ചാരുലത ടീച്ചർ – 7 42അടിപൊളി  

 

“പെണ്ണോ..ഏത് പെണ്ണ്…”

 

ആരാണെന്ന് മനസിലായെങ്കിലും ഞാനൊന്നുമറിയാത്തത് പോളവളെ നോക്കി

 

ചാരു ദേഷ്യപ്പെടുമെന്ന് തോന്നിയെങ്കിലും അവളുടെ ചുണ്ടുകളിലുള്ള ചിരി അതുപോലെ തന്നെയുണ്ടായിരുന്നു…

 

“മോനെ ആദിക്കുട്ടാ….എന്നോട് കള്ളം പറയാമെന്നു കരുതണ്ട നിങ്ങളുടെ സംസാരമെല്ലാം ഞാൻ കേട്ടതാ…എന്തായിരുന്നു ഒലിപ്പിക്കൽ…ഒടുക്കം ആ പെണ്ണിനെക്കൊണ്ട് തന്നെ ബില്ലും അടപ്പിച്ചല്ലേ….ഹോ ഒടുക്കത്തെ ബുദ്ധിതന്നെ..”

 

ഒരല്പം കൂടിയെന്നെ ഇറുക്കി പിടിച്ചുകൊണ്ടവൾ പറഞ്ഞു നിർത്തി…ഞാൻ ശെരിക്കും അത്ഭുതപെട്ടു പോയെന്ന് തന്നെ പറയാം…എന്റെ മനസ്സിലിരുപ്പും അത് തന്നെയായിരുന്നു….ദക്ഷയൊരു പണച്ചാക്കാണെന്നറിഞ്ഞിട്ട് തന്നെയായിരുന്നു ഞാനവളോട് ഒരല്പം കമ്പനിയടിച്ചു ഒന്നുമറിയാത്തത് പോലെ ബില്ലടപ്പിച്ചത്…കൂടെയിരുന്ന അജയനത് മനസിലായില്ലെങ്കിലും ഇവൾക്കിതെങ്ങനെ മനസിലായി…..ഞാനതേ സംശയത്തോടെ തന്നെ അവളെ നോക്കി

 

ചിരി തന്നെയാണവിടെ ഇപ്പോഴും…

 

“നീയിങ്ങ്നെ നോക്കണ്ട…ഇന്നലെ എന്റെ പറ്റിൽ നീ ചായ കുടിച്ചപ്പോളേ തോന്നിയതാ. നീയാളത്രശെരിയല്ലെന്ന്…..പിന്നെയാ പെണ്ണ് വന്നിരുന്നപ്പോളേ ഉറപ്പിച്ചു ഇന്നവളെ നീയൊക്കെ കൂടി കുത്തുപാള എടുപ്പിക്കുമെന്ന്…ഹോ എന്നിട്ടെന്തൊരു അഭിനയമായിരുന്നു തോമസേട്ടന്റെ മുൻപിൽ വച്ച്….ഏഹ്..”

 

അവളെന്റെ വയറിലൊന്ന് പിച്ചിക്കൊണ്ട് പറഞ്ഞു…

 

“ആഹ്…ദേ വേദനിച്ചു കെട്ടോ…നിനക്കെന്തിനാ ഇത്രയും നീളത്തിൽ നഗം…?

 

അവളുടെ കൈ പിടിച്ചു നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു…നല്ല സോഫ്റ്റ്‌ കൈകളാണ്….അതിന്റെ മാർദ്ധവം കണ്ടപ്പോ തന്നെ എന്റെയുള്ളിൽ ആവശ്യമില്ലാത്ത പല ചിന്തകളും കടന്നു വന്നെങ്കിലും ഞാനെതെല്ലാം ഉള്ളിൽ തന്നെ മറച്ചുപിടിച്ചു….വെറുതെയെന്തിനാ ചിരിച്ചു നില്കുന്നവളെ ഭദ്രകാളിയാക്കുന്നത്

 

”അതൊക്കെ ആവശ്യമുണ്ട്…നിന്നെയൊക്കെ അടക്കി നിർത്തണമെങ്കിലെ കയ്യിലിങ്ങനെ കൊറച്ചു ഉടായിപ്പുകളൊക്കെ വേണ്ടി വരും….അത് വിട്…അതല്ലല്ലോ നമ്മടെ വിഷയം…ആ പെണ്ണിന്റെ പേരെന്താ……ആഹ് ദക്ഷ…ഇന്നലെ പരിചയപ്പെട്ടപ്പോളേ എനിക്കൊരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയതാ പക്ഷെ ഇപ്പൊ ഉറപ്പായി…“

 

ചിരിച്ചു കൊണ്ടു തന്നെയവളെന്നെ നോക്കി കണ്ണുരുട്ടി…

 

”ഉറപ്പാവാനോ…നീ ഒരുമാതിരി പിള്ളേരെ പഠിപ്പിക്കണ പോലെ പറയാതെ തെളിച്ചു പറ ചാരു..?

