കോബ്രാ ഹില്‍സിലെ നിധി – 6

മലയാളം കമ്പികഥ – കോബ്രാ ഹില്‍സിലെ നിധി – 6

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രഭാതത്തില്‍ ഗായത്രീദേവിയോടൊപ്പം ടെറസ്സില്‍ ചായയും പത്രവാര്‍ത്തകളും ആസ്വദിക്കുമ്പോള്‍ ആണ് നരിമറ്റം മാത്തച്ചന്‍റെ ജീപ്പ് ഗേറ്റിനു വെളിയില്‍ വന്നു നില്‍ക്കുന്നത് രാജശേഖരവര്‍മ്മ കാണുന്നത്.
“രാവിലെ തന്നെ പടപ്പുറപ്പാട് വേണമെന്നാണ് തോന്നുന്നത്!’
റോബര്‍ട്ട് അയാള്‍ക്ക് ഗെയിറ്റ് തുറന്നുകൊടുക്കുന്നത് കണ്ട്‌ അദ്ദേഹം പറഞ്ഞു.
പെട്ടെന്ന്‍ അദ്ദേഹം ഗായത്രിദേവിയെ നോക്കി.
“വാളെടുത്തുള്ള യുദ്ധമല്ല, വാക് പയറ്റ്,”
കറുത്ത വേഷമായിരുന്നു നരിമറ്റം മാത്തച്ചന് .
അയാള്‍ ഒരു കറുത്ത സ്വെറ്ററിന് മുകളില്‍ ഷാള്‍ പുതച്ചിരുന്നു.
ഒരു കൌബോയ്‌ തൊപ്പിയും.
“ആ സ്യൂട്ട് കേസ്? അത് നമ്മുടെയല്ലേ?”
നരിമറ്റം മാത്തച്ചന്‍ കയ്യില്‍ തൂക്കിപ്പിടിച്ചിരുന്ന സ്യൂട്ട് കേസിലേക്ക് നോക്കി ഗായത്രിദേവി ചോദിച്ചു.
“അതെങ്ങനെ അയാളുടെ കയ്യിലെത്തി?”
രാജശേഖര വര്‍മ്മയും അമ്പരന്നു.
ഇന്നലെ നഗരത്തിലെ ഒരു സ്റ്റാര്‍ ഹോട്ടലില്‍, ഒരു ബിസിനെസ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ നേരം കൊണ്ടുപോയതാണ് ആ സ്യൂട്ട് കേയ്സ്.
തന്നോടൊപ്പം വിനോദും പെഴ്സണല്‍ സെക്രട്ടറി ഷേര്‍ലിയുമുണ്ടായിരുന്നു.
സാധനങ്ങള്‍ ഒക്കെ കൃത്യമായി കാറില്‍ വെച്ച്, തിരികെ ഓഫീസിലെ ക്യാബിനില്‍ എത്തിച്ചുവെന്നാണ് അവള്‍ പറഞ്ഞത്.
പിന്നെങ്ങിനെ ഈ പെട്ടി ഇയാളുടെ കൈയിലെത്തി.
“കം,”
അദ്ദേഹം തിടുക്കത്തില്‍ ഗായത്രിദേവിയോട് പറഞ്ഞു.
“ലറ്റ് അസ് ഗോ ഡൌണ്‍സ്റ്റെയെഴ്സ്,”
അവര്‍ ഡൌണ്‍ഫ്ലോറിലെത്തിയപ്പോഴേക്കും പുറത്ത് കാളിംഗ് ബെല്‍ മുഴങ്ങി.
പരിചാരകന്‍ വാതില്‍ തുറന്നു.
പുറത്ത് നരിമറ്റം മാത്തച്ചന്‍ നില്‍ക്കുന്നത്തവര്‍ കണ്ടു.
“മേ ഐ കമിന്‍?”
അയാള്‍ ചോദിച്ചു.
“വരൂ,”
രാജശേഖര വര്‍മ്മ പറഞ്ഞു.
“ഗുഡ് മോണിംഗ്,”
അകത്തു കയറിക്കൊണ്ട് അയാള്‍ പറഞ്ഞു.
“ഗുഡ് മോണിംഗ്, ഇരിക്കൂ,’
അയാള്‍ ഒരു സെറ്റിയില്‍ ഇരുന്നു.
