രേണുക പോയതും വൈദേഹി അവന്റെ അരികിലേക്ക് വന്നു. …
“മിസ്സിനെ അറിയോ ”
“എന്തുവാ” വൈദേഹിയുടെ ചോദ്യം അഭിക്ക് മനസ്സിലായില്ല
“അല്ല മിസ്സിനെ നേരത്തെ പരിജയമുണ്ടോന്ന്. ..”
“ഇല്ല….”
“മ്മ്ഹ്ഹ് മിസ്സ് എല്ലാവരോടും നല്ല സ്നേഹവാ. …”
വൈദേഹി ചിരിയോടെ പറഞ്ഞു. …അഭിക്ക് പുച്ഛം തോന്നി
അടുത്തുള്ളൊരു തൂണിൽ ചാരി നിന്ന് അവൻ വൈദേഹിയെ ശ്രദ്ധിച്ചു….ഗോതമ്പിന്റെ നിറമെന്ന് കേട്ടിട്ടേ ഉള്ളു, ആദ്യമായാണ് അങ്ങനെ ഒരു പെൺകുട്ടിയെ കാണുന്നത്….മൂക്കിന്റെ തുമ്പിൽ തിളങ്ങുന്ന നീലക്കൽ മൂക്കുത്തിയിലേക്ക് അഭി കൗതുകത്തോടെ നോക്കി. ..അതിലൊന്ന് തൊട്ടുനോക്കാൻ അവന്റെ കൈ വിറച്ചു. …ശ്വാസോച്വാസത്തിന് അനുസരിച്ച് ഉയർന്നു താഴുന്ന മാറിടങ്ങൾ…മാംസളമായ അവയുടെ വലുപ്പം കണ്ട് അവന്റെ കണ്ണ് വിടർന്നു. ….
എന്തൊരു നോട്ടമാ. …അവളുടെ മുഖം ചുവന്നു …വഷളൻ. …വൈദു മുഖം തിരിച്ചു അവൻ തന്നെ നോക്കുന്നത് ശ്രദ്ധിക്കുന്നില്ലെന്ന മട്ടിൽ നിന്നു…
“നോക്കി കഴിഞ്ഞില്ലേ. ..”
വൈദേഹിയുടെ ചോദ്യം കേട്ടതും അഭിമന്യുവിന്റെ കണ്ണ് മിഴിഞ്ഞു. ..താനിത്ര നേരം അവളെ വായുനോക്കി നിൽക്കുകയായിരുന്നു എന്ന ഓർമ്മയിൽ അവന്റെ ശരീരം വിയർത്തു. …ഉള്ളിൽ ഒരു ആന്തൽ ഉണ്ടായി. …അയ്യേ. …താനൊരു പെൺകുട്ടിയെ. ..ഛെ!!!
“im സോറി. .ഞാൻ പെട്ടെന്ന്, അറിയാതെ. ..”
“സാരമില്ല. …വേറെ ആരെയും ഇതുപോലെ നോക്കാതിരുന്നാ മതി. ..”
വൈദേഹി അത്രയും പറഞ്ഞുനിർത്തി അവനു മുഖം കൊടുക്കാതെ ക്ലാസ്സിലേക്ക് ഓടി…ബെഞ്ചിൽ ഇരുന്ന അഭിരാമിയെ ഓടിച്ചെന്ന് പിന്നിലൂടെ കെട്ടിപ്പിടിച്ചു, അവളുടെ പുറത്ത് നാണത്തോടെ മുഖം പൂഴ്ത്തി
വൈദേഹി പറഞ്ഞതിന്റെ പൊരുൾ അഭിമന്യുവിന് മനസ്സിലായില്ല. …അവൻ മുടി ഒന്ന് പിന്നിലേക്ക് മാടിയൊതുക്കി അവൾ പോയ വഴിയിലേക്ക് മുഖം തിരിച്ചതും, പിന്നിൽ വന്നുനിന്ന അച്ചു കണ്ണട ഒന്ന് ശരിയാക്കി അവനെ സൂക്ഷിച്ച് നോക്കി
“എന്താടാ. ..”
“ആ പോയത് ആരാ. …”കൈയിലെ പെരുവിരൽ ഉയർത്തി പിന്നിലേക്ക് ചൂണ്ടി അഖിൽ ചോദിച്ചു. …
“നമ്മുടെ ക്ലാസ്സിൽ ഉള്ളതാ. ..”
