ചാരുലത ടീച്ചർ – 7 42അടിപൊളി  

 

വേഗന്ന് തന്നെ ഇരുന്നിടത്തു നിന്നെണീറ്റു വന്നെനിക്ക് നേരെ കൈ നീട്ടികൊണ്ടവൾ പറഞ്ഞു….അരുതാത്തതെന്തോ കണ്ടത് പോലെ ആ ക്ലാസ്സ്‌ മുറിയിലെ ഒട്ടുമിക്ക ചെക്കന്മാരും പെണ്ണുങ്ങളും ഞങ്ങളിരുവരെയും മാറിമാറി നോക്കുന്നുണ്ട്…ചിലരുടെ കണ്ണിൽ അത്ഭുതമാണെങ്കിൽ മറ്റു ചിലരിൽ അസൂയയുടെ കണങ്ങൾ……പക്ഷെ രണ്ടിലും പിടിതരാതെ മറ്റൊരു കൂട്ടം പെണ്ണുങ്ങളിൽ പുച്ഛവും….ആകെപ്പാടെ എനിക്ക് കൺഫ്യൂഷനായി…കൈ കൊടുക്കണോ വേണ്ടയോ……….പക്ഷെ എന്റെയുള്ളിൽ നിന്നൊരു അലാറം മണി അടിക്കുന്നത് പോലെ….ഞാൻ ചിലപ്പോ അവളുടെ കയ്യിൽ പിടിക്കുന്ന നിമിഷം തന്നെ ചാരു കയറി വന്നാൽ….സംഭവിച്ചു കൂടായികയില്ല……അങ്ങനെയൊരു ക്‌ളീഷേ പിണക്കത്തിലേക്ക് എന്റെ കഥ മാറ്റിയെഴുതാൻ താല്പര്യമില്ലാത്തത് കൊണ്ടു തന്നെ ഞാനാരുമറിയാതെ അജയന്റെ കാലിൽ തോണ്ടി….കൊല്ലം കുറച്ചയല്ലോ അവനെന്റെ കൂടെ നടക്കുന്നു..അപ്പൊ സ്വാഭാവികമായും ഒരു നോട്ടത്തിന്റെയും തൊണ്ടലിന്റെയും അർത്ഥം അവനു മനസിലാകും…അല്ലെങ്കിൽ ഇതുപോലെ കോഡ് ഭാഷ ഉപയോഗിക്കാൻ ആണുങ്ങളെ കഴിഞ്ഞിട്ടേ വേറെയാരുമുള്ളു….

 

“ഹായ് ഞാൻ അജയൻ…സ്നേഹം കൂടുതൽ തോന്നുന്നവർ അജു എന്ന് വിളിക്കും…”

 

എല്ലാം മനസിലായത് പോലെ ചാടി എണീറ്റവൻ എനിക്ക് നേരെ നീട്ടിപ്പിടിച്ച വെള്ളപ്പാറ്റയുടെ കൈയിൽ പിടിച്ചു…പക്ഷെ ഞാൻ വിചാരിച്ചത് പോലവളുടെ മുഖത്തൊരു അനിഷ്ടഭവമൊന്നുമില്ല…ഇനിയിപ്പോ ഞങ്ങളുടെ തിയറി തെറ്റിയതാണോ…ഏയ്‌…

 

“ഹായ്…നിങ്ങൾ രണ്ടു പേരും നല്ല കൂട്ടാണെന്ന് തോന്നുന്നല്ലോ..”

 

അവന്റെ കൈ പിടിച്ചു കുലുക്കികൊണ്ടവൾ ചോദിച്ചു….

 

“പിന്നേയ്….ചെറുപ്പം മുതലുള്ള കൂട്ടാ…!

 

അവനെന്നെയൊന്ന് നോക്കി പറഞ്ഞു…അവസാനമുള്ളയാ പറച്ചിലിനെവിടെയോ ഒരു കുത്തല് ഫീൽ…ഏയ്‌ തോന്നിയതാവും….

 

”അപ്പൊ വീടും അടുത്തു തന്നെ ആവുമല്ലേ…?

 

ഈ പുല്ലത്തിക്ക് മതിയായില്ലേ…റേഷൻ കാർഡിന്റെ കോപ്പി കൂടെ കൊടുത്താലേ പോകുവൊള്ളെന്ന് തോന്നുന്നു….

