കോബ്രാ ഹില്‍സിലെ നിധി – 4

മലയാളം കമ്പികഥ – കോബ്രാ ഹില്‍സിലെ നിധി – 4

ഗ്രാനീ, ഒരു കഥകൂടി,”
ദിവ്യ മുത്തശ്ശിയോട് പറഞ്ഞു.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നിലാവെളിച്ചത്തില്‍ അവര്‍ ദിവ്യയുടെ അനന്യ സൌന്ദര്യത്തിലേക്ക് ഒരു നിമിഷം നോക്കി.
കോബ്രാഹില്‍സിനപ്പുറത്ത് നിന്ന്‍ കാറ്റിളകി നദീതീരത്തെക്ക് വന്നു.
ദിവ്യയുടെ മുടിയിഴകളെ കാറ്റുലച്ചു.
ചുവന്ന ടോപ്പില്‍, കടും നീല ജീന്‍സില്‍ ആസക്തികളിളകി മറിയുന്ന അവളുടെ സൌന്ദര്യത്തിന്‍റെ ലാവണ്യത്തെ കാറ്റ് പുല്‍കിപ്പുണര്‍ന്നു.
“ഒന്നിലേറെ കഥകേള്‍ക്കാന്‍ നീയിപ്പം കൊച്ചുകുട്ടിയോന്നുമല്ല,”
മുത്തശ്ശി പറഞ്ഞു.
“മാത്രമല്ല എന്‍റെ കളക്ഷന്‍സൊക്കെ ഏതാണ്ട് തീര്‍ന്നു. കഥാസരിത് സാഗരവും വിക്രമാദിത്യന്‍ കഥകളും എത്രയോ തവണ പറഞ്ഞു കഴിഞ്ഞു.”
“ഓ, എന്തായിത് ഗ്രാനീ, ഒന്നു കൂടി,”
അവള്‍ പിമ്പിലൂടെ മുത്തശ്ശിയെ ആലിംഗനം ചെയ്ത് കവിള്‍ അവരുടെ പിന്‍കഴുത്തില്‍ അമര്‍ത്തി.
“വലുതായി നീ,”
മുത്തശ്ശി തുടര്‍ന്നു.
“കഥകളൊക്കെ കഴിഞ്ഞു. ഇനി നിന്‍റെയീ പ്രായത്തില്‍ കാര്യമാണ് നടക്കേണ്ടത്.”
“കാര്യമോ? എന്ത് കാര്യം?”
“ഞാന്‍ പറയാറുള്ള കഥകളിലെ രാജകുമാരിയോടൊത്ത് ഒരു രാജകുമാരനെ ഇപ്പോഴും കാണില്ലേ?”
അവര്‍ ദുവ്യയുടെ നേരെ തിരിഞ്ഞ് അവളുടെ മുഖം തന്‍റെ കൈകളിലെടുത്തു.
“സുന്ദരന്‍, കരുത്തന്‍, തേജസ്വി, ആരെയും മോഹിപ്പിക്കുന്നവന്‍, ധീരന്‍. കഥകളിലെ ഈ രാജകുമാരനെ എന്‍റെ മോള്‍ടെ കൂടെക്കാണാനാണ് എന്‍റെ ആഗ്രഹം.”
“കഥയിലേത് പോലെ ഗുണങ്ങളുള്ളോരൊന്നും ലോകത്തില്ല എന്‍റെ ഗ്രാനീ, റിയല്‍ ലൈഫില്‍.”
“ആരുപറഞ്ഞു?”
മുത്തശ്ശി ചോദിച്ചു.
“നിന്നെപ്പോലെ ഒരു അപ്സരസുന്ദരിയുണ്ടെങ്കില്‍, സല്‍ഗുണങ്ങളുളള ഒരു പെണ്ണുണ്ടെങ്കില്‍, ലോകത്തെവിടെയെങ്കിലും കാണും കുട്ടീ, ഈ ഗുണങ്ങള്‍ക്കൊക്കെ അനുരൂപനായ ഒരു രാജകുമാരന്‍.”
“ഉം…മമ്മിയോട് ചോദിച്ചാലറിയാം ഗ്രാനീടെ രാജകുമാരീടെ സല്‍ഗുണങ്ങള്‍!”
ദിവ്യ ചിരിച്ചു.
“മമ്മിയെന്നെ ഹിറ്റ്‌ലിസ്റ്റില്‍ ഇട്ടെക്കുവാ. സല്‍ഗുണങ്ങളുടെ കൂടുതല്‍ കൊണ്ട്.”
“ഇക്കാലത്തെ പെണ്‍കുട്ടികളങ്ങനൊക്ക്യാ,”
മുത്തശ്ശി പറഞ്ഞു.
“കൊറച്ചൊക്കെ നെഷേധോം വെളച്ചിലും ഒക്കെ വേണം. അതാ അതിന്‍റെ ഒര് ചന്തം. അല്ലാതെപിന്നെ ഈ പ്രായത്തില് ഗംഗോത്രീലോ ഋഷികേശിലോ പോയി തപസ്സിരിക്കയാ വേണ്ടേ? നല്ല കാര്യായി.”