എതിരെ രാജശേഖര വര്‍മ്മയും ഗായത്രിദേവിയും.
“നിങ്ങളുടെ സ്യൂട്ട് കേസ് അല്ലേ ഇത്?”
“അതേ…ഇതെങ്ങനെ…?
“ഇന്നലെ ഞാന്‍ ഹോട്ടെല്‍ മഹാറാണിയുടെ റെസ്റ്റാറന്‍റ്റ് ഹാളില്‍ ഉണ്ടായിരുന്നു,”
സ്യൂട്ട്കേസ് രാജശേഖര വര്‍മ്മയ്ക്ക് കൈമാറിക്കൊണ്ട് നരിമറ്റം മാത്തച്ഛന്‍ പറഞ്ഞു.
“ഞങ്ങള്‍ റിട്ടയേര്‍ഡ് പട്ടാളക്കാരുടെ ആഹ്ലാദമൊക്കെ ബാറിലും വെടിപറച്ചിലിലുമൊക്കെയല്ലേ? രാത്രി ഒരുമണിവരെ ഞാനവിടെയുണ്ടായിരുന്നു. അപ്പോഴാണ്‌ റിസപ്ഷനിലെ ഒരു ….എന്താ അവന്‍റെ പേര്?”
അയാള്‍ ഒരു നിമിഷം തല ചൊറിഞ്ഞു.
“ങ്ങ്ഹാ!”
പെട്ടെന്ന്‍ ഓര്‍മ്മിച്ച് നരിമറ്റം മാത്തച്ചന്‍ തുടര്‍ന്നു.
“….ഒരു ശ്രീനിവാസന്‍ എന്നെ വിളിച്ചത്. അന്നൊരു ബിസിനസ് പാര്‍ട്ടി ഒണ്ടാരുന്നെന്നും അതില്‍ പങ്കെടുത്ത ആരുടെയോ സ്യൂട്ട്കേസണെന്നും അവന്‍ പറഞ്ഞു. ഒറ്റനോട്ടത്തി തന്നെ നിങ്ങളുടെതാണ് ഇതെന്ന്‍ എനിക്ക് മനസ്സിലായി. നിങ്ങള്‍ക്ക് ഞാന്‍ കൊടുത്തോളാന്നും പറഞ്ഞ് ഇതും വാങ്ങി ഞാന്‍ പോന്നു. രാത്രി വളരെ വൈകിയിരുന്നു. അതാ ഇപ്പം വന്നത്,”
“വളരെ നന്ദി,”
മാത്തച്ചന്‍ അല്‍പ്പം തലകുനിച്ചു.
പിന്നെ അവര്‍ ഇരുവരെയും നോക്കി.
“പിന്നെ…”
അയാള്‍ തുടര്‍ന്നു.
“പിന്നെ ഇത് തുറന്ന്‍ നോക്കി ഇതില്‍ നിങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന പണമോ ഇമ്പോര്‍ട്ടന്‍റ്റ് പേപ്പെഴ്സോ ഉണ്ടോ എന്ന്‍ ഉറപ്പ് വരുത്താനൊന്നും ഞാന്‍ പറയില്ല. കാരണം റിസപ്ഷനിസ്റ്റാണ് എന്നെ ഇതേല്‍പ്പിച്ചത്. അവന്‍ വല്ലതും….”
രാജശേഖര വര്‍മ്മ സ്യൂട്ട്കേസ് തുറന്നു.
അതില്‍ കുറെ ഫയലുകള്‍ ഉണ്ടായിരുന്നു.
“ഇല്ല, ഒന്നും നഷ്ട്ടപ്പെട്ടിട്ടില്ല,”
രാജശേഖര വര്‍മ്മ പറഞ്ഞു.”എല്ലാം വളരെ പ്രധാനപ്പെട്ട ഫയലുകലായിരുന്നു. താങ്ക് യൂ വെരി മച്ച്,”
“എന്നാല്‍ ഞാന്‍,’
അയാള്‍ എഴുന്നേറ്റു.
“തിരക്കില്ലെങ്കില്‍ ഇരിക്കൂ,”
വര്‍മ്മ പറഞ്ഞു.
“തിരക്കോ?”
നരിമറ്റം മാത്തച്ചന്‍ ചിരിച്ചു.
