ചാരുലത ടീച്ചർ – 7 59അടിപൊളി  

 

അവനെന്നെ നോക്കി ചോദിച്ചു

 

”ഇല്ല…“

 

”ആഹ് അപ്പൊ ജാഡ തന്നെ…ആണുങ്ങളെല്ലാം അത് തന്നാ പറയണെ…“

 

”ഒന്ന് പോടാ ജാഡ ആണെങ്കിൽ പിന്നെന്തിനാ അവള് വന്നു നമ്മളോട് മിണ്ടിയത്…“

 

ഉള്ളിലപ്പോ തോന്നിയ സംശയം ഞാൻ പറഞ്ഞു

 

”അത് തന്നെയാണ് എനിക്കും മനസിലാവാത്തത്…എന്തായാലും ഒന്നൊറപ്പാ..അവളിങ്ങോട്ട് വന്നു മുട്ടണമെങ്കിൽ അതിനുതക്കതായ എന്തെങ്കിലുമൊരു കാരണം കാണാതിരിക്കില്ല….നമുക്ക് നോക്കാം എവടെ വരെ പോകുമെന്ന്…“

 

ഓരോന്ന് പറഞ്ഞിരുന്നപ്പോളേക്കും ഓരോരുത്തരായി ക്ലാസ്സിനു വെളിയിലേക്ക് ഇറങ്ങി തുടങ്ങിയിരുന്നു

 

പിന്നൊന്നും നോക്കാതെ ഞങ്ങളും ഇറങ്ങി ക്യാന്റീനിലേക്ക് വിട്ടു….പൊറോട്ടയും ചിക്കൻകറിയും കഴിച്ചു പാതിയായപ്പോളേക്കും ഞങ്ങൾക്ക് മുൻപിലെ കസേരയിലേക്കൊരാൾ ഓടിവന്നിരുന്നു…ആരാണെന്ന് മുഖമുയർത്തി നോക്കിയ ഞങ്ങൾ കണ്ടത് കയ്യിലൊരു ഫോണും പിടിച്ചു ചിരിച്ചു കൊണ്ടു നിൽക്കുന്ന ദക്ഷയെ ആണ്…

 

ഇവളെന്താ ഇവിടെയെന്ന ഭാവത്തിൽ അജയനെന്നെ നോക്കി…എന്റെ മുഖത്തും അതേ ഭവമാണെന്ന് കണ്ടതും അവനൊന്നും കൂടുതൽ പറയാൻ നിൽക്കാതെ പ്ലെയ്റ്റിലേക്ക് തലതാഴ്ത്തി ഇരുന്നു..

 

ഞാൻ മുൻപ്പിലിരിക്കുന്നവളെ എന്താണെന്ന ഭാവത്തിൽ നോക്കി…

 

“എന്താ ആദി ഞാനിവിടെ ഇരിക്കുന്നത് കൊണ്ടെന്തെങ്കിലും പ്രശ്നമുണ്ടോ…?

 

എന്റെ നോട്ടം കണ്ടവൾ ചോദിച്ചു

 

”ഏയ്യ് എന്ത് പ്രശ്നം….താനിങ്ങനെ വെറുതെയിരിക്കാതെ എന്തെങ്കിലുമൊക്കെ ഓർഡർ ചെയ്യ്…“

 

ഞാനവളെ നോക്കി ചിരിയോടെ പറഞ്ഞു അത് കേട്ടതെ സന്തോഷത്തോടെയവൾ ചുറ്റിനും കണ്ണോടിച്ചു…തോമസേട്ടനെയാണാ കണ്ണുകൾ തിരയുന്നത്…

 

”തോമസേട്ടാ ഒരു പ്ലെയ്റ്റ് പൊറാട്ടയും ചിക്കനും…“

 

അടുക്കളഭാഗത്തായി നിൽക്കുന്ന പുള്ളികാരനെ ഞാൻ കൈയുയർത്തി വിളിച്ചു പറഞ്ഞു….

 

”താൻ കഴിക്കില്ലേ പൊറോട്ട…?

