ചന്ദ്രകാന്തം 24അടിപൊളി  

വീടിന്റെ അരികിലായി ടാർപ്പ കെട്ടി നിർമ്മിച്ച ഷെഡിൽ ഞാൻ സ്കൂട്ടി നിറുത്തി. സമയം ആറു മണിയായി, ഇരുട്ടു വീഴാൻ തുടങ്ങി. വീടിന്റെ നടതിണ്ണയിൽ തൊടലിൽ കിടക്കുന്ന പൂപ്പി എന്നെ കണ്ടപ്പോൾ വാല്ലാട്ടി, അവന്റെ മുന്നിലുള്ള പാത്രത്തിലെ ചോറ് മണത്തു നോക്കിയെങ്കിലും അവൻ തിന്നിട്ടില്ല. പട്ടിയും മടുത്തു കാണും, എങ്ങനെയാ എന്നും പച്ച ചോറു മാത്രം തിന്നുന്നത്. ചാരിയിട്ട വാതിൽ തുറന്നു ഞാൻ ഉള്ളിൽ കടന്നു. സിമന്റ്‌ തറയുടെ ചിലയിടങ്ങളിൽ ഓട്ട വീണു കട്ടറായി പക്ഷെ അതിൽ പണിയാനുള്ള കാശില്ല, വീടിനു പെയിന്റ് മാത്രം അടിക്കാം. പണിക്കു ഒരാളെ കൂടെ വിളിച്ചു കൂടെ നിന്നു പെയിന്റടിച്ചാൽ രണ്ടു ദിവസം കൊണ്ടു തീർക്കാമെന്നു ഞാൻ മനസ്സിലോർത്തു.

റൂമിൽ കേറി തല തോർത്തി, നനഞ്ഞ ഉടുപ്പുരി അയയിൽ ഇട്ട് ഒരു കാവി മുണ്ടും ചുറ്റി ഞാൻ ഹാളിലെ സോഫയിൽ വന്നിരുന്നു. രണ്ടു കിടപ്പു മുറിയും, ചെറിയൊരു ഹാളും, ഒരു കുളിമുറിയും പിന്നെ അടുക്കളയും ഉള്ളതാണ് ഞങ്ങളുടെ വീട്. ഹാളിന്റെയും കിടപ്പു മുറികളുടെയും മേൽക്കൂര വാർക്കയാണ്, ബാക്കി ഷീറ്റും.

സാധാരണ ഞാൻ വന്നു കേറുമ്പോൾ തന്നെ ഇറങ്ങി വരാറുള്ള ചേച്ചിയെ കാണാത്തതുകൊണ്ടു ഞാൻ വിളിച്ചു നോക്കി. കാണാത്തപ്പോൾ എനിക്കു തോന്നി കെട്ടാൻ പോവുന്ന ചെറുക്കനുമായി ഫോണിൽ സൊറപറച്ചിലാവുമെന്നു, കുറച്ചു ദിവസമായി അതാണെ പതിവ്. അവരുടെ സ്വർഗത്തിലേ കട്ടുറുബാവേണ്ടെന്നോർത്തു ഞാൻ പിന്നെ വിളിക്കാൻ പോയില്ലാ.

തന്നെ അടുക്കളയിൽ കേറി ഒരു കട്ടൻ ഇട്ടു തിരിച്ചു വന്നു, മേശയിൽ കിടന്ന ഒരു പഴയ പത്രമെടുത്തു കണ്ണോടിക്കുന്നതിനിടയിൽ ചേച്ചിയുടെ മുറി വാതിൽ തുറക്കുന്നത് ഞാൻ കണ്ടു.

കടും പച്ച നിറത്തിൽ വെള്ള കുത്തുകളുള്ള ഒരു നൈറ്റിയാണ് ചേച്ചിയുടെ വേഷം, മുടി തലയുടെ മുകളിൽ ചുരുട്ടി കെട്ടിവെച്ചിരിക്കുന്നു.

എന്റെ അടുത്തു വന്നപ്പോൾ ഞാൻ കാപ്പി കുടിച്ചു തീർത്ത ഗ്ലാസ്സ് ചേച്ചിക്കു നേരെ നീട്ടി, അപ്പോഴാണ് ചേച്ചിയുടെ കണ്ണുകൾ കരഞ്ഞു തളർന്നിരിക്കുകയാണെന്നു ശ്രദ്ധിച്ചത്.

