ഖൽബിലെ മുല്ലപ്പൂ – 2അടിപൊളി  

” ഒരു ചെറിയ വിശേഷം … ” മുംതാസുമ്മയാണത് പറഞ്ഞത് ..

” നമുക്കൊന്ന് ടൗൺ വരെ പോയാലോ ഷാനുമോനേ …” അവൻ കാർ ഓഫാക്കുന്നതിനു മുൻപേ മാഷ് പറഞ്ഞു.

” അതിനെന്താ മാഷുപ്പാ …”

മാഷ് അകത്തേക്ക് കയറിപ്പോയിട്ട് പെട്ടെന്നു തന്നെ തിരികെ വന്നു. ഷാനു കാർ തിരിച്ചു. ജാസ്മിനും മോളിയും മുംതാസുമ്മയുടെ കൂടെ അകത്തേക്ക് കയറി ..

മാഷ് വന്ന് കാറിൽക്കയറി … കാർ റോഡിലേക്കിറങ്ങി ..

ടൗണിൽ മസാലപ്പീടികകളുടെയും ചിക്കൻ സ്റ്റാളുകളുടെയും ബിൽഡിംഗിൽ കാർ നിർത്താൻ മാഷ് ആവശ്യപ്പെട്ടു.

അവൻ അരികു ചേർന്ന് കാർ നിർത്തി ..

പോക്കറ്റിൽ നിന്ന് 500 ന്റെ നോട്ടെടുത്ത് മാഷ് അവനു നേരെ നീട്ടി …

” പോയി പെട്രോളടിച്ചിട്ടു വാ….”

” ഇതിലുണ്ട് മാഷുപ്പാ …”

” പോയിട്ടു വാടാ …” സ്നേഹത്തോടെ പണം അവന്റെ കയ്യിലേക്ക് നീട്ടി മാഷ് പറഞ്ഞു … ഷാനു അത് വാങ്ങിയിട്ട് വണ്ടി മുന്നോട്ടെടുത്തു.

പമ്പിൽ കിടക്കുമ്പോൾ അവന്റെ ഫോണിൽ ഒരു മിസ്ഡ് കാൾ വന്നു. അവനതെടുത്തു നോക്കി.

ജാസൂമ്മ ….!

അതൊരു സിഗ്നലാണ്… മിസ്ഡ് കോൾ കണ്ടാൽ വാട്സാപ്പ് ചെക്ക് ചെയ്തേക്കണം.

അവൻ നെറ്റ് ഓൺ ചെയ്ത് വാട്സാപ്പ് തുറന്നു ..

വെഡ്ഡിംഗ് ആനിവേഴ്സറിയാണ്. ഒരു കേക്ക് വാങ്ങി വാ…

അത്രയുമായിരുന്നു മെസ്സേജ് ..

അപ്പോൾ അതാണ് മുംതാസുമ്മ പറഞ്ഞ ചെറിയ വിശേഷം …

ഷാനു വേഗം തന്നെ പരിചയമുള്ള ബേക്കറിയിൽ വിളിച്ച് കേക്കിന് ഓർഡർ കൊടുത്തു.

മാഷിന്റെയും മുംതാസുമ്മയുടെയും പേര് പറഞ്ഞു കൊടുത്ത ശേഷം പെട്രോളടിച്ച് ഷാനു ബേക്കറിയിലേക്ക് പോയി. കുറച്ചു സമയത്തിനകം കേക്ക് കിട്ടി . അതുമായി മാഷിന്റെയടുത്ത് എത്തിയപ്പോൾ പരിചയക്കാരുമായി സംസാരിച്ചു നിൽക്കുന്നതവൻ കണ്ടു.

വാങ്ങിയ സാധനങ്ങൾ കാറിലേക്ക് എടുത്തു വെച്ചത് ഷാനുവാണ് .. ഒന്നു രണ്ടു സാധനങ്ങൾ കൂടി വാങ്ങിയ ശേഷം അവർ യാത്ര തിരിച്ചു.

അവർ വീട്ടിലെത്തുമ്പോഴേക്കും മഴ ചാറിത്തുടങ്ങിയിരുന്നു ..

” ന്യൂനമർദ്ദമാണെന്ന് തോന്നുന്നു….” മാഷ് പറഞ്ഞു …

ഷാനു വേഗം തന്നെ സാധനങ്ങൾ നനയാതെ സിറ്റൗട്ടിലേക്ക് കയറ്റി വെച്ചു. കേക്കിരുന്ന കവർ കാറിൽ തന്നെ വെച്ച് ഗ്ലാസ് താഴ്ത്തി, അവൻ വീട്ടിലേക്ക് കയറി.

