എനിക്കും തോന്നി.. ശരിയായിരിക്കും.. ആ സമയം അമ്പലത്തിലേക്ക് കയറാനും പറ്റില്ല.. ആഘോഷമാക്കണം എന്ന് കരുതിയ കല്യാണം കഴിഞ്ഞത് പോലും ഞാൻ അറിഞ്ഞില്ല.. എന്റെ മനസ്സ് അസ്വസ്തമായിരുന്നു.
സുഖമില്ലെന്ന് പറഞ്ഞു വൈകിട്ട്തന്നെ വീട്ടിലേക്കുപോയി.
മനസ്സ് മരിച്ചപോലെയായിരുന്നു.. ഒരു ദിവസംകൊണ്ട് ഞാൻ അവളെ അത്ര മാത്രം സ്നേഹിച്ചോ.. എനിക്ക്പോലും അതിശയം !!
പിറ്റേന്ന് പെണ്ണിന്റെ വീട്ടിലേക്കുള്ള യാത്രയും കഴിഞ്ഞു.. അതിനും അവളില്ല. ഞാൻ മനസ്സില്ലാമനസ്സോടെയായിരുന്നു എല്ലാറ്റിനും പങ്കെടുത്തത്..ഏടത്തിയമ്മയെ ഒക്കെ പരിചയപ്പെടുത്തിയെങ്കിലും ഞാൻ അവരെയൊന്നും ശ്രദ്ധിക്കുന്നതേ ഇല്ലായിരുന്നു..
അത് കഴിഞ്ഞുള്ള ദിവസം.. പെണ്ണ് വീട്ടുകാർക്ക്, ചെക്കന്റെ വീട്ടിൽ സൽക്കാരമുണ്ടായിരുന്നു.. അന്നവൾ നേരത്തെ വീട്ടിലെത്തി.. ഞാനത് പ്രതീക്ഷിച്ചില്ലായിരുന്നു.. എന്റെ, പോയ കിളിയെല്ലാം തിരിച്ചുവന്നു കൂട്ടിൽ കയറിയ നിമിഷം..!!
ഞാൻ വീണ്ടും സന്തോഷം കൊണ്ട് മതി മറന്നു.. അവളുടെ മുഖത്തും ഒരു സന്തോഷം കാണാമായിരുന്നു.
അന്നെനിക്ക് അവളോട്കൂടെ കുറെസമയം ചെലവഴിക്കാൻ കഴിഞ്ഞു..
എന്റെ ഇഷ്ടം പറഞ്ഞു.. അവൾ മറുപടി ഒന്നും പറഞ്ഞിരുന്നില്ലെങ്കിലും അവൾക്കും സമ്മതമാണെന്ന് ആ മുഖത്തിൽനിന്നും ഞാൻ വായിച്ചെടുത്തിരുന്നു.
ഒന്ന് രണ്ടു മാസം പ്രണയം പൂത്തു തളിർത്തു നിന്നു.. ശരീരത്തോട് അല്ലായിരുന്നു പ്രണയം.. കാമ ചിന്തകൾ ഒന്നുമില്ലാത്ത പ്രണയം.. ആ കാലത്ത് മൊബൈൽ ചാറ്റിങ് ഒന്നും ഇല്ലാതിരുന്നത് കൊണ്ട് കമ്യൂണിക്കേഷൻ പ്രശ്നമായിരുന്നു.
നല്ല രീതിയിൽ ആ ബന്ധം മുന്നോട്ടു പോകുന്ന സമയത്താണ് എനിക്ക് വിസ വന്നത്. പെട്ടെന്ന് പോകണമെന്നും പറഞ്ഞിരുന്നു.
നല്ല ജോലിയാണ്.. ഐ റ്റി ഫീൽഡാണ്.
പ്രധാന പ്രശ്നം ഞങ്ങളുടെ കമ്മ്യൂണിക്കേഷൻ എങ്ങനെ നടക്കുമെന്നുള്ളതാണ്.. കത്തെഴുതൽ നടപ്പില്ല.. ഒക്കെ അവളുടെ അച്ചന്റെ കൈയ്യിലേ കിട്ടു..
