ചേലാമലയുടെ താഴ്വരയിൽ – 1

കുഞ്ഞേട്ടൻ അതിനിടയിലും എന്തൊക്കയോ സംസാരിച്ചു കൊണ്ടിരുന്നു… . അതാ അതാണ്‌ തറവാട് ദൂരെ തോടിനു അവസാനം നിറയെ പടികൾ ആയി മരങ്ങൾക്കിടയിലൂടെ തറവാട് വീടിന്റെ ചില ഭാഗങ്ങൾ ചൂണ്ടി എനിക്ക് കാണിച്ചു തന്നു കുഞ്ഞേട്ടൻ… ….ഞാൻ ജനിച്ച വീട് ഞാൻ വല്ലാത്ത വികാരത്തോടെ നോക്കി കണ്ടു… തികച്ചും ശാന്തമായ സ്ഥലം തോടിനപ്പുറം ചേലാമല ചുറ്റുവട്ടത്തു കുറച്ചു മാറി അങ്ങ് ദൂരെയായി രണ്ടു കരിമ്പന പട്ട കൊണ്ടു മേഞ്ഞ വീടുകൾ.. .. പാടത്തു മേയുന്ന പശുക്കൾ.. …..ഇത്ര ശാന്തമായ സുന്ദരമായ ഗ്രാമങ്ങൾ ഇപ്പോഴും ഉണ്ടോ എന്ന് ഞാൻ അത്ഭുദപ്പെട്ടുപോയി കറണ്ട് പോസ്റ് ഇല്ലാതെ ടെലിഫോൺ പോസ്റ്റ്‌ ഇല്ലാതെ.. …നഗരത്തിൽ നിന്നും തികച്ചും അകലെയായി ഒറ്റപ്പെട്ട.. . ഒരു മലയടിവാരം.. .അതാണ് ചോലമല..

തോടിന്റെ പടികൾ കയറി തറവാട്ട് വീട്ടിലേക്കുള്ള വഴിയിൽ എത്തി.. . ..കുഞ്ഞൻ തലയിൽ കെട്ടിയ തോർത്ത്‌ അഴിച്ചു അരയിൽ കെട്ടി. . മുറ്റത്തു വെളുത്ത നിറത്തിൽ കറുപ്പ് പുളിയുള്ള നല്ല ലക്ഷണം ഒത്ത ഒരു പശു അതിനടുത്തു ഒരു മധ്യവയസ്‌ക അവർ പശുവിനു വെള്ളം കൊടുക്കുന്നു കുഞ്ഞേട്ടൻ എന്നെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു. .. അതാ ആ നില്കുന്നു കുഞ്ഞിന്റെ അമ്മമ്മ. വെളുത്ത ബ്ലൗസ് വെള്ള മുണ്ട് പാതി നരച്ചു തുടങ്ങിയ തലമുടി നെറ്റിയിൽ ഒരു കുറി… തടിച്ച ശരീരം പ്രകൃതി. …നല്ല ഐശ്വര്യം ഉള്ള വെളുത്ത ഒരു സ്ത്രീ.. പെട്ടെന്ന് റ്റ്അമ്മക്ക് വയസായ പോലെ തോന്നും കണ്ടാൽ.. .ഞങ്ങളുടെ സംസാരം കേട്ട് അമ്മമ്മ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു രണ്ടു പേരെയും നോക്കി.. . അമ്മമ്മയെ കണ്ടപാടെ കുഞ്ഞേട്ടൻ ബാഗ് താഴെ വച്ചിട്ട്. . കയ്യ് കെട്ടി നിന്നും തല ചൊറിഞ്ഞു കൊണ്ടു ബഹുമാനത്തോടെ പരിയാനി തമ്പ്രാട്ടി അടിയൻ കുഞ്ഞൻ. ………ആ ആരാ ഇത് കുഞ്ഞനോ ?? കുറെ ആയല്ലോ ഈ വഴിക്കൊക്കെ. ….ഇതാരാ കുഞ്ഞാ ?? അവർ എന്നെ സൂക്ഷിച്ചു നോക്കി. ….എന്റെ മുഖഛായയും രക്തബന്ധത്തിന്റെ ശക്തിയും കൊണ്ടാകും.. . അവർ എന്റെ അടുത്ത് വന്നു കയ്യിലും കവിളിലും എല്ലാം തലോടി എന്റെ കണ്ണിലേക്കു നോക്കി എന്റെ മാലൂന്റെ കുട്ടി. …ഈശ്വര എനിക്ക് എന്റെ കുട്ടിയെ ആദ്യം കണ്ടപ്പോൾ മനസിലായില്ലല്ലോ എന്നു പറഞ്ഞു. ….കെട്ടിപ്പിച്ചു… .കവിളിലും നെറ്റിയിലും എല്ലാം തുരു തുരെ ഉമ്മവച്ചു. ….കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകി. … . .ഞാനും വല്ലാത്ത വികാരരപരവശനായി. . …ഓര്മവച്ചിട്ടു ആദ്യമായിട്ട് അമ്മമ്മയെ കാണുകയാണ്. ..അമ്മ പറഞ്ഞു കേട്ട ചിത്രങ്ങൾ മാത്രമാണ് മനസ്സിൽ ഉണ്ടായിരുന്നത്. ..

മ്മടെ നിരത്തിന്മേൽ ബസ്സിറങ്ങി അടിയന്റെ കടയിൽ വന്നു കുഞ്ഞ്. . . അപ്പൊ അടിയൻ തന്നെ ഇവിടത്തെ അടുത്ത് കൊണ്ടു വിട്ടു.. .കുറച്ചു മാറിനിന്നു കുഞ്ഞേട്ടൻ ഒറ്റ ശ്വാസത്തിൽ അമ്മമ്മയോടു പറഞ്ഞൊപ്പിച്ചു.. ….നന്നായി കുഞ്ഞാ…. വളരെ നന്നായി.. . കുഞ്ഞ് നടന്നു ഷീണിച്ചു കാണും തമ്പ്രാട്ടി കുഞ്ഞിന് കുടിക്കാനും കഴിക്കാനും എന്തെങ്കിലും കൊടുത്തോളൂ. …അപ്പോൾ അടിയൻ അങ്ങോട്ട്‌ ?? കുഞ്ഞേട്ടൻ പോകാൻ വേണ്ടി ഭാവിച്ചു ഞാൻ പോക്കറ്റിൽ നിന്നും ഒരു അഞ്ചു രൂപ എടുത്തു അയാൾക്കു നിർബന്ധിച്ചു കൊടുത്തു. …അമ്മാമയെ നോക്കി ബഹുമാനത്തോടെ അയാൾ വേണ്ടാന്നു പറഞ്ഞു.. . . വർഷകനൽകു ശേഷം.. . .സ്വന്തം പേരക്കുട്ടിയെ കിട്ടിയപ്പോൾ ഒരു നിധി കിട്ടിയ സന്തോഷത്തോടെ അമ്മമ്മ. ….വാങ്ങിക്കോളൂ കുഞ്ഞാ. . .അവൻ സന്തോഷത്തോടെ തരുന്നതല്ലേ.. ..അയാൾ അത് വാങ്ങി. ..യാത്ര പറഞ്ഞു. . .പടിയിറങ്ങിപ്പോയി. .

ഞാൻ ബാഗ് എടുത്തു. …അമ്മമ്മയുടെ കൂടെ വീട്ടിലേക്കു നടന്നു. പഴയ രീതിയിൽ ഉള്ള ഒരു രണ്ടു നില വീട് ഉമ്മറത്തു ചാരുപാടി, അവിടെ ഒരു ചാരു കസാല അച്ചാച്ചൻ ഇരുന്നു വിശ്രമിക്കലും, മുറുക്കലും, സന്ധ്യക്കുള്ള സോമരസം സേവവും, നാട്ടുവർത്തമാനം പറയലും എല്ലാം അതിന്മേൽ ഇരുന്നാണ്.. ഞങ്ങൾ വീട്ടിലേക്കു കയറി താനൂ…..താനൂ…….. അമ്മമ്മ അകത്തേക്ക് നോക്കി നീട്ടി ഉച്ചത്തിൽ വിളിച്ചു.. ഈ പെണ്ണ് ഇത് എവിടെ പോയി കിടക്കുകയാ. . വിളികേട്ട് അകത്തുനിന്നു വന്നത് ഒരു ചെറിയ പെൺകുട്ടിയാണ് ഒരു മൂന്നര നാല് വയസ്സ് കാണും. …അമ്മ കുളിക്കാൻ പോയിട്ട് വന്നില്ല അമ്മമ്മേ.. . അവൾ അവളുടെ സുന്ദരമായ കൊച്ചു പല്ലുകൾ കാട്ടി കുസൃതിച്ചിരിയോടെ.. … .പറഞ്ഞു പരിജയം ഇല്ലാതെ എന്നെ കണ്ടിട്ടാകും അവൾ മെല്ലെ തൂണിനു പിറകിലേക്ക് ഒളിച്ചു നിന്നും എന്നെ നോക്കി. ….ഒളിച്ചു നില്കാതെ ഇവിടെ വാടി കാന്താരി.. . ഇതാരാ ഈ വന്നിരിക്കുന്നെ എന്നു അറിയോ ?? നിന്നെ കല്യാണം കഴിക്കാനാ. . .അമ്മമ്മ അവളെ തൂണിനു മറവിൽ നിന്നും പിടിച്ചു എന്റെ മുമ്പിൽ കൊണ്ടു വന്നു നിർത്തി. …എനിക്കും മനസിലായില്ല ആദ്യം ഇങ്ങിനെ ഒരു കഥാപാത്രത്തെ പറ്റി അമ്മയും പറഞ്ഞിട്ടില്ല……ഇത് ?? ആരാ അമ്മമ്മേ ?? ആ മാളുവിന്‌ എഴുതുമ്പോൾ എപ്പോളും വിചാരിക്കും പക്ഷെ ഇത് വരെ ഇവരെ പറ്റി എഴുതാൻ പറ്റിയില്ല. . നിനക്ക് ചിലപ്പോൾ പറഞ്ഞാൽ അറിയില്ല. .

