പൊതുവെ അധികം സൗഹൃദത്തിന് മുതിരാത്ത അഭിമന്യു അവനോട് സംസാരിച്ചു. ..കുറച്ചുനേരംകൂടെ കഴിഞ്ഞതും അവരുടെ അരികിൽ മറ്റൊരാൾ കൂടെ വന്നുപെട്ടു. …അശ്വിൻ. …ആളല്പം തടിച്ചിട്ട് ആയിരുന്നു
മൂന്നുപേരും പരസ്പരം പരിജയപ്പെട്ടു
“എടാ നീയൊന്ന് പുറകിലേക്ക് നോക്കിയേ. ..”
അച്ചു പറഞ്ഞതും അഭിമന്യു തിരിഞ്ഞു നോക്കി. …ഏറ്റവും പുറകിലെ ബെഞ്ചുകളിൽ ഇരിക്കുന്ന ചില ബോയ്സ് അവനെതന്നെ തുറിച്ച് നോക്കിയിരിക്കുകയായിരുന്നു. ..അഭി വേഗം തല വെട്ടിച്ചു
“ഇവന്മാരെന്താ എന്നെ ഇങ്ങനെ നോക്കുന്നെ. ..”
“കറ കളഞ്ഞ അസൂയ. …അല്ലാതെന്താ”
“അസൂയയോ. …”
അഭിമന്യു പൊട്ടിച്ചിരിച്ചു. …അതുപക്ഷെ കേട്ടവർക്ക് അട്ടഹാസം പോലെയാണ് തോന്നിച്ചത്….ചില സിനിമകളിൽ കാണുന്ന ചക്രവർത്തിമാരുടെ ചിരി പോലെ. …ചിരിച്ചു കഴിഞ്ഞിട്ടാണ് പറ്റിയ അമളിയോർത്തത്. …അവൻ ഡെസ്കിൽ തല മുട്ടിച്ച് കിടന്നു. ..
.
.
.
.
അടുത്തിരിക്കുന്നവരോട് എന്തൊക്കെയോ സംസാരിക്കുകയും, പിന്നെ പുറകിലേക്ക് നോക്കി ഉച്ചത്തിൽ ചിരിക്കുകയും ചെയ്യുന്ന അഭിമന്യുവിനെ വൈദേഹി നോക്കിയിരുന്നു…..എന്തൊരു ഭംഗിയാണ് ചിരിക്കുന്നത് കാണാൻ. … നാണത്തോടെ ഡെസ്കിൽ തലതാഴ്ത്തി കിടക്കുന്നത് കണ്ട് വൈദേഹിക്ക് ചിരി വന്നു…
അഭിരാമി അവളുടെ ഭാവങ്ങളെ ചിരിയോടെ നോക്കിയിരുന്നു…
.
.
.
.
.
നന്ദനയുടെ അവസ്ഥ കണ്ട് ആൻസിക്ക് ദേഷ്യവും വിഷമവും ഒരുപോലെ തോന്നി….കോളേജിന് പിന്നിലെ ആൽമരചുവട്ടിൽ ഇരിക്കുകയായിരുന്നു ഇരുവരും
“നന്ദു ഞാൻ പറഞ്ഞതല്ലേ, അവനോട് സംസാരിക്കുമ്പോ സൂക്ഷിച്ച് വേണമെന്ന്. …അപ്പൊ അവൾ ആ ചെക്കനെ പോയി അടിച്ചിരിക്കുന്നു. …”
“എടാ ഞാൻ. …പറ്റിപ്പോയി. ..അങ്ങനെ ഒക്കെ കണ്ടപ്പോ. …”
“എന്നിട്ടെന്തായി. …നീ പറഞ്ഞതുകേട്ടിട്ട് എനിക്കും എന്തോ പേടി തോന്നുവാ. ..ഒറ്റ ദിവസംകൊണ്ട് ഒരാൾക്ക് ഇങ്ങനെ മാറാൻ പറ്റില്ല….കഴിയുന്നതും ചേർത്തുപിടിക്കണം അവനെ. …അവന്റെ മനസ്സിൽ എന്താണെന്ന് അറിയില്ല. …
ഇനി എന്താ ചെയ്യാൻ പോണേ. …നിയമപരമായി മുന്നോട്ട് പോകാൻ ആണോ തീരുമാനം..“
”ഒന്നും അറിയില്ല എനിക്ക്….അവൻ അനുഭവിച്ചത് ഓർക്കാൻ കൂടെ പറ്റുന്നില്ല എനിക്ക്. …എങ്ങനെയാണോ എന്റെ കുട്ടി. …“
അവൾ മുഖത്ത് കൈ ചേർത്തുവച്ച് വിതുമ്പി. ..ആൻസി നന്ദനയെ ചേർത്ത് പിടിച്ചു. ….
”പോട്ടെ. …നീയേ ഉള്ളു അവന്. ..ആ നീകൂടെ ഇങ്ങനെ തളർന്നാലോ. …“
”പാവമാടി അവൻ. …ഒത്തിരി വേദന തോന്നിയിട്ടാവും ഇന്നലെ എന്റെ അടുത്തേക്ക് ഓടിവന്നത്….ഒരാശ്വാസത്തിന്..ആ കുഞ്ഞിനെ ഞാൻ കൈനീട്ടി അടിച്ചു…..“
”തെറ്റായിപ്പോയി നന്ദു. ..അത് തിരുത്താൻ കഴിയുന്നതാണേൽ നീതന്നെ തിരുത്തണം….“
ആൻസി അവളെ ആശ്വസിപ്പിച്ചു. …
”ആ നമ്പറിൽ നിന്ന് പിന്നെ msg എന്തെങ്കിലും വന്നിരുന്നോ. …“
”ഒന്നും വന്നില്ല….“
”മ്മ്ഹ്ഹ്. …“
ആൻസി അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു. …എന്നാലും ഇവർക്കൊക്കെ എങ്ങനെ ഇത്രയും ക്രൂരത കാണിക്കാൻ കഴിയുന്നു. …അതും ഒരു കൊച്ചു പയ്യനോട്. ..ഛെ. …
.
.
.
.
“അഭികുട്ടനെ ഇന്നലെ കണ്ടില്ലല്ലോ ഇന്ന് “
ഇന്റർവെൽ ടൈമിൽ ക്ലാസ്സിന്റെ മുന്നിലെ വരാന്തയിൽ നിന്നിരുന്ന അഭിമന്യുവിന്റെ അരികിലേക്ക് രേണുക ടീച്ചർ ചുണ്ടുകളിൽ അണിഞ്ഞ മായം കലർന്ന പുഞ്ചിരിയുമായി കടന്നുവന്നു. …അഭിയും അവരെ നോക്കിയൊരു വിളറിയ പുഞ്ചിരി സമ്മാനിച്ചു….
”വയ്യായിരുന്നു “…അവൻ താല്പര്യം ഇല്ലാത്തതുപോലെ പറഞ്ഞു
”ഓഹ് ആണോ. ..അപ്പൊ അഭികുട്ടാ. ..നാളെ കാലത്തെ, ഒരു ഒൻപത് മണിക്ക്. ..പള്ളിമുക്ക് ജംഗ്ഷനിൽ വരണം. ..പിക്ക് ചെയ്യാൻ ഞാൻ വരും. ..“
”നാളെ ക്ലാസ്സ് ഇല്ലല്ലോ. …സാറ്റർഡേ അല്ലെ. .“
”നിന്നോട് പറഞ്ഞത് അനുസരിച്ചാൽ മതി. …“
അവൾ അവന്റെ തോളിൽ ഒന്ന് അമർത്തി പിടിച്ചു… ”അനുസരിക്കും. …അല്ലെ അഭികുട്ടാ. ..“
രേണുക ചോദിച്ചതിന് അഭിമന്യു അനുസരിക്കുമെന്ന അർത്ഥത്തിൽ തലയാട്ടി…അവൾ ചിരിയോടെ അവന്റെ കവിളിലൊന്ന് തട്ടി അവനെ കടന്നുപോയി…