സന്ധ്യ തുടങ്ങുകയായി.
നിലാവുദിച്ചു കഴിഞ്ഞു.
നദീതീരത്തെ വലിയ പാറക്കെട്ടുകളുടെ ചുവട്ടില്‍, മണല്‍പ്പുറത്ത്, മുത്തശ്ശിയോടോപ്പമിരുന്നു കഥകേള്‍ക്കുകയായിരുന്നു ദിവ്യ.
എല്ലാ സായാഹ്നങ്ങളിലെയും പോലെ.
നദീതീരത്തിനപ്പുറത്ത് നാഗത്താന്‍ മലകളുടെ ശിഖരങ്ങള്‍ നിലാവിന്‍റെ നിറവില്‍.
മണല്‍പ്പുറത്തിന്‍റെ വിശാലതയില്‍, അവരുടെയടുത്ത് ഒരു ഓപല്‍ ആസ്ട്രാ പാര്‍ക്ക് ചെയ്തിരുന്നു.
നേര്‍ത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.
മുത്തശ്ശി ഷാള്‍ കൊണ്ട് ചെവിയും മുടിയും മൂടി.
ദിവ്യ അവരുടെ മടിയില്‍ കിടക്കുകയായിരുന്നു.
മുത്തശ്ശി അവളുടെ ഇടതൂര്‍ന്ന മുടികളില്‍ വിരലോടിച്ചു.
അവളുടെ കവിളുകള്‍ പതിയെ തലോടി.
“ഗ്രാനിക്കേതായാലും ഒരു കഥ കൂടി എന്നോട് പറയേണ്ടിവരും,”
ദിവ്യ പറഞ്ഞു.
ആ കഥ ഗ്രാനിയില്‍ നിന്ന്‍ കേട്ടിട്ടേ ഉറങ്ങൂ എന്ന്‍ തീര്‍ച്ചപ്പെടുത്തിയിട്ടാണ് ഞാനിന്ന്‍ വന്നത് തന്നെ.”
“ഏതു കഥയാ മോളെ?”
ദിവ്യ മുത്തശ്ശിയുടെ മടിയില്‍ നിന്നെഴുന്നേറ്റു.
ക്ഷാത്രതേജസ്സുള്ള അവരുടെ വശ്യമായ മുഖത്തേക്ക് അവള്‍ പുഞ്ചിരിയോടെ നോക്കി.
പുഞ്ചിരി ക്ഷണം കൊണ്ട് മാറി.
കണ്ണുകള്‍ ഗൌരവമായി.
ദിവ്യ അവരുടെ കണ്ണുകളിലേക്ക് നോക്കി.
എന്നിട്ട് പറഞ്ഞു.
“എന്‍റെ കഥ,”
അവരുടെ മുഖത്ത് തീവ്രമായ ഒരു വികാരം നിറഞ്ഞു.
മാറിയ ഒരു ഭാവത്തോടെ അവര്‍ ദിവ്യയെ നോക്കി.
“എന്താ ഗ്രാനീ ഇത്?”
അവള്‍ വിഷാദത്തോടെ ചോദിച്ചു.
“എല്ലാവരും എന്താ എന്നില്‍ നിന്നും ഒളിക്കുന്നെ? ഡാഡീം മമ്മീം പറഞ്ഞു, ഗ്രാനിയോട് ചോദിച്ചാല്‍ പറഞ്ഞ് തരൂന്ന്. ഗ്രാനി എന്തായാലും ഇന്നത് പറഞ്ഞേ തീരൂ.”
മുത്തശ്ശി അവളുടെ മുഖത്ത് നിന്ന്‍ സ്ഫടികപ്പരപ്പിലേക്ക് മുഖം തിരിച്ചു.
നിലാവില്‍, പുഴയുടെ സ്വര്‍ണ്ണപ്പരപ്പില്‍ അവര്‍ ആരെയോ തേടുന്ന പോലെ ദിവ്യക്ക് തോന്നി.
പുഴയുടെ ആഴത്തില്‍ നിന്ന്‍ ആരെങ്കിലും വരുന്നുണ്ടോ?
അവര്‍ പിന്നെ ദിവ്യയെ നോക്കി.
“നിനക്ക് ഞാന്‍ ഇന്നാ കഥ പറഞ്ഞു തരാം.”
പുഴയുടെ മര്‍മ്മരങ്ങള്‍ക്കും മീതെ, നാഗത്താന്‍ മലയില്‍നിന്നുള്ള സുഗന്ധിയായ കാറ്റിനും മീതെ, ഗ്രാനിയുടെ ശബ്ദത്തിന്‍റെ വികാര തീവ്രത ദിവ്യയെ സ്പര്‍ശിച്ചു.
“നിന്‍റെ കഥ,”
ഒരു നിമിഷം ആഴമേറിയ ഓര്‍മ്മകളിലേക്ക് മുത്തശ്ശി പിന്‍വാങ്ങി.
