“” എന്നതാടാ…….?”” അവൾ അവന്റെ പിന്നാലെ ചെന്നു……,
അലമാരയിലെ ഗ്ലാസ്സിലൂടെ സല്ലു ചിരിക്കുന്നതു കണ്ടതും സുഹാനയ്ക്ക് പന്തികേടു തോന്നി…….
അവൾക്കു കാര്യം മനസ്സിലായി……
എന്നാലും അവന്റെ അടുത്ത നീക്കം അറിയുവാനായി അവളവനെ ശ്രദ്ധയോടെ നോക്കി നിന്നു….
അവൻ ഒന്നുകൂടി തിരയുന്നത് കൈയ്യും കെട്ടി അവൾ നോക്കി നിന്നു…….
“ കിട്ടിയില്ലേ… ….?””
അവൾ രണ്ടടി മുന്നോട്ടുവെച്ച് കിടക്കയിൽ ചെന്നിരുന്നു…
“ ങ്ങൂഹും… …. “
സല്ലു മൂളി .
“ എന്നാൽ ഷോപ്പിൽ കാണും… ….”
അവളും ചെറിയ ചിരിയോടെ ഇരുന്നു കൊണ്ടു തന്നെ പുതപ്പ് കുടഞ്ഞു……
“ അതിങ്ങു തന്നേക്കുമ്മാ…””
സല്ലു അവൾക്കു മുൻപിലേക്കു വന്നു നിന്നു…
“” അതിനു ഞാനന്റെയൊന്നും എടുത്തിട്ടില്ല… “”
സുഹാനയും ചിരിച്ചു തുടങ്ങി….
“ ഇങ്ങള് കളിക്കാതെ തരണുണ്ടോ ….?””
സല്ലു , കുസൃതിയോടെ കൃത്രിമ ഗൗരവത്തിൽ പറഞ്ഞു……
“”ന്റെ കയ്യിലില്ലാന്ന്………. “
അവൾ പുതപ്പ് കിടക്കയിലിട്ട ശേഷം കൈകൾ പിന്നിലേക്ക് കിടക്കയിൽ കുത്തി , അവനെ നോക്കിയിരുന്നു….
“”ങ്ങടടുത്തുണ്ട്………. “
സല്ലു , പറഞ്ഞിട്ട് , അവളുടെ കാൽച്ചുവട്ടിൽ കാൽ മുട്ടുകൾ മടക്കിയിരുന്നു…
“”ന്റെ കയ്യിലില്ലാന്ന്… …. “
അവളും ചിരിച്ചു തുടങ്ങി..
“” അതിങ്ങു തന്നേക്കുമ്മാ… …. “
അവനും ചിരിയോടെ പറഞ്ഞു……
“”ന്ത്… ….?””
“”ങ്ങളെന്നും തരണത്…””
അവൻ മുഖം കുനിച്ചു……
“” അലമാരീലും തലക്കണക്കടീലും നോക്ക്… …. “
അവളൊന്നു ബലം പിടിച്ചു..
“”ങ്ങളു തരണുണ്ടേ താ… …. “
അവൻ കെറുവിച്ചു…
സുഹാനയിൽ നിന്ന് അനക്കമൊന്നും ഇല്ലാതിരുന്നതും അവൻ എഴുന്നേറ്റു..
“” ഞാൻ പോണ്… …. “
അവൻ വാതിൽക്കലേക്ക് നീങ്ങിയതും അവൾ എഴുന്നേറ്റു….
“”ടാ…… “
സല്ലു വാതിലിനടുത്ത് നിന്നു… പക്ഷേ മുഖം തിരിച്ചില്ല…
സുഹാന , പതിയെ, അവന്റെ കഴുത്തിൽ കൈ ചുറ്റി പുറത്തേക്ക് മുഖമണച്ചു…
.”” ആൾക്കാരെ കാണിക്കാനല്ലേ ഇയ്യിന്ന് കാണിച്ച കോപ്രായമൊക്കെ… ?””
“” അതു കൊണ്ടായിരിക്കും ഉറക്കം വരുന്നൂന്ന് പറഞ്ഞു പോന്നത്… “
“ ങ്ങും… ….”
