ചാരുലത 8New 

സാജനിൽ നിന്നും അവളുടെ വിവരങ്ങൾ അറിയാൻ കഴിഞ്ഞു .

ചാരുലത……………

ചാരു
അതായിരുന്നു അവളുടെ പേര്.

+2 പഠിയ്ക്കുന്നു.

അതിനിടയിൽ പരിചയപെട്ടു,
ഇഷ്ട്ടം പറഞ്ഞു, മൗനസമ്മതം മൂളി അവൾ പുഞ്ചിരിതൂകി.
അവൾ എന്നേക്കാൾ രണ്ടു വയസിനു മൂത്തതാണ് എന്നുള്ളത് എനിക്ക് ഒരു പ്രെശ്നം അല്ലായിരുന്നു .

അന്നൊടുകയായിരുന്നു.

എല്ലാം അവൾക്ക് വേണ്ടി വെട്ടിയപിടിയ്ക്കണമെന്ന് എന്നോടാരോ പറയുന്നത് പോലെ.

കാലം കടന്നു പോയി.
പതിനഞ്ചാം വയസിൽ തുടങ്ങിയ ആ ഓട്ടം ഇന്ന് ഈ 22-ആം വയസിലും തുടർന്ന് കൊണ്ടേയിരുന്നു.

എന്റെ വീടിന്റെ പണി കഴിഞ്ഞു അഞ്ചാം ദിവസം കവലയ്ക്ക് വെച്ച ഈ മേല്പറഞ്ഞ ശാന്തിയെ കണ്ടു കാര്യം പറഞ്ഞു.
എനിക്കവളെ കെട്ടിച്ചു തരാമോ എന്ന്.
നടക്കില്ലന്ന് മനസ്സ് പലവട്ടം പറഞ്ഞെങ്കിലും അത്ഭുതങ്ങളിൽ വിശ്വാസം അർപ്പിച്ചു ഞാൻ ചോദിച്ചു.

കൂടി പോയാൽ ഇല്ലെന്ന് പറയും.

അപ്പൊ എന്തായാലും അവളേം കൊണ്ടേ പോകുന്നു പറഞ്ഞു ശാന്തനെ ഒന്ന് വിരട്ടണം.
പക്ഷെ തന്റെ സമൂഹത്തിലെ വിലയും നിലയും പറഞ്ഞു തന്നെ എല്ലാരുടെയും മുന്നിൽ നിർത്തി അപമാനിയ്ക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

……………………………………………

“ഡാ”……

“ഡാ കോപ്പേ വണ്ടിന്ന്’ ഇറങ്ങ് ” സാജൻ വിളിക്കുമ്പോളാണ് ഞാൻ സ്വബോധത്തിലേക്ക് തിരിച്ചു വന്നത്.

പിന്നെ ചാടി ഇറങ്ങി .
ഷാപ്പിന്റെ മൂലയ്ക്ക് ഒരു ബെഞ്ചിലോട്ട് ചന്തി ഒറപ്പിച്ച അവൻ “ബാലേട്ടാ രണ്ടുകുപ്പി ” എന്നും വിളിച്ച് പറഞ്ഞേച്ച് എന്നോടായി ശബ്ദം താഴ്ത്തി

“എന്നതിനെ മൈരേ നീ സ്റ്റേഷനിലോട്ട് കെട്ടിയെടുത്തെ”??ന്നൊരു ചാട്ടവും ….

ആദ്യം അവനോടു ഒന്നും പറയണ്ട എന്ന് കരുതിയ ഞാൻ അവന്റെ ആ കലിപ്പ് കണ്ട എല്ലാം മണിമണിയയായിട്ട് പറഞ്ഞു കൊടുത്തതും അവൻചാടി എഴുന്നേറ്റു.

“ആ കഴുവേറീടെ കഴുത്തു ഞാമെബെട്ടും “……………….

ഒരു ഫുൾ കുപ്പി പനങ്കള്ളു അകത്തു കേറിയപ്പോളേക്കും അവൻ ഉറഞ്ഞുതുള്ളി എഴുനേറ്റു.

എന്നാൽ അവനെ പിടിച്ചിരുത്തി ഞാനും അവനും ഇനിയെന്ത് എന്നുള്ള ഗഹനമായ ചിന്തയിൽ ആണ്ടു.

അവസാനം അവൻ ഒരു വഴി കണ്ടെത്തി.

മതില് ചാട്ടം.

പെണ്ണിനോട് ചോയ്ക്കാൻ ഒള്ള പേടിയും കൊറച്ചിലും കാരണം,

അവളുടെ തന്തേയോട് നേരിട്ട് ചെന്ന് ചോദിച്ച എനിയ്ക്ക് അതത്രയ്ക്കങ്ങോട്ട് ദെഹിച്ചില്ലേലും,

പിന്നെ കാര്യം എന്റെയായതു കൊണ്ടും,

ആ കഴുവേറി പച്ച തെറി വിളിച്ചത് കൊണ്ടും ഞാൻ അങ്ങോട്ട് സമ്മതിച്ചു.

അന്ന് രാത്രി അവനെ വീട്ടിൽ ആക്കി ഞാൻ വണ്ടി പറപ്പിച്ചു.

എങ്ങനെയും അവളോട് പറയണം,

സമ്മതം ആണേൽ നാളെ സജേനേം പിള്ളേരേം കൂടി പോയി വിളിച്ചിറക്കണം.

പറ്റുവാണേൽ അവളുടെ തന്ത ആ ശാന്തൻ കഴുവേറിനേം ഒന്ന് പൂശണം

എന്നൊക്കെ വിചാരിച്ച് ഞാൻ അവളുടെ വീടിനടുത്തെത്തി.

അമാവാസി ആയിരുന്നു,

നല്ല ഇരുട്ട്,

ഞാൻ ഒച്ചയുണ്ടാക്കാതെ പതുക്കെ മതിൽ ചാടി കെടന്നു,

എവിടെയും വെട്ടമില്ല,

പമ്മി പമ്മി വീടിന്റെ പിന്നാമ്പുറത്തെത്തി.

വാതിൽ മെല്ലെ തള്ളി നോക്കി.

തുറക്കുന്നില്ല.

അപ്പോളാണ് ഞാൻ നിൽക്കുന്നതിന്റെ മുകളിൽ കൊറച്ചു ഓടുകൾ സ്ഥാനം തെറ്റി ഇറുക്കുന്നത് കാണുന്നത്, ആരോഗ്യമുള്ള ശരീരം ആയതിനാൽ ഭിത്തിയുടെ വാരിപ്പിലൂടെ പിടിച്ചു കയറി ആ ഓടുകൾ ഇളക്കി അകത്തു കയറുവാൻ എനിക്കൽപപ്പo പോലും ബുദ്ധിമുട്ടുണ്ടായില്ല.

തുടരണോ ??……………….

പ്രിയപ്പെട്ട വായനക്കാരെ.

ചുമ്മാ ഇരുന്നപ്പോൾ എഴുതിയ ഒരു കഥയാണ്.

എങ്ങനെ ഇണ്ടാവും എനൊന്നും അറിയില്ല.
ഇനിയും ഒരു പാര്ട്ടൂടി എഴുതി ഇത് അവസാനിപ്പിക്കുകയാണ്

നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക.
പേജുകളുടെ എണ്ണത്തെ കുറിച്ച വലിയ പിടിയൊന്നുമില്ല.
ഇപ്പ്രാവശ്യം കുറഞ്ഞു പോയാൽ അടുത്തതിൽ കൂട്ടിപിടിയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *