ചാരുലത ടീച്ചർ – 7 42അടിപൊളി  

 

പരസ്പരം ഒന്നും പറയാതെ കണ്ണുകൾ കൊണ്ടു മാത്രം ഞങ്ങൾ കഥകൾ പറഞ്ഞു…സന്തോഷം പങ്കു വെച്ചു…. അരമണിക്കൂറുകൾ കൂടി പിന്നിട്ടതോടെയാണ് ഞാനവിടെ നിന്ന് തിരിച്ചിറങ്ങാൻ ഒരുങ്ങിയത്…എനിക്കായി വാതിൽ തുറന്നു തന്നതും അവളൊരു നിമിഷമെന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു…. ആ പെണ്മനസ്സന്തിനോ വേണ്ടി മുറവിളി കൂട്ടുന്നത് പോലെനിക്ക് തോന്നി…

 

ഒരു ചെറു ചിരിയോടെ ഞാനവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുണ്ടമർത്തി…അതിനായി കൊതിച്ചെന്നവണ്ണമവളെന്റെ അരക്കെട്ടിലൂടെ കൈകളിട്ടു ചേർന്നു നിന്നു..

 

“പോട്ടെ…!

 

തലയുയർത്തി നോക്കാനെന്നെ മടിക്കുന്ന ചാരുവിന്റെ കവിളിൽ പതിയെ തട്ടിക്കൊണ്ടു ഞാൻ ചോദിച്ചു…പകരം തലയനക്കുക മാത്രമാണവൾ ചെയ്തത്…എനിക്കറിയാം അവൾക്കെന്നെ പറഞ്ഞു വിടാൻ താല്പര്യമില്ലെന്ന്…പക്ഷെ പോയല്ലേ പറ്റു…. ഇനിയും നിന്നാൽ എന്റെ പോക്ക് നടക്കില്ലെന്ന് തോന്നിയതും കെട്ട് പൊട്ടിയ മനസ്സിനെ കല്ലാക്കി മാറ്റി ഞാൻ തിരിഞ്ഞു നടന്നു….

 

തിരിഞ്ഞു നോക്കണമെന് ആഗ്രഹമുണ്ടെങ്കിലും അത് വേണ്ടെന്ന് വച്ചു…. പിറകിൽ നിന്നേറെ സമയം കഴിഞ്ഞിട്ടാണ് വാതിലടയുന്ന ശബ്ദം കേട്ടത്…തിരിഞ്ഞു നോക്കാതിരുന്നത് നന്നായെന്നെനിക്ക് തോന്നി…

 

—————————————-

 

 

*****ദിവസങ്ങൾ കടന്നു പോയികൊണ്ടേയിരുന്നു…

 

സത്യം പറഞ്ഞാൽ എനിക്കുപോലും അതിശയം തോന്നി തുടങ്ങി എത്ര വേഗത്തിലാണ് ദിനങ്ങൾ കടന്നു പോകുന്നത്…

 

അതിനൊപ്പം തന്നെ ചെറിയ ചെറിയ തട്ടലും മുട്ടലുകളുമായി എന്റെയും ചാരുവിന്റെയും പ്രണയവും……. പക്ഷെ ഇതിനെല്ലാമിടയിൽ കണ്ണടച്ചു പാൽ കുടിക്കാൻ ശ്രമിക്കുന്നൊരുത്തൻ ഉണ്ടായിരുന്നു… അജയൻ…… അവന്റെ കണ്ണുകൾ ഇടക്കിടെ ദക്ഷയെ കൊത്തിപ്പെറുക്കി നടക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു….സമയമാവുമ്പോ അവൻ തന്നെ പറയട്ടെ എന്നും ഞാൻ കരുതി…

 

