ചാരുലത ടീച്ചർ – 7 59അടിപൊളി  

 

പക്ഷെ എന്റെയെല്ലാ പ്രതീക്ഷകളെയും തെറ്റിച്ചു കൊണ്ടവളുടെ മുഖമാകമാനം വിഷമം കൊണ്ട് നിറഞ്ഞു.. തലക്ക് മുകളിൽ കത്തി നിൽക്കുന്ന LED ബൾബിന്റെ പ്രകാശത്തിൽ ഞാൻ ശെരിക്കും കണ്ടു തിളങ്ങിതുടങ്ങിയ കണ്ണുനീർ തുള്ളികളാൽ നിറഞ്ഞ ചാരുവിന്റെ കണ്ണുകളെ…. ദൈവമേ ഇവളിത്രക്ക് ലോല ഹൃദയ ആയിരുന്നോ…

 

ഞാൻ എന്നോട് തന്നെ ചോദിച്ചു പോയി….. ഈ പെണ്ണിന്റെ കണ്ണു ഞാൻ കാരണം നിറഞ്ഞാൽ അത് വലിയൊരു അപരാതാമായി പോകുമെന്ന് എനിക്കറിയാം…

 

പിന്നൊന്നും പറയാൻ നിൽക്കാതെ ഞാൻ കാറ്റുപോലെ പാഞ്ഞു ചെന്നവളെ ഇറുകെ പുണർന്നു….. പെട്ടെന്നുള്ളെയാ പ്രവർത്തിയിൽ പേടിച്ചവൾ പിറകിലേക്ക് മാറാൻ നോകിയെങ്കിലും ഒരു തരി പോലും അനങ്ങാൻ സമ്മതിക്കാതെ ഞാനവളെ കെട്ടിപിടിച്ചെങ്ങനെ നിന്നു….

 

“ഒരുപാട് ഇഷ്ടായിട്ടോ…. “

 

അവളുടെ ചെവിയിൽ ചുണ്ടുകൾ ചേർത്തുഞാൻ പറഞ്ഞു………..

 

കളഞ്ഞു പോയതെന്തോ തിരികെ കിട്ടിയതു പോലവളെന്നെ മുഖമുയർത്തി നോക്കി….

 

“ഏഹ്…നീ കരയുവാണോ ചിരിക്കുവാണോ..?

 

നിറഞ്ഞ കണ്ണുകളും ചിരിക്കുന്ന ചുണ്ടുകളുമായി എന്റെ മുഖത്തേക്ക് നോക്കി നില്കുന്നവളെ ഞാനും നോക്കി….

 

“ഞാൻ.. പെട്ടന്ന്…ഞാനിങ്ങനെ ഒന്നുമല്ല ഉദേശിച്ചേ….. പക്ഷെ നീയങ്ങനെ പെട്ടെന്ന് പറഞ്ഞപ്പോ…. “

 

എന്തൊക്കെയോ വിക്കി പെറുക്കി പറയാൻ ശ്രമിക്കുന്ന എന്റെ ടീച്ചറെ നോക്കി നിൽക്കാനേ എനിക്കപ്പോ കഴിഞ്ഞുള്ളു…. ഇത്ര നിസ്സാരമായ ഒരു കാരണത്തിന് ഇവളിത്രയും വിഷമിച്ചോ… അതായിരുന്നു എന്റെ മനസ്സ് നിറയെ…

 

“ഞാനെന്തു പറഞ്ഞെന്ന്…കൊഴപ്പമില്ല എന്ന് പറഞ്ഞതിനാണോ ചാരു നീയിങ്ങനെ ഈ കണ്ണും നിറച്ചു നില്കുന്നത്…അയ്യേ…മോശം ആണേ ഇതൊക്കെ….. ഒന്നുവല്ലേലും നീയെന്റെ ടീച്ചർ അല്ലേടി…എന്നേക്കാൾ പക്വത ഉള്ളവളല്ലേ…എന്നിട്ടു നിന്ന് പിള്ളേരെപ്പോലെ മോങ്ങുന്നത് നോക്കിക്കേ…”

 

അവളുടെ പുറത്തു മെല്ലെ തട്ടിക്കൊണ്ടു ഞാൻ പറഞ്ഞു.. വെറുതെ…അവളെയൊന്ന് ആശ്വസിപ്പിക്കാൻ വേണ്ടി…. എന്റെ ടീച്ചറെക്കുറിച്ചു ഞാനിങ്ങനെ ഓരോന്ന് പഠിച്ചു വരുന്നതല്ലേ ഉള്ളു…..

 

എന്തോ എന്റെ വാക്കുകൾ കേൾക്കാൻ കാത്തു നിന്നത് പോലവളെന്റെ നെഞ്ചിലേക്ക് തലച്ചേർത്തു നിന്നു…. ഒരല്പം കഴിഞ്ഞിട്ടും പെണ്ണതേ നിൽപ്പ് തന്നെയാണ്.. ഇനി പിണങ്ങി നില്കുന്നതാണോ…

 

ഞാനൊരല്പം മുഖം താഴ്ത്തി നോക്കി.. പക്ഷെ പെണ്ണിന്റെ അഴിച്ചിട്ട മുടി കാരണം അവളുടെ മുഖമെനിക്ക് ശെരിക്കും കാണാൻ പറ്റുന്നില്ല…ഞാനൊരു കൈ കൊണ്ടവളുടെ മുഖത്തേക്ക് വീണു കിടക്കുന്ന മുടിയെല്ലാം വാരി ചുറ്റി ചെവിക്ക് പിറകിലേക്ക് മാറ്റി വെച്ചു…കുളിയൊക്കെ കഴിഞ്ഞുള്ള നിൽപ്പാണ്

 

“അതേ.. എന്നാലും നീയെന്തിനാടി ഈ പാതിരാത്രിക്ക് ബിരിയാണിയും ബീഫും ഉണ്ടാക്കിയത്…?

 

കണ്ണുകളടച്ചു എന്റെ നെഞ്ചോരം ചേർന്നു നിൽക്കുന്നവളെ നോക്കി ഞാൻ ചോദിച്ചു.. ചുമ്മാ അറിയാനൊരു ആഗ്രഹം….

 

“അത് വെറുതെ…ഇന്ന് നിത്യ വരുന്നില്ലെന്ന് പറഞ്ഞപ്പോ എനിക്കൊരാഗ്രഹം സ്പെഷ്യൽ ആയിട്ട് ന്തേലുമൊക്കെ ഉണ്ടാക്കാൻ…അതാ ഞാൻ…”

 

എന്റെ മുഖത്തേക്ക് തലയുയർത്തി നോക്കിയവൾ വളരെ നിഷ്കളങ്കമായി പറഞ്ഞു…

 

“എന്നാപ്പിന്നെ ബിരിയാണി മാത്രം പോരായിരുന്നോ…?

 

“ഏയ്യ് അത് ശെരിയാവില്ല…എങ്ങാനും കുക്കിംഗ്‌ പാളി പോയാലോ എന്ന് കരുതിയ ബാക്കി വന്ന ബീഫ് എടുത്തു കറി വെച്ചത്…”

 

വളരെ ബുദ്ധിപരമായി ചിന്തിച്ചയെന്റെ ടീച്ചറെ ഞാനൊരു നിമിഷം അങ്ങനെ തന്നെ നോക്കി നിന്നു….. അപ്പൊ പുള്ളിക്കാരി എന്ത് പ്ലാൻ ചെയ്താലും അതിനോട് ബാക്കപ്പ് പ്ലാനും കൂടെ കാണുമല്ലേ…

 

“നിനക്ക് വിശക്കുന്നുണ്ടോ…വാ ഞാൻ എടുത്തു തരാം.. “

 

പെട്ടെന്നെന്തോ ഓർത്തെന്നവണ്ണം എന്റെ നെഞ്ചിൽ നിന്നകന്നു മാറിക്കൊണ്ടവൾ പറഞ്ഞു….

 

“വലിയ വിശപ്പ് ഒന്നുമില്ല.. ന്നാലും ആ ബിരിയാണിയുടെ മണമടിച്ചപ്പോ…എവിടെയൊക്കെയോ ചെറുതായി വിശപ്പ് വരുന്നത് പോലെ…”

Leave a Reply

Your email address will not be published. Required fields are marked *