ജലവും അഗ്നിയും – 1 1

യേ അങ്ങനെ ആകാൻ ചാൻസ് ഇല്ലാ. ആ മുഖത്ത് നിന്ന് എന്റെ നേരെ ഉള്ള ആ ചട്ടുളി പോലുള്ള തീഷ്ണം ആയ നോട്ടം. ഒരു കള്ളനെ പോലെ പേടിച്ചു ഓടുന്നവൻ അല്ലാ.

പക്ഷേ പിന്നെ എന്തുകൊണ്ട് അയാൾ എന്റെ കണ്ണിൽ നിന്ന് ആ ജന തിരക്കിൽ മറഞ്ഞു?

ഒരു പക്ഷേ അയാൾ ഒരു മോഷ്ടാവ് തന്നെ ആക്കുമോ?

എന്തായാലും ഇനി അയാൾ എന്റെ മുന്നിൽ വരും.

വരുമായിരിക്കും അല്ലെ.

അല്ലാ ഇത്‌ എന്ത് പറ്റി എനിക്ക്.

വെറും ഒരു ആളെ കുറച്ചു ഇത്രയും ആലോചിക്കാൻ. വേറെ എത്രയോ വലിയ കേസുകൾ ആണ് എന്റെ മുന്നിൽ ഉള്ളത്. എന്നിട്ട് ഇത്‌ എന്ത് പറ്റി.”

അവൾ അവിടെ നിന്ന് തല തോർത്തി കഴിഞ്ഞു ബെഡിലേക് കിടന്നു.

ഒന്ന് രണ്ട് പ്രാവശ്യം തിരിഞ്ഞു കിടന്ന ശേഷം. അവൾ തലവണ യേ കെട്ടിപിടിച്ചു കിടന്നു.

………..

ഇതേ സമയം വേറൊരു സ്ഥലത്ത്.
ഒരു ചേരി പ്രദേശം അവിടെ ഒരു ചായക്കടയുടെ മുകളിലെ രണ്ടാം നിലയിൽ ഒരാൾക്ക് താമസിക്കാൻ കഴിയുന്ന റൂമിന്റെ പുറത്തെ വരാന്തയിൽ ഇട്ടിരിക്കുന്ന കയറും കൊണ്ട് ഉണ്ടാക്കിയ ഒരു കട്ടിലിൽ കിടന്നു കൊണ്ട് പൂർണ ചന്ദ്രനെ നോക്കി കൊണ്ട് അവൻ പറഞ്ഞു.

“ഏതാണ് ആ IPS ഉദോഗസ്ഥ?

തന്റെ കണ്ണുകൾ ഒരു നിമിഷം ഉടക്കി പോയ ആ കണ്ണ് എഴുതിയ കുർത്ത പിരുഗം ഉള്ള ആരെയും ആകർഷിക്കുന്ന കണ്ണുകൾ ഉള്ള റോസാപൂവ് ന്റെ ഇതളുകൾ പോലെ സോഫ്റ്റ്‌ ആയ ചുണ്ടുകൾ ഉള്ള. ഇളം കാറ്റിൽ പാറി പറക്കുന്ന കർകുന്തൽ ഉള്ള. ആ പോലീസ്‌കാരി. കാണാൻ ഇത്രയും ഭംഗി ഉള്ള.

ഈ നാട്ടിൽ പുതിയത് ആയി വന്നേക്കുന്നത് ആകും.

തന്നെ ഒരു നിമിഷം പിടിച്ചു നിർത്താൻ ശക്തി ഉള്ള ആ പോലീസ് ഉദോഗസ്ഥ യേ ഒന്ന് നേരിട്ട് കാണണം.

IPS കാരികളെ കണ്ടിട്ട് ഉണ്ടേലും.

എന്തുകൊണ്ട് ഇവൾക് എന്നെ പിടിച്ചു നിർത്താൻ കഴിഞ്ഞു.”

……..

പെട്ടെന്ന് കാർത്തികയുടെ മൊബൈൽ അടിക്കാൻ തുടങ്ങി…..

കാർത്തിക വേഗം തന്നെ ലൈറ്റ് ഇട്ടാ ശേഷം ഫോൺ അറ്റാൻഡ് ചെയ്തു.

വേറെ ഒന്നും അല്ലാ സ്റ്റേഷൻ പരിധിയിൽ ഒരു ചേരിയിൽ അടിപിടിയും വെട്ടും. മുന്നാല് പേര് മരിച്ചു.

പിന്നെ കാർത്തിക വേഗം റെഡി ആയി പോലീസ് വണ്ടി അപ്പോഴേക്കും മേഡത്തെ കൊണ്ട് പോകാൻ അവിടെ എത്തിയിരുന്നു.

അവൾ അതിൽ കയറി സംഭവ സ്ഥലത്തേക്ക് പോയി. അവളുടെ കൈയിൽ ഒരു പിസ്റ്റൻ കൂടി ഉണ്ടായിരുന്നു. പിന്നെ രണ്ട് വണ്ടി പോലീസും സംഭവ സ്ഥലത്ത് എത്തിയിരുന്നു.

അവൾ അവിടെ ചെന്ന്.

പോലീസ്കാർ എല്ലാം വിശധം ആയി നോക്കിയ ശേഷം ബോഡി എടുത്തു അംബുലൻസ് ൽ കയറ്റി വിട്ട്.

അന്ന് നടന്ന സംഭവത്തോടെ കാർത്തികക് ഒരു കാര്യം മനസിൽ ആയി കെട്ടിറിഞ്ഞതികൾ ഭയാനകം ആണ് ഇവിടം എന്ന്.

അത്‌ പോലീസ്കാരുടെ അടുത്ത് നിന്ന് തന്നെ അവൾക് കിട്ടുകയും ചെയ്തു.

ഇങ്ങനെ ഒരു അക്രമം ഉണ്ടാകും എന്ന് അറിഞ്ഞിട്ടും അത്‌ കഴിഞ്ഞ ശേഷം ആണ് പോലീസ് അങ്ങോട്ട് എത്തിയത്. കാർത്തിക അപ്പോൾ തന്നെ ഓഡർ കൊടുത്തിട്ടും സ്റ്റേഷനിലെ പോലീസ് കാർ താമസിച്ചേ അങ്ങോട്ട് ചെന്നത്. വേറെ ഒന്നും അല്ലായിരുന്നു ഭയം തന്നെ. അതും മരണ ഭയം.

പിന്നീട് ഉള്ള ദിവസങ്ങളിൽ കാർത്തിക ആ അക്രമണ തെ കുറിച്ച് അനോഷിക്കാൻ തുടങ്ങിയപോളെ പോലീസ് സ്റ്റേഷനിലെ എല്ലാ ഉദോഗസ്ഥരും
എതിർത്തു. കാരണം അവർക്ക് കുടുബം ഉണ്ട് ജീവിക്കണം എന്ന്.

“നിങ്ങൾ എന്തിനാ ഇങ്ങനെ ഭയക്കുന്നെ.

ഞാൻ വന്നപ്പോ തൊട്ട് നിങ്ങളെ നിരീക്ഷിക്കുന്നതാ . അതും ഈ പ്രശ്നം ഉണ്ടായപ്പോൾ നിങ്ങളുടെ മനോഭാവം.

അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുക

എന്താണ് നിങ്ങളുടെ പ്രശ്നം.”

കാർത്തികയുടെ കിഴിൽ ഉള്ള പോലീസ്‌കാർ എല്ലാം തല താഴ്ത്തി നിന്നത് അല്ലാതെ ഒന്നും മിണ്ടിയില്ല.

കാർത്തികക്ക് നല്ല ദേഷ്യം വന്നു.അവൾ ആ ദേഷ്യം മുഴുവൻ അവിടെ നിന്നിരുന്ന പോലീസ് ഉദോസ്ഥരോട് പറഞ്ഞു. ഇതെല്ലാം കേട്ട് കൊണ്ട് ഇരുന്ന ഒരു SI റാങ്കിൽ ഉണ്ടായിരുന്ന പോലീസ് ഉദോസ്ഥാൻ എഴുന്നേറ്റു നിന്നിട്ട് പറഞ്ഞു.

“നമുക്ക് ഒന്നും അവനെയോ അവന്റെ ആളുകളെയോ തൊടാൻ പോയിട്ട് സ്റ്റേഷനിൽ കൊണ്ട് വരാൻ പോലും കഴിയില്ല മേഡം.

അങ്ങനെ കൊണ്ട് വരാൻ നോക്കിയ മേഡത്തിന്റെ റാങ്കിൽ ഉണ്ടായിരുന്ന രണ്ട് IPS ഉദോഗസ്ഥരുടെയും കൂടെ പോയ പോലീസ്കാരുടെയും കൈകൾ മാത്രം ആണ് ഞങ്ങൾക് കിട്ടിയത്. ആ ഉദോഗസ്ഥന്റ് തലയും.”

Leave a Reply

Your email address will not be published. Required fields are marked *