 

അവളെനോക്കി ഞാൻ ചോദിച്ചു…മറുപടിയായിയൊരു ചിരിയോടെ തലയനക്കുക മാത്രമാണവൾ ചെയ്തത്….എന്താണിവിടെ സംഭവിക്കുന്നതെന്ന് മനസിവാതെയിരിക്കുന്ന അജയനെ ഞാനൊന്ന് ഒളികണ്ണിട്ടു നോക്കി ചിരിച്ചു…പക്ഷെയാ ചിരിയുടെ അർത്ഥം മാത്രമാ മണ്ടനു മനസിലായില്ല…

 

“എന്നാടാ മൈരെ…”

 

ഒരല്പം അടുത്തേക്ക് ചേർന്നിരുന്നുകൊണ്ടവൻ ചോദിച്ചു….

 

“wait and see മോനെ….”

 

ചുണ്ടുകടിചൊന്നവനെ നോക്കി ഞാൻ പറഞ്ഞു…അപ്പോളേക്കും അവൾക്കുള്ള സാധനവും എത്തിയിരുന്നു..പിന്നെ ഞാനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഓരോന്ന് പറഞ്ഞു ബാക്കി കഴിക്കാൻ തുടങ്ങി…ആളൊരു വായാടി ടൈപ്പ് ആണ് പക്ഷെ എപ്പോളുമില്ല താനും..അജയനാണേൽ അണ്ണാക്കിൽ പിരിവെട്ടിയത് പോലിരുന്നു ഞങ്ങളുടെ സംസാരം ശ്രദ്ധിക്കുന്നുണ്ട്…എന്റെ മനസ്സിൽ എന്താണെന്നറിയാതെ അവളോട് ചാടി കേറി സംസാരിക്കാൻ അവനൊരു വിഷമം അതാണ് കാരണം…

 

കഴിച്ചു കഴിഞ്ഞതും ഞങ്ങൾ മൂന്നും ബില്ലടക്കാൻ വേണ്ടി തോമസേട്ടന്റെ അടുത്തേക്ക് ചെന്നു…പുള്ളിയാണേൽ മൂന്ന് പേർക്കുള്ളതും ഒരുമിച്ചാക്കിയാണ് ബില്ല് തന്നത്…ഞാനത് വാങ്ങി നോക്കി പോക്കറ്റിൽ നിന്ന് ഫോൺ എടുക്കാൻ തുനിഞ്ഞതും അടുത്തു നിന്ന ദക്ഷ കയ്യിൽ പിടിച്ചിരുന്നയൊരു അഞ്ഞൂറിന്റെ നോട്ടെടുത്തു അയാൾക് നീട്ടി

 

“ഏയ്‌ എന്തായിത്…ഞാൻ കൊടുമായിരുന്നല്ലോടി…!

 

ഞാനവളെ നോക്കി പറഞ്ഞു…

 

”ഇല്ലെടാ ഇന്നത്തെ ചിലവ് ഞാൻ എടുക്കാം…ഒന്നുവല്ലേലും നമ്മള് ഫ്രഡ്സ് ആയതല്ലേ…“

 

അവളൊരു നിറഞ്ഞ ചിരിയോടെ പറഞ്ഞു….അജയന്റെ കണ്ണുകളപ്പോളും എന്നിലും അവളിലുമായി പറന്നു നടക്കുവാണ്….

 

”ഹ്മ്മ് ശെരി ശെരി വാ…“

 

ഞാനവരെയും കൂട്ടി വെളിയിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോളാണ് പെട്ടെന്നെവിടെ നിന്നോ ചാരുലത എന്റെ മുൻപിലേക്ക് വന്നത്…അപ്രതീക്ഷിതമായുള്ളയാ വരവിൽ ഞാനൊന്ന് ഞെട്ടിപ്പോയി…പിറകിൽ ദക്ഷ നിൽപ്പുണ്ട്…ചാരുവിന്റെ കണ്ണുകളൊന്നവളെയുഴിഞ്ഞ ശേഷം എനിക്ക് നേരെ നീണ്ടു…

Leave a Reply

Your email address will not be published. Required fields are marked *