“എനിക്ക് ജീവിതത്തില്‍ ഒരിക്കലും തിരക്കുണ്ടായിട്ടില്ല. ഐം ആള്‍വേയ്സ് റിലാക്സ്ഡ്,”
“എങ്കില്‍ ഇരിക്കൂ,”
അയാള്‍ തിരികെ തന്‍റെ ഇരിപ്പിടത്തില്‍ ഇരുന്നു.
അതിനിടയില്‍ ഒരു പരിചാരിക ഒരു ട്രേയില്‍ ചായയും ബിസ്ക്കറ്റുകളുമായി വന്നു.
ഗായത്രിദേവി അവളുടെ കൈയില്‍ നിന്ന്‍ ട്രേ വാങ്ങി.
“കഴിക്കൂ,”
അവര്‍ ട്രേ അയാളുടെ നേരെ നീട്ടി.
“താങ്ക് യൂ,”
ട്രേയില്‍ നിന്ന്‍ ചായക്കപ്പ് എടുത്തുകൊണ്ട് അയാള്‍ പറഞ്ഞു.
“എനിക്ക് സ്യൂട്ടബിളായ സാധനം തന്നെയാണ് കൊണ്ടുവന്നിരിക്കുന്നത്. ബിസ്ക്കറ്റ്. അധികം കടുപ്പമുള്ള സാധനങ്ങളൊന്നും കഴിച്ചുകൂടാ,”
അയാള്‍ ചായ കുടിക്കുന്നതിനിടയില്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
“അതെന്ത് പറ്റി?”
വര്‍മ്മ ചോദിച്ചു.
അയാള്‍ അദ്ധേഹത്തിന്‍റെ മുഖത്ത് കുസൃതിയോടെ നോക്കി.
പിന്നെ ഗൌരവാന്വിതനായി.
“ഞാന്‍ അര്‍മ്മിയില്‍ ചേര്‍ന്നതിനു ശേഷം രണ്ട് യുദ്ധങ്ങളിലുണ്ടായിരുന്നു. ബംഗ്ലാദേശ് ഫോര്‍മേഷന്‍റെ വാറിലും പിന്നെ യു എന്‍ന്‍റെ സോമാലിയന്‍ ട്രിപ്പിലും. പട്ടാളക്കാരുടെ അണ്‍അവോയിഡബിള്‍ റുട്ടീനിലൊന്നായ വെടിപറച്ചിലായി ഇതിനെ കാണണ്ട. അപ്പോഴൊന്നും എന്‍റെ ഒരു തലമുടി നാരിഴയ്ക്ക് പോലും കേടുപറ്റിയിട്ടില്ല. എന്നാല്‍ നാലഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ്…”
അയാള്‍ ചിരിയോടെ രാജശേഖര വര്‍മ്മയെ നോക്കി.
“….നാലഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു യുദ്ധമുണ്ടായി,”
നരിമറ്റം മാത്തച്ചന്‍ തുടര്‍ന്നു.
“ഒരു കമാണ്ടര്‍ ഇന്‍ ചീഫ്, ഒരു ക്ഷത്രിയന്‍, എന്‍റെ ചെകിടിനിട്ട് ഒരു കൈബോംബ് പൊട്ടിച്ചു. അതില്‍പ്പിന്നെ ഇതുവരെ കടുപ്പമുള്ളതൊന്നും കഴിക്കാന്‍ സാധിച്ചിട്ടില്ല,”
ഗായത്രിദേവി കുറ്റപ്പെടുത്തുന്ന രീതിയില്‍ വര്‍മ്മയെ നോക്കി.
അദ്ധേഹത്തിന് സഹതാപവും കുറ്റബോധവും തോന്നി.
“അപ്പോഴത്തെ ഒരു പ്രത്യേക സിറ്റുവേഷന്‍…അതില്‍…”
“ഇറ്റ്സാള്‍ റൈറ്റ്,”
അയാള്‍ പിന്നെയും ചിരിച്ചു.
