ചാരുലത 8New 

മാസങ്ങൾ കഴിഞ്ഞു
സാജന് കൃഷി മാത്രം പോരത്രേ. ഒനിന്നും തികയുന്നില്ലത്രെ.

പിന്നൊന്നും നോക്കിയില്ല, അവന്റെ അമ്മയുടെ കാലുപിടിച്ചുള്ള കരച്ചിലുകൾ വക വെയ്ക്കാതെ, അപ്പന്റെ 20 ഏക്കർ പാടം വിറ്റ് അവൻ ഒരു ചെറിയ വഞ്ചിയും ഒരു ലോറിയും മേടിച്ചു.
രാത്രിയുടെ മറവിൽ മറ്റു രണ്ടു പരിചയ സമ്പന്നരായ ചെറുപ്പക്കാരം കൂടി മണലുവാരി തുടങ്ങി.
കച്ചവടം കൂടി, വഞ്ചികളുടെയും ആളുകളുടെയും എണ്ണം കൂടി, വന്നു കൂടിക്കൊണ്ടിരുന്ന കാശിന്റെ കെട്ടുകളുടെയും എണ്ണം കൂടി.

അധികാരികളെ കാശുകൊടുത്തു വഴിക്കു കൊണ്ടുവന്നു.
വിറ്റത്തൊക്കെ സാജൻ തിരികെ വാങ്ങി ആ സാമാന്യം വലിയ വീട് പൊളിച്ചു അവൻ ഒരു വമ്പൻ കൊട്ടാരം പണിതു, കോണ്ടസ്സ കാറും വാങ്ങി.

എന്നോടും ചോദിച്ചു എന്താ വേണ്ടതെന്ന്.

പണി എടുത്തതിനു കാശ് മാത്രം മതിയെന്നായിരുന്നു എന്ടുത്തരം.

എന്നാലും അവൻ വന്നു വിളിക്കുമ്പോ അവനോടൊപ്പം പോയിരുന്നു മദ്യപിക്കും, മേല്പറഞ്ഞ ബാലൻചേട്ടന്റെ ഷാപ്പിൽ.

രണ്ടുകൊല്ലം കൊണ്ട് പണിയെടുത്ത കാശിനു ഞാൻ സ്വന്തം ആയൊരു വീടുവെച്ചു, രാത്രി മണലുവാരിയും പകൽ പണിക്കരുടെ കൂടി വീട് പണിയ്ക്ക് സഹായിച്ചും എല്ലു മുറിയെ പണിതു. എല്ലാം അവൾക്ക് വേണ്ടി………………………………………

“മോനെ പിഴപ്പിച്ചു ഈ പൊലയാടി” എന്നും പറഞ്ഞു സാജന്റെ അപ്പച്ചൻ ഇറക്കി വിട്ട അന്ന് ഞാൻ പകച്ചു പോയിരുന്നു.

അത്രേം കാലം വീടെന്ന് വിളിക്കാൻ ഉണ്ടായിരുന്നിടുത്തുന്നു ഇറക്കി വിട്ടപ്പോൾ എങ്ങോട്ട് പോകണം എന്നറിയാത്ത അവസ്ഥ.

തെണ്ടിതിരിഞ്ഞു അവസാനം ചെന്നെത്തിയത് ഒരു ശിവക്ഷേത്രത്തിന് മുന്നിൽ.
2 ദിവസമായി തിന്നാത്തതുകൊണ്ട് നല്ല വിശപ്പു, പക്ഷെ തെണ്ടാൻ അഭിമാനം സമ്മതിച്ചില്ല മയങ്ങി വീണുപോയി.

നല്ല ഏലാം തണുപ്പുള്ള വെള്ളം മുഖത്തു വീണപ്പോൾ ഉണർന്നു.

മെല്ലെ കണ്ണുകൾ ചിമ്മിത്തുറന്നു, അതാ പാർവതിദേവി മുന്നിൽ.

“”ഏയ് അതെങ്ങനെ ശെരിയാവും പാർവതി ദേവിക്കെന്താ ഹൈസ്കൂൾ കുപ്പായത്തിൽ കാര്യം”” എന്നോർത്തു, ഒന്നോടെ മിഴിച്ചു നോക്കി.

കണ്ണ് തള്ളി പോയി,

ശരീരം നേരെ ചൊവ്വേ പ്രവർത്തിക്കുന്നില്ല .

ലോകത്തിലേക്കും വെച്ച് ഏറ്റവും വലിയ സൗന്ദര്യം അന്ന് കണ്ടു.
സങ്കൽപ്പങ്ങളിൽ മാത്രം കണ്ടിട്ടുള്ള ഒരു സർപ്പസൗന്ദര്യം.

ആ കണ്ണുകളിലേക്ക് നോക്കുംതോറും അവന്റെ നഷ്ടപെട്ട ഊർജം തിരിച്ചു വരുന്നത് പോലെ തോന്നി.
ചന്ദ്രശോഭയില്ലാ നിശയിലെ തമസ്സിനെ വെല്ലുന്ന ആ കറുത്ത മിഴികൾ എന്നെ തെന്നെ നോക്കികൊണ്ടിരുന്നു.

“എന്താ ഇങ്ങനെ നോക്കുന്നെ “…………….കലുഷിതംആയ മനസ്സിനെ ശാന്തം ആകാനും പോന്ന ശക്തിയുള്ള ആ ശബ്ദം കാതിൽ വന്നിടിച്ചുപ്പോൾ ഞാനറിയാതെ എന്റെ കണ്ണുകൾ അനിയന്ത്രതിതം ആയി ഒഴുകുവാൻ തുടങ്ങി.
എന്തോ .

നിർത്താൻ കഴിയുന്നില്ല, ഈ നിന്ന നില്പിൽ ലോകം ഒന്നങ്ങു ഉറച്ച പോയിരുന്നേൽ എന്ന് തോന്നിപോയി.

ആ കാന്തം പോലുള്ള പവിഴ കണ്ണുകളിലേക്ക് തുറിച്ച നോക്കിനിന്നെ എന്നെ നോക്കി വീണ്ടും അവൾ ആ ചോദ്യം ആവർത്തിച്ചതും, ജീവിതത്തിൽ ആദ്യമായും അവസാനമായും ഞാൻ ഒന്നിനെ ആഗ്രഹിച്ചു.

അപ്പോളേക്കും അവിടേക്ക് വന്ന അവളുടെ അപ്പൻ ‘ശാന്തൻ ശാന്തി’ എന്നെ നോക്കി ദഹിപ്പിച്ചിട്ട് അവോൾട് നിന്ന് ചാടി.
“കണ്ട പെഴകളോട് നിന്ന് കിന്നരികാണ്ടു കേറിപ്പോടി ഒരുമ്പെട്ടോളെ .

അവൾ അവനെ ഉണർത്താൻ നടക്കുന്നു.

തന്തേം തള്ളേം ഇല്ലാത്ത നായ്ക്കളെ കാണുമ്പോ അവൾക്കൊരു അനുകമ്പ.”……….

ആ മനോഹരമായ മിഴികളെ നിറച്ചുകൊണ്ടവൾ തൊട്ടടുത്ത വീട്ടിലേയ്ക്ക് ഓടിപോകുന്നത് നോക്കി ഞാൻ നിന്ന്.

“”എടാ നായെ
നോക്കി നില്കാതെ എഴുനേറ്റ് പോടാ.
ദീപാരാധനയ്ക്ക് നേരായി
നിന്നെപോലുള്ള പട്ടികൾ ഇവിടെ കിടന്നാൽ ഭഗവാന് പോലും ഇറങ്ങി വരൻ തോന്നുല്ല””……

അത്രേം ആളുകളുടെ മുന്നിൽ വെച്ചങ്ങനെ ആക്ഷേപിച്ചെങ്കിലും അവളെ ഒന്ന് കാണാൻ കഴിഞ്ഞല്ലോ എന്നോർത്തു ഞാൻ നടന്നു.

പിന്നെ എല്ലാം അവൾക് വേണ്ടി വെട്ടിപ്പിടിക്കാൻ ഒള്ള തത്രപ്പാടിൽ ആയിരുന്നു. വണ്ടി ഓടിച്ച തടി ചൊമന്നും ഒരു ആറു സെന്റു ഭൂമി വാങ്ങി, അതും അവളുടെ വീടിനടുത്തു.

Leave a Reply

Your email address will not be published. Required fields are marked *