“എന്റെ പൊന്നെ എന്തു രസമാടി നിന്നെ ഇങ്ങനെ കാണാൻ”
അവളുടെ വെളുത്തുരുണ്ട നിതബങ്ങളിൽ ഫൈസലിന്റെ കൈകൾ അമർന്നു…..
“ഇക്ക… ടാ നിനക്ക് മതിയായില്ല അല്ലെ ഇനിയും”
ദ്രംഷ്ട്രകൾ പുറത്തു കാട്ടി ജ്വലിക്കുന്ന കണ്ണുകളോടെ അവളൊന്നു മുഖം ഉയർത്തി അവനെ തിരിഞ്ഞു നോക്കി…
ഒരു നിമിഷം ആ ശബ്‌ദം കേട്ടു അവന്റെ ഉള്ളൊന്നു വിറച്ചു നാടി ഞരമ്പുകൾ വലിഞ്ഞു മുറുകി…
“പൂജ… പൂജ നീ നീയാണോ ഇതു”
അവളുടെ ദേഹത്തു നിന്നും ഭയത്തോടെ അവൻ അകന്നു മാറി…
അനുനിമിഷം നവ്യയുടെ ശരിരം പൂജയുടേതായി മാറി..
ആ മുറിയിലാകെ രക്തഗന്ധം പരന്നു…
കുറുനരികൾ ഓരിയിട്ടു….
“ഹ ഹ ഹ….. ഹ ഹഹഹ…. ”
ഇരയെ കൈയിൽ കിട്ടിയ യക്ഷിയുടെ അട്ടഹാസം ആ മുറിയുടെ ഓരോ കോണിലും മുഴങ്ങി….
“വേണ്ട…വേണ്ട പൂജ എന്നെ കൊല്ലരുത് വേണ്ട”
ഓടി രക്ഷപെട്ടാൻ എന്നവണ്ണം കട്ടിലിൽ നിന്നും ഇറങ്ങി വാതിലിനടുത്തു എത്തിയപ്പോൾ അതൊന്നു തുറക്കാൻ പോലും അവനു സാധിച്ചില്ല…
അവന്റെ മരണവെപ്രാളം കണ്ടവൾ അട്ടഹസിച്ചു…
“നീ എന്തു വിചാരിച്ചു മൃഗമേ എന്നെ ഇല്ലാണ്ടാക്കി നിനക്കും നിന്റെ കൂട്ടാളിക്കൾക്കും സുഖമായി ജീവിക്കാൻ പറ്റുമെന്നോ ഹ ഹ ഹ ഹ”
അവളുടെ കണ്ണിലെ അഗ്നിജ്വാലയിൽ തന്റെ മരണം അവൻ കാണുകയായിരുന്നു…
“വേണ്ട വേണ്ട പൂജ എന്നെ കൊല്ലല്ലേ കൊല്ലല്ലേ പൂജ അയ്യോ ആരേലും ഓടി വായോ ഹംസേ അനസേ നന്ദ”
പ്രാണരക്ഷാത്രം അവൻ അലമുറയിട്ടു…
“ഇവിടെ ആരും വരില്ല നിന്നെ രക്ഷിക്കാൻ ആദ്യം നീ പിന്നെ അവർ കൊന്നു ഭക്ഷിക്കും ഞാൻ എല്ലാത്തിനെയും”
നീണ്ടു നിവർന്നു പോയ അവളുടെ കൈ രക്ഷപെടാൻ വേണ്ടി ഓടി ഒളിക്കുന്ന അവന്റെ കഴുത്തിൽ പിടുത്തമിട്ടു…
“ആഹ്ഹ് ഹ്മ്മ് എന്നെ കൊല്ലല്ലേ പൂജ എന്നെ കൊല്ലല്ലേ”
കൈകൾ കൂപ്പി ജീവന് വേണ്ടി ഫൈസൽ അവളോട് യാചിച്ചു…
ആ രാത്രി അവൾ അവരോടു യാചിച്ചു കരഞ്ഞത് അവളുടെ മനസിലൂടെ ഓടി മറഞ്ഞു…
അവന്റെ കഴുത്തിൽ മുറുക്കി പിടിച്ച് ഭിത്തിയോട് ചേർത്തു പിടിച്ചവൾ അവനെ മുകളിലോട്ടു പൊക്കി…
“ഹ്മ്മ് അള്ളോഹ് ആഹഹ ഹ്ഹ എന്നെ കൊല്ലല്ലേ പൂജ”
ശ്വാസമെടുക്കാൻ പറ്റാതെ അവൻ പുളയുന്നത് കണ്ടു കൊണ്ടവൾ അട്ടഹസിച്ചു ചിരിച്ചു….
ജീവന് വേണ്ടി ഒരിറ്റു ശ്വാസത്തിനു വേണ്ടിയവൻ പിടയുമ്പോൾ അന്ന് വരെ ചെയ്തു കൂട്ടിയ പാപങ്ങൾ മുഴുവൻ അവന്റെ കണ്മുന്നിൽ എന്നപോലെ കാണുകയായിരുന്നു…
അന്നുവരെ താൻ നശിപ്പിച്ചതും കൊന്നു തള്ളിയതുമായ പാവം പെൺകുട്ടികളുടെ വിലാപങ്ങളും യാചനകളും കണ്മുന്നിൽ എന്നപോലെ അവൻ കണ്ടു കൊണ്ടിരുന്നു….
പ്രകൃതി സംഹാര രൂപീണിയായി…
“ആഹ്ഹ ഹ്ഹ്ഹ് മ്മ് വിട് ഹ്മ്മ് എന്നെ ഹ്ഹ്മ്”
കുറച്ചു നേരത്തെ പിടച്ചിലിനൊടുവിൽ അവന്റെ കണ്ണുകൾ അടഞ്ഞു ആ ശരീരം നിശ്ചലമായി…
ദേഹം വെടിഞ്ഞു അവന്റെ ആത്മാവ് പ്രകൃതിയിൽ അലിഞ്ഞു ചേർന്നു…
നവ്യയുടെ ദേഹം വെടിഞ്ഞു പൂജയുടെ ആത്മാവ് അനുനിമിഷം അവന്റെ ശരീരത്തിലേക്കു കയറി കൂടി…
അബോധാവസ്ഥയിൽ എന്ന പോലെ നവ്യയുടെ ശരീരം കട്ടിലിൽ കിടന്നു വിങ്ങി…
“മാപ്പ് ഇ ശരീരം കൊണ്ട് ഞാൻ ചെയ്തതിനൊക്കെയും മാപ്പ്”
കൈ കൂപ്പി കൊണ്ട് സങ്കടത്തോടെ ഫൈസലിന്റെ രൂപത്തിൽ പൂജ നവ്യയോട് ക്ഷമാപണം ചോദിച്ചു….
ഫൈസലിനെ കൊന്നു പക തീർക്കാൻ വന്ന താൻ ഏതോ ഒരു നിമിഷത്തിലെ നന്ദൻ ആണെന്ന തോന്നലിൽ ഫൈസലിന്റെ ദേഹത്തിനോട് തന്റെ കാമദാഹം തീർത്തപ്പോൾ നശിച്ചത് നവ്യയുടെ മാനം ആണെന്നുള്ള ചിന്ത അവളെ വല്ലാതെ അലോസരപ്പെടുത്തി…
“വെള്ളം വെള്ളം മ്മ്”
അബോധാവസ്ഥയിൽ എന്നപോലെ നവ്യ പിറുപിറുക്കുന്നത് കണ്ടപ്പോൾ അവിടെ എടുത്തു വെച്ച വെള്ളകുപ്പി എടുത്തു പൂജ പതിയെ അവളുടെ വായിലേക്ക് വെച്ചു കൊടുത്തു…
വിയർത്തു കുളിച്ചു ദാഹിച്ചു വലഞ്ഞ നവ്യ വെള്ളം കിട്ടിയപ്പോൾ ആർത്തിയോടെ വലിച്ചു കുടിച്ചു….
അബോധാവസ്ഥയിൽ എന്നപോലെ നവ്യ പിന്നെയും ആ ബെഡിൽ കിടന്നു വിങ്ങി..
ആ കാഴ്ച കണ്ടു സങ്കടത്തോടെ ഒരു പുതപ്പെടുത്തു അവളെ പൂജ പുതപ്പിച്ചു…
“നീ ആരാണെന്നോ എന്താണെന്നോ എനിക്ക് അറിയില്ല ഒന്നറിയാം എന്നെ പോലെ അവനെ വിശ്വസിച്ചു ചതിയിൽ പെട്ടു പോയ ഒരു പാവം പെണ്ണ് എനിക്ക് ഉണ്ടായ അവസ്ഥ ഇനി നിനക്ക് ഉണ്ടാവരുത് നിന്നെയും എന്നെയും ചതിച്ച അവനെ ആ നന്ദനെ ഇ നിമിഷം ഞാൻ എന്റെ ലോകത്തേക്ക് കൊണ്ട് പോകും ഇനി നിന്നെ വേദനിപ്പിക്കാൻ ആരും വരില്ല മോളെ ആരും വരില്ല”
