ്റവും അവസാനം ഒരു dessert കൂടി ആയപ്പോ എനിക്ക് എങ്ങനെയെങ്കിലും കിടന്നാമതിയെന്നായി…

അതിരാവിലെ 4 മണിക്ക് കൊളുക്കുമല ട്രക്കിങ് ഉണ്ട്‌… അതുകൊണ്ട് ഒരു 3-3.30 ഒക്കെ ആവുമ്പോ എണീക്കണം… അർച്ചനയുടെയും ജീവയുടെയും പ്ലാൻ എന്താണെന്നറിയാത്തതുകൊണ്ട് ഞാൻ കുറച്ച് നേരം കഴിഞ്ഞ് ടെന്റിൽ കേറി ഉറങ്ങാൻകിടന്നു…

അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അച്ചുവും വന്ന് കിടന്നു….

“എന്ത്യേ…?? പോയില്ലേ..??” ഞാൻ ചോദിച്ചു…

“എവിടന്ന്… അവനെ കാണാനേയില്ല… ഇവിടുള്ള കിഴങ്ങൻമാരാണെൽ ഉറങ്ങുന്നുമില്ല…. ഇന്ന് നടക്കൂന്ന് തോന്നണില്ല… ഞാൻ ഉറങ്ങാൻ പോവാ…!!” അർച്ചന നിരാശയോടെ പുതപ്പ് വലിച്ചിട്ട് എന്റെ നേരെ തിരിഞ്ഞ് കിടന്നു…

Leave a Reply

Your email address will not be published. Required fields are marked *