 

ഞാനവളുടെ കൈകൾ വീണ്ടും കൂട്ടിപ്പിടിച്ചു ചോദിച്ചു…..

 

“അയ്യോ അതറിയില്ലേ…ലോക നിയമമാണ്…ഉടായിപ്പുകളെല്ലാം ഏത് നാട്ടിൽ ചെന്നാലും കാന്തം ഒട്ടിപ്പിടിക്കണത് പോലെ ഒട്ടും…. “

 

ഒരു തരം ഗാർവോടെ അവൾ പറഞ്ഞു…

 

“ പിന്നെ പിന്നെ ഇനി അങ്ങനെ ഓരോന്ന് പറഞ്ഞോ…”

 

ഞാനതു വല്യ കാര്യമാക്കാതെ നിന്നു..ഹല്ലപിന്നെ…നമ്മളൊക്കെ ഉടായിപ്പാണ് പോലും….

 

“മാറി നിന്നെ നീ….വല്യ വായിത്താളമടിച്ചിട്ടവൾക്ക് ഉഡായിപ്പൊനൊപ്പം തന്നെ ഒട്ടി നിക്കണമല്ലേ…!

 

വെറുതെ അവളെയൊന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞു…പക്ഷെ ആൾക്കതൊന്നും കേട്ടിട്ട് വല്യ ഭാവവ്യത്യാസമില്ല….വന്നു വന്നിപ്പോ എന്റെ അഭിനയമൊന്നും പഴയപോലെ ഏൽക്കുന്നില്ലല്ലോ ദൈവമേ….മുൻപായിരുന്നേൽ അമ്മയുടെ മുൻപിൽ മാത്രമേ ഞാനിങ്ങനെ കൊമ്പൊടിഞ്ഞു നിൽക്കാറുള്ളു…

 

”നിന്നാലോചിച്ചു നിക്കാതെ ക്ലാസ്സിൽ പോടാ…“

 

പെട്ടെന്നെന്റെ കവിളിൽ കുത്തി പിടിച്ചുകൊണ്ടു ചാരു മുരണ്ടു…

 

”ഏഹ്….പതിയെ പിടിയെടി…നിനക്ക് ഈ വക ഫാന്റസികളൊക്കെ ഒണ്ടോ…?

 

കവിളിൽ അമർന്ന അവളുടെ വിരലുകൾ വലിച്ചെടുക്കാൻ നോക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു….

 

“പോടാ…ഞാനാ ടൈപ്പ് ഒന്നുവല്ല…പക്ഷെ നിങ്ങൾ ആണുങ്ങൾക്ക് മാത്രമേ ഇങ്ങനെ ചെയ്യാൻ പാടുള്ളു എന്നൊന്നുമില്ലല്ലോ…”

 

അവളെന്റെ സംസാരം ഇഷ്ടപെടാത്തത് പോലെ കൈ കെട്ടി മാറിനിന്നു…

 

“അച്ചോടാ…എന്റെ ചാരുമിസ്സ്‌ പിണങ്ങി നിക്കുവാണോ..ഏഹ്…?

 

ഞാനവളുടെ കവിളിലൂടെ വിരലോടിച്ചുകൊണ്ട് ചോദിച്ചു…വെറുതെ അതിനെയിട്ട് വട്ട് പിടിപ്പിക്കാൻ…ഓരോ തവണയും എന്റെ വിരലുകൾ അവളുടെ നുണക്കുഴി കവിളിൽ കേറിയിറങ്ങി പോകുമ്പോളും വാശി പിടിച്ച കുട്ടികളെപ്പോലെയവളെന്റെ കൈ കുടഞ്ഞെറിഞ്ഞു കൊണ്ടിരുന്നു…

 

”ചാരുവേ…നീ പറഞ്ഞ ആണുങ്ങളുടെ കൂട്ടത്തിൽ എന്നെ ചേർക്കല്ലേ…എനിക്കിങ്ങനെ നിന്നെ കുത്തി പിടിക്കാനല്ല ഇഷ്ടം…..നിന്നെയിങ്ങനെ കടിച്ചെടുക്കാനാ ഇഷ്ടം…“

 

അതും പറഞ്ഞവളുടെ കവിളിലൊരു കടിയും കൊടുത്തു ഞാൻ ഇറങ്ങിയോടി…ഇല്ലെങ്കിൽ പകരത്തിനു പകരമെന്റെ കവിളവളുടെ പല്ലിനിടയിലിരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു…….

 

പിറകിൽ നിന്നവളെന്തോ വിളിച്ചു പറയുന്നത് കേട്ടെങ്കിലും ഷെൽഫിലൊന്നും പോയി തലയിടിക്കാതെ ഓടി രക്ഷപ്പെടുന്നതിനിടയിൽ ഞാനത് കാര്യമാക്കിയില്ല…

 

പിന്നീട് അന്നത്തെ ദിവസം ചാരുവെന്റെ മുൻപിലൊന്നും വന്നു പെട്ടില്ല..ഞാനും അത് ശ്രദ്ധിച്ചു തന്നെയാണ് നടന്നത്…വെറുതെ എന്തിനാ അവളുടെ മുൻപിൽ പോയി ചാടി ഊക്ക് വാങ്ങുന്നത്….

 

പക്ഷെ അന്ന് രാത്രി പതിവ് വിളി വരുന്ന സമയം കഴിഞ്ഞിട്ടും ചാരുവിന്റെ വിളിയൊന്നും കാണാത്തതു കൊണ്ടു ഞാൻ വല്ലാതെ ടെൻഷൻ അടിക്കാൻ തുടങ്ങി

 

“അവളിനിയത് സീരിയസായി എടുത്തു കാണുമോ…”

 

അതായിരുന്നു എന്നെ കുഴപ്പിച്ച ചോദ്യം……ഞാൻ തമ്മിൽ ഇഷ്ടത്തിലായതിൽ പിന്നെ അത്ര വലിയ സീരിയസായ വഴക്കുകളോ പ്രശനങ്ങളോ ഉണ്ടായിട്ടില്ല ഇതുവരെ…പക്ഷെ ഇന്നെന്തോ എനിക്കൊരു പേടി കുടുങ്ങി…ഒടുക്കം വരുന്നത് വരട്ടെ എന്ന് കരുതി ഞാൻ അവളുടെ നമ്പറിലേക്ക് വിളിച്ചു….ആദ്യത്തെ റിങ് മുഴുവൻ അടിച്ചു കഴിഞ്ഞിട്ടും ചാരു ഫോൺ എടുത്തില്ല….എന്നാലും വിട്ട് കൊടുക്കാൻ പറ്റാത്തത് കൊണ്ടു തന്നെ ഞാൻ വീണ്ടും വിളിച്ചു…ഇത്തവണ റിങ് അടിച്ചു തീരാറായപ്പോളേക്കും അവള് കാൾ എടുത്തു

 

“ഹലോ…”

 

പതിവിലും കഠിനമായ സ്വരത്തിൽ അവളുടെ ശബ്ദം ഞാൻ കേട്ടു…..ഇത് പണിയാകും….

 

“ചാരു നീ കലിപ്പിലാണോ…?

 

അവളുടെ മനസ്സിലിരിപ്പറിയാൻ വേണ്ടി ഞാൻ ചോദിച്ചു…

 

”ഞാനൊരു കപ്പലിലുമല്ല നീ വിളിച്ച കാര്യമെന്താണെന്ന് വച്ചാ പറ…എനിക്ക് ഒരുപാട് പണിയുള്ളതാ ഇവിടെ…“

 

”ഏഹ്…ഈ പത്തുമണിയായപ്പോ നിനക്കെന്തു പണി….ഫ്ലാറ്റിലെ സെക്യൂരിറ്റി പണി നീയാണോ ഇപ്പൊ നോക്കുന്നെ…?

 

ഞാനൊരു അളിഞ്ഞ ചിരിയോടെ ചോദിച്ചു…സംഭവം ചളിയാണ്..ന്നാലും പെണ്ണ് ചിലപ്പോ തണുത്താലോ…

 

“വെച്ചിട്ട് പോടാ…രാത്രിയവൻ പണി തരാൻ ഇറങ്ങിയേക്കുന്നു…”

 

വല്ലാത്തൊരു പൊട്ടിത്തെറിയോടെ ചാരു എന്നോട് ചീറി…

Leave a Reply

Your email address will not be published. Required fields are marked *