ചാരുലത ടീച്ചർ – 7 42അടിപൊളി  

 

“എടി നീയിങ്ങനെ ഒന്നും പറയാതെ…ഞാൻ…ഞാനത് രാവിലെ വെറുതെ ഒരു തമാശക്ക് ചെയ്തതാ…അല്ലാണ്ട്…അല്ലാണ്ട് വേണന്നു വെച്ചിട്ടല്ല…”

 

അവളുടെ മാറ്റത്തിൽ ഒന്ന് പേടിച്ചു പോയ ഞാൻ ഒരുവിധം വിക്കി പെറുക്കി പറഞ്ഞു…എത്ര ധൈര്യശാലി എന്നെന്ന് പറഞ്ഞാലും അവനിഷ്ടപ്പെടുന്ന പെണ്ണിനുമുന്പിൽ ഇതുപോലെ ഒരിക്കലെങ്കിലും നിന്ന് വിയർക്കാത്ത ആണുങ്ങളില്ല…ആ ലോക സത്യം ഒരിക്കൽ കൂടി എന്റെ മുൻപിൽ വെളിവാക്കപ്പെട്ടു…

 

“ഹ്മ്മ്….നീ ഇപ്പൊ എവിടെ വീട്ടിൽ ആണോ…?

 

ഒട്ടും പ്രതീക്ഷിക്കാതെ ആണാ മറുചോദ്യം ഞാൻ കേട്ടത്…വീട്ടിലല്ലാണ്ട് ഞാനിപ്പോ ആരുടെ കാലിനിടയിൽ പോയി കിടക്കാനാ…

 

”ആ വീട്ടിലാ…“

 

പെണ്ണിന്റെ ദേഷ്യം ഒരല്പം തണുത്തെന്നു തോന്നിയപ്പോ ഞാൻ പറഞ്ഞു

 

”എന്നാ നിനക്കൊന്നുഇവിടെ വരെ വരാൻ പറ്റുമോ….?

 

ആ ചോദ്യം കേട്ട് ശെരിക്കും പറഞ്ഞാൽ ഞാനൊരു നിമിഷം വായും തുറന്നിരുന്നു പോയി…..ചാരു…അവളെന്നോട് അവളുടെ ഫ്ലാറ്റിലേക്ക് ചെല്ലാൻ പറ്റുമോ എന്നല്ലേ ചോദിച്ചത്…

 

“ഹലോ ഞാൻ പറഞ്ഞത് നീ കേട്ടോ..?

 

എന്റെ മറുപടിയൊന്നും കേൾക്കാത്തത് കൊണ്ടവൾ വീണ്ടും ദേഷ്യത്തിൽ ചോദിച്ചു….

 

”ആ കേട്ടു കേട്ടു…ഞാനിപ്പോ നിന്റെ അടുത്തേക്ക് വരണമെന്നാണോ നീ പറയുന്നേ…“

 

”അഹ് അതന്നെ…പതിനഞ്ചു മിനിറ്റിനുള്ളിൽ ഫ്ലാറ്റിനു താഴെ എത്തിക്കോണം…“

 

അതും പറഞ്ഞവൾ കാൾ കട്ട്‌ ചെയ്തു….ഏഹ് ദൈവമേ ഇവളിപ്പോ എന്തിനാവും എന്നെ വിളിപ്പിച്ചത്…രാവിലത്തെ കടം വീട്ടാൻ വേണ്ടിയാണോ…

 

”അങ്ങനെ ആണെങ്കിൽ നിന്റെ കാര്യമിന്ന് തീരുമാനമാകുമെടാ ആദി….“”“

 

ഓഹ് ഒന്ന് മിണ്ടാതിരിയെടാ മനസ്സ് തെണ്ടി…..ഓരോന്ന് ഓർത്തു കൂട്ടി ഞാൻ വേഗം ഡ്രസ്സ്‌ മാറി…കാര്യമായിട്ട് ഒന്നുമില്ല ഇട്ടിരുന്ന ഷർട്ട്‌ മാറിയൊരു നല്ല ബനിയൻ എടുത്തിട്ടു പിന്നെയുള്ളത് നിക്കറാണ്…ഡെനിം ജീൻസിന്റെ തുണിയായത് കൊണ്ടു തന്നെ പുറത്തേക്ക് ഇട്ടു പോകാൻ വല്യ പ്രശ്നമായില്ല…അതുകൊണ്ട് അത് മാറ്റാൻ നിൽക്കാതെ ഞാൻ ചാവിയുമെടുത്തു വെളിയിലേക്ക് നടന്നു…പിന്നെയെന്തോ ഓർത്തത് പോലെ ഞാൻ റൂമിലേക്ക് തിരിച്ചു കയറി വല്ലപ്പോഴും മാത്രം ഉപയോഗിക്കാറുള്ള ഹെൽമെറ്റും എടുത്തു കയ്യിൽ