“ഞാനതിന്‍റെ ഇമോഷണല്‍ സൈഡ് അപ്പോള്‍ത്തന്നെ മറന്നു. കൊടുക്കല്‍ വാങ്ങലാണ് ജീവിതമെന്ന്‍ ആരോ മുമ്പ് പറഞ്ഞിട്ടുണ്ട്. ആ കൂട്ടത്തില്‍ ഇതും ഉള്‍പ്പെടുത്തി. ആ സിറ്റുവേഷനില്‍ അതില്‍ക്കുറഞ്ഞതൊന്നും നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയില്ല,”
അയാള്‍ അല്‍പ്പസമയം ചിന്താമഗ്നനായി.
“ഞങ്ങള്‍ ആറു സഹോദരങ്ങളാണ്,”
അയാള്‍ തുടര്‍ന്നു.
“നാല് ആണും രണ്ടു പെണ്ണും. വര്‍ക്കി ചേട്ടായി ആണ് ഏറ്റവും മൂത്തത്. വളരെ ചെറുപ്പത്തില്‍ ഞങ്ങടെ അപ്പന്‍ മരിച്ചുപോയി. പിന്നെ അപ്പന്‍റെ സ്ഥാനത് ഞങ്ങടെ വിദ്യാഭ്യാസവും തൊഴില്‍ക്കാര്യങ്ങളും ഒക്കെ നിശ്ചയിച്ചതും നിയന്ത്രിച്ചതും ചേട്ടായി ആരുന്നു.”
രാജസ്ഗേഖര വര്‍മ്മയും ഗായത്രിദേവിയും താല്‍പ്പര്യത്തോടെ കേട്ടു.
“ചേട്ടായിയുടെ ബിസിനസ്സില്‍ പകുതിയും ഇല്ലീഗല്‍ ആണെന്നറിയാഞ്ഞിട്ടല്ല,”
അയാള്‍ തുടര്‍ന്നു.
ഉപദേശിക്കാനോ തിരുത്താനോ ഒന്നും എനിക്ക് കഴിയില്ല. കാരണം ആ ബിസിനസ്സിന്‍റെ തണലില്‍ ആണ് ഞാന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതും പട്ടാള ഓഫീസറായതും. ചേട്ടായീടെ ബിസിനസ്സിലൊള്ള താല്പ്പര്യക്കൊറവ് കൊണ്ടാണ് പത്തിരുപത്തഞ്ച് കൊല്ലങ്ങളായി ഞാനീ നാട്ടിലേക്ക് വരാതിരുന്നത്,”
“ഇതിന് മുമ്പ്?”
വര്‍മ്മ തിരക്കി.
അയാളുടെ കണ്ണുകള്‍ വിദൂരതയിലേക്ക് നീണ്ടു.
ഓര്‍മ്മകള്‍ക്കപ്പുറത്ത് എവിടെയോ…
“ആര്‍മ്മി ക്വാര്‍ട്ടേഴ്സുകളില്‍ ….അതിര്‍ത്തി പ്രദേശങ്ങളിലെ പട്ടാള ക്യാമ്പുകളില്‍ …കാടുകളില്‍ ….കാശ്മീരിലെയും ആസാമിലെയും സോമാലിയയിലെയും മഞ്ഞിലും മഴയിലും കത്തുന്ന വെയിലിലും …ഐ വാസ് ലിവിംഗ് ദ ലൈഫ് ഓഫ് എ ഡോഗ് …ഹണ്‍ട്ടിംഗ് …ആന്‍ഡ് ബീയിംഗ് ഹണ്‍ട്ടഡ്…ഞാന്‍ മേജര്‍ മാത്യു വര്‍ഗ്ഗീസ്…”
സുഖകരമല്ലാത്ത ഒരോര്‍മ്മയില്‍ അയാളുടെ ശബ്ദം ചിതറുന്നത് വര്‍മ്മയും ഗായത്രി ദേവിയും കേട്ടു.
“കുടുംബം?”
ഓര്‍മ്മയില്‍ നിന്ന്‍ ഉണര്‍ന്ന്‍ നരിമറ്റം മാത്തച്ചന്‍ അവരെ നോക്കി.
മുഖത്ത് നേരിയ ഒരു വിഷാദച്ചായ അവര്‍ കണ്ടു.
“ഒരു വര്‍ഷം മുമ്പ് ഭാര്യ മരിച്ചു,”
അയാള്‍ പതിയെ തുടര്‍ന്നു.
