“”ശേ…. ഇതെന്തൊരു കഷ്ട്ടമാണ് മനുഷ്യനൊന്ന് കരയാൻ പറ്റില്ലേ….
എനിക്ക് കരയണമെന്ന് തോന്നി…
അങ്ങോട്ട് കരഞ്ഞു…
ശ്ശെടാ…
ഇതെന്തൊരു കൂത്താണ്…””
“”ദേ…
അമ്മേ…. കളിക്കാൻ നിക്കല്ലെട്ടോ.. പറഞ്ഞെ…
എന്തിനാണ് കരഞ്ഞത്…”
ആള് വിടാനുള്ള ഭവമില്ല….
“നിർബന്ധമാണോ”
“ആ…
നിർബന്ധമാണ്.”
“എന്നാലെ എന്റെ കുട്ടി കാത് തുറന്നു കേട്ടോട്ടോ…”
എനിക്ക് നമ്മളെ മാധവൻ മാഷേ കല്യാണം കഴികാൻപറ്റാത്തത്തിന്റെ സങ്കടമാട…
ഇന്നലെ സ്കൂളിൽ വച്ചുകണ്ടപ്പോൾ പറഞ്ഞിരുന്നു. ആൾക്ക് ഒരു കാര്യം ഏകദേശം സെറ്റയാത്രെ…
നഷ്ട്ടപെട്ടുപോയി ഇനിയിപ്പോ പറഞ്ഞിട്ടെന്താ…
ചെ….
എന്നാവോരു ഗ്ലാമറാണെന്നെ….
ഈ നാട്ടിലുണ്ടോ അതുപോലെ ചേലുള്ളൊരു ചെറുക്കാൻ…
മായാവിയിലെ സിനിമ ഡയലോങ്ങും കേറ്റിപ്പിടിച്ചു സംസാരിക്കുന്ന ആൾക്ക്
എത്ര ചിരി അടക്കിപിടിച്ചിട്ടും ആ സമയം ആൾടെ ശബ്ദം വല്ലാതെ ഇടറിപോകുന്നുണ്ട്.
“ഹലോ….
സാർ കേൾക്കുന്നില്ലേ…”
“”കേൾക്തിരിക്കാൻ ഞാൻ പൊട്ടനല്ല…
ഓ….
വല്യൊരു ഇഷ്ട്ടകാരി വന്നിരിക്ണ്….””
ചൂണ്ട് ഒരുവശത്തൊട്ട് കോട്ടി കുശുമ്പുനിറച്ചു പറയുന്ന ഉണ്ണീടെ മുഖംകാണെ പൊട്ടിച്ചിരിച്ചുപോയി അവൾ.
“”അതെ മായാവി സിനിമ ഞാനും കണ്ടതാട്ടോ…
വല്ല്യ നമ്പറിറകാതെ പോകാൻ നോക്കി…””
“”അല്ല….
രണ്ടാളും തമാശപറഞ്ഞു ഇരിക്ക്യണോ…
ഇന്ന് പോണ്ട ഗായത്രയ്‌ച്ചി നമക്ക്…”
ഗീതയാണ്….
കുറെ നേരമായി ആള് പടിക്കല് നിൽപ്പ് തുടങ്ങീട്ട്…
“ഉണ്ണീ….
ഇന്ന് പോകുന്നില്ലെടാ..?
“”ആ…
ഇറങ്ങാടി…
ആദ്യം നമ്മളെ സുന്ദരിക്കോതയെ ഒന്ന് ഒരുക്കിവിടേണ്ട….””
“ഓ….
അതെ തമ്പ്രാനെ….
നിന്ന് താളം ചവിട്ടാതെ പോകാൻ നോക്ക്…
മഴകാറു വച്ചിട്ടുണ്ട്…
ഇന്നലത്തെപോലെ പനിയും പിടിപ്പിച്ചു ഇങ്ങുവാ…
അപ്പൊ ബാക്കിപറഞ്ഞുതരാം ഞാൻ…””
സ്നേഹംനിറഞ്ഞ കുറുമ്പോടെആ ïഉണ്ടക്കണ്ണ് ഒന്നൂടെ വീർപ്പിച്ചു മുഖവും കേറ്റിപ്പിടിച്ച് പിന്തിരിഞ്ഞുപോകുന്ന തന്റെ അമ്മപെണ്ണിനെ കാണെ മനസ് സ്നേഹംകൊണ്ട് വല്ലാതെ ആർദ്രമായി പോവുന്നതറിഞ്ഞു അവൻ.
വൈകീട്ട് കുറച്ചുനേരത്തെ അങ്ങോട്ട് ഇറങ്ങി. അമ്പലത്തിലെ പരാമേട്ടന്റെ വണ്ടി രണ്ടുസം മുന്നേ ചോദിച്ചിരുന്നു.കൂടെപടിച്ച കൂട്ടുകാരന്റെ കല്യാണത്തിന് പോകാനാണെന്നു ചുമ്മ ഒരു കാച്ചങ്ങുകാച്ചി. എന്തായാലും ആള് വാക്ക് പാലിച്ചിട്ടുണ്ട്. വണ്ടിടെ കീ പഞ്ചായത്തിലെ ക്‌ളാർക്കായ സലീംക്കാന്റെ കയ്യിൽ കൊടുത്തിട്ടുണ്ട്. ചാവിയുംവാങ്ങി വണ്ടിയെടുത്തു ടൗണിപോയി അമ്മയ്ക്കൊരു സാരിയുംവാങ്ങി നേരെ വീട്ടിലോട്ട് വിട്ടു. മഴ ചെറുതായി ചാറുന്നുണ്ട്. പോസ്റ്റോഫിസിന്റെ വളവ് തിരിഞ്ഞപ്പോൾ കണ്ടു മീൻകാരൻ കോയാക്ക നല്ല നെയ്യുള്ള മത്തിയും കൊണ്ടു ഇരിക്കണ്….
നെയ്യുള്ള മത്തി എപ്പോഴും നമ്മളെ വീക്നസാണ്…..
ഒരു നൂറിനു മത്തിയും വാങ്ങി ഡികിയിൽ വച്ചു.
സാരമില്ല..
കൊടുക്കുമ്പോൾ ഒന്ന് സർവീസ് ചെയ്തിട്ട് കൊടുക്കാം….
പഠിക്കാലോട്ട് കേറുമ്പോൽത്താനേകണ്ടു ഉമ്മറത്ത് വിളക്കുവച്ചിട്ട് നാമം ചൊല്ലുന്ന അമ്മയെ….
പഴയൊരു വേഷ്ടിയും ചുറ്റി നെറ്റിയിൽ ഭസ്മവും വരച്ചിട്ട് വിളക്കിനുമുന്നിൽ ചമ്രം പടിഞ്ഞിരിക്കുന്ന എന്റെയാ സ്വത്തിനേക്കാണേ മനസ്സിന് വല്ലാത്തൊരു ശാന്തത വരുന്നപോലെ തോന്നി. ഈ ലോകത്തു നിനക്ക് മനസ്സിന് ഏറ്റവും സന്തോഷംതരുന്ന കാഴ്ചയെതാണെന്നു ഒരാൾ ചോദിച്ചാൽ കണ്ണുംപൂട്ടി ഉത്തരം പറയും ഇപ്പോൾ എന്റെ മുന്നിൽ കാണുന്ന ഈ കാഴ്ചയാണെന്നു…
ഈ ഉണ്ണീ ജീവിതത്തിൽ എന്നും പ്രാർത്ഥിക്കുന്നതും ഇതുമാത്രമാണ്. ഈ കാഴ്ചയ്ക്കൊരു മങ്ങലും വരുത്താതെ ജീവിതകാലം വരെ ഇതിങ്ങനെ എന്റെ മുന്നിൽ കണിച്ചുതരണേയെന്നു.നാമം നിർത്താതെത്താനെ കയ്യിലെ കവറുകണ്ടിട്ട് കൂമ്പിയ കൈ സൈഡിലോട്ട് ചലിപ്പിച്ചു കാണിക്കുന്നുണ്ട് ആള്….
അമ്മ പണ്ടേ അങ്ങനെയാണ്…
വിളക്ക് കത്തിച്ചുവയ്ക്കുമ്പോൾ മീനോ, ഇറച്ചിയോ ഒന്നും ഉമ്മറത്തൂടെ കയറ്റില്ല.
കയ്യിലെ ബാഗ് തിണ്ണയിലോട്ട് വച്ചിട്ട് ഷു
ഊരി തിണ്ടിന്റെ സൈഡിൽ കുത്തനെചാരിവച്ചു. പാന്റ് ഒന്ന് കയറ്റിവച്ചു വീട്ടിലിടുന്ന പഴയ ഹവായി ചെരുപ്പുമിട്ട് അടുക്കളപ്പുറത്തോട്ട് നടന്നു. മീൻ അടുക്കളയിൽ വച്ചിട്ട് റൂമിലോട്ട് കയറി ഡ്രെസ്മാറ്റി പഴയൊരു ലുങ്കി എടുത്ത് ഉടുത്തു. അമ്മയുടെ സാരിയുടെ കവർ അമ്മയുടെ റൂമിലെ ബെഡിലോട്ട് വച്ചിട്ട് അടുക്കളയിലോട്ട് നടന്നു. മീൻ കുറച്ചെടുത്തു ഫ്രഡ്ജിലോട്ട് വച്ചിട്ട് ബാക്കിയുള്ളത് ചട്ടിയിലാക്കി വീതനപ്പുറത്തു വച്ചിട്ട് അടുക്കളപ്പുറത്തോട്ട് ഇറങ്ങി. തൊടിയിലോട്ട് ഇറങ്ങിയപ്പോൾ തന്നെ ചാറി നിന്നിരുന്ന മഴ തുള്ളിക്കൊരു കുടംകണക്കെ ആർത്തു പെയ്തു.തോളിലെ തോർത്ത്‌തലയിലൂടെ വേഗത്തിലൊന്നു ചുറ്റി ചാഞ്ഞു നിക്കണ വാഴേടെ തണ്ട് ഒന്നായി മുറിച്ചെടുത്തു അടുക്കളയിലോട്ട് ഓടികയറി.മീൻ മുറിക്കാതെ ഒന്നങ്ങോട്ട് കഴുകിയെടുത്തു പരന്ന മൺചട്ടിയെടുത്തു അടുപ്പത്തു വച്ചിട്ട് വാഴയില അടിയിൽ വച്ചു മീൻ എല്ലാകൂടെ പരാതി അതിലോട്ടു ഇട്ടു. കുറച്ചു വെളിച്ചെണ്ണ മുകളിലങ്ങോട്ട് തൂക്കികൊടുത്തു കുറച്ചു ഉപ്പും കുരുമുളകുപൊടിയുംകുടെ വിതറിഅങ്ങോട്ടിട്ട് ഫ്‌ളൈയിം കുറച്ചുവച്ചിട്ട് അമ്മവരുന്നുണ്ടോയെന്നു നോക്കി മെല്ലെ പുറത്തോട്ടിറങ്ങി ചായിപ്പിലോട്ട് കയറി. ഒളിപ്പിച്ചുവച്ചിരുന്ന മദ്യത്തിന്റ കുപ്പിയെടുത്തു അരയിൽതിരുകി മെല്ലെ അടുക്കളയിലോട്ട് കയറി.ആനി ടീച്ചരോടാണെന്നു തോനുന്നു ഫോണിൽ അമ്മസംസാരിക്കുന്ന സൗണ്ട് അടുക്കളയിലോട്ട് കേൾക്കുന്നുണ്ട്. ഒരു സ്പുണെടുത്തു വെന്ത മത്തി ഒന്നെടുത്തു ഡവാറായിലോട്ട് തട്ടി. പുറത്തു മഴത്തിമർത്തു പെയ്യുകയാണ്.ആഞ്ഞടിക്കുന്ന കാറ്റിനൊപ്പം ഇലഞ്ഞിപൂവിന്റെ മണം ആ പരിസരത്തൊന്നാകെ നിറഞ്ഞു നിൽക്കുന്നുണ്ട്.അടുക്കളപ്പുറത്തു അമ്മ നട്ടിരുന്ന മുളകിന്റെ തൈ ഒന്നാകെ മഴയത്തു ചാഞ്ഞു കിടക്കുകയാണ്. പുറത്തെ കാഴ്ചയിലോട്ട് നോക്കിനിന്നിട്ട് ഒരു ചെറുത് ക്‌ളാസിലോട്ട് ഒഴിച്ചു. ഫ്രഡ്‌ജിൽനിന്നും തണുത്ത വെള്ളവും ഒഴിച്ച്….