പിടിച്ചു…സേഫ്റ്റിക്ക്…

 

വീട്ടുകാരോട് പറഞ്ഞിട്ട് പോയാലോ എന്ന് വിചാരിച്ചെങ്കിലും പിന്നെ എവിടേക്ക് പോകുമെന്ന ചോദ്യം പ്രതീക്ഷിക്കുന്നത് കൊണ്ടു ഞാൻ ഒട്ടും തന്നെ ശബ്ദമുണ്ടാക്കാതെ ടെറസ്സിലേക്ക് കയറി…അവിടെയൊരു മൂലയിലായി താഴേക്ക് ചാരി വച്ചിട്ടുള്ള ഏണി വഴി മുറ്റത്തേക്ക് ഇറങ്ങി….പോർച്ചിൽ കിടന്ന ബൈക്ക് തള്ളി പെറുക്കി വീടിന്റെ മതിലും കടന്നുള്ള വഴിയിലെത്തിയപ്പോ ആണ് സ്റ്റാർട്ട് ആക്കിയത്…വെൽ പ്ലാൻഡ് ആയിട്ട് പോയി ചാരുവിന്റെ കടി കൊള്ളുമോ എന്നൊരു പേടി ഉള്ളിലുണ്ട്….

 

അവൾ താമസിക്കുന്ന ഫ്ലാറ്റ് എവിടെ ആണെന്നൊക്കെ എനിക്ക് നിശ്ചയമുണ്ട് പോരാത്തതിന് രാത്രിവൈകിയത് കൊണ്ടു റോഡിലൊന്നും ഒറ്റ മനുഷ്യനുമില്ല…വെച്ചടിച്ചു പോന്നത് കൊണ്ടു തന്നെ പതിനഞ്ചു മിനിറ്റിനു മുൻപേ ഞാൻ ഫ്ലാറ്റിനു മുൻപിലെത്തി

 

സെക്യൂരിറ്റിക്കാരൻ അവടെ ഉണ്ടാകാൻ സാധ്യത ഉള്ളതുകൊണ്ട് തന്നെ ഞാൻ അകത്തേക്ക് കയറാതെ പുറത്തുള്ള മതിലിനോട് ചേർന്നു വണ്ടി നിർത്തിയിറങ്ങി

 

ഫോൺ എടുത്തു ചാരുവിനെ വിളിക്കാൻ തുടങ്ങിയപ്പോളേ അവളുടെ കാൾ എന്നെ തേടിയെത്തി…വല്യ ദിവ്യദൃഷ്ടിയും കാണുമോ ഇനിയിവൾക്ക്….

 

“ഹലോ..,ഞാൻ ഇവിടെത്തി…”

 

ഫോൺ എടുത്ത പാടെ ചുറ്റിനുമൊന്ന് വീക്ഷിച്ചുകൊണ്ട് ഞാൻ പറഞ്ഞു

 

“ഹ്മ്മ് ഞാൻ കണ്ടു..”

 

“കണ്ടെന്നോ…എങ്ങനെ..?

 

ഞാൻ തിരിഞ്ഞും മറിഞ്ഞും ചുറ്റിനും നോക്കി…ഇല്ല ഒറ്റ മനുഷ്യനില്ല ഈ പരിസരത്തു

 

”ടാ പൊട്ടാ മേളിലേക്ക് നോക്ക്…“

 

മേളിലോ…ഞാൻ തലയുയർത്തി മേളിലേക്ക് നോക്കി…മൈര് തെങ്ങോ…പിന്നെയാണ് കണ്ടത് തെങ്ങിന്റെ ഓലമടലുകൾക്കിടയിലൂടെ ഫ്ലാറ്റിനു മുകളിലായി ഇരുമ്പു കമ്പികളിൽ പിടിച്ചു ചിരിയോടെ എന്നെത്തന്നെ നോക്കി നിൽക്കുന്ന ചാരുവിന്റെ…

 

”നീ കേറി വാ അവിടെ തന്നെ നിക്കാതെ…“

 

ഞാൻ കണ്ടെന്നു മനസിലായതും അവൾ പറഞ്ഞു…

 

”എടി ഇവിടെ സെക്യൂരിറ്റി ഇല്ലേ…?

 

“അതൊക്കെ ഉണ്ട്…പക്ഷെ നീ അയാളെ കാണാൻ ഒന്നും പോകണ്ട…കറക്ട് സ്ഥലത്താ നീ നിൽകുന്നെ…”

 

അവളമർത്തി പിടിച്ച ചിരിയോടെ പറഞ്ഞു…ശെരിക്കും ഞെട്ടിപോയത് ഞാനായിരുന്നു….

 

“മതില് ചാടാനോ…?

 

വല്ലാത്തൊരു പേടിയോടെ ഞാൻ ചോദിച്ചു……പകരമവൾ മുകളിൽ നിന്ന് തലകുലുക്കുക മാത്രമാണ് ചെയ്തത്….

 

”സത്യം പറ ചാരു..നീ പക പൊക്കാൻ വിളിച്ചതാണോ….?

 

“ആടാ…നിന്നോട് പകരം ചോദിക്കാതെ കിടന്നിട്ട് എനിക്കൊറക്കം വരുന്നില്ല…നീ സമയം കളയാതെ ചാടാൻ നോക്ക് ഞാൻ പോയി സെക്യൂരിറ്റിയെ വിളിച്ചിട്ട് വരാം…”

 

അവളൊരു പുച്ഛത്തോടെ പറഞ്ഞു നിർത്തി…മൈര് വെറുതെ ചോദിക്കണ്ടായിരുന്നു…

 

“നിന്ന് കൊണയാടിക്കാതെ മതില് ചാടെടാ പൊട്ടാ…”

 

അവസാനമൊരു പൊട്ടിത്തെറിയോടെ അവളതു പറഞ്ഞു നിർത്തിയതും ബൈക്കിൽ നിന്ന് ഞാൻ ചാടിയിറങ്ങി ഒരൊറ്റ ചാട്ടത്തിനും മതില് കടന്നതും സെക്കന്ഡുകൾ കൊണ്ടു കഴിഞ്ഞു…

 

“wow…നല്ല experience ആണല്ലോ നിനക്കിതിൽ…”

 

എന്റെ ചട്ടം കണ്ടവൾ ഫോണിലൂടെ പറഞ്ഞു…..

 

“ആടി നല്ല ശീലമാ മതില് ചാടി…ഒന്നുവില്ലെങ്കിലും നിന്റെ വീടിന്റ ടെറസ്സിൽ വലിഞ്ഞു കയറിയവനല്ലെടി ഞാൻ…”

 

അവളെയും തിരിച്ചു പുച്ഛിച്ചുകൊണ്ടു ഞാൻ മുൻപോട്ട് നടന്നു…

 

“ക്യാമറ വല്ലതും ഒണ്ടോ ഇവിടെ…?

 

പേടിയോടെ ചുറ്റിനും നോക്കി ഞാൻ പറഞ്ഞു

 

”താഴെത്തെ പാർക്കിങ്ങിൽ ഇല്ല…പിന്നെ നീയെന്തിനാ പേടിക്കണേ ഹെൽമെറ്റും വച്ചല്ലേ നീ ചാടിയത്…“

 

അവളൊരു ചിരിയോടെ പറഞ്ഞു…കേട്ടിട്ടെനിക്കും ചിരി വന്നിരുന്നു…വേറൊന്നുമല്ല ഞാനെന്തു പേടിച്ചാണ് ഹെൽമെറ്റ്‌ ഊരാത്തതെന്ന് എനിക്ക് മാത്രമല്ലെ അറിയൂ…..

 

താഴത്തു തന്നെയുള്ള ലിഫ്റ്റിനരികിൽ എത്തിയ ഞാനത് തുറന്നകത്തു കയറി

 

“12th ഫ്ലോർ….”

 

ഞാൻ ലിഫ്റ്റിനുള്ളിൽ കയറിയെന്ന് മനസിലായതും ചാരു പറഞ്ഞു….

 

“അല്ല നീയിപ്പോ എന്തിനാ എന്നെയിങ്ങോട്ട് വിളിച്ചത്…?

 

ഞാനൊരു സംശയത്തോടെ ചോദിച്ചു….മറുപടിയൊന്നും കിട്ടിയില്ല അപ്പുറത്തു നിന്ന്…….

 

”അല്ല നിന്റെ ഫ്രഡ് ഇല്ലേ അവിടെ…?

 

പെട്ടെന്ന് നീതുവിന്റെ കാര്യമോർത്തു ഞാൻ ചോദിച്ചു…

 

“ഇല്ല അവളിവിടെയില്ല…”

 

പതിഞ്ഞ സ്വരത്തിലവളത് പറഞ്ഞതും എന്റെയുള്ളിലൊരു ലഡ്ഡു പൊട്ടി..

Leave a Reply

Your email address will not be published. Required fields are marked *