ഡേവിഡ് ഒരു പ്രേത്യേക സ്വഭാവം ആണ്, ബാംഗ്ലൂർ പേടിച്ചു വളർന്നു, പിന്നെ ദുബായ് . അതുകൊണ്ടു തന്നെ ഒരു സാധാരണ മലയാളി സ്വഭാവം ഡേവിഡിന് പിടിക്കാൻ പാടാണ്.
ഇടയ്ക്കു ഒരിടത്തു നിർത്തി ഫുഡ് കഴിച്ചു എന്നല്ലാതെ വേറെ എവിടെയും അവർ യാത്ര ചെയ്ത ടാക്സി നിർത്തിയില്ല. അത് സാവധാനം കോട്ടയം ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തിലേക്ക് നീങ്ങുകയായിരുന്നു. നേരം സന്ധ്യയോടടുക്കുന്നു. പുറത്തെ കാഴ്ചകളും ഗ്രാമീണ ഭംഗിയും ആസ്വദിച്ചിരിക്കുകയാണ് ലാവണ്യ. ഡേവിഡ് ഉറക്കമാണ്.
ലാവണ്യ പുറത്തേക്കു നോക്കി ഓരോന്ന് ചിന്തിച്ചിരുന്നു. താൻ ഇതൊക്കെ ശെരിക്കും മിസ്സ് ചെയ്യുന്നുണ്ടോ? ഈ ഗ്രാമവും, പുഴകളും ഇവിടുത്തെ പ്രകൃതിയും ഒക്കെ. അതോ തനിക്കു സുഖസൗകര്യങ്ങളുടെ പറുദീസ ആയ ദുബായ് ആണോ ഇഷ്ട്ടം. ഇതൊക്കെ കുറച്ചു ദിവസം കാണാൻ കൊള്ളാം. ജീവിതം അടിച്ചുപൊളിക്കണമെങ്കിൽ നമുക്ക് ദുബായ് തന്നെ ബെസ്റ്റ്.
ഒരുപാട് സ്വപ്‌നങ്ങൾ ആണ് ഈ യാത്രയിൽ. ദുബൈയിലെ ഫ്‌ളാറ്റ് എന്ന സ്വപ്നം നടക്കണമെങ്കിൽ ഡേവിഡിന്റെ അപ്പനെ നന്നായി സോപ്പിടണം. അയാളുടെ ആസ്തിയുടെ ഒരു ശതമാനം മതി ഞാൻ ഈ പറയുന്ന സ്വപ്നം ഞങ്ങൾക്ക് പൂവണിയാൻ. പക്ഷെ അതിനു കുഞ്ഞച്ചൻ കനിയണം. ആ കുഞ്ഞച്ചൻ എന്നാണ് ഡേവിഡിന്റെ അപ്പന്റെ പേര്. ഞങ്ങളുടെ കല്യാണം ഒക്കെ പുള്ളി അറിഞ്ഞത് തന്നെ രണ്ടു മൂന്ന് മാസങ്ങൾക്കു ശേഷം ആണ്. അതാണ് ഒരു ചമ്മൽ. ഇപ്പൊ ഈ സ്നേഹം പെട്ടെന്ന് പൊട്ടി മുളച്ചോ എന്ന് പുള്ളിക്ക് തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല.
പക്ഷെ ഭാസ്കരൻ അങ്കിൾ അങ്ങനെ അല്ല ഡേവിഡിനോട് പറഞ്ഞത്. പുള്ളി ഞങ്ങളുടെ ഈ വരവിൽ ഭയങ്കര എക്സൈറ്റഡ് ആണെന്നാണ്. പ്രായം ഒക്കെ ആയില്ലേ. ഇനി മോനും മരുമോളും ഒക്കെ വേണം എന്ന തോന്നൽ ഒക്കെ ഉണ്ടായിക്കാണും. ഭാസ്കരൻ അങ്കിൾ അപ്പന്റെ എല്ലാം എല്ലാം ആണെന്നാണ് പറഞ്ഞു കേട്ടത്. അപ്പന്റെ മനസാക്ഷി സൂക്ഷിപ്പുകാരനും സുഹൃത്തും ഒക്കെ ഭാസ്കരൻ ചേട്ടൻ ആണെന്നാണ് ഡേവിഡ് പറഞ്ഞു അറിഞ്ഞത്. ഡേവിഡിന്റെ മമ്മി പറഞ്ഞ അറിവാണ് കൂടുതലും.
