ചാരുലത ടീച്ചർ – 7 59അടിപൊളി  

 

പേടിയോടെ ചുറ്റിനും നോക്കി ഞാൻ പറഞ്ഞു

 

”താഴെത്തെ പാർക്കിങ്ങിൽ ഇല്ല…പിന്നെ നീയെന്തിനാ പേടിക്കണേ ഹെൽമെറ്റും വച്ചല്ലേ നീ ചാടിയത്…“

 

അവളൊരു ചിരിയോടെ പറഞ്ഞു…കേട്ടിട്ടെനിക്കും ചിരി വന്നിരുന്നു…വേറൊന്നുമല്ല ഞാനെന്തു പേടിച്ചാണ് ഹെൽമെറ്റ്‌ ഊരാത്തതെന്ന് എനിക്ക് മാത്രമല്ലെ അറിയൂ…..

 

താഴത്തു തന്നെയുള്ള ലിഫ്റ്റിനരികിൽ എത്തിയ ഞാനത് തുറന്നകത്തു കയറി

 

“12th ഫ്ലോർ….”

 

ഞാൻ ലിഫ്റ്റിനുള്ളിൽ കയറിയെന്ന് മനസിലായതും ചാരു പറഞ്ഞു….

 

“അല്ല നീയിപ്പോ എന്തിനാ എന്നെയിങ്ങോട്ട് വിളിച്ചത്…?

 

ഞാനൊരു സംശയത്തോടെ ചോദിച്ചു….മറുപടിയൊന്നും കിട്ടിയില്ല അപ്പുറത്തു നിന്ന്…….

 

”അല്ല നിന്റെ ഫ്രഡ് ഇല്ലേ അവിടെ…?

 

പെട്ടെന്ന് നീതുവിന്റെ കാര്യമോർത്തു ഞാൻ ചോദിച്ചു…

 

“ഇല്ല അവളിവിടെയില്ല…”

 

പതിഞ്ഞ സ്വരത്തിലവളത് പറഞ്ഞതും എന്റെയുള്ളിലൊരു ലഡ്ഡു പൊട്ടി..

 

“ആഹാ.. എന്നാപ്പിന്നിത് നേരത്തെ പറയണ്ടേ മോളെ…!

 

ഞാനതു പറഞ്ഞതും മറുവശത്തു നിന്നവളുടെ അടക്കിപ്പിടിച്ച ചിരി കേൾക്കാം

 

കാൾ കട്ട്‌ ചെയ്തു ഫോൺ പോക്കറ്റിലേക്ക് ഇട്ടുകൊണ്ട് ഞാൻ മുകളിലേക്ക് നോക്കി

 

“ 8,9,10….സ്പീഡ് കുറവാണല്ലോ…”

 

തലയൊന്ന് ചൊറിഞ്ഞുകൊണ്ട് ഞാൻ പിറുപിറുത്തു…തിടുക്കം കൊണ്ടാണെ….. പന്ത്രണ്ടാം നിലയിലെത്തി ലിഫ്റ്റിന്റെ വാതിലുകൾ മലർക്കേ തുറന്നതും ഞാൻ വെളിയിലേക്ക് തലയിട്ടു നോക്കി…. ആരെങ്കിലും പുറത്തുണ്ടോ എന്ന്…

 

പാതിരാത്രി ഈ സമയം ഏതെങ്കിലും ഒരുത്തൻ ഇങ്ങനെ പെൺപിള്ളേർ മാത്രം താമസിക്കുന്ന ഫ്ലാറ്റിൽ കയറിയിറങ്ങുന്നത് കണ്ടാൽ അതിന്റെ മോശം എന്റെ ചാരുവിനു തന്നെയാണ്…അതുകൊണ്ട് തന്നെ ഞാൻ ചുറ്റുപാടുമോന്ന് ശെരിക്കും വീക്ഷിച്ചു…

 

ആരും തന്നെ പുറത്തില്ലെന്ന് കണ്ടതും നീട്ടിപിടിച്ചൊരു നടത്തമായിരുന്നു…തേടി തേടി ഒടുക്കം ഞാനവളുടെ ഫ്ലാറ്റിന്റെ മുൻപിലെത്തി വാതിലിൽ തട്ടാൻ കൈയുയർത്തിയതും അകത്തുനിന്ന് കുറ്റിയെടുക്കുന്ന ശബ്ദം കേട്ടു…

 

ഓഹോ എന്നേക്കാൾ പ്ലാനിങ്ങാണ് പുള്ളിക്കാരിക്ക്..

