രാജിവൻ: എനിക്കറിയാവുന്ന ഒന്നും ഇല്ല, ഇവൻ കാലുപിടിച്ചാലെ എന്തെങ്കിലും നടക്കു എന്നാണ് പ്രിൻസിപ്പലും പറയുന്നത്.
രാജിവനിത് പറഞ്ഞതും അഖിൽ തൊണ്ട പൊട്ടുമാറ് അലറി.
“ജയിലിൽ പോയാലും ഞാൻ മാപ്പു പറയുന്നത് അലോചിക്കുകേ വേണ്ട. ഓർത്തു വെച്ചോ ഞാൻ ജയിലിൽ പോയാൽ കേട് അപ്പനും അപ്പന്റെ പാർട്ടിക്കുവാ”
രാജിവൻ: എടാ മൈരെ എനിക്കും അത്യാഗ്രഹം ഇല്ല ഇതിപ്പോൾ ഈ ഒരു വഴിയെ കാണുന്നുള്ളൂ. നീ ഒന്നടങ്ങ്. നമുക്ക് നോക്കാം, ഞാൻ കുറച്ചു കോൾ ചെയ്ത് നോക്കട്ടെ.
രാജിവൻ അയാളെ സെക്രട്ടറിയെ അകത്തേക്ക് വിളിച്ചു ഫോൺ വാങ്ങി. ആ നേരം ഞാൻ അഖിലിന്റെ മേശയുടെ അരികിൽ ഇരുത്തി. എന്നിട്ട് അപ്പവും മുട്ടക്കറിയും വെച്ചു കൊടുത്തു.
ഞാൻ: മോനെ, നീ കഴിക്ക്, മാപ്പൊന്നും പറയേണ്ടി വരില്ല. നീ മാപ്പ് പറയാൻ ഞാൻ സമ്മതിക്കില്ല.
അഖിൽ പല്ലുറുമ്മുകയായിരുന്നു. “നശിപ്പിക്കണം അവറ്റകളെ കുടുംബത്തോടെ നശിപ്പിക്കണം.” അവൻ മുരളുന്നത് ഞാൻ കേട്ടു.
ഞാൻ അവനെ അവിടിരുത്തി അവന്റെ അപ്പന്റെ അടുക്കൽ ചെന്നു. അയാളിപ്പോഴും കോളിലാണ്. തോമസ് ഒന്നുമായില്ല എന്ന രീതിയിൽ തലയാട്ടി.
അയാളാണങ്കിൽ ഫോണിൽ വലിയ ഭവ്യതയോടെ ഹിന്ദിയിൽ സംസാരിക്കുന്നു. “Ok ടിക് ഹേ, മിശ്ര ജി, ടിക് ഹേ, സിർഫ് യേ ഇൻഫർമേഷൻ സരൂർ ഥാ”
രാജിവൻ കോൾ കട്ട് ചെയ്തിട്ട് കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റു.
രാജിവൻ: എടാ അഖിൽ മോനെ ഒരു വഴിയുണ്ട്,
അയാൾ ചിരിച്ചു കൊണ്ട് അഖിലിനെ നോക്കി.
“ഇച്ചിരി വളഞ്ഞു മൂക്ക് പിടിക്കുന്ന വഴിയാണ്”
അഖിൽ കസേരയിൽ നിന്നും എണീറ്റു, “പറയപ്പാ, എന്താത്? ”
രാജിവൻ: അയാളില്ലെ അനീഷ് അയാൾക്ക് കുറച്ചു ഹവാല പരിപാടി ഉണ്ട്, കറാച്ചി വഴി മുംബൈ , അവിടുന്ന് കൊച്ചി. സംഭവം കറാച്ചി വഴി ആയോണ്ട് സാമ്പത്തിക കുറ്റത്തിന് പിന്നാലെ തീവ്രവാദക്കുറ്റവും തലയിൽ ഇരിക്കും.
തോമസ്: അങ്കിൾ അത് കൊള്ളാം Blackmail ചെയ്യാൻ പറ്റിയ സാധനം
രാജിവൻ: മുഴുവൻ കേൾക്ക് മോനെ, അതിലൊരു പ്രശ്നമുണ്ട്, അനീഷ് ഇതിൽ വളരെ ശ്രദ്ധാലുവാണ്. ഇതിന് നമ്മുടെ കൈയിൽ വലിയ തെളിവൊന്നും ഇല്ല.