ഞാനും ചാരുവും തമ്മിൽ ഇഷ്ടത്തിലായതിൽ പിന്നെ പെണ്ണിനൊരൽപം ഭരണം കൂടിയിട്ടുണ്ട് എന്റെ കാര്യത്തിൽ… അവധി ദിവസങ്ങളിൽ ഫോൺ വിളിച്ചിട്ട് ഞാനെടുത്തില്ലേൽ പിണങ്ങിയിരിക്കുക ക്ലാസ്സ്‌ ഉള്ള ദിവസങ്ങളിലാണേൽ രാത്രി 2 മണിക്കൂറത്തേക്ക് അവളുടെ ഓരോ സംസാരവും വിശേഷങ്ങളും കേട്ടിരിക്കണം… പലപ്പോഴും ഞാനതിനിടയിൽ ഉറക്കം പിടിച്ചു കാണും… അതിന്റെയെല്ലാം ബാക്കി പിറ്റേന്ന് കോളേജിൽ വരുമ്പോൾ തീർക്കും…. വല്ല തല്ലായിരുന്നേൽ കിട്ടിയതും കൊണ്ടു മാറിയിരിക്കാം എന്ന് കരുതാം പക്ഷെ ഇവള് ശെരിക്കും ടീച്ചർമാരുടെ സ്വഭാവമെടുക്കും… തലേന്ന് പഠിപ്പിച്ചത് പോട്ടെ ഒരാഴ്ച്ച മുൻപുള്ളതിനെക്കുറിച്ചൊക്കെ question ആക്കി ചോദിച്ചാൽ ഞാനെവിടുന്നെടുത്തു ഉത്തരം കൊടുക്കാനാ…. ഒടുക്കം ഇത് നടപടിയാവില്ലെന്ന് തോന്നിയപ്പോ മുതൽ ഞാൻ വലുതായിട്ട് ഒന്നുമില്ലെങ്കിലും അവള് ചോദിക്കാൻ സാധ്യതയുള്ള ഭാഗങ്ങൾ ഒന്നോടിച്ചു നോക്കിയിട്ട് ക്ലാസ്സിൽ പോകാൻ തുടങ്ങി…….ഏതായാലും അതുകൊണ്ട് ഭാവിയിലെനിക്ക് ഗുണം മാത്രമാണ് ഉണ്ടായത്…. പക്ഷെ അവളുടെ സഹിക്കാൻ പറ്റാത്തതായിട്ടുള്ള സ്വഭാവം എന്നത് ഒന്നു പറഞ്ഞു രണ്ടാമത്തതിന് നഗത്തിനിടയിൽ കിട്ടുന്നത് എവിടാണോ അവിടം പിടിച്ചു ഞുള്ളുക എന്നതാണ്……. കാലത്തി ആണെങ്കിൽ എറച്ചിയടക്കം പിച്ചിയെടുക്കുകയും ചെയ്യും….

 

“എന്നെങ്കിലും ഒരിക്കൽ എനിക്കിതുപോലൊരു അവസരം കിട്ടും ചാരു.. അന്ന്…. അന്ന് ഞാൻ തീർത്തു തരാം നിന്റെ സൂക്കേട്…!!!

 

ഇതുപോലെ അവളെനോക്കി വീരവാദം മുഴക്കി ഞാൻ പലപ്പോഴും ദേഷ്യമടക്കും…… ഷെമിക്കാനുള്ള കഴിവെനിക്ക് ആവോളമുണ്ടെന്നു മനസിലാക്കിയതിന്റെ കുന്തളിപ്പാണ് പെണ്ണിന്…..ആർട്സ് ഡേയ് വരമ്പ് ഡേയ് എന്നൊക്കെ പറഞ്ഞു പല പരിപാടികൾ വന്നെങ്കിലും ഞാനതിലൊന്നും പങ്കെടുക്കാതെ മാറി നടന്നു… വാല് പോലെ അജയനും…… എന്നെ വഴിതെറ്റിക്കുന്നതവനാണെന്ന് പറഞ്ഞു അജയനും കിട്ടി നല്ല നാലു തെറിയവളുടെ കയ്യിൽ നിന്നും….. ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു തുടങ്ങിയതോടെ കലണ്ടറിലെ പേജുകൾ ഓരോന്നായി മാറിക്കൊണ്ടിരുന്നു

 

ഒടുക്കം ഒരോണക്കാലം വീണ്ടും വന്നെത്തി…… ഓരോ ഡിപ്പാർട്മെന്റ്കളായുള്ള അത്തമിടലും ഓണക്കളികളും പാട്ടും ബഹളവും അവസാനമുള്ള സദ്യയുമൊക്കെയായി അങ്ങടിച്ചു പൊളിക്കാമെന്ന പ്ലാനിലാണ് കോളേജിലെ എല്ലാവരും…. ഞാൻ ആവട്ടെ ക്ലാസ്സിലെല്ലാവരും നേരത്തെ തീരുമാനിച്ചുറപ്പിച്ചത് പോലെ മുണ്ടും ഷർട്ടുമൊക്കെയിട്ട് മുറ്റത്തുള്ള മാവിന്റെ ചുവട്ടിൽ നില്കുവാണ്… പായസമായോന്ന് നോക്കാൻ പോയ അജയനെയും കാണുന്നില്ല….

