”അല്ല ടീച്ചറീ ബാഗും തൂക്കി എവിടെ പോവാ…?
“ഹാവൂ…നീ ഇപ്പോളെങ്കിലും അത് ചോദിച്ചല്ലോ..”
എന്നെ വീണ്ടും ആക്കികൊണ്ടവൾ പറഞ്ഞു…മറുത്തൊന്നും പറയാതെ ഞാൻ അതേ ചിരിയോടെ ഇരുന്നു
“ഒന്ന് വീട് വരെ പോകുവാടാ…രണ്ടു ദിവസം അവിടെ നിന്നിട്ട് വരാമെന്ന് കരുതുന്നു….അതാ ഈ ബാഗൊക്കെ…”
“മമ് ശെരി ശെരി…ക്ലാസ്സ് തുടങ്ങുമ്പോളേക്കും അങ്ങോട്ട് എത്തിക്കോണം…!
വലിയ കാർന്നോരെ പോലെ ഞാനൊന്ന് പറഞ്ഞു നോക്കി…ഇതിപ്പോ അവളാണോ സ്റ്റുഡന്റ് അതോ ഞാനോ…
”ഒന്ന് പോയെടാ ചെറക്ക….നിനക്ക് ഞാൻ വന്നിട്ട് മഞ്ഞും മഴയും വരുത്താനല്ലേ…തല്ക്കാലം മക്കള് ഫോൺ വെച്ചിട്ട് പോകാൻ നോക്ക്ട്ടോ..“
അതും പറഞ്ഞൊരു ചിരിയോടെ അവൾ കാൾ cut ചെയ്തു…ഒരുവിധം ബ്ലോക്ക് മാറിയപ്പോളേക്കും അവളുടെ ഫസ്സീനോ മുന്പോട്ട് എടുത്തു…പിറകെ തന്നെ ഞാനും….ഏകദേശം അവരുടെ അടുത്തെത്തിയപ്പോളേക്കും ഞാനിരുന്ന ഭാഗത്തെ ഗ്ലാസ്സ് പതിയെ ഒന്ന് താഴ്ത്തി….പെട്ടന്ന് മുൻപിലെന്നെ കണ്ടാൽ ആളുടെ എക്സ്പ്രെഷൻ എന്തായിരികുമെന്ന് അറിയാനാണ്…ഗ്ലാസ്സ് താഴുന്നത് ചാരുവും ശ്രദ്ധിക്കുന്നുണ്ട്…പക്ഷെ ഒളികണ്ണിട്ടാണവൾ നോക്കുന്നത്….അവൾക്കിനി മനസിലായി കാണുമോ ഞാനായിരിക്കും ഇതെന്ന്…
പറയാൻ പറ്റില്ല…നമ്മളെക്കാൾ കൊറച്ചോണം കൂടുതൽ ഉണ്ട ടീമല്ലേ…
എന്തായാലും ഞാൻ ഗ്ലാസ്സ് മുഴുവൻ താഴ്ത്താൻ തീരുമാനിച്ചു…എന്റെ കണ്ണിനു താഴെ വരെ ഗ്ലാസ്സ് താഴ്ന്നതും ഒളികണ്ണിട്ടു നോക്കിയവൾ ചുണ്ടുകൾ രണ്ടും കൂട്ടിപ്പിടിച്ചു ചിരിയടക്കി കൊണ്ടു മുൻപിലേക്ക് നോക്കി ഇരിക്കാൻ തുടങ്ങി…അപ്പൊ കള്ളിക്കെന്നെ മുൻപേ മനസിലായതാ…എന്താ ആ ഇരുപ്പിലുള്ള ഗമ….ചിരി ഞാൻ കാണാതിരിക്കാൻ ചുണ്ടുകൾ കൂട്ടി പിടിച്ചെങ്കിലും അവളുടെ വരുതിയിൽ നിൽക്കാൻ താല്പര്യമില്ലാത്തയാ കണ്ണുകൾ എന്നിലേക്ക് പാളി വീഴുന്നുണ്ട്…..മുൻപിലെ വണ്ടികളൊക്കെയൊന്ന് മാറിയതും ഞാൻ ഒന്ന് ശ്വാസം നീട്ടിയെടുത്തു….