അഷ്റഫ്: പിന്നെ?
രാജിവൻ : തെളിവ് അനീഷിന്റെ കൈയിലെ ഒരു ഫയലിൽ ആണ് ഉള്ളത്. അത് അനീഷ് ഗൾഫിൽ നിന്ന് നാട്ടിൽ കൊണ്ടുവന്നു എന്ന് ഉറപ്പാണ്. അത് കിട്ടിയാൽ അനീഷ് നമ്മുടെ കൈയിൽ കിടന്നു അമ്മാനമാടും
തോമസ്: അതിപ്പോൾ എവിടെ ഉണ്ടെന്ന് അറിയോ ?
രാജിവൻ: എനീക്ക് കിട്ടിയ വിവരങ്ങൾ അനുസരിച്ച് അനീഷിന്റെ വീട്ടിൽ തന്നെ ഉണ്ടത്.
ഇത് കേട്ടതും അഖിൽ ചാടിയേണീറ്റു.
“എന്നിട്ടാണോ നമ്മളിവിടെ ഇരിക്കുന്നത്. അവിടെ പോവുന്നു. ബുൾഡോസർ കൊണ്ട് പൊളിച്ചാണെങ്കിലും ആ ഫയൽ എടുക്കുന്നു”
രാജിവൻ : ഇരിയെടാ മൈരെ അവിടെ, നീയൊന്നും കൂടുതൽ ഉണ്ടാക്കണ്ട. നാളെ എന്റെ ചില ആൾക്കാരുടെ കീഴിലെ കള്ളമാരുണ്ട് അവൻമാരെ വിട്ടു ഞാൻ എടുപ്പിച്ചോളാം, ഇനി എല്ലാം കൂടെ കയറിച്ചെന്നു ഊമ്പിക്കാൻ.
ആയാൾ ചുറ്റും ഞങ്ങളെ എല്ലാവരെയും നോക്കി. “നീയൊന്നും ഇതിനെപ്പറ്റി ഇനി ആലോചിക്കുക പോലുമില്ല. എല്ലാം ഞാൻ വേണ്ട വിധത്തിൽ ഡീൽ ചെയ്തേക്കാം. മക്കൾ തൽക്കാലം വല്ലോം കഴിച്ചിട്ട് ഇവിടെ അടങ്ങി ഒതുങ്ങി ഇരിക്കാൻ നോക്ക്. ”
രാജിവൻ ഇതും പറഞ്ഞ് പതിയെ അങ്ങ് ഇറങ്ങി. താഴെ നിന്നു കൈകാട്ടി കാറിൽ കയറി സ്ഥലം വിട്ടു.
_____
ഞങ്ങൾ നാലുപേരും വട്ടത്തിൽ ഇരുന്നു വെള്ളമടിക്കാനായി. സാധാരണ ആക്ടീവ് ആയി ഇരിക്കുന്ന അഖിൽ വളരെ ഡള്ളായി ഇരിക്കുന്നു.
അഷ്റഫ്: എന്താടാ നിന്റെ പ്ലാൻ
അവൻ അഖിലിനോട് ചോദിച്ചു.
ഞാൻ: മൈരെ എന്ത് പ്ലാൻ , ഇവന്റെ അപ്പൻ പറഞ്ഞിട്ട് പോയത് കേട്ടില്ലെ.
അഷ്റഫ്: അതെന്ഥേലുമാവട്ടെ, ഇവന്റെ മൈൻഡ് എന്താന്നാ ഞാൻ ചോയിച്ചെ.
ഞാൻ: (ദേഷ്യത്തോടെ) എടാ അഷ്റഫെ ഇവനെ നീ വെറുതെ പിരികയറ്റല്ലെ.
പെട്ടെന്ന് അഖിൽ ഇടപ്പെട്ടു. “നിർത്തടാ ഒന്ന്, കുറച്ചു സമയം കഴിയട്ടെ. എടാ തോമസെ രണ്ടെണ്ണം ഒഴിക്ക് അടിച്ചിട്ട് ബാക്കി നോക്കാം”

Super continue