അവരുടെ കണ്ണുകള്‍ ഓര്‍മ്മയുടെ നുലിഴകളില്‍ കുരുങ്ങുന്നത് ദിവ്യ കണ്ടു.
“ഒത്തിരി മുമ്പാണ്…നൂറ്റാണ്ടുകള്‍ക്കും മുമ്പ്,”
കാറ്റ് ശാന്തമാകുന്നത് ദിവ്യ കണ്ടു.
കോബ്രാഹില്‍സിന്‍റെ മലമുടികള്‍ നിശ്ചലമാകുന്നതും.
ഇപ്പോള്‍ കോബ്രാഹില്‍സിന്‍റെ കൊടുമുടികളില്‍ ആകാശം ചൂഴ്ന്നു നില്‍ക്കുന്ന മരങ്ങള്‍ ഉലയുന്നില്ല.
“നമ്മുടെ കോലോത്ത് ഒരു രാജകുമാരിയുണ്ടായിരുന്നു,”
ഏകാന്തതയുടെ സ്ഫാടികപ്പരപ്പിലേക്ക് ശബ്ദരേഖ വീണു.
“അവളുടെ പേര് കേള്‍ക്കണോ മോള്‍ക്ക്? ഋതുപര്‍ണ്ണ . അസ്സല്‍ ദേവസുന്ദരി. നിന്നെപ്പോലെ തന്നെ.”
അവര്‍ വീണ്ടും അവളുടെ മുഖം കൈകളിലെടുത്തു.
“കമ്പാരറ്റീവ് സ്റ്റഡിയൊക്കെ പിന്നെ. ഗ്രാനി കഥ തുടര്,”
“ഒരു യുവസന്ന്യാസിയും അദ്ധേഹത്തിന്‍റെ മഹാ തപസ്വിയായ അദ്ധേഹത്തിന്‍റെയച്ചനും നമ്മുടെ കൊട്ടാരത്തില്‍ വന്നു. ഋതുപര്‍ണ്ണയുടെ അച്ചന്‍ തമ്പുരാന്‍ സന്യാസിയെയും അദ്ധേഹത്തിന്‍റെ മകനേയും യഥാവിധി ഉപചാരപൂര്‍വ്വം കൊട്ടാരത്തില്‍ താമസിപ്പിച്ചു.”
ദിവ്യയുടെ കണ്ണുകളിലെ പ്രകാശം വര്‍ദ്ധിക്കുന്നത് മുത്തശ്ശി കണ്ടു.
“അതി സുന്ദരനായിരുന്നു യുവസന്ന്യാസി. തപോശക്തിയില്‍ വസിഷ്ഠനും. പക്ഷെ റ്റ്പറഞ്ഞിട്ടെന്താ? ഋതുപര്‍ണ്ണ അവനെ മോഹിച്ചു.”
നിലാവും നക്ഷത്രങ്ങളും ലയിച്ചുചേര്‍ന്ന പുഴയുടെ സ്വര്‍ണ്ണപ്പരപ്പില്‍ ദിവ്യയുടെ മുഖം വിവര്‍ണ്ണമാകുന്നത് മുത്തശ്ശി കണ്ടു.
“സ്വന്തം ജീവനെക്കാളേറെ അവള്‍ അവനെ സ്നേഹിച്ചു. അവള്‍ എല്ലായ്പ്പോഴും അവനെ പിന്തുടര്‍ന്നു. തന്‍റെ ഹൃദയരഹസ്യം അവള്‍ ധൈര്യപൂര്‍വ്വം അവള്‍ അവനെ അറിയിച്ചു.”
മുത്തശ്ശി പറയുന്ന കഥയിലെ സന്ദര്‍ഭങ്ങളും പാശ്ചാത്തലവും തന്‍റെ ഓര്‍മ്മുടെ അതിരില്‍ തെളിയുന്നതുപോലെ ദിവ്യക്ക് തോന്നി.
“മഹര്‍ഷികുമാരന്‍ അവളുടെ പ്രണയത്തെ ബാലിശമായ ഒരു മതിഭ്രമമായി കണ്ടു.ഋതുപര്‍ണ്ണയുമായുള്ള സമ്പര്‍ക്കം അവന്‍ മനപ്പൂര്‍വ്വം ഒഴിവാക്കി. തിരസ്ക്കാരം പക്ഷെ ഋതുപര്‍ണ്ണയെ പിന്തിരിപ്പിച്ചില്ല. അവള്‍ കഠിനമായ വ്രതങ്ങള്‍ അനുഷ്ട്ടിക്കാന്‍ തുടങ്ങി. മഞ്ഞുറയുന്ന പ്രഭാതങ്ങളിലും ഗ്രീഷ്മ താപത്തിന്‍റെ കാഠിന്യത്തിലും ആഹാരവും ഉറക്കവും വെടിഞ്ഞ് അവള്‍ കഠിനവ്രതങ്ങളെടുത്തു.”
കാലത്തിന്‍റെ ചില്ലുജാലകങ്ങല്‍ക്കപ്പുറത്ത് ആ ദൃശ്യത്തിന്‍റെ നിഴലനക്കങ്ങള്‍ ദിവ്യ കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *