ചാരുലത ടീച്ചർ – 7 42അടിപൊളി  

 

“ആഹാ.. എന്നാപ്പിന്നിത് നേരത്തെ പറയണ്ടേ മോളെ…!

 

ഞാനതു പറഞ്ഞതും മറുവശത്തു നിന്നവളുടെ അടക്കിപ്പിടിച്ച ചിരി കേൾക്കാം

 

കാൾ കട്ട്‌ ചെയ്തു ഫോൺ പോക്കറ്റിലേക്ക് ഇട്ടുകൊണ്ട് ഞാൻ മുകളിലേക്ക് നോക്കി

 

“ 8,9,10….സ്പീഡ് കുറവാണല്ലോ…”

 

തലയൊന്ന് ചൊറിഞ്ഞുകൊണ്ട് ഞാൻ പിറുപിറുത്തു…തിടുക്കം കൊണ്ടാണെ….. പന്ത്രണ്ടാം നിലയിലെത്തി ലിഫ്റ്റിന്റെ വാതിലുകൾ മലർക്കേ തുറന്നതും ഞാൻ വെളിയിലേക്ക് തലയിട്ടു നോക്കി…. ആരെങ്കിലും പുറത്തുണ്ടോ എന്ന്…

 

പാതിരാത്രി ഈ സമയം ഏതെങ്കിലും ഒരുത്തൻ ഇങ്ങനെ പെൺപിള്ളേർ മാത്രം താമസിക്കുന്ന ഫ്ലാറ്റിൽ കയറിയിറങ്ങുന്നത് കണ്ടാൽ അതിന്റെ മോശം എന്റെ ചാരുവിനു തന്നെയാണ്…അതുകൊണ്ട് തന്നെ ഞാൻ ചുറ്റുപാടുമോന്ന് ശെരിക്കും വീക്ഷിച്ചു…

 

ആരും തന്നെ പുറത്തില്ലെന്ന് കണ്ടതും നീട്ടിപിടിച്ചൊരു നടത്തമായിരുന്നു…തേടി തേടി ഒടുക്കം ഞാനവളുടെ ഫ്ലാറ്റിന്റെ മുൻപിലെത്തി വാതിലിൽ തട്ടാൻ കൈയുയർത്തിയതും അകത്തുനിന്ന് കുറ്റിയെടുക്കുന്ന ശബ്ദം കേട്ടു…

 

ഓഹോ എന്നേക്കാൾ പ്ലാനിങ്ങാണ് പുള്ളിക്കാരിക്ക്..

 

വാതിൽ ഒരല്പം തുറന്നവൾ തലമാത്രം വെളിയിലേക്കിട്ടെന്നെ നോക്കി….

 

മുല്ലപ്പൂ പോലൊരു പെണ്ണ്…. അത് മാത്രേ ഞാൻ പറയു……

 

ചുണ്ടിൽ തത്തി കളിക്കുന്നൊരു ചിരിയോടെ അവളെന്നെ പുരികമുയർത്തി നോക്കി…

 

“അല്ല നീയെന്നെ ഇങ്ങനെ കാണാനാണോ വിളിച്ചേ…?

 

വെളിയിൽ തന്നെയെന്നെ നിർത്തി അടിമുടി സ്കാൻ ചെയ്യുന്നവളെ നോക്കി ഞാൻ ചോദിച്ചു…

 

“ഹ്മ്മ്…ഒന്ന് കാണണമെന്ന് തോന്നി…കണ്ടു…അപ്പൊ ശെരി ഗുഡ് നൈറ്റ്‌…”

 

എന്റെ ചോദ്യത്തിനുള്ള മറുപടിയും തന്നവൾ അകത്തേക്ക് കയറിപ്പോയി…

 

“ഏഹ്….. “

 

ഒന്നുമേ മനസിലാവാതെ ഞാനവിടെ നിന്ന് ചുറ്റിനും നോക്കി…കളിപ്പിക്കാൻ വേണ്ടി പറഞ്ഞതാണല്ലേ……..

 

വാതിലുപോലും പൂട്ടാതെ കയറി പോയവളെ നോക്കി ഞാൻ അകത്തേക്ക് കയറി…

 

“ഓഹോ.. ടീച്ചറപ്പോ വാതിലൊന്നും പൂട്ടാതെയാണോ കിടക്കാൻ പോണത്..?

 

തലയിൽ കമഴ്ത്തിയിരുന്ന ഹെൽമെറ്റ് ഊരി കയ്യിൽ പിടിച്ചുകൊണ്ടു ഞാൻ ചോദിച്ചു…എവിടെന്നു പെണ്ണിന് കേട്ട ഭാവമില്ല

 

“അതെ കൊറച്ചു വെള്ളം തരാവോ…?

 

എന്നെയൊന്നു മൈൻഡ് പോലും ചെയ്യാതെ സോഫയിൽ കേറിയിരുക്കുന്ന ചാരുവിനെ നോക്കി ഞാൻ പറഞ്ഞു…

 

“ആ ഫ്രിഡ്ജിലുണ്ട്…പോയി എടുത്തു കുടിച്ചോ.. “

 

ഏതോ ചവറു മാസികയുടെ പേജുകൾ മറിച്ചു നോക്കുന്നതിനിടയിലവൾ പറഞ്ഞു…

 

“ശ്ശെടാ…വിളിച്ചപ്പോ ഉള്ള ഭാവമല്ലല്ലോ ഇപ്പൊ.. “

 

പെട്ടന്നുള്ള യവളുടെ മാറ്റത്തിൽ സംശയം തോന്നിയ ഞാൻ ഒന്നും തിരിച്ചു പറയാൻ നില്കാതെ അടുക്കളയിലേക്ക് നടന്നു

 

ഫ്രിഡ്ജിൽ നിന്നൊരു കുപ്പി തണുത്ത വെള്ളമെടുത്തു അപ്പാടെ വായിലേക്ക് കമിഴ്ത്തുമ്പോളാണ് അടുക്കളയുടെ ഒരരികിലായി മൂടി വച്ചിരിക്കുന്ന കൊറച്ചു പാത്രങ്ങൾ എന്റെ കണ്ണിൽ തടഞ്ഞത്..

 

“പടച്ചോനെ തിന്നാൻ വല്ലതും കാണണെ..”

 

മനസ്സിൽ പ്രാർഥിച്ചു കൊണ്ടുഞാനാ പാത്രത്തിന്റെ മൂടികൾ ഓരോന്നായി തുറന്നു നോക്കി…

 

വലിയ കാസറോളിന്റെ മൂടി മാറ്റിയത് മൂക്കിന്റെ അടപ്പു തെറിക്കും വിധമൊരു മണമാ അടുക്കളയിലാകെ നിറഞ്ഞു

 

“ബിരിയാണിയോ…?

 

വിശ്വാസം വരാതെ ഞാൻ ഒന്ന് കൂടി നോക്കി…അതെ…ആ പത്രം നിറയെ ബിരിയാണി.. അതും ആവി പറക്കുന്ന വിധത്തിൽ…. മണമടിച്ചപ്പോ തന്നെ ആമാശയം കത്തിക്കയറാൻ തുടങ്ങിയിരിക്കുന്നു… വേഗം തന്നെ അടുത്ത പാത്രവും തുറന്നു നോക്കി….

 

“ബീഫോ…!

 

ആക്രാന്തം മൂത്ത ഞാൻ കയ്യിൽ പിടിച്ചിരുന്ന കുപ്പി മാറ്റി വെച്ച് ചുറ്റിനും തപ്പാൻ തുടങ്ങി…ഒരു സ്പൂൺ കിട്ടണം.. അതാണ് ല ക്ഷ്യം…ഒടുക്കം തപ്പി തപ്പി ഷെൽഫിൽ നിന്നൊരു സ്പൂൺ കിട്ടി…പിന്നൊട്ടും തന്നെ ആവേശം കാണിക്കാതെ ഞാനും സ്പൂണും കൂടെയാ ബീഫ് കറിയുടെ പാത്രത്തിലേക്ക് കമിഴ്ന്നു വീണു…. നല്ലൊരു കഷ്ണവും കൊറച്ചു ഗ്രേവിയും കൂട്ടി എടുത്തു ഞാനാ സ്പൂൺ വായിലേക്ക് വച്ചു…

 

ഒള്ളത് പറയാല്ലോ ഒടുക്കത്തെ രുചി…കടകളിൽ കിട്ടുന്ന ടേസ്റ്റ് അല്ല…വേറൊരു പ്രത്യേക രുചി…ബീഫിന്റെ പീസും കൊള്ളാം.. അതികം മൂപ്പ് എത്താത്ത പോത്തിന്റെ ഇറച്ചി ആയതു കൊണ്ടുതന്നെ വളരെ സോഫ്റ്റ് ആയ കഷ്ണം.. മസാലയൊക്കെ കിറുകൃത്യം…പക്ഷെ എനിക്ക് ഈ പാചകത്തിന്റെ ABCD ഒന്നും അറിയില്ല.. പക്ഷെ ബീഫ് ഒക്കെ പുറത്തു നിന്നൊരുപാട് കഴിച്ചു ശീലമുള്ളത് കൊണ്ടു തന്നെ ചാരുവിന്റെ പാചകത്തിന്റെ ക്വാളിറ്റി അറിയാൻ വല്യ ബുദ്ധിമുട്ടൊന്നും തോന്നിയില്ല…

 

വായിലിട്ട പീസ് കണ്ണുകളടച്ചു ആസ്വദിച്ചു ചവക്കുന്നതിനിടയിൽ രണ്ടു കൈകളെന്റെ വയറിനെ ചുറ്റിപ്പിടിച്ചു….തിരിഞ്ഞ് നോക്കാൻ തുടങ്ങും മുൻപേ തന്നെയെന്റെ ഇടതു ചെവിക്ക് പിറകിലായി ചുടുനിശ്വാസം കൊണ്ടു നിറഞ്ഞിരുന്നു….ഞാനെന്തെങ്കിലും പറയാൻ തുടങ്ങും മുൻപേ നേർത്ത ശബ്ദത്തോടെ ചാരുവിന്റെ ചോദ്യമെന്നേ തേടിയെത്തി

 

“കൊള്ളാവോ…?

 

എന്റെ അഭിപ്രായമറിയണമെന്ന അത്രമേൽ ആഗ്രഹത്തോടെയുള്ള ചോദ്യമാണത്….

 

പക്ഷെ ഞാനൊന്നും പറഞ്ഞില്ല…. ഒരു കഷ്ണം കൂടിയെടുത്തു വായിലേക്ക് ഇട്ടുകൊണ്ട് ഞാൻ അതെ നിൽപ്പ് തുടർന്നു….

 

എന്റെ വാക്കുകൾക്ക് കാത്തെന്നവണ്ണം അവളുടെ വിരലുകളെന്റെ വയറിനു മുകളിൽ താളം പിടിച്ചു കൊണ്ടിരുന്നു….

 

“പറയെടാ…എങ്ങനെ ഒണ്ട് കൊള്ളാവോ…?

 

നേരമൊത്തിരി കഴിഞ്ഞിട്ടും ഞാനൊന്നും പറയാതിരിക്കുന്നത് കണ്ടവളെന്നെ പിന്നിലേക്ക് വലിച്ചു മാറ്റി എനിക്ക് മുന്പിൽ കേറി നിന്നുകൊണ്ട് ചോദിച്ചു…. ദേഷ്യം വരുന്നുണ്ടെന്ന് തോന്നുന്നു എന്റേയീ ഷോ മുഴുവൻ കണ്ടിട്ട്…. എന്ത് തന്നെ ആയാലും അത്ര പെട്ടെന്നൊന്നും വിട്ട് കൊടുക്കാൻ എനിക്ക് തോന്നിയില്ല…അതുപോലെ അല്ലായിരുന്നോ അവളുടെ കൊറച്ചു മുൻപത്തെ കാട്ടിക്കൂട്ടലുകൾ…

 

ഞാൻ തുറന്നു വച്ച വെള്ളകുപ്പിയെടുത്തു വായിലേക്ക് കമിഴ്ത്തികൊണ്ടവളെ ഒളികണ്ണിട്ടു നോക്കി…..

 

കണ്ണുകളിൽ ആകാംഷയാണ്…എന്നാലും ചുണ്ടുകളുടെ വിറയലും മൂക്കിൻതുമ്പിലെ ചുവപ്പ് നിറവും അവളുടെയുള്ളിൽ കുനിഞ്ഞു കൂടുന്ന ദേഷ്യത്തെ എടുത്തു കാട്ടി…

 

“ആഹ് കൊഴപ്പമില്ല…!

 

ഒരു തണുത്ത മട്ടിൽ പറഞ്ഞുകൊണ്ട് ഞാൻ തിരിഞ്ഞു നടന്നു…. ഫ്രിഡ്ജിനരികിൽ എത്തിയിട്ടും പിറകിൽ നിന്നൊരനക്കവും കേൾക്കാഞ്ഞത് കൊണ്ടു ഞാൻ വെറുതെയൊന്ന് തിരിഞ്ഞു നോക്കി…ഇനിയാ പാത്രം കൊണ്ടെങ്ങാനും തലക്ക് അടിച്ചു കളയുമോ എന്നൊരു പേടിയില്ലാതില്ല….

 

പക്ഷെ ഞാൻ കണ്ടത് ചൂണ്ടു വിരൽ കടിച്ചുകൊണ്ട് ബീഫിന്റെ പാത്രത്തിലേക്ക് തന്നെ നോക്കി നില്കുന്നവളെയാണ്…മുഖത്താ ദേഷ്യ ഭാവമില്ല…പകരം ഒരു തരം സംശയഭാവമാണ് മുഴുവനും…. ഞാൻ തിരിച്ചു ഹാളിലേക്ക് പോയെന്ന് കരുതിയാണ് പുള്ളിക്കാരിയുടെ ഈ എല്ലാം മറന്നുള്ള നിൽപ്പും ആലോചനയും…. എനിക്കെന്തോ അത് കണ്ട് വിഷമം തോന്നിയെങ്കിലും ഒന്നും പറയാൻ നിന്നില്ല….. എവിടെ വരെ പോകുമെന്ന് നോക്കാമല്ലോ…

Leave a Reply

Your email address will not be published. Required fields are marked *