..അച്ചാച്ചന്റെ അമ്മയുടെ ബന്ധത്തിൽ ഉള്ളതാ. . .. തനൂജ അവളെ കല്യാണം കഴിച്ചത് ഒരു പട്ടാളക്കാരൻ ആ. …കല്യാണം കഴിഞ്ഞു 3മാസത്തെ ലീവ് കഴിഞ്ഞു അയാൾ പോയി പിന്നെ ഒരു കത്തോ കമ്പിയോ ഒന്നും ഇല്ല. . ഇപ്പോൾ ആരൊക്കയോ പറയുന്നത് കേട്ടു അയാൾക്കു ഡൽഹിയിൽ വേറെ ഭാര്യയും മക്കളും ഒക്കെ ഉണ്ടെന്നു. . മൂന്നു കൊല്ലം മുൻപ് അച്ചാച്ചൻ ചെരുവിൽ ഒരു കാളയെ വേടിക്കണം പോയപ്പോൾ അച്ചാച്ചന്റെ അമ്മവീട്ടിലും കയറി.. .അവിടെ അവളുടെ അമ്മയും ഇവളും 6മാസം പ്രായം ആയ ഈ കൊച്ചു കാന്താരിയും മാത്രം ആ. .അവളുടെ അച്ഛൻ ആദ്യമേ മരിച്ചു. …ജീവിതം കഷ്ടപ്പാടാണ്. …..എന്നൊക്കെ പറഞ്ഞപോൽ .അച്ചാച്ചൻ ഇങ്ങോട്ടു കൂട്ടി ഇവരെ എനിക്കു ഒരു സഹായം ആവുമല്ലോ റ്റ്ഇപ്പോൾ വീട്ടിൽ ആളും അനക്കവും ഒക്കെ ഇവളാ. …..ലക്ഷ്മി എന്നാ പേര് ഞങ്ങൾ കാന്താരി എന്നു വിളിക്കും. . ഞങ്ങൾ ഓരോന്ന് സംസാരിച്ചിരിക്കുമ്പോൾ. . .തോട്ടിലെ കുളികഴിഞ്ഞു വീടിന്റെ അടുക്കള വശത്തുകൂടി തനൂജ. . . .കയറി വരുന്നു ഈറൻ ഉടുത് കയ്യിൽ അലക്കിയ തുണികളും. . ..ഒരു കയ്യിൽ സോപ് പെട്ടിയും. …..എല്ലാം ആയി. . എന്നെ ഒരു ചെറിയ നോക്ക് കണ്ടിട്ടാകും ഒരു പുഞ്ചിരി. . …..അപ്പോൾ തനൂജയുടെ അമ്മ എവിടെ അമ്മമ്മേ ?? അവൾ അച്ചാച്ചന്റെ കൂടെ തെക്കേ പാടത്തു പോയിരിക്കയാണ്‌ അവിടത്തെ കൊയ്‌തു ഇന്ന് കൊണ്ട് തീരും. …ഉച്ചതിരിഞ്ഞു വരും. …മോൻ ഈ വേഷം ഒക്കെ ഒന്നും മാറി സുഖമായി ഒന്ന് കുളിക്കൂ ദീർഘയാത്ര കഴിഞ്ഞു വന്നതല്ലേ… അപ്പോളേക്കും അമ്മമ്മ ചോറെടുത്തു വക്കാം. … നീ ഇപ്പോൾ തോട്ടിലേക്കൊന്നും പോകേണ്ട. . പരിജയം ഇല്ലാത്തതല്ലേ ഇവിടെ മറപുരയിൽ വെള്ളം വക്കാൻ പറയാം തനൂജയോട്. …. …..

Leave a Reply

Your email address will not be published. Required fields are marked *