“സെറിബ്രല്‍ ഹേമറേജ് ആയിരുന്നു. രണ്ടു മാസത്തിന് ശേഷം രണ്ടാമത്തെ ഷോക്ക് ഉണ്ടായി. രണ്ടുമക്കളില്‍ മൂത്തവനും ഇതേ അസുഖം മൂലം മരിച്ചു. ഇളയവന്‍ ക്യാനഡയില്‍ …മാരിയറ്റ് ഹോട്ടെല്‍ ഗ്രൂപ്പില്‍,”
അയാള്‍ അല്‍പ്പ സമയം നിശബ്ദനായി.
“ഞാന്‍ റിയലി ഒറ്റയ്ക്കാണ് മിസ്റ്റര്‍ വര്‍മ്മ,”
അയാള്‍ വീണ്ടും പറഞ്ഞു.
“ലോണ്‍ലീ…ഇത്ര ഭീകരമാണ് ഏകാന്തത എന്ന്‍ ഞാന്‍ അറിഞ്ഞിരുന്നില്ല,”
അയാള്‍ വികാരഭരിതനാകുന്നത് രാജശേഖര വര്‍മ്മയും ഗായത്രിദേവിയും കണ്ടു.
അതവരെയും വിഷമിപ്പിച്ചു.
“ഐം സോറി,”
അയാള്‍ എഴുന്നേറ്റു.
“ഞാന്‍ നിങ്ങളെ നന്നായി മുഷിപ്പിച്ചു. വെറുതെയല്ല ഈ പട്ടാളക്കാരെ മനുഷ്യര്‍ അടുത്തടുപ്പിക്കാത്തത്,”
അയാള്‍ ചിരിച്ചു.
വര്‍മ്മയും ഗായത്രിദേവിയും എഴുന്നേറ്റു.
“ഞാന്‍ എന്‍റെ മോണോ ആക്റ്റ് ഭംഗിയായി കമ്പ്ലീറ്റ് ചെയ്തു.”
നരിമറ്റം മാത്തച്ചന്‍ ചിരിക്കിടയില്‍ തുടര്‍ന്നു.
“നിങ്ങളെക്കുറിച്ച് ഒന്നും ചോദിച്ചില്ല. സുഖമാണോ എന്ന്‍ ഫോര്‍മാലിറ്റിയ്ക്ക് വേണ്ടിക്കൂടി ചോദിച്ചില്ല,”
അവരും ചിരിച്ചു.
“ഒരര്‍ത്ഥത്തില്‍ അതിന്‍റെ ആവശ്യമില്ല”
മാത്തച്ചന്‍ തുടര്‍ന്നു.
“സ്കൂളില്‍ ചരിത്ര പുസ്തകങ്ങളില്‍ നിങ്ങളെക്കുറിച്ച് വേണ്ടുവോളം പഠിക്കുകയും അറിയുകയും ചെയ്തിട്ടുണ്ട്. പിന്നെ പത്ര മാസികകളില്‍നിന്നും,”
അവര്‍ പുഞ്ചിരിച്ചു.
“നമുക്കിന്ന്‍ ബ്രേക്ക് ഫാസ്റ്റ് ഇവിടെ…”
വര്‍മ്മ പറഞ്ഞു.
“താങ്ക് യൂ,”
മാത്തച്ചന്‍ നിരസിച്ചു.
“ഇറ്റ്‌സ് വെരി കൈന്‍ഡ് ഓഫ് യൂ. പക്ഷെ അത് മറ്റൊരിക്കലാവാം,”
അയാള്‍ പുറത്തേക്കിറങ്ങി.
“ഓ! ഒരു കാര്യം ചോദിക്കാന്‍ മറന്നുപോയി,”
നരിമറ്റം മാത്തച്ചന്‍ തിരിഞ്ഞു നിന്നു.
അവര്‍ അയാളെ ആകാംക്ഷയോടെ നോക്കി.
“ദിവ്യ രാജകുമാരിയെവിടെ? കണ്ടില്ലല്ലോ,”
“മോള് ഡെല്‍ഹിയിലാണ്. അവിടെ സെയിന്‍റ് സ്റ്റീഫന്‍സില്‍,”
ഗായത്രിദേവി പറഞ്ഞു.
“ഓ!”
അയാള്‍ നിരാശനാകുന്നത് അവര്‍ കണ്ടു.
