എല്ലാ കോട്ടേജുകൾക്കു മുൻപിലും കുടകീഴിലുള്ള ടേബിളുകൾ ഉണ്ട് . . കിടക്കാനുള്ള തടി കട്ടിലുകൾ ബീച്ചിലേക്ക് ഇറക്കി ഇട്ടിരിക്കുന്നു . .
” നൈസ് പ്ലേസ് ..” അന്ന പറഞ്ഞു..
ഇരുവരും ഫ്രഷ് ആയി . . നീല ട്രാക്ക് പാന്റ്സും ഒരു ഗ്രേ ടി ഷർട്ടും ഇട്ട അന്നയും ബ്ലാക്ക് ഷോർട്സും സ്ലീവ്‌ലെസ് ബനിയനും ഇട്ടു അലെക്സും ആ ടേബിൾ ഇലേക്ക് ഇരുന്നു . . ചുറ്റും കണ്ണോടിച്ചു അന്ന് കറങ്ങേണ്ട സ്ഥലങ്ങൾ ഫിക്സ് ചെയ്ത്‌കൊണ്ടിരുന്നപ്പോൾ ആണ് അന്ന അത് ശ്രെദ്ധിച്ചത് ..അടുത്ത കോട്ടേജിലെ ടേബിളിൽ ഇരിക്കുന്ന ഒരു കപ്പിൾ . . അവർ തങ്ങളെ നോക്കി എന്തൊക്കെയോ പറയുന്നുണ്ട് .. അന്ന അലെക്സിനെ വിളിച്ചു കാണിച്ചു . . അലക്സ് തിരിഞ്ഞു നോക്കി . .
അവിടെ നിന്നു ഉറക്കെയുള്ള ചോദ്യം വന്നു . .
“ആർ യു മലയാളീസ് ..!? ”
“യെസ് സർ , വി ആർ .. ” അലക്സ് ഉറക്കെ പറഞ്ഞു ..
” ഞങ്ങളും .. സ്ഥലം എവിടെയാണ് ..?”
“കോട്ടയം ..”
“ഫൈൻ ..ബ്രേക്ഫാസ്റ്റിനു വെയ്റ്റിംഗ് ആവും അല്ലെ ..ഞങ്ങളുടെ കൂടെ ജോയിൻ ചെയ്യുന്നോ . . ? ”
“ഓഹ് , വൈ നോട് ? .. ”
അന്നയെ നോക്കിയപ്പോഴേക്കും അവൾ എഴുന്നേറ്റിരുന്നു . . അവർ നടന്ന് അടുത്ത ടേബിൾലേക്ക് എത്തിയപ്പോൾ ചായയുമായി റൂം സർവീസ് ബോയ് അവിടെയെത്തി . . അയാൾക്കാണ്അടുത്ത 3 ദിവസം ആ രണ്ടു കോട്ടേജുകൾക്കു ഉള്ള റൂം സർവീസ് ഡ്യൂട്ടി .. അത് പറഞ്ഞു അയാൾ പരിചയപ്പെടുത്തി . .
“ഐ ആം സാമുവേൽ . . !”
ആൾ ആംഗ്ലോ ഇന്ത്യൻ ആണ് . ..
“ഷാൾ ഐ ബ്രിങ് ബോത്ത് ഓർഡർസ് ഹിയർ ..?”
“എസ് ഷുവർ .. ” .
സാമുവേൽ പോയി കഴിഞ്ഞു അവർ പരസ്പരം പരിചയപെടുത്തി .. അലക്സ് ചോദിച്ചു ..
“പ്രോപ്പർ എവിടെയാണ് നാട്ടിൽ..? ”
“ഞങ്ങൾ കൊച്ചി ബേസ്ഡ് ആണ് . . ബട്ട് ഇപ്പോൾ മുംബൈയിൽ ആണ് .. വർക്ക് അവിടെ ആണ് . . ബൈ ദി വേ ഞാൻ മുരളി .. ഇത് എന്റെ വൈഫ് അനിത .. ”
“ഞാൻ അലക്സ് .. അന്ന . . ” അന്നയെ ചൂണ്ടി പറഞ്ഞു ..
എല്ലാവരും പരസ്പരം ചിരിച്ചു . .
