ചാരുലത ടീച്ചർ – 7 59അടിപൊളി  

 

ഞാനവളുടെ വയറു തടവിപറഞ്ഞതും ചാരുവെന്നേ കണ്ണുരുട്ടി നോക്കി….. ഹോ വയറിൽ പിടിച്ചത് ഇഷ്ടപ്പെട്ടു കാണില്ലായിരിക്കും….. ഞാനൊന്നുമറിയാത്തത് പോലെന്റെ കൈകൾ പിൻവലിച്ചു….

 

അതോടൊപ്പം തന്നെയെന്നെ നോക്കി പേടിപ്പിച്ച കണ്ണുകൾ ഒരല്പം ചുരുക്കി കൊണ്ടവളൊരു ചിരിയോടെ പാത്രമെടുക്കാൻ തിരിഞ്ഞു നടന്നു

 

“ഞാനും help ചെയ്യണോ…?

 

അവിടെനിന്നു തന്നെ ചുറ്റിനുമൊന്ന് കറങ്ങിനൊക്കികൊണ്ട് ഞാൻ ചോദിച്ചു…

 

“വോ വേണ്ട…ഇന്ന് നീയെന്റെ ഗസ്റ്റ് ആണ്…അതോണ്ട് പൊന്നുമോൻ പോയി ഹാളിലേക്കിരുന്നെ…”

 

രണ്ടു പ്ലെയ്റ്റുകൾ എടുത്തു കഴുകികൊണ്ടവൾ പറഞ്ഞു…ഹ്മ്മ് ഗസ്റ്റ് എങ്കിൽ ഗസ്റ്റ്‌….

 

അതും വിചാരിച്ചു ഞാൻ ഹാളിലേക്ക് നടന്നു…നല്ലൊന്നാന്തരം ഗ്ലാസ്സ് കൊണ്ടു പണിത തീൻ മേശക്ക് അരികിൽ കിടന്ന കാലി കസേരയിലേക്ക് ചാരിയിരുന്നു ഞാൻ ചുറ്റിനുമൊന്ന് നോക്കി…ഫുള്ളി ഫർണിഷ്ഡ് ആയ ഫ്ലാറ്റ് ആണ്…. ആവശ്യമുള്ള ഒട്ടുമിക്ക സാധനങ്ങളും ഒണ്ട് താനും…. എങ്ങനെയൊക്കെ നോക്കിയാലും രണ്ടു പേർക്ക് താമസിക്കാൻ ഇത്രയുമൊക്കെ സൗകര്യം ഒരാർഭാടം തന്നെയാണ്…ഓഹ് ചിലപ്പോ എന്റെ ടീച്ചർ റിച്ച് ആയത് കൊണ്ടായിരിക്കും…

 

“നീയെന്താടാ സീലിങ്ങിലേക്ക് നോക്കിയിരുന്നു സ്വപ്നം കാണുവാണോ…?

 

പെട്ടെന്നുള്ള ചാരുവിന്റെ ശബ്ദത്തിൽ ഞാനൊന്ന് ഞെട്ടിപ്പോയി…അത് നല്ലത് പോലവൾ കാണുകയും ചെയ്തു..

 

“ഓഹ് നീയായിരുന്നോ…പേടിച്ചു പോയല്ലോ…”

 

ഞാനൊന്ന് നെഞ്ച് തടവികൊണ്ടവളെ നോക്കി….

 

“പിന്നെ പിന്നേ…. ഇവിടിപ്പോ ഞാനല്ലാതെ വേറാര് വരാനാ…എന്താണ് മോനെ ബിരിയാണിയുടെ മണമടിച്ചു കിളിപോയോ.. “

 

അതും പറഞ്ഞവൾ രണ്ടു പ്ലെയ്റ്റും ബിരിയാണിയുടെ കാസറോളും മേശയിലേക്ക് വച്ചു..

 

“ഉവ്വ…. ഒരു ബിരിയാണി ഉണ്ടാക്കിയെന്ന് കരുതി ഇത്രയും ബിൽഡപ്പ് കൊടുക്കണോ മിസ്സേ…?

