ഗോൾ – 8 3അടിപൊളി  

അവൻ ഒന്നു നിർത്തി..

സുഹാന അറിയാതെ മിഴികളടച്ചു പോയി… .

“ങ്ങടാങ്ങള , ന്റമ്മോൻ, വിളിച്ചിട്ടാ ഞാനാ പെണ്ണിന്റെ പൊരേൽ പോയതും… “

സല്ലു നിലത്തേക്ക് മിഴികളെയ്തു……

കേൾക്കുന്നത് മകന്റെ അപഥസഞ്ചാരത്തിന്റെ കഥയാണ്……

പറയുന്നത് മകനും…

കാതുപൊത്താൻ പോലും അശക്തയായിരുന്നു സുഹാന…

“” നാട്ടുകാര് തച്ചത് നിന്നു കൊണ്ടു… പോരാത്തതിന് ഇങ്ങളും…””

സുഹാന അവനെ കേട്ടു തുടങ്ങി……

“” ഉപ്പൂപ്പാന്റെ വക, ഉപ്പാന്റെ വക, അങ്ങനെ എല്ലാരും… “”

അവൻ പുറം കയ്യാൽ മിഴികൾ തുടച്ചു…

“” സല്ലു നന്നാവാൻ നാടു കടത്തണ്…… ന്തിനാ… കണ്ടോന്റെ എച്ചിലു പാത്രം മോറാൻ..””

സുഹാന നിശബ്ദം കിടക്കയിലിരുന്ന് എരിഞ്ഞു……

“” നിക്കതിനുള്ള വിവരോള്ള്ന്ന് കരുതാം.. പക്ഷേ, എല്ലാർക്കുള്ള പോലെ നിക്കും മനസ്സുള്ളത് ആരും കണ്ടില്ല……””

“”സല്ലൂ……….””

കരഞ്ഞത് സുഹാനയായിരുന്നു…….

അവൾ മടിയിലേക്ക് , കൈകൾ താങ്ങി മുഖം കുനിച്ചു…

“”സഫ്നയേലും ന്നെ  മനസ്സിലാക്കൂന്ന് കരുതി … ഓള് കളിയാക്കി …””

സല്ലു ശ്വാസമെടുത്തു കിതച്ചു……….

“” അമ്മായി പറഞ്ഞത് ങ്ങള് കേട്ടതല്ലേ… ?

കല്യാണത്തിനു പോയേരം എളാമ്മ പറഞ്ഞതും അതു തന്നെ…… “

സല്ലു മുഖം തിരിച്ച്, അവളെ നോക്കി……

സുഹാന മുഖമുയർത്തിയിരുന്നില്ല…….

“” ഒരാളോടും വിഷമം പറയാൻ വയ്യ……

കഴിഞ്ഞ ദിവസോം ഇങ്ങളും അതു തന്നെയല്ലേ പറഞ്ഞേ……..?ന്റെ വിഷമം ഞാനെഴുതി വിട്ടു… പക്ഷേ, ഒരു വാക്കു പോലും ഞാൻ വേണ്ടാത്തത് എഴുതീട്ടില്ല……. “

സുഹാന നിശബ്ദയായി കേട്ടിരുന്നു……….

നിമിഷങ്ങൾ നിശബ്ദമായി…

കുറച്ചു സമയം കഴിഞ്ഞാണ് സല്ലു സംസാരിച്ചു തുടങ്ങിയത്…

“” സത്യം ഇങ്ങളറിഞ്ഞല്ലോ… നിക്കതു മതി…  നിക്കേതേ ഉണ്ടായിരുന്നുള്ളൂ… “-

അവന്റെ സ്വരത്തിന് പ്രത്യേക ഘനം വന്നത് അവൾ ശ്രദ്ധിച്ചു…

അവന്റെ മനസ്സ് വായിക്കാൻ കഴിയാത്ത പകപ്പിലായിരുന്നു അവൾ……

“” ഞാനൊന്നും മനസ്സിൽ കരുതിയല്ല അത്രയും എഴുതിയത്…… വെറുതെ എന്റെ തോന്നൽ എഴുതി വെച്ചു… ഇനിയത് ഉണ്ടാവില്ല…… ഇങ്ങളതിന് ഇല്ലാത്ത അർത്ഥം കാണണ്ട…… “

സുഹാന പതിയെ മുഖമുയർത്തി……

“” ബാപ്പയെ ഇങ്ങള് വിളിക്കണം…… കാൽക്കാശിന് വകയ്ക്ക് കൊള്ളാത്തവനാണെങ്കിലും സല്ലു തെറ്റൊന്നും ചെയ്തിട്ടില്ലാന്ന് പറയണം… ഇനി എനിക്കിവിടെ ആവൂല്ലുമ്മാ……………”

സുഹാനയിൽ ഒരു നടുക്കമുണ്ടായി…

“” ങ്ങള് പൊറുത്താളാ………..”

വിങ്ങിക്കരഞ്ഞു കൊണ്ട് സല്ലു വാതിൽ കടന്നു…

അവന്റെ സംസാരത്തിലും പെരുമാറ്റത്തിലും വന്ന പ്രകടമായ മാറ്റം സുഹാനയുടെ മനസ്സിൽ ഒരു സംശയം കോറിയിട്ടു……

അടുത്ത നിമിഷം ഒരുൾവിളി അവൾക്കുണ്ടായി…….

അവന്റെ കയ്യിൽ……..?

അവൾ ചാടി എഴുന്നേറ്റു…

വാതിൽ കടന്നതും ഇടനാഴിയുടെ ഭിത്തിയിൽ പുറം ചാരി നിൽക്കുന്ന അവൻ…

കണ്ണുകളടച്ചിരിക്കുന്നു…

അവന്റെ വലതു കൈയ്യിലെ നൈഫ് വിറയ്ക്കുന്നത് അവൾ കണ്ടു…

ഒരു നിമിഷം കൂടി… ….

ബാധ കയറിയതു പോലെ അവൾ ഒന്നു വിറച്ചു…

“” സല്ലൂ………..””

ഇടിമുഴക്കം പോലെയായിരുന്നു അവളുടെ നിലവിളി…

അവൻ പിന്തിരിഞ്ഞ് മുറിയിലേക്ക് കയറാനാഞ്ഞതും അവൾ ഒറ്റക്കുതിപ്പായിരുന്നു……

പക്ഷേ, ലക്ഷ്യത്തിലേക്ക് എത്തിയില്ല……

കാൽച്ചുവട്ടിൽ, പാവാടത്തുമ്പ് ഊർന്നു കിടന്നതിൽ ചവിട്ടി , അവൾ ഒന്ന് വട്ടം കറങ്ങി…

സുഹാന ഒന്ന് ആഞ്ഞു നോക്കിയെങ്കിലും ഹാൻഡ് റെയിലിൽ പിടുത്തം കിട്ടിയില്ല…

“ സല്ലൂ. ………..””

വാതിലടയ്ക്കുന്നതിനു മുൻപേ , ഉമ്മയുടെ നിലവിളി അവൻ കേട്ടിരുന്നു…

വായുവിൽ കൈകൾ തുഴഞ്ഞ് , നിലത്തേക്കു വീണ അവൾ പടിക്കെട്ടിലൂടെ , ഒരാർത്തനാദത്തോടെ താഴേക്കുരുണ്ടു… ….

 

(തുടരും……..)