“നിങ്ങൾ എവിടെയാണ് വർക്ക് ചെയ്യുന്നത് ” മുരളി ചോദിച്ചു . .
” ബാംഗ്ലൂർ ആണ് ഇപ്പോൾ . . ഞാൻ സ്പെയിനിൽ ആയിരുന്നു . . ഇപ്പോൾ അന്നക്കും ബാംഗ്ലൂർ ജോലി ആയിട്ടുണ്ട് . . IT ആണ് ബോത്ത് ഓഫ് അസ് . .. ”
“നൈസ് , ഞാൻ ഡോക്ടർ ആണ് . . ഇപ്പോൾ മുംബൈയിൽ ഒരു ഹോസ്പിറ്റൽ ഉണ്ട് ..”
“മാടമോ ..? ” അന്ന ചോദിച്ചു . .
“മാഡം വിളി ഒന്നും വേണ്ട.. ദീദി എന്ന് വിളിച്ചോ . . അവിടെ എല്ലാവരും അങ്ങനെ ആണ് എന്നെ വിളിക്കുക . . ” അനിത ചിരിച്ചുകൊണ്ട് പറഞ്ഞു ..
” ഞാൻ HR മാനേജർ ആണ് . . ” കമ്പനിയുടെ പേര് പറഞ്ഞു ..
ഇരുവർക്കും ഏകദേശം 50 നടുത്തു പ്രായമുണ്ട് . . മുരളി ഒരു ടി ഷർട്ടും ഷോർട്സും ഇട്ടിരുന്നു .. അനിത ഒരു കുർത്തിയും ലെഗ്ഗിൻസും ആയിരുന്നു ധരിച്ചിരുന്നത് .. വെയിലിന്റെ ചൂട് കൂടിത്തുടങ്ങിയിരുന്നു .. കടലിൽ നിന്നുള്ള ഉപ്പു കലർന്ന കാറ്റും വെയിലുമൊക്കെ അന്നയുടെ കഴുത്തിലും മുഖത്തുമൊക്കെ തഴുകി കടന്നു പോയി . . അനിത വെയിൽ കൊണ്ട് പാതി അടഞ്ഞ കണ്ണുകൾ കൊണ്ട് അന്നയെ നോക്കി തന്റെ ക്ലിപ്പ് ചെയ്തിരുന്ന മുടി പറക്കാതെ ഒന്നുകൂടി ഒതുക്കി വെച്ചു . . അന്നയും മുടി ഒതുക്കി കൊണ്ടിരുന്നപ്പോൾ സാമുവേൽ എത്തി . .
” സർ , ബ്രേക്ഫാസ്റ് . . ” ബ്രേക്ഫാസ്റ്റ് കഴിച്ചു തുടങ്ങിയപ്പോൾ മുരളി ചോദിച്ചു . .
” എന്താണ് പ്ലാൻ , വെക്കേഷന് ആണോ , എത്ര ദിവസം കാണും ഇവിടെ . . ? ”
“ആക്ച്വലി ഹണിമൂൺ ആണ് .. 3 ഡേയ്സ് . . ” അലക്സ് പറഞ്ഞു
“3 ദിവസമേ ഉള്ളോ ഹണിമൂൺ .. ഒരു വീക്ക് ഒക്കെ പ്ലാൻ ചെയ്യേണ്ടേ . . ” ദീദി പറഞ്ഞു ..
“വൺ വീക്ക് വേണമെന്നുണ്ടായിരുന്നു .. ബട്ട് രണ്ടാൾക്കും വർക്ക് ടൈറ്റ് ആണ് .. ഈ 3 ദിവസം പോലും വളരെ കഷ്ടപെട്ടാ പ്ലാൻ ചെയ്തത്.. ” അന്ന പറഞ്ഞു ..
“എനി വേസ് , കൺഗ്രാറ്സ് ടു ന്യൂലി വെഡ്സ് . . എന്നായിരുന്നു മാര്യേജ് . . ? ” അനിത ചോദിച്ചു . .
” കഴിഞ്ഞ സൺഡേ .. ” അന്ന പറഞ്ഞു ..
” നിങ്ങളുടെ പ്ലാൻ എന്താണ് . . വക്കേഷൻ ആകുമല്ലോ . . ” അലക്സ് ചോദിച്ചു . .