“അതെനിക്ക് അറിയാ. …മ്മടെ ആരാന്ന്. …”
“നീയെന്താ ഒരുമാതിരി പോലീസുകാരെപ്പോലെ. …ഇങ്ങട് വാ. ..”
അഭി അവന്റെ തോളിലൂടെ കൈയിട്ട് ആ വരാന്തയിലൂടെ നടന്നു…അഭിയുടെ നോട്ടം സ്റ്റാഫ് റൂമിലേക്ക് നടക്കുന്ന രേണുകയുടെ മേലെ ആയിരുന്നു
.
.
.
സ്റ്റാഫ് റൂമിൽ വന്ന രേണുക തന്റെ ടേബിളിനരികിൽ പോയിരുന്നു….മൊബൈലിൽ കുത്തികളിക്കുന്ന സമയം ബലിഷ്ടമായ രണ്ട് കൈകൾ അവളെ പിന്നിൽ നിന്നും പുണർന്നു. …
“ശരത്ത് വിട്. …ഇത് വീടല്ല. …”
ആരെങ്കിലും തങ്ങളെ ശ്രദ്ധിക്കുന്നുണ്ടോന്ന് നോക്കി, അവൾ അവന്റെ കൈകൾ ബലമായി വിടുവിച്ചു
“രേണു. ..നീ ആ ചെറുക്കനെ ശ്രദ്ധിച്ചോ. ..”
“ഉം എന്താ. …”
“അവനെന്തോ മാറ്റംപോലെ. ..”
“എന്ത് മാറ്റം. ..എനിക്കൊന്നും തോന്നീല. …”
“എന്തോ. …അവന്റെ നടത്തവും, മറ്റ് കുട്ടികളോടുള്ള സംസാരവും, ഭാവവും. ….എനിക്കെന്തോ ……”
“അവന്റെ സമനില തെറ്റിയോ. ….”
“ആവോ. ..”
ശരത്തും രേണുകയും പരസ്പരം നോക്കി ചിരിച്ചു. …മറ്റ് അധ്യാപകരുടെ കാൽപെരുമാറ്റം കേട്ടതും ശരത്ത് അവളുടെ അടുത്തുനിന്നും മാറി തന്റെ ടേബിൾ ഏരിയയിൽ ഇരുന്നു …അവൻ തന്റെ മൊബൈൽ കൈയിൽ എടുത്ത് അതിൽ അവസാനം പകർത്തിയ ചിത്രങ്ങളിലൂടെ കണ്ണോടിച്ചു. …അഭിയുമായി സംസാരിച്ചുനിൽക്കുന്ന വൈദേഹിയുടെ ചിത്രങ്ങളിൽ കാണുന്ന അവളുടെ ഉടൽ അഴകിലൂടെ അവന്റെ കഴുകൻ കണ്ണുകൾ ഓടിനടന്നു. …
.
.
.
.
ആഫ്റ്റർ നൂൺ, എക്കണോമിക്സ് ക്ലാസ്സിൽ കുട്ടികൾ പലരും ഇരുന്ന് ഉറക്കം തൂങ്ങി…
“എന്തൊരു ശോകവാ. …“
അശ്വിൻ താടിക്ക് കൈ കൊടുത്തു 🙂….നടുവിൽ ഇരുന്ന അഭിമന്യു നീട്ടിയൊരു കൊട്ടുവാ ഇട്ട് വലത്തേക്ക് നോക്കുമ്പൊ അച്ചു കണ്ണും തുറന്ന് മിസ്സ് പഠിപ്പിക്കുന്നത് അക്ഷരംപ്രധി വിഴുങ്ങി മിഴിച്ച് ഇരിക്കുവാണ്. …ബുജി തന്നെ
അഭിമന്യു നെറ്റിയിൽ പെരുവിരൽ അമർത്തി അമർഷത്തോടെ വെറുതെ പെൺകുട്ടികളുടെ ഭാഗത്തേക്ക് നോക്കി….അവനെതന്നെ നോക്കിയിരുന്ന വൈദേഹി പെട്ടെന്ന് മുഖം തിരിച്ചു. …അവളുടെ മുഖത്ത് ചുവപ്പ് പടരുന്നത് കണ്ട അഭിമന്യുവിന്റെ ചുണ്ടുകളിൽ ഒരുകുഞ്ഞ് പുഞ്ചിരിയൂറി. ….