 

കറുത്ത ഷർട്ടാണ് ഞാൻ ഇട്ടത്.. എന്തോ അന്നത്തെ ദിവസം കറുപ്പിനോടൊരു ഇഷ്ടം തോന്നി…… വെള്ളമുണ്ട് കൂടിയായപ്പോ കാണാനൊക്കെ കൊറച്ചു കൂടെ മെനയായെന്നാണ് രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോ കിട്ടിയ അഭിപ്രായം…… ആഹ് ഏതായാലും ഇങ്ങനെ വന്നത് നന്നായി സെറ്റ് സാരിയൊക്കെ ഉടുത്തു നല്ല മലയാളി മങ്കയായി ഒരുപാടെണ്ണം അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്…. ഒന്നെങ്കിൽ ചെക്കന്മാരെ വായി നോക്കാൻ അല്ലെങ്കിൽ പരുപാടികളിലൊന്നും തലകാണിക്കാതെ രക്ഷപ്പെട്ടു പോന്നവർ… അങ്ങനെ ഉള്ളവരാണ് പുറത്തുകൂടെ നടക്കുന്നവരിൽ അധികവും……… പക്ഷെ പറയാതിരിക്കാൻ വയ്യ.. മടി കാരണം പണിയൊന്നും ചെയ്യാത്ത ടീംസ് ആയത് കൊണ്ടു തന്നെ നെയ്മുറ്റിയ ശരീരം എന്നൊക്കെ വേണമെങ്കിൽ അതുങ്ങളെ വിശേഷിപ്പിക്കാം… അമ്മാതിരി സാധനങ്ങളാ എന്റെ മുൻപിലൂടെ നടക്കുന്നത്. .. ഇടക്കോരോനിന്റെയും നോട്ടമെന്നിലേക്ക് പാളി വീഴുന്നത് ഒരല്പം അഭിമാനത്തോടെ തന്നെ ഞാൻ നോക്കികണ്ടു…. നമ്മളുമൊട്ടും മോശമല്ലല്ലോ എന്നോർത്തിട്ടെ…..

 

ഓരോന്നാലോചിച്ചു നിന്നപ്പോളുണ്ട് തോമസേട്ടൻ നടന്നു വരുന്നത് കണ്ടത്… ആള്ക്കിന്ന് ലീവാണ്… സദ്യക്കുള്ള പരിപാടികൾ പുള്ളിയാണ് നോക്കി ചെയ്യുന്നത്….. എന്നെ കണ്ടത് കൊണ്ടാണെന്നു തോന്നുന്നു ആളൊരു ചിരിയോടെ എന്റെയടുക്കലേക്ക് വന്നു…

 

“ആദിയെന്താ ഇവിടെ നിൽകുന്നെ…. പരുപാടിക്ക് ഒന്നുമില്ലേ…?

 

വെറുതെ ചൊറിയും കുത്തി നിൽക്കുന്ന എന്നോട് പുള്ളി അന്വേഷിച്ചു…

 

“എന്തോന്ന് പരുപാടി തോമസേട്ടാ… നമുക്കതിനുള്ള കഴിവൊന്നുമില്ല….”

 

ഞാനൊരു ചിരിയോടെ ആളോട് പറഞ്ഞു…. ഉള്ളത് തന്നെയാണ് പറഞ്ഞത്… വല്ല ചിത്രവും വരയ്ക്കാനുള്ള മത്സരം വല്ലതുമുണ്ടായിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു…

 

“ആഹാ.. എന്നാ ഞാനങ്ങോട്ട് ചെല്ലട്ടെ.. പിടിപ്പതു പണിയുണ്ട്….”

 

ആളതും പറഞ്ഞൊരു പോക്കങ്ങു പോയി…..

 

“കുട്ടാ…!!!

 

തോമസേട്ടൻ പോയതും അജയനോടി വന്നു….

Leave a Reply

Your email address will not be published. Required fields are marked *