 

വാതിൽ ഒരല്പം തുറന്നവൾ തലമാത്രം വെളിയിലേക്കിട്ടെന്നെ നോക്കി….

 

മുല്ലപ്പൂ പോലൊരു പെണ്ണ്…. അത് മാത്രേ ഞാൻ പറയു……

 

ചുണ്ടിൽ തത്തി കളിക്കുന്നൊരു ചിരിയോടെ അവളെന്നെ പുരികമുയർത്തി നോക്കി…

 

“അല്ല നീയെന്നെ ഇങ്ങനെ കാണാനാണോ വിളിച്ചേ…?

 

വെളിയിൽ തന്നെയെന്നെ നിർത്തി അടിമുടി സ്കാൻ ചെയ്യുന്നവളെ നോക്കി ഞാൻ ചോദിച്ചു…

 

“ഹ്മ്മ്…ഒന്ന് കാണണമെന്ന് തോന്നി…കണ്ടു…അപ്പൊ ശെരി ഗുഡ് നൈറ്റ്‌…”

 

എന്റെ ചോദ്യത്തിനുള്ള മറുപടിയും തന്നവൾ അകത്തേക്ക് കയറിപ്പോയി…

 

“ഏഹ്….. “

 

ഒന്നുമേ മനസിലാവാതെ ഞാനവിടെ നിന്ന് ചുറ്റിനും നോക്കി…കളിപ്പിക്കാൻ വേണ്ടി പറഞ്ഞതാണല്ലേ……..

 

വാതിലുപോലും പൂട്ടാതെ കയറി പോയവളെ നോക്കി ഞാൻ അകത്തേക്ക് കയറി…

 

“ഓഹോ.. ടീച്ചറപ്പോ വാതിലൊന്നും പൂട്ടാതെയാണോ കിടക്കാൻ പോണത്..?

 

തലയിൽ കമഴ്ത്തിയിരുന്ന ഹെൽമെറ്റ് ഊരി കയ്യിൽ പിടിച്ചുകൊണ്ടു ഞാൻ ചോദിച്ചു…എവിടെന്നു പെണ്ണിന് കേട്ട ഭാവമില്ല

 

“അതെ കൊറച്ചു വെള്ളം തരാവോ…?

 

എന്നെയൊന്നു മൈൻഡ് പോലും ചെയ്യാതെ സോഫയിൽ കേറിയിരുക്കുന്ന ചാരുവിനെ നോക്കി ഞാൻ പറഞ്ഞു…

 

“ആ ഫ്രിഡ്ജിലുണ്ട്…പോയി എടുത്തു കുടിച്ചോ.. “

 

ഏതോ ചവറു മാസികയുടെ പേജുകൾ മറിച്ചു നോക്കുന്നതിനിടയിലവൾ പറഞ്ഞു…

 

“ശ്ശെടാ…വിളിച്ചപ്പോ ഉള്ള ഭാവമല്ലല്ലോ ഇപ്പൊ.. “

 

പെട്ടന്നുള്ള യവളുടെ മാറ്റത്തിൽ സംശയം തോന്നിയ ഞാൻ ഒന്നും തിരിച്ചു പറയാൻ നില്കാതെ അടുക്കളയിലേക്ക് നടന്നു

 

ഫ്രിഡ്ജിൽ നിന്നൊരു കുപ്പി തണുത്ത വെള്ളമെടുത്തു അപ്പാടെ വായിലേക്ക് കമിഴ്ത്തുമ്പോളാണ് അടുക്കളയുടെ ഒരരികിലായി മൂടി വച്ചിരിക്കുന്ന കൊറച്ചു പാത്രങ്ങൾ എന്റെ കണ്ണിൽ തടഞ്ഞത്..

Leave a Reply

Your email address will not be published. Required fields are marked *