 

ഞാനവളെ നോക്കി പുച്ഛിച്ചുകൊണ്ട് കമിഴ്ത്തി വെച്ച രണ്ടു ഗ്ലാസുകൾ എടുത്തു നേരെ വച്ചു…. എന്റെ സംസാരം കേട്ടിട്ടും മറുതൊന്നും പറയാതെ പഴയയതേ ചിരിയോടെ ചാരു അടുക്കളയിലേക്ക് നടന്നു.. തിരികെ വരുമ്പോ ഒരു കയ്യിൽ സെവനപ്പിന്റെ ഒരു കുപ്പിയും മറുകയ്യിൽ ബീഫിന്റെ പാത്രവും ഉണ്ടായിരുന്നു…

 

എനിക്കരികിൽ വന്നിരുന്നവൾ ഒരു പ്ലെയ്റ്റ് എടുത്തെന്റെ മുൻപിലേക്ക് വച്ചു…

 

“അതേ കൊറച്ചു മതീട്ടോ…”

 

അവളുടെ മറ്റും ഭാവവും കണ്ടു ഞാൻ പറഞ്ഞു…ഒന്നാമത് രാത്രി കഴിഞ്ഞു പോരാഞ്ഞിട്ട് വല്യ വിശപ്പുമില്ല..

 

“അതൊന്നും പറഞ്ഞിട്ട് കാര്യമില്ല.. ഞാൻ തരും നീയത് മുഴുവൻ തിന്നുകയും ചെയ്യും..”

 

എന്നൊരു കട്ടായവും പറഞ്ഞു ചാരു മൂന്നാല് തവി ആവി പറക്കുന്ന ബിരിയാണി എന്റെ പാത്രത്തിലേക്ക് തട്ടി…റൈസ് കൊണ്ടു പകുതി പ്ലെയ്റ്റ് നിറഞ്ഞതും കാസറോളിന്റെ അടിയിൽ നിന്നവൾ നല്ല വലിപ്പമുള്ള രണ്ടു കഷ്ണം ബീഫും എടുത്തിട്ടു….. ഇതെല്ലാം കണ്ട ഞാനവളെയൊന്നു തറപ്പിച്ചു നോക്കിയതും ബീഫ് കറി ഇളക്കിയെടുക്കുന്നതിനിയിലവൾ സ്വന്തം കൈ മുട്ടു കൊണ്ടെന്റെ കവിളിൽ തട്ടി…

 

“മുഴുവൻ കഴിച്ചിട്ടേ നീയിവിടുന്ന് എണീക്കു…”

 

“ഇത് മുഴുവൻ കഴിച്ചാൽ എങ്ങനാ ശെരിയാവാ…എനിക്ക് വീട്ടിൽ പോകാനുള്ളതല്ലേ…ബിരിയാണി കഴിച്ചു കഴിഞ്ഞു വണ്ടിയോടിക്കാനൊക്കെ നല്ല ബുദ്ധിമുട്ട…ഷീണം വരും.. “

 

“അച്ചോടാ…സാരോല്ല.. നമുക്ക് ക്ഷീണമൊക്കെ മാറ്റിയിട്ടു പതിയെ പോയാൽ മതി…നിന്റെയൊക്കെ സ്വഭാവം വച്ചു മതില് ചാടി പോന്നതാവാനെ വഴിയുള്ളു വീട്ടിൽ നിന്ന്.. അപ്പൊ പിന്നെ കൊറച്ചു ലേറ്റ് ആയി പോയാലും പ്രശ്നമില്ല…”

 

എന്റെ മനസ്സ് വായിച്ചെന്നത് പോലവൾ പറഞ്ഞുകൊണ്ട് അടുത്തുള്ള കസേരയിലേക്കിരുന്നു…അവൾക്കുള്ള ബിരിയാണിയും കറിയും പാത്രത്തിലേക്ക് ആക്കിയ ശേഷം കഴിക്കടാ എന്നൊരു ഭാവത്തിലെന്നെ നോക്കി ചിരിച്ചു…

 

പിന്നെ ഞാനൊന്നും പറയാൻ നിക്കാതെ മെല്ലെ മെല്ലെ കഴിക്കാൻ തുടങ്ങി…അവളോട് പറഞ്ഞു ജയിക്കാൻ പറ്റില്ല അത് തന്നെ കാരണം…അതിലും ബേധം ഈ ബിരിയാണി മുഴുവൻ തിന്നു തീർക്കുന്നതാണ്…

Leave a Reply

Your email address will not be published. Required fields are marked *