മാക്സിമം ആത്മവിശ്വാസം ഉള്ളിൽ നിറച്ച ഞാനതേ ചിരിയോടെ അവളെ നോക്കി വലം കണ്ണടച്ചു കാണിച്ചു…ഒട്ടും പ്രത്രക്ഷിക്കാതെയുള്ള എന്റെയാ നീക്കത്തിലവൾ അമ്പരന്നു പോയി…തള്ളി വരുന്ന രണ്ടു ഉണ്ടക്കണ്ണുകൾ മതിയാരുന്നു എനിക്കത് മനസിലാക്കാൻ…അവളുടെ ചുണ്ടുകളൊന്ന് വിറച്ചുകൊണ്ട് എന്നോട് എന്തോ പറയാൻ തുടങ്ങുന്നത് കണ്ടതെ ഞാൻ ആക്‌സിലേറ്ററിൽ ചവിട്ടി പിടിച്ചു……എന്നെയും വലിച്ചുകൊണ്ടൊരൊറ്റ പോക്കായിരുന്ന വണ്ടി…..എങ്കിലും സൈഡ് മിററിലൂടെ മുൻപ്പിലിരിക്കുന്ന പെണ്ണിനോട് എന്തോ പറഞ്ഞു ചിരിക്കുന്ന ചാരുവിനെ കണ്ടതും ഉള്ളിന്റെ ഉള്ളിലൊരു വെടിക്കെട്ട് തന്നെ നടന്നു…………………
———-******———******———
“ചാരു….ടി ചാരു….!
”എന്താടാ….?
ഉറക്കപ്പിച്ചിൽ നിന്നവൾ എനിക്ക് നേരെ തിരിഞ്ഞു കിടന്നുകൊണ്ട് ചോദിച്ചു….അതേ നിമിഷം തന്നെ അര വരെ മൂടിയിരുന്ന പുതപ്പുമെടുത്തു തലവഴി മൂടി…
“എന്റെ പൊന്ന് ചാരു…!
അവളുടെയെല്ലാം മറന്നുള്ളയുറക്കം കണ്ടതെ എന്റെയുള്ളിലെ ചൊറിയൻ സ്വഭാവം വെളിയിൽ ചാടി…വീണ്ടും വീണ്ടുമവളെ പേരുവിളിച്ചു എണീപ്പിക്കാൻ നോക്കി…ഞാനവളുടെ കൈയ്യിൽ പിടിച്ചു കുലുക്കുന്നതനുസരിച്ചു പെണ്ണും കിടന്നു കുലുങ്ങുന്നുണ്ട്….എന്നിട്ടും അവളെണീക്കുന്നില്ല
”നിന്റെ ഉറക്കമിന്ന് ശെരിയാക്കി തരാടി…“
ഞാൻ പതിയെ അവളു പുതച്ചിരുന്ന പുതപ്പ് അല്പം പൊക്കിയതിനകത്തേക്ക് കയറാൻ തുടങ്ങി….അവളെ ഉറക്കത്തിൽ നിന്നെണീപ്പിക്കാത്ത വിധം ഞാൻ ഇഴഞ്ഞിഴഞ്ഞു ഒരുവിധം അതിനകത്തു കയറി പറ്റി….അവളുടെ പനി പൂർണ്ണമായും വിട്ട് മാറിയതിന്റെ ലക്ഷണം എന്നപോലെ വിയർത്തു കുളിച്ചാണ് പെണ്ണിന്റെ കിടപ്പ്…..
എങ്ങനെ ആണെന്ന് ചോയ്ച്ചാ…ആ നമ്മളീ ഗർഭപത്രത്തിൽ കിടക്കൂലേ….ചുരുണ്ടു കൂടി കൈ രണ്ടും മടക്കി തലക്ക് അടിയിൽ ഒരു താങ്ങു പോലെ വെച്ച്….അതേ കിടത്തം തന്നെ എന്റെ പെണ്ണിനും…..ആകെ കൂടെയേ ദേഹത്ത് ഇട്ടിട്ടുണ്ട് എന്ന് പറയാൻ എന്നവണ്ണം ഉള്ളോരു ലൂസ് ബനിയനും ഇത്തിരി പോന്നൊരു ഷോർട്സും ആണ്……നീല ഷോർട്സും റോസ് ബനിയനും…ആഹാ അഴിച്ചിട്ടയാ നീളൻ മുടി കൂടിയായപ്പോ ശെരികുമൊരു പാവക്കുട്ടി…..