വാതിൽക്കലേക്ക് വന്ന ജാസ്മിൻ കിട്ടിയോ എന്നർത്ഥത്തിൽ അവനെ കണ്ണു കാണിച്ചു. അവൻ അതെയെന്നർത്ഥത്തിൽ ശിരസ്സിളക്കി..

പിന്നീടെല്ലാം ധൃതിയിലായിരുന്നു …

തലശ്ശേരിക്കാരിയാണ് മുംതാസുമ്മ … അവരുടെ നിർദ്ദ്ദേശ പ്രകാരം ജാസ്മിൻ കാട ബിരിയാണിക്കുള്ള ഒരുക്കങ്ങൾ തുടങ്ങി ..

മാഷും ഷാനുവും കുറച്ചു നേരം സംസാരിച്ചിരുന്നു .. മോളിയാകട്ടെ അടുക്കളയിൽ ഓരോ സംശയ ദുരീകരണത്തിലായിരുന്നു …

മഴ ശക്തി പ്രാപിച്ചു തുടങ്ങി …

ആ സമയത്തൊന്നും വിശേഷമെന്താണെന്ന് മാഷോ മുംതാസുമ്മയോ പറയാത്തത് ഷാനു ശ്രദ്ധിച്ചു. പിന്നെ ഇതെങ്ങനെ ഉമ്മ അറിഞ്ഞു , എന്നവൻ അതിശയപ്പെട്ടു.

ഏഴുമണി കഴിഞ്ഞപ്പോഴേക്കും ഭക്ഷണം റെഡിയായി .. കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ മാഷ് ഭക്ഷണമെടുത്തു വെക്കാൻ ആവശ്യപ്പെട്ടു.

ഭക്ഷണവുമായി ടേബിളിലേക്കു വന്ന ജാസ്മിൻ ഷാനുവിനെ കണ്ണു കാണിച്ചു. സിറ്റൗട്ടിലിരുന്ന കുടയുമായി ഷാനു കാറിനടുത്തേക്ക് പോയി.

മാഷും മുംതാസുമ്മയും കൈ കഴുകി വന്നപ്പോഴേക്കും ഷാനു കേക്ക് കാർഡ്ബോർഡ് ബോക്സിൽ നിന്നെടുത്ത് ടേബിളിൽ വെച്ചിരുന്നു.

മാഷും മുംതാസുമ്മയും അത് കണ്ട് ഒന്നമ്പരന്നു …

“ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്സറി ഉപ്പ ആൻഡ് ഉമ്മ ….” അവർക്കു പിന്നിൽ വന്ന ജാസ്മിൻ പറഞ്ഞു….. ഷാനുവും അതേറ്റു പറഞ്ഞു … കാര്യമെന്തോ കളിയാണെന്ന് തോന്നിയ മോളിയും അവൾക്കറിയാവുന്ന പോലെ കാര്യം അവതരിപ്പിച്ചു.

കേക്കിന്റെ സൈഡിലിരുന്ന നൈഫെടുത്ത് ഷാനു മാഷിനു നേരെ നീട്ടി …

അമ്പരപ്പു വിട്ടുമാറാത്ത മുഖത്തോടെ മാഷ് കൈ നീട്ടി …

” ഞാനല്ല, ഉമ്മയാ ഇതിന്റെ ആള് ….” ഷാനു പറഞ്ഞൊഴിഞ്ഞു …

“നിക്ക് …. രണ്ടു പേരും കൂടെ…” ജാസ്മിൻ അവളുടെ ഫോണിലെ ക്യാമറ ഓൺ ചെയ്തു …

അവരിരുവരും ആ കേക്ക് കട്ടു ചെയ്യുമ്പോൾ , അവരുടെ ഹൃദയങ്ങൾ വിതുമ്പുന്നതു ജാസ്മിന് മനസ്സിലാക്കാമായിരുന്നു ..

മാഷാദ്യം മോളിക്ക് ഒരു കഷ്ണം കേക്ക് മുറിച്ച് കൊടുത്തു.

വീടിനകത്ത് സന്തോഷം പെയ്യുമ്പോൾ പുറത്തു മഴയും തകർക്കുകയായിരുന്നു ..

ഭക്ഷണ ശേഷം എല്ലാവരും കൂടി ഹാളിലിരുന്ന് കുറേ നേരം സംസാരിച്ചു.

ഉപ്പയും ഉമ്മയും അന്ന് പതിവില്ലാത്ത സന്തോഷത്തിലാണെന്ന് ജാസ്മിൻ മനസ്സിലാക്കി.

വിവാഹദിവസം ജാസ്മിന് ഓർമ്മയുണ്ടായിരുന്നതും അവൾ പറയുകയുണ്ടായി.

മക്കളൊന്നും ഒരു ആശംസകൾ പോലും അയക്കാതിരിക്കെ, വെറും വെറുതെക്കാർ അതോർത്തു വെച്ചത് മാഷ് പറയാതെ പറഞ്ഞു.

രാത്രി ഏറിത്തുടങ്ങി … ബിരിയാണിയുടെ ക്ഷീണത്തിൽ മോളി ജാസ്മിന്റെ മടിയിൽ കിടന്ന് ഉറങ്ങിപ്പോയിരുന്നു.

ജാസ്മിൻ അവളെ കിടക്കയിലാക്കി വന്നപ്പോഴേക്കും എല്ലാവരും എഴുന്നേറ്റിരുന്നു …

ഒരു ഫ്ളാസ്കിൽ ചൂടുവെള്ളവും മറ്റൊന്നിൽ ചായയുമാക്കി ജാസ്മിൻ മാഷ് കിടക്കുന്ന മുറിയിലേക്ക് വെച്ചു.

അവൾ ചെയ്തുകൊണ്ടിരുന്ന പതിവ് തെറ്റിക്കാത്തത് മുംതാസുമ്മ ശ്രദ്ധിച്ചു.

അവരോട് പറഞ്ഞിട്ട് അവൾ മുറിവിട്ടു.

ഷാനു ഹാളിലുണ്ടായിരുന്നു .. അവനാണ് മെയിൻഡോറടച്ചതും ലൈറ്റുകൾ ഓഫാക്കിയതും ..

മഴയപ്പോഴും ശക്തമായിരുന്നു …

അവർ കിടക്കുന്ന മുറിയിലേക്ക് കയറി ഷാനു വാതിൽ ചാരി ലൈറ്റ് ഓഫ് ചെയ്തു…

” അവർക്കാകെ സർപ്രൈസായില്ലേ മ്മാ …” കിടക്കയിലേക്കിരുന്നു കൊണ്ട് അവൻ പറഞ്ഞു …

” അവർക്ക് ആരാടാ ഉള്ളത് …?”

ഷാനു കിടക്കയിലേക്ക് ചാഞ്ഞു …

ഇന്ന് പകൽ ഏറിയ സമയവും അവളിൽച്ചേർന്നു കിടന്നതാണെങ്കിലും അവളുടെ ഗന്ധമടിച്ചപ്പോൾ അവനുണർന്നു…

” നല്ല തണുപ്പല്ലേ മ്മാ …” പറഞ്ഞു കൊണ്ട് ഷാനു അവളിലേക്ക് ചേർന്നു …

“തണുപ്പില്ലാത്തപ്പോഴും ഇങ്ങനെയല്ലേ ..?”

” അത് പിന്നെ ഇഷ്ടം കൊണ്ടല്ലേ …”

” ഇന്നാ ഇഷ്ടം വേണ്ട .. ഇത് മുറി വേറെയാ ….”

“അതിന് കെട്ടിപ്പിടിച്ചാലെന്താ കുഴപ്പം …?” അവൻ കൈയെടുത്ത് അവളുടെ വയറിനു മുകളിൽ ചുറ്റി …

” അടങ്ങിക്കിടന്നോണം … ” അവൾ പറഞ്ഞു …

അവൻ അതനുസരിക്കുന്നതു പോലെ അനങ്ങാതെ കിടന്നു … കുറച്ചു നിമിഷങ്ങൾ കടന്നുപോയി .. പുറത്ത് മഴ തകർക്കുന്ന ശബ്ദം മാത്രം കേട്ടു.

“ഷാനൂ … ” കുറച്ചു കഴിഞ്ഞ് അവൾ വിളിച്ചു.

” എന്താമ്മാ ….?”

” അനക്കോർമ്മയുണ്ടോ നമ്മളിവിടെ ആദ്യം വന്ന ദിവസം …?”

” ചെറുതായിട്ട് ….”

“അനക്കന്ന് പത്തു വയസ്സാ…”

“ഉം, അഞ്ചിലാ…”

“എവിടുന്നാ പോന്നേന്ന് അനക്കോർമ്മയുണ്ടോ …?”

“ഉം … ഉപ്പാന്റെ വീട്ടീന്ന് … ”

” എങ്ങനെയാ പോന്നേന്ന് ഓർമ്മേണ്ടോ …?”

” ബസ്സിലാ …”

” അതല്ലടാ പൊട്ടാ … കാരണമെന്താന്നറിയാമോന്ന് … ”

” അറിയില്ലുമ്മാ ….”

“അതേ.. അന്റെ ഉപ്പയ്ക്കും മാഷിനും മുംതാസുമ്മയ്ക്കും മാത്രമേ അതറിയൂ … ”

Leave a Reply

Your email address will not be published. Required fields are marked *