എല്ലാംകൊണ്ടും ഞാനാകെ വിഷമത്തിലായി.. വേറെ വഴികളൊന്നും മുന്നിലില്ലായിരുന്നുവെങ്കിലും എന്തെങ്കിലും വഴി ഞാൻ കാണാമെന്ന് അവളോട് പറഞ്ഞു.
അവളുടെ അയൽ വീട്ടിലെ നമ്പർ എന്റടുത്തുണ്ട്. ഞാൻ വേദനയോടെ ഗൾഫിലേക്ക് യാത്രയായി..
കല്യാണം കഴിഞ്ഞ് ഏട്ടത്തിയെ അധികനാൾ വീട്ടിലുണ്ടായില്ല.. പെട്ടെന്ന് തന്നെ, ചേട്ടൻ ചേട്ടത്തിയെ ഗൾഫിലേക്ക് കൊണ്ടുപോയിരുന്നു,
ആളെ ഫോട്ടോയിൽ കണ്ടതുപോലെ തന്നെ വലിയ മാറ്റമൊന്നുമില്ല.. കാര്യമായി ഉന്തിത്തള്ളി ഒന്നും കാണാനുമില്ല.. പക്ഷെ ആള് നല്ല ജോളിയാണ്.. എല്ലാവരോടും പെട്ടെന്ന് കമ്പനിയായി.. വലിയ ജാഡയൊന്നുമില്ല.
ഞാൻ ദുബായിൽ എത്തിയത് അത്യാവശ്യം നല്ല തണുപ്പുള്ള സമയമായിരുന്നു.. സന്ധ്യകഴിഞ്ഞു ഞാൻ എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അവിടെ ചേട്ടൻ എന്നെ കൂട്ടാൻ വന്നിരുന്നു. ചേട്ടനെ കണ്ടതോടെ എനിക്ക് വല്ലാത്ത ആശ്വാസമായി.
നാട്വിട്ടു വേറെയെങ്ങും ഞാൻ പോയിട്ടില്ല.. ഇതിപ്പോൾ വേറൊരു രാജ്യത്ത്.!! അതിന്റെതായ വീർപ്പുമുട്ടൽ ഉണ്ടായിരുന്നു.. കൂടെ മലയാളികൾ ഉണ്ടായതുകൊണ്ട് ഒരു പരിധിവരെ ആശ്വാസമായിരുന്നു.
ഏട്ടന്റെ വണ്ടിയിൽ ഫ്ലാറ്റിലേക്ക് യാത്ര തിരിച്ചു. പോകുന്ന വഴികളിൽ നല്ല മനോഹരമായ കാഴ്ചകൾ.. എങ്ങും പലതരത്തിലുള്ള പ്രകാശം.. വലുതും ചെറുതുമായ കെട്ടിടങ്ങൾ.. വണ്ടിന്റെ മൂളൽപോലെ ചീറിപ്പായുന്ന ആയിരക്കണക്കിന് വാഹനങ്ങൾ.. ഞാൻ ശരിക്കും കാഴ്ചകൾ ആസ്വദിച്ചു മിഴിച്ചിരുന്നു ..
ചേട്ടൻ ഓരോ വിശേഷങ്ങൾ ചോദിക്കുന്നുണ്ട്.. ഞാൻ പകുതി മാത്രമേ കേൾക്കുന്നുള്ളു.. പിന്നെ, ചേട്ടൻ അധികമൊന്നും ചോദിച്ചില്ല.. എന്റെ ആസ്വാദനം മുടക്കേണ്ടന്ന് കരുതിക്കാണും..
കുറച്ചു ട്രാഫിക് ഒക്കെ കഴിഞ്ഞു ഞങ്ങൾ ഏട്ടന്റെ ഫ്ലാറ്റിലെത്തി ബർദുബായ് എന്ന് പറയുന്ന സ്ഥലത്താണ് ഈ ഫ്ലാറ്റ്.
ലിഫിറ്റിൽ കയറി നേരെ ഫ്ലാറ്റിലേക്ക് പോയി. രണ്ടാം നിലയിൽ ആയിരുന്നു ഫ്ലാറ്റ് . നല്ല ഒരു ambience ഫീൽചെയുന്ന ബിൽഡിംഗ്. റൂമിന്റെ ഡോർ ബെൽ അടിച്ചു.