 

ഞാൻ നിന്നു പല്ല് കടിക്കുന്നത് കണ്ടാണ് അജയനവളെയെന്തോ പറഞ്ഞു വിട്ടത്…ശെരി പിന്നെ കാണാമെന്നു പറഞ്ഞവളും വന്ന വഴി പോയി

 

“വന്നു വന്നു നിനക്കിപ്പോ ഒരൊറ്റ പെണ്ണുങ്ങളെയും കണ്ണിനുപിടിക്കുന്നില്ലല്ലോ മോനെ കുട്ടാ.. “

 

എന്തോ വലിയ കാര്യം കണ്ടുപിടിച്ചത് പോലെയവൻ പറഞ്ഞു…പക്ഷെ ഞാനൊന്നും തിരിച്ചു പറഞ്ഞില്ല…മനസ്സിപ്പഴും അവന്റെ വാക്കുകളിൽ കുടുങ്ങി കിടക്കുന്നത് പോലെ….നേരാണ്…ഇപ്പൊ വന്നിട്ട് പോയവളോട് എനിക്കിത്ര ഇഷ്ടക്കേട് തോന്നേണ്ട ഒരാവശ്യവുമില്ല…പക്ഷെ ഉള്ളിലെവിടെയും മറ്റൊരു പെണ്ണിനോടും താല്പര്യവും തോന്നുന്നില്ല….

 

ഓരോന്നാലോചിച്ചിരിക്കുമ്പോ ആണ് ചാരു ക്ലാസ്സിലേക്ക് കയറി വന്നത്…ഇന്നൊരിളം നീല കളർ കോട്ടൺ സാരിയാണ്….വലിയ ആർഭാടമൊന്നും തോന്നിക്കുന്നുമില്ല കയ്യിലെന്നുമണിയുന്ന വാച്ചും നെറ്റിയിലൊരു നീല പൊട്ടും കാതിൽ കമ്മലും കഴുത്തിലൊരു നൂല് പോലുള്ളൊരു ചെയിനും…കഴിഞ്ഞു അത്രയേ ഉള്ളു…ഇത്ര സിംപിൾ ആയി ഒരുങ്ങിയിറങ്ങിയിട്ടും ഭംഗിയുടെ കാര്യത്തിലൊരു കോട്ടവും സംഭവിച്ചിട്ടില്ല…ഇനിയിപ്പോ പ്രേമം തലക്ക് പിടിച്ചിട്ടെനിക്ക് തോന്നുന്നതാണൊന്ന് പോലുമെനിക്ക് തോന്നിപ്പോയി….

 

പക്ഷെ ഇടക്ക് ഞാൻ ശ്രദിച്ചു….ഇന്നലത്തേത് പോലെയല്ല ഇന്ന്…ഞാനിരുന്ന ഭാഗത്തേക്ക്‌ കണ്ണു തെറ്റിപ്പോലും നോട്ടമെത്താതിരിക്കാൻ അവള് ശ്രദ്ധിക്കുന്നത് പോലെ…അതികം താമസിക്കാതെ തന്നെയവൾ അന്നത്തെ ഭാഗങ്ങളെല്ലാം ക്ലിയർ ചെയ്തിറങ്ങി പോയി….ഉള്ളിലെവിടെയോ ഒരു നോവുണർന്നത് പോലെ….എന്തിനാണെന്ന് ചോദിച്ചാൽ വ്യക്തമായൊരുത്തരമില്ല….

 

എങ്ങനെയൊക്കെയോ ഞാനൊരുവിധം ഉച്ചവരെ ക്ലാസ്സിൽ പിടിച്ചിരുന്നു….

 

“അല്ലെടാ ഇവിടെയീ മറ്റു കോളേജിലെ പോലെ ഫ്രഷേഴ്‌സിന് വേണ്ടി പരുപാടി ഒന്നുമില്ലേ…?

 

എന്റെയീ ശോകം മൂഡ് കണ്ടെന്നവണ്ണം അജയൻ ചോദിച്ചു…സംഭവം നേരാണല്ലോ…പരുപാടികളെകുറിച്ചൊന്നും പറഞ്ഞു കേട്ടില്ല ഇതുവരെ…എനിക്കും സംശയമായി….

 

പിന്നെ ക്ലാസ്സിൽ തന്നെ പരിചയം തോന്നിച്ച രണ്ടു പേരുടെയെടുത്തേക്ക് അജയൻ ചാരപണിയുമായി വിവരങ്ങൾ ചോർത്താൻ വേണ്ടി പോയി…പതിനഞ്ചു മിനിറ്റോളം കഴിഞ്ഞാണവൻ തിരിച്ചെത്തിയത്….

 

”എന്തായി…?

 

പോയ കാര്യമറിയാൻ വേണ്ടി ഞാൻ ചോദിച്ചു

 

“ഇല്ലെടാ നമ്മള് വിചാരിക്കുന്നത് പോലുള്ള പരുപാടിയൊന്നും ഈ കൊല്ലമില്ല….”

 

“ഇല്ലേ…അതെന്ത് പറ്റി…?

 

”അഹ്….കഴിഞ്ഞ കൊല്ലം ഇതുപോലൊരു പരുപാടി നടത്തീട്ട് അവസാനം പോലീസ്കാർ വേണ്ടി വന്നു എല്ലാരേയും പിരിച്ചു വിടാൻ….മറ്റേ പരുപാടി ഇല്ലേ…ഹര ഹര മഹാരാജാസ്…അത് തന്നെ ആണിവിടെയും പ്രശ്നം…“

 

”ഓഹ് അങ്ങനെ…ന്തായാലും നന്നായി….“

 

അതും പറഞ്ഞു ഞാനവിടെ താടിക്ക് കയ്യും കൊടുത്തിരുന്നു

 

”പിന്നെയാ പെണ്ണോണ്ടല്ലോ…ദക്ഷ…അവളെക്കുറിച്ചും അന്വേഷിച്ചു..“

 

”എന്ത്….?

 

“എടാ പെണ്ണ് കൊറച്ചു കൂടിയ ഇനമാ…”

 

അവൻ ചുറ്റിനും നോക്കി രഹസ്യമായി പറഞ്ഞു….കൂടിയ ഇനമൊ…

 

“മനസിലായില്ല…”

 

“ടാ പൊട്ടാ..ഇവിടെയിരിക്കണ പകുതി പെണ്ണുങ്ങൾക്കു പോലും അവളെ വല്യ ഇഷ്ടമല്ല…കാശിന്റെ കഴപ്പ് ആവോളമുണ്ടെന്ന കേട്ടത്…പോരാത്തതിന് നല്ല പഠിപ്പിയും…ഇതൊക്കെ പോട്ടെന്നു വെക്കാം പക്ഷെ ഈ ക്ലാസ്സിലവൾ നമ്മളോട് അല്ലാണ്ട് വെറുതെങ്കിലും ഒരെണ്ണത്തിനോട് സംസാരിക്കുന്നത് കണ്ടിട്ടുണ്ടോ..?

 

അവനെന്നെ നോക്കി ചോദിച്ചു

 

”ഇല്ല…“

 

”ആഹ് അപ്പൊ ജാഡ തന്നെ…ആണുങ്ങളെല്ലാം അത് തന്നാ പറയണെ…“

 

”ഒന്ന് പോടാ ജാഡ ആണെങ്കിൽ പിന്നെന്തിനാ അവള് വന്നു നമ്മളോട് മിണ്ടിയത്…“

 

ഉള്ളിലപ്പോ തോന്നിയ സംശയം ഞാൻ പറഞ്ഞു

 

”അത് തന്നെയാണ് എനിക്കും മനസിലാവാത്തത്…എന്തായാലും ഒന്നൊറപ്പാ..അവളിങ്ങോട്ട് വന്നു മുട്ടണമെങ്കിൽ അതിനുതക്കതായ എന്തെങ്കിലുമൊരു കാരണം കാണാതിരിക്കില്ല….നമുക്ക് നോക്കാം എവടെ വരെ പോകുമെന്ന്…“

 

ഓരോന്ന് പറഞ്ഞിരുന്നപ്പോളേക്കും ഓരോരുത്തരായി ക്ലാസ്സിനു വെളിയിലേക്ക് ഇറങ്ങി തുടങ്ങിയിരുന്നു

 

പിന്നൊന്നും നോക്കാതെ ഞങ്ങളും ഇറങ്ങി ക്യാന്റീനിലേക്ക് വിട്ടു….പൊറോട്ടയും ചിക്കൻകറിയും കഴിച്ചു പാതിയായപ്പോളേക്കും ഞങ്ങൾക്ക് മുൻപിലെ കസേരയിലേക്കൊരാൾ ഓടിവന്നിരുന്നു…ആരാണെന്ന് മുഖമുയർത്തി നോക്കിയ ഞങ്ങൾ കണ്ടത് കയ്യിലൊരു ഫോണും പിടിച്ചു ചിരിച്ചു കൊണ്ടു നിൽക്കുന്ന ദക്ഷയെ ആണ്…

 

ഇവളെന്താ ഇവിടെയെന്ന ഭാവത്തിൽ അജയനെന്നെ നോക്കി…എന്റെ മുഖത്തും അതേ ഭവമാണെന്ന് കണ്ടതും അവനൊന്നും കൂടുതൽ പറയാൻ നിൽക്കാതെ പ്ലെയ്റ്റിലേക്ക് തലതാഴ്ത്തി ഇരുന്നു..

Leave a Reply

Your email address will not be published. Required fields are marked *