“” കുട്ടികളെ പഞ്ചാരയടിക്കാനാ ഷോപ്പിൽ ഗിഫ്റ്റിറക്കുന്നതെന്ന് പറഞ്ഞതോ… ?””
“ അത് ചുമ്മാ പറഞ്ഞതാ… …. “
സുഹാന അവന്റെ പുറത്തു കവിളിട്ടുരുട്ടി…
“ ചുമ്മാതൊന്നുമല്ല…… ങ്ങക്ക് ന്നെ ഇപ്പോഴും സംശയം തന്നാ……………”
ഒരു മിന്നൽ സുഹാനയുടെ ഹൃദയത്തിലുണ്ടായി…
സല്ലു തിരിഞ്ഞതേയില്ല…
അവന്റെ മുഖം കണ്ടില്ലെങ്കിലും നെഞ്ചിടിപ്പ് സുഹാനയ്ക്ക് കേൾക്കാമായിരുന്നു …
“”മെസ്സിയെ കൊണ്ടുവരാൻ കാശില്ലാന്നുള്ളത് സത്യമാ… ആളെക്കൂട്ടാനാണെങ്കിൽ നിക്കാ, റോസിനെ വിളിക്കാരുന്നേല്ലോ…….””
സുഹാന അറിയാതെ തന്നെ അവന്റെ പുറത്തു കിടന്ന് പുഞ്ചിരിച്ചു പോയി…
“” പക്ഷേ, അതിനപ്പുറം ന്നെയോർത്ത് കരഞ്ഞ ങ്ങക്ക് , നിക്കാവുന്ന സന്തോഷം തരാൻ നോക്കി… അത് ആരുടെയും മുന്നിൽ ആരുമാകാനല്ല… …. “
ഒരുലച്ചിൽ അവളിലുണ്ടായി……….
അവളറിയാതെ തന്നെ അവന്റെ പുറത്തു നിന്ന് മുഖമുയർത്തിപ്പോയി…
ഹൃദയത്തിന്റെ വിറയൽ ശരീരത്തിലേക്ക് പടർന്നു..
അതു സല്ലു അറിഞ്ഞിരിക്കുമെന്ന് അവൾക്കറിയാമായിരുന്നു…
“ പക്ഷേ, ഇങ്ങളെന്നെ കാണുന്നത് പഴയ .കാര്യം മനസ്സിൽ വെച്ചു തന്നാ………… “
സല്ലു പറഞ്ഞതും മുന്നോട്ടാഞ്ഞു…….
ഒറ്റയടിക്ക് , അഭയം നഷ്ടമായതു പോലെ അവളൊന്നു വേച്ചു നിന്നു……
“” സല്ലുവും മനുഷ്യനാണുമ്മാ……. “
അവൻ കോറിഡോറിലൂടെ തിരിഞ്ഞു നോക്കാതെ മുറിയിലേക്ക് കയറിപ്പോയി …
മുറിയുടെ വാതിൽ തുറന്നു തന്നെ കിടന്നിരുന്നു…
പകൽ ഉണ്ടായിരുന്ന സന്തോഷമത്രയും ഒറ്റയടിക്ക് ഇല്ലാതായിരിക്കുന്നു…
ഇത്തവണ താനാണ് തെറ്റുകാരിയെന്ന് സുഹാനയ്ക്ക് തീർച്ചയായിരുന്നു…
അവനിനി മറ്റൊന്നിലും പോയി ചാടാതിരിക്കാനാണ് താൻ ശ്രമിച്ചത്. അത് അങ്ങനെയല്ല അവൻ കണ്ടിരിക്കുന്നത്…
സുഹാന വാതിൽ ചാരി കിടന്നു…
പതിവായുള്ള ചുംബനത്തിന് അവൻ വരുമെന്ന് അവൾ കരുതിയെങ്കിലും അതുണ്ടായില്ല…
അത്രയും ജനങ്ങളുടെ സമക്ഷം, ഉമ്മയാണ് എനിക്കെല്ലാമെന്നു വിളിച്ചു പറഞ്ഞവനാണ്…