“രാജകുമാരിയേക്കൂടി ഒന്ന്‍ കാണണമെന്ന്‍ കരുതിയാണ് ഞാന്‍ വന്നേ. കഴിഞ്ഞ സണ്ടേ ദ ഹിന്ദു ന്യൂസ് പേപ്പറിന്‍റെ സപ്പ്ളിമെന്റില്‍ നിങ്ങളുടെ ഫാമിലിയെപ്പറ്റിയും ദിവ്യാ രാജകുമാരിയെപ്പറ്റി പ്രത്യേകിച്ചും ഒരു നീണ്ട ലേഖനമുണ്ടായിരുന്നല്ലോ. ഈ നാട്ടിലെ ആളുകള്‍ പറയാറുണ്ടല്ലോ രാജകുമാരിക്ക് ദിവ്യത്വമുണ്ട്, ഈശ്വര തുല്യമായ ദിവ്യത്വമുണ്ട് എന്നൊക്കെ. അതില്‍ വാസ്തവമുണ്ട് എന്ന്‍ ഞാനും വിശ്വസിച്ചത് ആ ലേഖനം വായിച്ചതിന് ശേഷമാണ്.”
അവരുടെ മുഖം സന്തോഷഭരിതമായി.
“മോള്ക്കങ്ങനെ ഒരു പ്രത്യേക സിദ്ധിയുണ്ട്,”
വര്‍മ്മ പറഞ്ഞു.
“അതില്‍ മെറ്റാഫിസിക്കല്‍ എലമെന്‍റ്റ്സിനെക്കാളേറെ ഒബ്സര്‍വേഷനും വ്രതങ്ങളുമൊക്കെയാണ് കൂടുതല്‍. ചില റെയര്‍ ആയ മെഡിസിനല്‍ പ്ലാന്‍റ്റുകള്‍ മോള്‍ പെട്ടെന്ന്‍ തിരിച്ചറിയും. മോള്‍ക്ക് മാത്രം അറിയാവുന്ന ചില രാസപ്രവര്‍ത്തനങ്ങളിലൂടെ മരുന്നുകള്‍ സ്വയം ഉണ്ടാക്കും. സര്‍പ്പദംശനമേറ്റ് മരണതുല്യമായ കണ്ടീഷനില്‍ ഇവിടെ എത്തിയിട്ടുള്ള ഒരാള്‍ പോലും രക്ഷപ്പെടാതിരുന്നിട്ടില്ല. മൃഗചികിത്സയും വിഷചികിത്സയും മോള്‍ ചെയ്യാറുണ്ട്. ഞങ്ങളുടെ കുറെ തലമുറകള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന മറ്റൊരു രാജകുമാരിയുണ്ടായിരുന്നു, ഋതുപര്‍ണ്ണ. അവര്‍ക്കും ഈ സിദ്ധിയുണ്ടായിരുന്നു,”
“ഉവ്വ്, അതെല്ലാം ആ ലേഖനത്തില്‍ വിശദമായി ഉണ്ടായിരുന്നു. ചികിത്സയുടെ സമയത്ത് ദിവസങ്ങളോളം ജലപാനം പോലുമില്ലാതെ …അല്ലേ?”
“അതെ, ”
വര്‍മ്മ പറഞ്ഞു.
“ഞങ്ങള്‍ക്ക് വിഷമം വരും. പിന്നെ എല്ലാം ഈശ്വര നിശ്ചയമല്ലേ എന്ന്‍ വെക്കും.”
ഗായത്രിദേവി പറഞ്ഞു.
“രാജകുമാരി ഇനി എപ്പോള്‍ വരും?”
“നാലഞ്ചു മാസം ഏതായാലും കഴിയും.”
“ശരി, എങ്കില്‍ ഞാനിറങ്ങട്ടേ,”
അവര്‍ തലകുലുക്കി.
നരിമറ്റം മാത്തച്ചന്‍ പുറത്തേക്കിറങ്ങി.
“വല്ലാത്ത ഒരു മനുഷ്യന്‍, അല്ലേ?”
അയാള്‍ ഗേറ്റ് തുറന്ന്‍ കടന്ന്‍ പോകുന്നത് നോക്കി അദ്ദേഹം ഭാര്യയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *