ചാരുലത ടീച്ചർ – 7 42അടിപൊളി  

 

ഞാൻ മുൻപ്പിലിരിക്കുന്നവളെ എന്താണെന്ന ഭാവത്തിൽ നോക്കി…

 

“എന്താ ആദി ഞാനിവിടെ ഇരിക്കുന്നത് കൊണ്ടെന്തെങ്കിലും പ്രശ്നമുണ്ടോ…?

 

എന്റെ നോട്ടം കണ്ടവൾ ചോദിച്ചു

 

”ഏയ്യ് എന്ത് പ്രശ്നം….താനിങ്ങനെ വെറുതെയിരിക്കാതെ എന്തെങ്കിലുമൊക്കെ ഓർഡർ ചെയ്യ്…“

 

ഞാനവളെ നോക്കി ചിരിയോടെ പറഞ്ഞു അത് കേട്ടതെ സന്തോഷത്തോടെയവൾ ചുറ്റിനും കണ്ണോടിച്ചു…തോമസേട്ടനെയാണാ കണ്ണുകൾ തിരയുന്നത്…

 

”തോമസേട്ടാ ഒരു പ്ലെയ്റ്റ് പൊറാട്ടയും ചിക്കനും…“

 

അടുക്കളഭാഗത്തായി നിൽക്കുന്ന പുള്ളികാരനെ ഞാൻ കൈയുയർത്തി വിളിച്ചു പറഞ്ഞു….

 

”താൻ കഴിക്കില്ലേ പൊറോട്ട…?

 

അവളെനോക്കി ഞാൻ ചോദിച്ചു…മറുപടിയായിയൊരു ചിരിയോടെ തലയനക്കുക മാത്രമാണവൾ ചെയ്തത്….എന്താണിവിടെ സംഭവിക്കുന്നതെന്ന് മനസിവാതെയിരിക്കുന്ന അജയനെ ഞാനൊന്ന് ഒളികണ്ണിട്ടു നോക്കി ചിരിച്ചു…പക്ഷെയാ ചിരിയുടെ അർത്ഥം മാത്രമാ മണ്ടനു മനസിലായില്ല…

 

“എന്നാടാ മൈരെ…”

 

ഒരല്പം അടുത്തേക്ക് ചേർന്നിരുന്നുകൊണ്ടവൻ ചോദിച്ചു….

 

“wait and see മോനെ….”

 

ചുണ്ടുകടിചൊന്നവനെ നോക്കി ഞാൻ പറഞ്ഞു…അപ്പോളേക്കും അവൾക്കുള്ള സാധനവും എത്തിയിരുന്നു..പിന്നെ ഞാനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഓരോന്ന് പറഞ്ഞു ബാക്കി കഴിക്കാൻ തുടങ്ങി…ആളൊരു വായാടി ടൈപ്പ് ആണ് പക്ഷെ എപ്പോളുമില്ല താനും..അജയനാണേൽ അണ്ണാക്കിൽ പിരിവെട്ടിയത് പോലിരുന്നു ഞങ്ങളുടെ സംസാരം ശ്രദ്ധിക്കുന്നുണ്ട്…എന്റെ മനസ്സിൽ എന്താണെന്നറിയാതെ അവളോട് ചാടി കേറി സംസാരിക്കാൻ അവനൊരു വിഷമം അതാണ് കാരണം…

 

കഴിച്ചു കഴിഞ്ഞതും ഞങ്ങൾ മൂന്നും ബില്ലടക്കാൻ വേണ്ടി തോമസേട്ടന്റെ അടുത്തേക്ക് ചെന്നു…പുള്ളിയാണേൽ മൂന്ന് പേർക്കുള്ളതും ഒരുമിച്ചാക്കിയാണ് ബില്ല് തന്നത്…ഞാനത് വാങ്ങി നോക്കി പോക്കറ്റിൽ നിന്ന് ഫോൺ എടുക്കാൻ തുനിഞ്ഞതും അടുത്തു നിന്ന ദക്ഷ കയ്യിൽ പിടിച്ചിരുന്നയൊരു അഞ്ഞൂറിന്റെ നോട്ടെടുത്തു അയാൾക് നീട്ടി

 

“ഏയ്‌ എന്തായിത്…ഞാൻ കൊടുമായിരുന്നല്ലോടി…!

 

ഞാനവളെ നോക്കി പറഞ്ഞു…

 

”ഇല്ലെടാ ഇന്നത്തെ ചിലവ് ഞാൻ എടുക്കാം…ഒന്നുവല്ലേലും നമ്മള് ഫ്രഡ്സ് ആയതല്ലേ…“

 

അവളൊരു നിറഞ്ഞ ചിരിയോടെ പറഞ്ഞു….അജയന്റെ കണ്ണുകളപ്പോളും എന്നിലും അവളിലുമായി പറന്നു നടക്കുവാണ്….

 

”ഹ്മ്മ് ശെരി ശെരി വാ…“

 

ഞാനവരെയും കൂട്ടി വെളിയിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോളാണ് പെട്ടെന്നെവിടെ നിന്നോ ചാരുലത എന്റെ മുൻപിലേക്ക് വന്നത്…അപ്രതീക്ഷിതമായുള്ളയാ വരവിൽ ഞാനൊന്ന് ഞെട്ടിപ്പോയി…പിറകിൽ ദക്ഷ നിൽപ്പുണ്ട്…ചാരുവിന്റെ കണ്ണുകളൊന്നവളെയുഴിഞ്ഞ ശേഷം എനിക്ക് നേരെ നീണ്ടു…

 

”ആദിത്യനെനല്ലേ പേര്…?

 

ഒട്ടും പരിചയമില്ലാത്തയൊരാളോട് ചോദിക്കുന്നത് പോലവളെന്നോട് ചോദിച്ചു…..

 

“ആഹ്..അതേ…”

 

തപ്പിപ്പെറുക്കി ഞാൻ മറുപടി കൊടുത്തു…ഇതുവരെ കണ്ടിട്ടില്ലാത്തൊരു മുഖഭാവം അതുപോലെ തന്നെയുള്ള പെരുമാറ്റവും…..എന്താണാവളുടെ മനസ്സിലെന്ന് മനസിലാക്കാൻ പറ്റാതെ ഞാനവിടെ നിന്നു വിയർക്കാൻ തുടങ്ങി..

 

“തന്നെയാ ലൈബ്രറിയൻ അന്വേഷിച്ചിരുന്നു…ഒന്ന് ചെന്നു കാണാൻ പറഞ്ഞു…”

 

അതും പറഞ്ഞവളെന്നെയൊന്നു കടുപ്പിച്ചു നോക്കിക്കൊണ്ടിറങ്ങി പോയി…

 

“എന്താടാ പ്രശ്നം…?

 

ചാരു പോയതും ദക്ഷയെനോട് ചോദിച്ചു…

 

”ഏഹ്..അത് അതൊന്നുമില്ല…ഞാനിന്നലെ ലൈബ്രറിയിലൊരു ബുക്ക്‌ പറഞ്ഞു വെച്ചിരുന്നു…അതിനെകുറിച്ച് പറയാനാവും…ഞാൻ ഞാനൊന്നവിടെ പോയി നോക്കട്ടെ നിങ്ങള് വിട്ടോ…ഞാൻ വന്നേക്കാം..“

 

അതും പറഞ്ഞു ഞാനൊന്നജയനെ നോക്കി കണ്ണു കാണിച്ചിട്ട് ലൈബ്രറിയിലേക്ക് നടന്നു….എന്റെയീ തിടുക്കം പിടിച്ചുള്ള പോക്ക് വഴിയിലുള്ളവർ കാണുന്നുണ്ട് എന്നാലും ഞാനത് വക വെക്കാതെ നടന്നു….ചാരുവിനെന്താവും പറയാനുള്ളത്…രാവിലെ മുതൽ അവൾക്കൊരു മാറ്റാം കാണുന്നുണ്ടായിരുന്നു…പക്ഷെയിപ്പോ എന്നെയും ദക്ഷയെയും നോക്കിയ നോട്ടത്തിലെന്തോ പന്തികെടുള്ളത് പോലെ…

 

ഓടിപിണഞ്ഞു ഞാൻ ലൈബ്രറിയിലേക്ക് കയറി…ഇന്നലെ ഓമനയുടെ നാരങ്ങ ചോദിച്ച പുള്ളിക്കാരൻ ഇന്നും അതേ ഭാവത്തിൽ തന്നെയിരിപ്പുണ്ട്…ഓടി കയറി പോകുന്ന എന്നെ കണ്ടയാളൊന്നു സൂക്ഷിച്ചു നോക്കിയിട്ട് എടുത്തു പിടിച്ചിരുന്ന ബുക്കിലേക്ക് വീണ്ടും തലയിട്ടു കിടന്നു

 

ഏറ്റവും അവസാനത്തെ ഷെൽഫിനടുത്തു ചേർന്നുള്ള ഒഴിഞ്ഞ ഭാഗത്തേക്ക്‌ ഞാൻ നടന്നു..പേടിയുണ്ട് എന്നാലും തെറ്റൊന്നും ചെയ്തിട്ടില്ലെന്ന വിശ്വാസമുള്ളത് കൊണ്ടു തന്നെ ഞാൻ ഉള്ളിൽ തോന്നുയ ചാരുവിനോടുള്ള പേടി അതി സമ്മർദ്ദമായി ഉള്ളിൽ തന്നെയൊതുക്കി

 

വിചാരിച്ചപോലെ തന്നെ കൈ രണ്ടും കെട്ടി എന്തോ ആലോചനയിൽ നിൽക്കുന്ന ചാരുവിനെ കണ്ടു….

 

“ആഹ് വന്നോ സർ….?

 

സാറോ…ഞാൻ വേഗം പിറകിലേക്ക് തിരിഞ്ഞു നോക്കി…ഇല്ല വേറാരും തന്നെ പിറകെയില്ല…

 

”എടാ പൊട്ടാ…ഓഹ് ഇങ്ങനെയൊരുത്തൻ…“

 

ഒരു ചിരിയോടെ സ്വന്തം തലക്ക് തന്നെ കൈ കൊടുത്തവൾ പറഞ്ഞു…ഹാവു പാതി സമാധാനമായി…ദേഷ്യമോ കലിപ്പൊ ഒന്നും തന്നെയവിടെയില്ല

 

”എന്താ ചാരു കാണണമെന്ന് പറഞ്ഞത്…?

 

ആശ്വാസം നിറഞ്ഞൊരു ചിരിയോടെ ഞാനവളോട് ചേർന്നു നിന്നു….ലൈബ്രറിയുടേ ഏറ്റവും പിറകിലേക്ക് വഴിതെറ്റിപ്പോലും ഒരൊറ്റ മനുഷ്യനും കടന്നു വരില്ല അത് തന്നെയായിരുന്നു എന്റെ വിശ്വാസവും….

 

“ഏയ്യ് ഒന്നുമില്ല…രാവിലെ വന്നപ്പോ വേണ്ടവിധമൊന്ന് ശ്രദ്ധിക്കാൻ പറ്റിയില്ല അതുകൊണ്ടൊന്നു കാണാൻ വിളിച്ചതാ…”

 

അവളൊരു ചിരിയോടെയെന്റെ കൈകളിൽ കൈ കോർത്തു പിടിച്ചു…ഹമ്മോ ഇത്ര റൊമാന്റിക് ആയിരുന്നോ എന്റെ ടീച്ചർ….മുഖത്തു വിരിഞ്ഞയാ ചിരി കാണുമ്പോ തന്നെ ഉള്ളം നിറയും…ശെരിക്കും അതൊരു മരുന്നാണ്…വേദനകളെ മറക്കാൻ സഹായിക്കുന്നൊരു മരുന്ന്….

 

“ഇന്നെന്താണ് പ്രത്യേകമൊരു സ്നേഹമൊക്കെ…”

 

ഞാനവളുടെ ഇടുപ്പിലൂടെ കൈയിട്ടു ചേർത്തു നിർത്തികൊണ്ട് ചോദിച്ചു…ഞങ്ങള് രണ്ടു പേരുമിപ്പോ പിറകിലെ ഡെസ്കിലേക്ക് ചാരിയാണ് നില്കുന്നത് അതുകൊണ്ട് തന്നെ ചാരുവിനെന്റെ മുഖത്തേക്ക് നോക്കണമെങ്കിൽ ഒരല്പം മുഖമുയർത്തണം…

 

“പ്രത്യേകം സ്നേഹം എന്നൊന്നുമില്ല എപ്പോളും സ്നേഹം തന്നാ…”

 

ഒരുതരം കൊഞ്ചലോടെയവൾ എന്നെ നോക്കി….ഐവാ…അരളിമൊട്ടു പോലുള്ളയാ കണ്ണുകൾ വിടർന്നു കാണുന്നത് തന്നെ വേറൊരു ചേലാണ്…

 

“ശെരി ശെരി…പറ ഇതിനു വേണ്ടി തന്നാണോ നീയെന്നെ വിളിച്ചേ..?

 

ഞാനൊരു സംശയത്തോടെ ചോദിച്ചു….

 

”ആന്നെ…പിന്നെയെ നീയെന്തിനാ ആ പെണ്ണിന്റെ കൂടെ നടക്കുന്നെ…?

Leave a Reply

Your email address will not be published. Required fields are marked *