എന്തായാലും എനിക്ക് അഴിയാവുന്ന കാര്യങ്ങൾ ഒക്കെ തന്നെയേ ഡേവിഡിനും അപ്പനെയും നാടിനെയും അപ്പന്റെ സ്വത്തിനെ കുറിച്ചും ഒക്കെ അറിയാവൂ. ഒരു പക്ഷെ അത്ര പോലും അവനു അറിയില്ലായിരിക്കും. ബാംഗ്ലൂറേ ലില്ലി ആന്റി വഴി ഞാൻ കുറെ കഥകൾ കേട്ടിട്ടുണ്ട്. അതുകൊണ്ടു അപ്പൻ ആള് പണ്ട് അത്ര വെടിപ്പല്ല എന്ന് എനിക്കറിയാം. ഡേവിഡിന്റെ മമ്മി ഒക്കെ സഹിക്കാൻ വയ്യാതെ ആണ് അവസാന കാലഘട്ടത്തിൽ ബാംഗ്ലൂർ വന്നു താമസിച്ചത്. അത്രയ്ക്ക് അഴിഞ്ഞാടിയ ജീവിതം ആയിരുന്നു അപ്പന്റെ, കൂട്ടിന് എന്തിനും പോന്ന ഭാസ്കരനും. കള്ളുകുടിയും പെണ്ണുപിടിയും ഒക്കെയായി ജീവിതം ആഘോഷമാക്കിയ മുതലാളി ഇമേജ് ആണ് എനിക്ക് കേട്ടറിവുകളിൽ നിന്നും പുള്ളിയെ കുറിച്ച് ഉള്ളത്.
പക്ഷെ അതൊക്കെ പഴയ കഥകൾ അല്ലെ. ഇപ്പൊ പുള്ളി സുഖം ഇല്ലാതെ ഇരിക്കുവാണെന്നു ആണ് അറിവ്. എന്തായാലും ഒരു അറുപതു വയസു കാണുവാരിക്കും. എങ്ങനെ ഉള്ള മനുഷ്യൻ ആണോ….
ഡേവിഡിനും നല്ല പേടി ഉണ്ട് അപ്പനെ ഫേസ് ചെയ്യാൻ. പക്ഷെ ഞങ്ങളുടെ ആവശ്യം ആയി പോയില്ലേ. ഭാസ്കരേട്ടൻ പറഞ്ഞ അറിവിൽ അപ്പന് കുറച്ചു സ്ഥലം കോട്ടയം അടിപ്പിച്ചു കിടപ്പുണ്ട്. എത്രയുണ്ടെന്ന് ഒന്നും അറിയില്ല പക്ഷെ കണ്ണായ സ്ഥലം ആണെന്നാണ് അറിഞ്ഞത്. പക്ഷെ അത് പ്രേത്യേകിച്ചു ഒന്നും ചെയ്യാതെ കിടക്കുവാണ്. അതാണ് ഞങ്ങളുടെ ഈ വരവിന്റെ മിഷൻ. അപ്പനെ സോപ്പിട്ട് ആ സ്ഥലം എഴുതി വാങ്ങണം. എന്ത് പറഞ്ഞു വാങ്ങും എന്ന് ഒരു ഐഡിയയും ഇല്ല. അപ്പന്റെ സ്വഭാവം അനുസരിച്ചു വേണം കാര്യങ്ങൾ നീക്കാൻ.
ഭാസ്കരൻ അങ്കിൾ അയച്ചു തന്ന ലൊക്കേഷൻ ഒക്കെ ഉണ്ടെങ്കിലും ഞങ്ങൾക്ക് ലൊക്കേഷൻ കൃത്യമായി കിട്ടിയില്ല.
“ബ്രോ വണ്ടി ദേ ആ കാണുന്ന കടയുടെ മുന്നിൽ നിർത്തു പ്ലീസ്”
ഡേവിഡ് പറഞ്ഞ പോലെ ഡ്രൈവർ ഒരു ചെറിയ ചായക്കടയുടെ മുന്നിൽ വണ്ടി നിർത്തി. ഡേവിഡ് തല കാറിനു വെളിയിലേക്കിട്ടു.