എന്തു പെറ്റി ചേച്ചി, ചേച്ചി എന്തിനാ കരഞ്ഞത്..

അവരു വിളിച്ചാരുന്നു.. ചേച്ചി മറുപടി നൽകി.

ആര്, ആ ചെറുക്കന്റെ വീട്ടുകാരോ.. ഞാൻ തിരക്കിയപ്പോൾ,

മ്മ്.. എന്നൊന്ന് ചേച്ചി മൂളി.

എന്നിട്ടെന്താ അവരു പറഞ്ഞെ, ചേച്ചി എന്തിനാ കരഞ്ഞേ..

അവർക്കു ഈ ബന്ധം മുന്നോട്ടു നീക്കാൻ താല്പര്യമില്ലെന്നു.. നിർവികാരയായി ചേച്ചി പറഞ്ഞപ്പോൾ ഞാൻ ചാടി എഴുന്നേറ്റു.

അതിനു എന്താ ഇപ്പോൾ കാരണം, അവരതെന്താ അങ്ങനെ പറഞ്ഞെ.. എന്റെ കൈകൾ വിറക്കാൻ തുടങ്ങി.

വീടുകൾ തമ്മിലുള്ള ദൂരം ഒത്തിരി കൂടുതലല്ലേ എന്നു..

അതു ഇപ്പോഴാണോ തോന്നിയെ, നിശ്ചയത്തിനു തിയതി വരെ ഉറപ്പിച്ചു ഇവിടെ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞാണോ അവർക്കു ദൂരം കൂടുതലാണെന്നു തോന്നിയത്..

അതു അവർ ഒഴിയാൻ പറഞ്ഞ ഒരു കാരണം മാത്രമല്ലേ അജു.. ചേച്ചി ഇത് പറഞ്ഞു കേട്ടപ്പോൾ എന്റെ കൈകാലുകൾ തളർന്നു, തലയിൽ ഒരു പെരുപ്പം പോലെ തോന്നി ഞാൻ തിരിച്ചു സോഫയിൽ തന്നെ ഇരുന്നു പോയി.

ഒന്നിനു പുറകെ ഒന്നായിട്ടു പ്രശ്നങ്ങൾ വരുവാണല്ലോ,ഞാനൊന്നു അവരെ വിളിച്ചു നോക്കട്ടെ..

വിളിച്ചിട്ടു നീ എന്തു പറയും, നിന്റെ ചേച്ചിയെ ഇവിടെ നിന്നു കെട്ടികൊണ്ടു പോണമെന്നു പറഞ്ഞു കെഞ്ചുമോ.. എന്റെ കൈയിലിരുന്ന ഫോൺ പിടിച്ചു വാങ്ങി ചേച്ചി ചോദിച്ചു.

കെഞ്ചണമെങ്കിൽ കെഞ്ചും, ആവിശ്യം നമ്മുടെയല്ലേ..

നമ്മുടെയല്ല, എനിക്കു കെട്ടി പോണമെന്നു ഒരു ആഗ്രഹവുമില്ല, പിന്നെ നിനക്കു എന്നെ ഇവിടുന്നു പറഞ്ഞു വിടണമെന്നാണേൽ ഞാൻ ഇറങ്ങി പോയികൊള്ളാം..

ചേച്ചി എന്തൊക്കെയാ ഈ പറയുന്നേ, എനിക്കു ഈ ഭൂമിയിൽ സ്വൊന്തമെന്നു പറയാൻ ചേച്ചി മാത്രമല്ലേ ഉള്ളത്, ചേച്ചി ഒരിടത്തു കെട്ടി പോയി സുഖമായി ജീവിക്കുന്നത് കാണാനല്ലേ ഞാൻ കഷ്ടപെടുന്നത് മുഴുവൻ..

ഒരിടത്തു കെട്ടി പോയാൽ മാത്രമെ സുഖമായി ജീവിക്കാൻ പറ്റു എന്നു ആരാ നിന്നോടു പറഞ്ഞതു..

Leave a Reply

Your email address will not be published. Required fields are marked *